EODB റാങ്കിംഗിൽ കേരളം വീണ്ടും ഒന്നാമത്….

 

 

ശ്രീ. പി. രാജീവ്
വ്യവസായം, വാണിജ്യം,
നിയമം, കയർ വകുപ്പ് മന്ത്രി

 

സ് ഓഫ് ഡൂയിങ്ങ് ബിസിനസ് (Business Reforms Action Plan + Reduction of Compliance Burden) ൽ ഈ വർഷവും കേരളം ഏറ്റവും ഉയർന്ന ശ്രേണിയിൽ എത്തിയിരിക്കുകയാണ്. അതിവേഗത്തിൽ വളരുന്ന വ്യവസായരംഗം (ഫാസ്റ്റ് മൂവർ) എന്ന വിഭാഗത്തിലാണ് കേരളം ഉൾപ്പെട്ടത്.

അംഗീകാരത്തിന്റെ ഭാഗമായുള്ള പുരസ്‌കാരം ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. പീയൂഷ് ഗോയലിൽ നിന്ന് ഏറ്റുവാങ്ങി. കേരളത്തിന്റെ മുന്നേറ്റങ്ങളെ പ്രശംസിച്ചുകൊണ്ട് ഇത്തവണയും ആദ്യം വിളിച്ച് പുരസ്‌കാരം നമുക്കാണ് കൈമാറിയത് എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്. കഴിഞ്ഞ വർഷം യൂണിയൻ ഗവൺമെന്റ് ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളിൽ 91% ആണ് കേരളം പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്‌കാരങ്ങളും പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ഈ ബിസിനസ് ആക്ഷൻ റീഫോംസിനൊപ്പം നിക്ഷേപകരുടെ പരാതികൾ പരമാവധി കുറയ്ക്കാൻ സാധിച്ചതും കേരളത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാനഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് നാം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലയിൽ ഒന്നാം സ്ഥാനം കൈവരിച്ചു. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം കൃത്യമായി നടക്കുകയും എല്ലാ വകുപ്പും വ്യവസായ വളർച്ചയ്ക്കാവശ്യമായ പിന്തുണ നൽകുകയും ചെയ്തത് കേരളത്തിന്റെ നേട്ടത്തെ ഒരു ടീം വർക്കിന്റെ വിജയമാക്കി മാറ്റുകയാണ്.

മൂന്ന് കാറ്റഗറി ആയിട്ടാണ് സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും മികവിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതിൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രാപ്രദേശും കർണാടകയും ഫാസ്റ്റ് മൂവർ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ തമിഴ്‌നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ രണ്ടാം നിരയിലുള്ള ആസ്‌പൈറേഴ്‌സ് കാറ്റഗറിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ നമ്മൾ ഏറ്റവും മുന്നിലെത്തിയപ്പോൾ ആകസ്മികമായി കിട്ടിയെന്ന് പറഞ്ഞ ചില കേന്ദ്രങ്ങൾക്കുള്ള മറുപടി കൂടിയാണ് തുടർച്ചയായ രണ്ടാം വർഷവും നമുക്ക് ലഭിച്ചിരിക്കുന്ന ഈ നേട്ടം. തുടർച്ചയായ രണ്ട് പ്രാവശ്യം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ നാടിന്റെ സ്ഥായിയായതും നിക്ഷേപക സൗഹൃദമായതുമായ മാറ്റത്തിന്റെ അടിയുറച്ച തെളിവാണ്. ഇന്ന് ഈ നാട്ടിലെ ഏറ്റവും വലിയ നിക്ഷേപകരും എം എസ് എം ഇ സംരംഭകരും ഒരുപോലെ ഈ മാറ്റത്തെ അഭിനന്ദിക്കുകയുമാണ്. കേവലം ഒരു മിനിട്ടിൽ കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാം എന്ന് പറഞ്ഞപ്പോൾ അതിന് സാധിക്കില്ല എന്ന് പ്രതികരിച്ചവരെ പോലും അതിശയപ്പെടുത്തികൊണ്ട് കേരളം തുടർച്ചയായ രണ്ട് പ്രാവശ്യം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ നാടിന്റെ സ്ഥായിയായതും നിക്ഷേപക സൗഹൃദമായതുമായ മാറ്റത്തിന്റെ അടിയുറച്ച തെളിവാണ്. ഒന്നാം സർക്കാരിന്റെ കാലത്ത് അടിത്തറയിടുകയും അതിൽ നിന്നുകൊണ്ട് തുടർ സർക്കാരിന്റെ കാലത്ത് ഈ നേട്ടത്തിലേക്ക് നടന്ന് കയറുകയും ചെയ്തു. എല്ലാ വകുപ്പുകളെയും ഏകോപിച്ചുകൊണ്ടുള്ള പ്രയത്‌നം ഈ നേട്ടത്തിന് പിന്നിലുണ്ട്. കേരളം മാറില്ല, കേരളത്തിൽ ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞിരുന്നവരെകൂടി നേരിട്ടുകൊണ്ടാണ് നാം വ്യവസായരംഗത്ത് നവകേരളം സൃഷ്ടിച്ചിരിക്കുന്നത്. ഇതാണ് മാറ്റം. കേരളം ഇനിയും മുന്നോട്ട്……