E 20 പെട്രോൾ ഇന്ത്യയുടെ ഹരിത ഊർജ്ജ വിപ്ലവത്തിലേക്കുള്ള പാത
ലോറൻസ് മാത്യു
ലോകം മുഴുവൻ ഇന്ന് പരിസ്ഥിതി സംരക്ഷണത്തിനും ഊർജ്ജസുരക്ഷയ്ക്കുമായി വലിയൊരു വെല്ലുവിളി നേരിടുകയാണ്. എണ്ണവിലയുടെ വർധനവും, കാർബൺ പുറന്തള്ളലും, വായുമലിനീകരണവും രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തെ ബാധിക്കുന്നു. ഈ സാഹചര്യത്തിൽ, പാരമ്പര്യ ഇന്ധനങ്ങൾക്ക് പകരമായ ഹരിത ഇന്ധനങ്ങളുടെ പ്രാധാന്യം അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. ഇത്തരം ഒരു നവീന ശ്രമമാണ് E20 പെട്രോൾ – 20% എഥനോളും 80% പെട്രോളും ചേർന്ന മിശ്രിത ഇന്ധനം. ഭാരത സർക്കാർ 2030 ഓടെ രാജ്യത്താകെ ഇത് പ്രചാരത്തിലാക്കാനുള്ള ലക്ഷ്യത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം, ഇറക്കുമതി കുറയ്ക്കൽ, കാർഷിക മേഖലയ്ക്ക് പിന്തുണ എന്നിവ ലക്ഷ്യമിട്ട് മുന്നേറുന്ന ഈ പദ്ധതി, രാജ്യത്തിന്റെ ഹരിത ഊർജ്ജ സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകുന്നു.
എന്താണ് E20 പെട്രോൾ
20% എഥനോളും 80% പെട്രോളും ചേർന്ന മിശ്രിത ഇന്ധനമാണിത്. എഥനോൾ (Ethanol) കാർഷിക വിളകളിൽ നിന്നാണ് ലഭിക്കുന്നത് – കരിമ്പ്, മൈസ്, നെല്ല്, കപ്പ, broken rice തുടങ്ങിയവ പ്രോസസ്സ് ചെയ്ത് ഉണ്ടാക്കുന്ന ജൈവ ഇന്ധനമാണ് ഇത്. പുനരുത്പാദന ശേഷിയുള്ള (renewable) ആയതിനാൽ, പരിസ്ഥിതി സൗഹൃദവും സ്ഥിരതയുള്ളതുമായ ഒരു ഇന്ധനമാണ് എഥനോൾ. പെട്രോൾ (Petrol) മറുവശത്ത്, പെട്രോളിയം അധിഷ്ഠിതമായ ഒരു ഫോസിൽ ഇന്ധനമാണ്. E20 എന്നു പറയുന്നത് 20% എഥനോൾ + 80% പെട്രോൾ ചേർന്ന മിശ്രിതമാണ്.
എന്ത് കൊണ്ട് ഇ 20
ബ്രസീൽ പോലുള്ള രാജ്യങ്ങൾ എഥനോൾ അടങ്ങിയ പെട്രോൾ ഉപയോഗിക്കുന്നതിൽ ഏറെ മുന്നിലായിട്ട് നാളുകളേറെയായി. 1970 മുതൽ അവർ എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. 27 ശതമാനം വരെ എഥനോൾ ചേർത്ത പെട്രോൾ അവിടെ ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ട് ഇതിലേക്ക് ചുവട് മാറ്റണമെന്നതിന് കേന്ദ്ര സർക്കാരിന് നിരവധി ഉത്തരങ്ങളുണ്ട്. പ്രധാനമായും സാമ്പത്തികമാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വലിയൊരു പങ്ക് ഇറക്കുമതിയാണ്. E20 ഉപയോഗിക്കുന്നതിലൂടെ വിദേശത്തു നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാം. വർഷം തോറും വിദേശ കറൻസി ലാഭം രാജ്യത്തിന് നേടാനാകും. ഇറക്കുമതി ചെയ്യുന്ന പെട്രോളിന്റെ ചിലവിൽ 10 ശതമാനത്തോളമെങ്കിലും കുറവ് വരുത്തുവാൻ ഇത് കാരണമാകും.
മറ്റൊന്ന് പരിസ്ഥിതിയാണ്. കാർബൺ ബഹിഷ്കരണത്തിന്റെ തോത് ഗണ്യമായി കുറക്കുവാൻ ഇത് കാരണമാകും. കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പാണ്. E20 ഉപയോഗിക്കുമ്പോൾ കാർബൺ പുറന്തള്ളൽ കുറയുന്നു. ഗ്രീൻഹൗസ് വാതകങ്ങൾ കുറയുന്നതിനാൽ വായു മലിനീകരണം കുറയും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇന്ത്യ കൈക്കൊള്ളുന്ന പ്രതിജ്ഞകൾ (Net Zero 2070) പാലിക്കാൻ സഹായകമാണ്. 
മറ്റൊന്ന് 50 ശതമാനത്തോളം ജനങ്ങൾ കൃഷിയെ ആശ്രയിച്ച് കഴിയുന്ന ഇന്ത്യയിൽ പച്ചക്കറി മാലിന്യത്തിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന പെട്രോൾ കാർഷിക മേഖലക്ക് പുതു ജീവൻ നൽകുമെന്നതാണ്. എഥനോൾ പ്രധാനമായും കരിമ്പ്, മൈസ്, നെല്ല്, broken rice പോലുള്ള വിളകളിൽ നിന്നാണ് നിർമ്മിക്കുന്നത്. Ethanol blending program വഴി കർഷകർക്ക് സ്ഥിരമായ വിപണി ലഭിക്കുന്നു. കാർഷിക ഉൽപ്പന്നങ്ങൾക്ക് വില സ്ഥിരത ഉണ്ടാക്കാനും അധിക വരുമാനം ലഭിക്കാനും സഹായിക്കുന്നു.
Ethanol ഉത്പാദനത്തിന് ഡിസ്റ്റിലറി, പ്രോസസ്സിംഗ് പ്ലാന്റ്, ലോജിസ്റ്റിക്സ് മേഖല തുടങ്ങിയവയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കും. ഗ്രാമപ്രദേശങ്ങളിൽ വ്യവസായവികസനവും തൊഴിലും ഉണ്ടാകും. പാരമ്പര്യ ഫോസിൽ ഫ്യൂവലിന് പകരമായി ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ജൈവ ഇന്ധനത്തെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് ഗുണകരമാണ്. ‘ആത്മനിർഭർ ഭാരത്’ (Self reliant India) ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെയ്പാണ് ഇത്. പാരീസ് കരാർ (Paris Agreement) പ്രകാരം ഇന്ത്യയ്ക്ക് കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള ഉത്തരവാദിത്വമുണ്ട്. E20 പോലുള്ള ഹരിത ഇന്ധനങ്ങൾ പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയാണ് സർക്കാർ.
ആശങ്കകൾ
ഇങ്ങനെയൊക്കെയാണെങ്കിലും 20 ശതമാനം എഥനോൾ ചേർന്ന പെട്രോൾ ഉയർത്തുന്ന ചില പ്രശ്നങ്ങളുണ്ട്. മാത്രവുമല്ല 2030 ലക്ഷ്യം വെച്ചെങ്കിലും 2025 ൽ തന്നെ നടപ്പിലാക്കുവാൻ ശ്രമിക്കുമ്പോൾ അതിന് പിന്നിൽ എന്തെങ്കിലും കാണാക്കളികളുണ്ടോയെന്ന ആശങ്ക പരക്കെ ഇല്ലായ്കയില്ല.
എല്ലാ വാഹനങ്ങളും എഥനോൾ ചേർന്ന പെട്രോളിനനുയോജ്യമായി രൂപകൽപ്പന ചെയ്തവയല്ല. വാഹന നിർമ്മാതാക്കൾ അവരുടെ എഞ്ചിനുകൾ ഒരു പ്രത്യേക ഇന്ധന മിശ്രിതത്തിന് അനുയോജ്യമാക്കിയാണ് രൂപകൽപ്പന ചെയ്യുന്നത്. പഴയ വാഹനങ്ങൾ (BS-IV, അതിന് മുമ്പുള്ള മോഡലുകൾ) പ്യൂർ പെട്രോൾ അല്ലെങ്കിൽ E10 വരെ മാത്രം പരിഗണിച്ചാണ് രൂപകൽപ്പന ചെയ്തത്. E20യിൽ എഥനോളിന്റെ അളവ് കൂടുതലായതിനാൽ engine calibration (ignition timing, compression ratio, fuel injection setting) എല്ലാം മാറേണ്ടി വരും. ഇത് കൂടുതൽ corossive ആണ് (ലോഹങ്ങൾ, റബ്ബർ, പ്ലാസ്റ്റിക് ഭാഗങ്ങളിൽ പ്രതികൂലമായ സ്വാധീനം ഉണ്ടാക്കും). ഹൈഗ്രോസ്കോപിക് (ജലം ആകർഷിക്കുന്ന സ്വഭാവം) ആയതിനാൽ fuel system-ൽ water absorption വർദ്ധിക്കും.
പെട്രോളിനും എഥനോളിനും തമ്മിൽ വലിയൊരു വ്യത്യാസം അവയുടെ ഊർജ്ജ സാന്ദ്രതയിലാണ്. ഒരു ലിറ്റർ പെട്രോളിൽ നിന്ന് ശരാശരി 34 മെഗാ ജൂൾ (MJ) എനർജി ലഭിക്കുമ്പോൾ, ഒരു ലിറ്റർ എഥനോളിൽ നിന്ന് ലഭിക്കുന്നത് വെറും 21 MJ മാത്രമാണ്. അതായത്, ഒരേ അളവിലുള്ള ഇന്ധനം കത്തിച്ചാലും, പെട്രോൾ എഥനോളിനേക്കാൾ വളരെ കൂടുതലായ ഊർജ്ജം നൽകുന്നു. E20 പെട്രോൾ എന്നത് 20% എഥനോളും 80% പെട്രോളും ചേർന്ന മിശ്രിതമായതിനാൽ, ഇതിൽ ഉള്ള എഥനോൾ അളവ് കാരണം ആകെ ഊർജ്ജസാന്ദ്രത കുറയുന്നു. അതിന്റെ നേരിട്ടുള്ള ഫലം വാഹനങ്ങളുടെ milage കുറയുന്നതാണ്. ഉദാഹരണത്തിന്, ഒരു വാഹനം 1 ലിറ്റർ pure petrol ഉപയോഗിച്ച് 15 കിലോമീറ്റർ ഓടുമെന്നു കരുതിയാൽ, അതേ വാഹനത്തിൽ E20 ഉപയോഗിക്കുമ്പോൾ milage ശരാശരി 5-7 ശതമാനം വരെ കുറഞ്ഞ് 14-14.2 കിലോമീറ്റർ മാത്രമേ ലഭിക്കുകയുള്ളു. ഇതുകൊണ്ട് തന്നെ, ഉപഭോക്താവിന്റെ ദൃഷ്ടികോണിൽ നോക്കുമ്പോൾ, fuel economy കുറയുന്നത് E20നെ കുറിച്ചുള്ള ഒരു പ്രധാന ആശങ്കയായി മാറുന്നു. വാഹനങ്ങളുടെ milage കുറയുന്നത് കൊണ്ട് ഒരേ ദൂരത്തിന് കൂടുതൽ ഇന്ധനം വേണമെന്നതും, അതിനാൽ ചിലവ് വർദ്ധിക്കാമെന്നതും ഉപഭോക്താവിനെ ബാധിക്കുന്ന ഘടകങ്ങളാണ്.

പഴയ മോഡൽ എഞ്ചിനുകൾ സാധാരണയായി pure petrol ഉപയോഗിക്കാനാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതിനാൽ, E20 പോലുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ combustion efficiency അഥവാ ഇന്ധനം കത്തിച്ച് ലഭിക്കുന്ന കാര്യക്ഷമത, കുറയാം. ഇന്ധനം പൂർണ്ണമായും കത്തിക്കാതിരിക്കുക, അല്ലെങ്കിൽ ശരിയായ സമയത്ത് ignition സംഭവിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ വന്നാൽ, എഞ്ചിന്റെ പ്രകടനം നേരിട്ട് ബാധിക്കും. ഫലം, വാഹനത്തിന്റെ power delivery സ്ഥിരതയുള്ളതല്ലാതെ മാറാം. ഡ്രൈവർ ആക്സിലറേറ്റർ അമർത്തുമ്പോൾ പ്രതീക്ഷിച്ച പോലെ ശക്തി ലഭിക്കാതെ പോകും. അതിനൊപ്പം, acceleration കുറയുകയും വാഹനത്തിന്റെ pick – up pure petrol ഉപയോഗിക്കുമ്പോലെ മൃദുവായിരിക്കാതെ പോവുകയും ചെയ്യും. Engine smoothnessനും പ്രതികൂല സ്വാധീനം ഉണ്ടാകും. യാത്രയ്ക്കിടെ ചെറിയ jerks അല്ലെങ്കിൽ vibration അനുഭവപ്പെടാം. ഇതിലേക്കു കൂടാതെ, engine knocking എന്നൊരു പ്രശ്നവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. Engine knocking എന്നാണ് fuel – air mixture ശരിയായ സമയത്ത് കത്തിക്കാതെ വൈകി കത്തിക്കുന്നത്, അല്ലെങ്കിൽ cylinder – ൽ അസമമായ ignition സംഭവിക്കുന്നത്. ഇത് engine ൽ അമിത സമ്മർദ്ദം സൃഷ്ടിക്കുകയും, ദീർഘകാലത്ത് engine ന്റെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും.
ചെറുകിട വ്യവസായ മേഖല
ഇ 20 പെട്രോൾ വ്യപകമാകുമ്പോൾ അതെങ്ങനെ ചെറുകിട വ്യവസായ മേഖലയെ ബാധിക്കും എന്നത് ഏറെ ചിന്തനീയമായ ഒന്നാണ്.
Ethanol ഉത്പാദന യൂണിറ്റുകൾ
Ethanol ഉത്പാദനം ഇന്ത്യയിൽ ഇന്ന് വലിയൊരു സാധ്യതാ മേഖലയാണ്. Ethanol സാധാരണയായി കാർഷിക വിളകളിൽ നിന്നാണ് ലഭിക്കുന്നത്. ഉദാഹരണത്തിന്:
*കരിമ്പ് molasses (ഉല്പാദനത്തിനുശേഷം അവശേഷിക്കുന്ന പഞ്ചസാര നീര്) Distiller – ൽ Fermentation നടത്തി Ethanol ഉത്പാദിപ്പിക്കാം.
* മൈസ് (Corn) starch rich grain ൽ നിന്ന് Ethanol ഉണ്ടാക്കാം.
* Broken Rice / കപ്പ / മറ്റു സ്റ്റാർച്ച് ധാന്യങ്ങൾ – Low – grade food grains പോലും Ethanol ഉൽപ്പാദനത്തിന് ഉപയോഗിക്കാം.
ഇതുപോലുള്ള feedstock ക്കുകൾ പ്രാദേശികമായി ശേഖരിച്ച് ഡിസ്റ്റിലറി യൂണിറ്റുകൾ സ്ഥാപിച്ചാൽ, ചെറുകിട വ്യവസായികൾക്ക് Ethanol ഉൽപാദിപ്പിച്ച് നേരിട്ട് Oil Marketing Companies (OMCS) HPCL, BPCL, IOCL തുടങ്ങിയവ – ക്ക് supply ചെയ്യാൻ കഴിയും. സർക്കാർ OMC കളോട് Ethanol blending ന് ആവശ്യമായ Ethanol നേരിട്ട് വാങ്ങാൻ കരാറുകൾ ഒപ്പിടുന്നുണ്ട്. ചെറുകിട വ്യവസായികൾക്ക് ഇവിടെ രണ്ട് പ്രധാന ഗുണങ്ങൾ ലഭിക്കുന്നു:
1. പ്രാദേശിക മൂലവസ്തുക്കൾ ഉപയോഗിച്ച് Ethanol നിർമ്മിച്ച് സ്ഥിരമായി വാങ്ങുന്നവരെ (OMCS) നേടാൻ കഴിയും.
2. ഗ്രാമപ്രദേശങ്ങളിൽ തൊഴിൽ സൃഷ്ടിക്കും, കാരണം distillery ക്കും processing plants നും skilled & unskilled തൊഴിലാളികൾ ആവശ്യമാകും.
By – products – ൽ വ്യവസായ സാധ്യതകൾ
കൂടാതെ Ethanol units – ൽ നിന്ന് By – products (Distillers Dries Grains – മൃഗങ്ങൾക്ക് തീറ്റ, carbon dioxide – Industrial use) ഉണ്ടാകുന്നതിനാൽ, അത് കൂടി അധിക വരുമാന മാർഗ്ഗങ്ങൾ തുറക്കും.
Ethanol നിർമ്മാണം നടക്കുമ്പോൾ, ഇന്ധന Ethanol മാത്രമല്ല, നിരവധി by – products ഉം ലഭിക്കുന്നു. ഇവയ്ക്ക് വലിയ വിപണി സാധ്യതയും ചെറുകിട വ്യവസായങ്ങൾക്ക് പുതിയ മാർഗ്ഗങ്ങളും തുറക്കുന്നു.
Distillers Dried Grains with Soluble (DDGS): Ethanol നിർമ്മാണത്തിന് മൈസ്, broken rice, ഗോതമ്പ് പോലുള്ള ധാന്യങ്ങൾ ഉപയോഗിക്കുമ്പോൾ, fermentation കഴിഞ്ഞ് ധാന്യത്തിലെ protein, fibre, oil എന്നിവ ശേഷിക്കുന്നു. ഇവയെ Distillers Dried Grains with Soluble (DDGS) എന്ന പേരിൽ process ചെയ്ത് ഉണക്കി മൃഗങ്ങൾക്ക് തീറ്റയായി ഉപയോഗിക്കാം. DDGS ന് 30% protein, 10% oil പോലുള്ള സമ്പന്നമായ പോഷകഘടകങ്ങൾ ഉള്ളതിനാൽ പശുവിനും, കോഴിക്കുമെല്ലാം മികച്ച വളർച്ചാ സഹായിയാണ്. ഇതിലൂടെ പശു, കോഴി തീറ്റ നിർമ്മാണം നടത്തുന്ന MSMES ക്ക് വലിയൊരു raw material ലഭിക്കും. DDGS – നെ feed pellet ആക്കി നിർമ്മിക്കാം. പ്രാദേശിക diary co-operatives, poultry farms എന്നിവയ്ക്ക് വിതരണ ശൃംഖല ഉണ്ടാക്കാം. ഇറക്കുമതി ചെയ്യുന്ന soya meal പോലുള്ള feed raw materials ന് പകരം DDGS ഉപയോഗിക്കാമെന്നതാണ് പ്രധാന നേട്ടം.
CO2 (Carbon dioxide): Ethanol fermentation ൽ side product ആയി CO2 പുറത്തുവരുന്നു. ഇത് ശേഖരിച്ച് soft drink industry, welding industry, dry ice production തുടങ്ങിയ മേഖലകളിൽ വിൽക്കാം. MSME – ക്ക് gas bottling units തുടങ്ങാനുള്ള അവസരമുണ്ട്. Ethanol Distillation കഴിഞ്ഞാൽ liquid effluent ലഭിക്കുന്നു. ഇത് bio – fertilizer അല്ലെങ്കിൽ bio gas production നിൽ ഉപയോഗിക്കാം. ഇതിലൂടെ MSME കൾക്ക് organic manure units തുടങ്ങാൻ കഴിയും.
ലോജിസ്റ്റിക്സ് & സംഭരണ സൗകര്യം
Ethanol – OMCS (Oil Marketing Companies) നടത്തുന്ന blending plants – ലേക്ക് എത്തിക്കുന്നത് വലിയൊരു ലോജിസ്റ്റിക്സ് നെറ്റ് വർക്ക് ആവശ്യപ്പെടുന്ന ഒന്നാണ്. Ethanol ഒരു പ്രത്യേക സ്വഭാവമുള്ള ഇന്ധനമായതിനാൽ (ജലം ആകർഷിക്കുന്ന സ്വഭാവം, കൂടുതൽ flammable, corrosion സാധ്യത) safe handling & storage വളരെ പ്രധാനമാണ്. ഇതാണ് ചെറുകിട സംരംഭകർക്ക് അവസരം സൃഷ്ടിക്കുന്നത്. Ethanol നെ distillery – ൽ നിന്ന് blending plant ലേക്ക് road tankers മുഖേന കൊണ്ടു പോകണം. പ്രത്യേക Ethanol – compatible tank lorries ആവശ്യമാകും (സാധാരണ fuel tank നേക്കാൾ corrosion – resistant materials). MSMEs fleet operators ആയി പ്രവർത്തിച്ച് OMCs – നോട് transport contracts നേടാം. പ്രാദേശികമായി distilleries നും fuel depots – നും ഇടയിൽ സ്ഥിരമായ supply chain സ്ഥാപിക്കാം.
Ethanol വലിയ തോതിൽ സംഭരിക്കാനായി dedicated storage tanks വേണം. ഇവ mild steel with special coating അല്ലെങ്കിൽ stainless steel tanks ആയിരിക്കും. MSME കൾക്ക് mini storage hubs സ്ഥാപിച്ച് OMCs നും fuel stations നും supply ചെയ്യാൻ കഴിയും. കൂടാതെ safety equipment (fire protection, leak detection, venting system) supply & maintenance ചെയ്യാം.
ഗ്രീൻ ടെക്നോളജി & നവീകരണം
E20 petrol വിപണിയിൽ എത്തിയാൽ, vehicle support industry ലും വലിയ വളർച്ചയുടെ സാധ്യതകൾ തുറക്കപ്പെടും. പ്രധാനമായി പഴയ വാഹനങ്ങൾ E20 ഉപയോഗിക്കാൻ പൂർണമായും അനുയോജ്യമല്ലാത്തതിനാൽ, engine modification / conversion kits ആവശ്യമാണ്. MSME കൾക്ക് ഈ മേഖലയിൽ customized solutions ഒരുക്കി പൈലറ്റ് പ്രോജക്ടുകളായി ആരംഭിക്കാം.
വെല്ലുവിളികൾ
ഈ മാറുന്ന സാങ്കേതിക വിദ്യ മുന്നോട്ട് വെക്കുന്ന അവസരങ്ങൾക്കൊപ്പം ചില വെല്ലുവിളികളും ഉയർത്തുന്നുണ്ട്.
ഉയർന്ന ഉൽപ്പാദന ചിലവ്
Ethanol ഉത്പാദനത്തിലും E20 petrol blending – ലും ചെറുകിട സംരംഭകർക്ക് സാമ്പത്തിക ഭാരം (initial investment) വലിയൊരു വെല്ലുവിളിയായി മാറുന്നു. Ethanol production plants സ്ഥാപിക്കാൻ land acquisition, distillation units, fermentation tanks, storage facilities, safety equipment, quality control systems തുടങ്ങിയവ ആവശ്യമാണ്. ഇതിന് മിക്കവാറും കുറ്റമില്ലാത്ത, വലിയ തുകയുടെ നിക്ഷേപം ആവശ്യമാകും. Blending units സ്ഥാപിക്കുന്നതും ചെലവുകൾ ഉണ്ടാക്കും. E20-ൽ Ethanol mixing processes, accurate calibration, automation systems എന്നിവയ്ക്ക് ആവശ്യമായ technology & machinery MSME കൾക്ക് ഉയർന്ന ചെലവ് വരുത്തും. ചെറുകിട വ്യവസായികൾക്ക്, പരിമിതമായ ക്യാപിറ്റൽ (capital) ഉള്ളതിനാൽ, ഈ വ്യാപാരത്തിന് പ്രവേശിക്കുക, അതിലെ machinery, skilled labor, safety standards എന്നിവ പാലിക്കുക എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്.
ഉയർന്ന സാങ്കേതികത
E20 petrol നായി Ethanol ഉത്പാദനം, സംഭരണം, കൈകാര്യം എന്നിവ സാങ്കേതികമായി അടിയന്തര പരിഗണന ആവശ്യപ്പെടുന്ന ഘടകങ്ങളാണ്. Ethanol ന് ചില പ്രത്യേക സ്വഭാവങ്ങൾ ഉണ്ട്:
* Corrosive nature: Ethanol പല തരത്തിലുള്ള ലോഹങ്ങളെയും റബ്ബർ ഭാഗങ്ങളെയും ക്ഷതപ്പെടുത്താം.
* Hygroscopic nature: ജലം ആകർഷിക്കുന്ന സ്വഭാവം, fuel quality നെയും storage നെയും ബാധിക്കുന്നു.
* Flammability: Highly flammable, അതിനാൽ proper fire safety, ventilation, spill management എന്നിവ നിർബന്ധമാണ്.
ഈ സാഹചര്യത്തിൽ, Ethanol ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് process control, distillation techniques, quality testing, storage management, safety protocols എന്നിവയിൽ പ്രാപ്തിയുള്ള trained workforce വേണം. ചെറുകിട വ്യവസായികൾക്ക് ഈ സാങ്കേതിക വിദഗ്ധത ലഭിക്കാത്ത പക്ഷം, production efficiency കുറഞ്ഞു, safety risk ഉയരും, quality standards പാലിക്കാൻ ബുദ്ധിമുട്ടും.
സർക്കാർ നയങ്ങൾ
Ethanol വിലയും ആവശ്യവും ഏറ്റവും നേരിട്ട് സർക്കാർ നയങ്ങൾ (policies) നിർണ്ണയിക്കുന്നു. Ethanol Blending Programme (EBP) പോലുള്ള പദ്ധതികൾ വഴി സർക്കാർ Ethanol ന്റെ demand നും price നും നിയന്ത്രണം നൽകുന്നു. അതായത് MSME യൂണിറ്റുകൾ Ethanol ഉത്പാദിപ്പിക്കുമ്പോൾ, വിപണിയിൽ ലഭിക്കുന്ന വരുമാനം government policy dependent ആണ്.
Policy – കളിൽ മാറ്റം വന്നാൽ MSME കളെ നേരിട്ട് ബാധിക്കപ്പെടും. ഉദാഹരണത്തിന്, Ethanol blending percentage (E10 – E20) government sudden decision – ൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ production sale, Supply chain, revenue model എന്നിവ യൂണിറ്റിനുള്ളിൽ instantly adjust ചെയ്യേണ്ടി വരും.
ഇത് MSME കൾക്ക് വലിയ market risk സൃഷ്ടിക്കുന്നു. Ethanol supply – ൽ fluctuation ഉണ്ടായാൽ production planning, workforce allocation, raw material procurement, financial projections എല്ലാം ബാധിക്കപ്പെടും. കൂടാതെ, Ethanol ന്റെ price volatility ചെറുകിട വ്യവസായങ്ങൾക്ക് operating cost predictability കുറയ്ക്കുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങൾ
Ethanol ഉത്പാദനത്തിൽ Distillery units – ൽ നിന്ന് spent wash/ effluent ഉണ്ടാകുന്നു. ഇത് ശരിയായ രീതിയിൽ ശുദ്ധീകരിക്കാതെ പുറത്തേക്കു വിടുമ്പോൾ, വളരെയധികം പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കും. ഉദാഹരണത്തിന് ജലാശയങ്ങളിൽ ഒഴിക്കുമ്പോൾ water pollution, oxygen depletion, aquatic life ൽ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നു. മണ്ണിൽ ഒഴിച്ചാൽ soil fertility കുറയൽ, land degradation തുടങ്ങിയവ സംഭവിക്കുന്നു. വ്യാവസായിക മേഖലയിലെ പ്ലാന്റകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുകയാണെങ്കിൽ legal penalties, fines, license suspension പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും. അതിനാൽ MSMEs യൂണിറ്റുകൾക്ക് pollution control norms, effluent treatment plants (ETP), environmental monitoring systems എന്നിവയിൽ നിക്ഷേപം വേണം. ഇതിന് capital & operational cost വർദ്ധിക്കും. ചെറുകിട വ്യവസായികൾക്ക് ഇത് ഒരു significant financial burden ആകുന്നു, എങ്കിലും environment – friendly production നടപ്പിലാക്കുന്നതിന് അനിവാര്യമാണ്.
E20 പെട്രോൾ – ഇന്ത്യയുടെ ഹരിത ഊർജ്ജ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും കാർഷിക, സാമ്പത്തിക, പരിസ്ഥിതി ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനും പുതിയ വാതിലുകളാണ് തുറക്കുന്നത്. Ethanol blending programme വഴി കർഷകർക്ക് സ്ഥിരമായ വിപണി ലഭിക്കുന്നതും, ചെറുകിട വ്യവസായങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതും ഇതിന്റെ ഗുണങ്ങൾ ആണ്.
അതേസമയം, E20 നടപ്പാക്കുമ്പോൾ mileage കുറയൽ, engine compatibility പ്രശ്നങ്ങൾ, combustion efficiency ഇടിവ്, കൂടുതൽ corrosive സ്വഭാവം എന്നിവ ഉപഭോക്താക്കൾക്ക് വെല്ലുവിളിയായി മാറും. ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് – Ethanol production, by – products വിപണനം, storage, logistics, blending units, green technology solutions തുടങ്ങിയ വലിയ വളർച്ചാ സാധ്യതകൾ നൽകുന്നെങ്കിലും, ഉയർന്ന നിക്ഷേപം, സാങ്കേതിക പരിശീലന ആവശ്യം, സർക്കാർ നയങ്ങളിൽ ആശ്രയം, പരിസ്ഥിതി നിയന്ത്രണങ്ങൾ തുടങ്ങിയ വെല്ലുവിളികളും ഏറെയാണ്.
അന്തിമമായി, E20 പെട്രോൾ-യുൾപ്പെടെയുള്ള ഹരിത ഇന്ധനങ്ങൾ ഭാരതത്തിന്റെ ഊർജ്ജ സ്വാതന്ത്ര്യത്തിനും കാർബൺ പുറന്തള്ളൽ കുറയ്ക്കലിനും, കാർഷിക മേഖലയ്ക്കും, ചെറുകിട വ്യവസായ വികസനത്തിനും ഒരു വളരെയധികം സഹായകരമായ മാർഗ്ഗം ആണ്. എന്നാൽ, ഈ സാധ്യതകൾ നിറവേറ്റാൻ, ഗവൺമെന്റ്, ഓയിൽ കമ്പനികൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, കർഷകർ, ഉപഭോക്താക്കൾ എന്നിവിടങ്ങളിൽ സൂക്ഷ്മ പദ്ധതികൾ, പരിശീലനവും നയങ്ങളുമുള്ള ഏകോപനം അനിവാര്യമാണ്.
