മാറുന്ന ഓട്ടോമേഷൻ – എം എസ് എം ഇ കൾ കോബോട്ടിന്റെ വഴിയിലൂടെ
ലോറൻസ് മാത്യു
വർഷങ്ങൾക്ക് മുൻപ്, ഈ ലേഖകൻ ആറു വയസ്സുകാരനായിരുന്നപ്പോൾ, ഒരു അടുത്ത ബന്ധുവിന്റെ വിവാഹവീട്ടിൽ വെച്ച് അന്നത്തെ ബാലബുദ്ധിയിൽ പറഞ്ഞൊരു വാക്ക് ഇന്നും ഓർമ്മയുണ്ട് ‘എന്റെ കല്യാണത്തിന് ജോലികൾ ചെയ്യുന്നത് മനുഷ്യരാവില്ല, യന്ത്രങ്ങളായിരിക്കും’ എന്ന്. വർഷങ്ങൾ പിന്നിട്ടപ്പോൾ, സ്വന്തം വിവാഹത്തിൽ അത് യാഥാർത്ഥ്യമായില്ലെങ്കിലും, ഒരു കാര്യത്തിൽ സംശയമില്ല മക്കളുടെ കാലത്ത് അത് തീർച്ചയായും സത്യമായേക്കുമെന്ന ദിശയിലേക്കാണ് ലോകം നീങ്ങുന്നത്.
പറഞ്ഞ് വരുന്നത് കോബോട്ടുകളെപ്പറ്റിയാണ്. റോബോട്ടുകളെപ്പറ്റി നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ കോബോട്ടുകൾ (Cobots) റോബോട്ടിക്സിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ്, ഇത് ഓട്ടോമേഷൻ ലോകത്തെ അത്യന്തം മാറ്റി മറിച്ചിട്ടുണ്ട്. ‘Cobots’ എന്ന പേര് ‘Collaborative Robots’ എന്നതിന്റെ സംക്ഷിപ്ത രൂപമാണ്. ഇവയെ collaborative എന്ന് പറയുന്നതിന്റെ കാരണം, കോബോട്ടുകൾക്ക് മനുഷ്യരോടൊപ്പം സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയും എന്നതിനാലാണ്. ഇവയ്ക്ക് പരമ്പരാഗത വ്യാവസായിക റോബോട്ടുകൾ പോലെ സുരക്ഷാ വേലികൾ (safety cages) ആവശ്യമില്ല.
വ്യവസായ റോബോട്ടുകളും കോബോട്ടുകളും പലപ്പോഴും സമാനതകൾ കാണിക്കുന്നുവെങ്കിലും, കോബോട്ടുകൾക്കുള്ള പ്രത്യേക സവിശേഷതകൾ ഇവയെ വ്യത്യസ്ത വലിപ്പത്തിലുള്ള കമ്പനികൾക്കും ഉപയോഗപ്രദമാക്കുന്നു. രണ്ടിനും നേട്ടങ്ങളും പരിമിതികളും ഉണ്ട്, അത് കൂടുതലും പ്രക്രിയയുടെ സ്വഭാവവും ഉൽപ്പന്നങ്ങളുടെ ഘടനയും ആശ്രയിച്ചിരിക്കുന്നു.
• Industrial Robots: വലിയ കമ്പനികൾക്കു അനുയോജ്യം, ഉയർന്ന അളവിൽ ഒരേ രീതിയിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവർക്ക്.
• Cobots: ചെറിയ കമ്പനികൾക്ക് ഫ്ലെക്സിബിലിറ്റിയും ചെലവ് കാര്യക്ഷമതയും നൽകിക്കൊണ്ട് പ്രയോജനപ്പെടുന്നു.
എങ്കിലും, ഇത് ഒരേ സമയം പരസ്പരം പ്രതിബന്ധമാകുന്നില്ല. വലിയ കമ്പനികൾക്കും കോബോട്ടുകളുടെ സവിശേഷ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും.
മുമ്പ് റോബോട്ടുകൾ വലിയ വ്യവസായങ്ങൾക്ക് മാത്രം അനുയോജ്യമായ വിലയും സാങ്കേതിക സങ്കീർണ്ണതയും ഉള്ളവയായിരുന്നു. എന്നാൽ ഇന്നത്തെ കോബോട്ടുകൾ കുറഞ്ഞ വലുപ്പത്തിലും ലളിതമായ ഡിസൈനിലുമുള്ളവയാണ്. കുറഞ്ഞ വൈദ്യുതി ഉപഭോഗം, എളുപ്പത്തിലുള്ള പ്രോഗ്രാമിംഗ്, മനുഷ്യ തൊഴിലാളികളോടൊപ്പം സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്ന സവിശേഷതകൾ എന്നിവ കാരണം MSME വ്യവസായങ്ങൾക്കും ഇവ കൈവശം വയ്ക്കാവുന്ന രീതിയിൽ മാറിയിട്ടുണ്ട്. ഘട്ടംഘട്ടമായി ഓട്ടോമേഷൻ സ്വീകരിക്കാനുള്ള അവസരം നൽകുന്നതിലൂടെ, ഒന്ന് മുതൽ മൂന്ന് വർഷത്തിനുള്ളിൽ തന്നെ നിക്ഷേപത്തിന്റെ പ്രതിഫലം (ROI) ലഭ്യമാക്കാനും കോബോട്ടുകൾ MSME മേഖലയെ സഹായിക്കുന്നു.
കോബോട്ടുകളുടെ പ്രത്യേകത
കോബോട്ടുകളെ വ്യത്യസ്തമാക്കുന്നത് അവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മനുഷ്യ സൗഹൃദ സാങ്കേതിക വിദ്യകളാണ്. മനുഷ്യ സ്പർശം തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക സെൻസറുകൾ കോബോട്ടുകളിൽ ഘടിപ്പിച്ചിട്ടുണ്ടാകും. ജോലി ചെയ്യുന്നതിനിടയിൽ മനുഷ്യനുമായി അപ്രതീക്ഷിതമായി ഇടിച്ചാൽ പോലും, അപകട സാധ്യത ഒഴിവാക്കുന്നതിനായി ഇവ തൽക്ഷണം പ്രവർത്തനം നിർത്തുന്ന സുരക്ഷാ സംവിധാനങ്ങൾ ഉൾക്കൊള്ളുന്നു. ഇതു കൂടാതെ, പരമ്പരാഗത റോബോട്ടുകളെ പോലെ സങ്കീർണ്ണമായ കോഡിംഗ് ആവശ്യമില്ലാത്ത, എളുപ്പത്തിൽ പഠിക്കാവുന്ന പ്രോഗ്രാമിംഗ് സംവിധാനം കോബോട്ടുകളുടെ മറ്റൊരു പ്രത്യേകതയാണ്. പലപ്പോഴും കൈകൊണ്ട് ചലനങ്ങൾ കാണിച്ചു കൊടുത്താൽ പോലും കോബോട്ടുകൾക്ക് അത് മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയും.
കോബോട്ടിന്റെ ചരിത്രം
ആദ്യ കോബോട്ട് 1996-ൽ J.Edward Colgate, Michael Peshkin എന്നിവർ കണ്ടു പിടിച്ചു. അവർ കോബോട്ടിനെ ”ഒരു വ്യക്തിയുടെയും കമ്പ്യൂട്ടർ നിയന്ത്രിത മാനിപ്പുലേറ്ററിന്റെയും നേരിട്ടുള്ള ഭൗതിക ഇടപെടലിനുള്ള ഉപകരണം” എന്ന് വിശേഷിപ്പിച്ചു. വർഷങ്ങൾക്കിടയിൽ നിരവധി കോബോട്ടുകൾ വിപണിയിലെത്തി. പരമ്പരാഗത വ്യാവസായിക റോബോട്ടുകളിൽ ഒന്നായ Kuka Robotics 2004 ൽ അവരുടെ ആദ്യ കോബോട്ട് LBR 3 പുറത്തിറക്കി. ലോകത്തിലെ പ്രമുഖ റോബോട്ട് വിതരണക്കാരിൽ ഒരാളായ 2008 ൽ അവരുടെ ആദ്യ കോബോട്ട് UR5 പുറത്തിറക്കി. നാലു വർഷത്തിന് ശേഷം UR10, പിന്നീട് 2015-ൽ UR3 ലോഞ്ച് ചെയ്തു.
കോബോട്ടിന്റെ ഗുണങ്ങൾ
1. കംപാക്ട് (Compact)
കോബോട്ടുകൾ ചെറിയ, കംപാക്ട് ആകൃതിയിലുള്ളവയാണ്. അതിനാൽ ഉൽപ്പാദന പ്രക്രിയയിൽ കൂടുതൽ സ്ഥലമെടുക്കാതെ തന്നെ എല്ലായിടത്തും ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
2. ഇൻസ്റ്റാളേഷനും പ്രോഗ്രാമിംഗും (Installing and Programming)
കോബോട്ടുകൾ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും പ്രോഗ്രാം ചെയ്യാനും കഴിയും. സ്മാർട്ട്ഫോൺ, ഡെസ്ക്ടോപ്പ് ആപ്പുകൾ, സോഫ്റ്റ്വെയർ എന്നിവ ഉപയോഗിച്ച് കോബോട്ട് കുറച്ച് സമയത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കാം.
3. ഫ്ളെക്സിബിൾ (Flexible)
കോബോട്ടുകൾക്ക് എളുപ്പത്തിൽ പുതിയ പ്രവർത്തനങ്ങൾ പഠിക്കാനാകും, അതിനാൽ ഉൽപ്പാദന പ്രക്രിയയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്യാൻ കഴിയും.
4. മൊബൈൽ (Mobile)
കോബോട്ടുകൾ ഭാരം കുറഞ്ഞവയും സഹജമായി നീക്കാവുന്നതുമായവയും ആണ്. മൊബൈൽ വർക്ക് ബെഞ്ചിൽ സ്ഥാപിച്ചാൽ, കമ്പനിക്കുള്ളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ പുതിയ ജോലികൾ എളുപ്പത്തിൽ നിർവ്വഹിക്കാം.
5. സ്ഥിരതയും കൃത്യതയും (Consistent and Precise)
കോബോട്ടുകൾ എല്ലാ പ്രവർത്തനങ്ങളും ഒരേ രീതിയിലും ഒരേ ശക്തിയോടെയും ചെയ്യുന്നു. ഇത് സമമായ ഗുണനിലവാരം ഉറപ്പാക്കുന്നു.
6. ജീവനക്കാർക്ക് പോസിറ്റീവ് സ്വാധീനം (Positive effect on employees)
ജീവനക്കാർ മനോനിലവാരമില്ലാത്ത അല്ലെങ്കിൽ അപകടകാരിയായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാകുകയും, സൃഷ്ടിപരമായ ജോലികൾ ചെയ്യാനായി സ്വയം വികസിപ്പിക്കാനും കഴിയും.
7. ഉൽപ്പാദന ചെലവ് കുറയ്ക്കൽ (Reduction of Production Cost)
കോബോട്ടുകൾ ഉപയോഗിക്കുന്നതിലൂടെ പ്രക്രിയകൾ തുടർച്ചയായും കാര്യക്ഷമമായി നടക്കുകയും, ഉൽപ്പാദനം വർധിക്കുകയും ചെയ്യുന്നു. അതിനാൽ ചെലവുകൾ കുറയുകയും കമ്പനിയുടെ ലാഭം മെച്ചപ്പെടുകയും ചെയ്യും.
കോബോട്ടിന്റെ പ്രോഗ്രാമിംഗ്
പരമ്പരാഗത റോബോട്ടുകൾക്ക് പ്രവർത്തനങ്ങൾ പ്രോഗ്രാം ചെയ്യാൻ വലിയ സാങ്കേതിക അറിവും സമയവും ആവശ്യമാണ്. കൂടാതെ അവയ്ക്ക് ചില പ്രവർത്തനങ്ങൾ മാത്രമേ ചെയ്യാനാകൂ. വ്യവസായത്തിൽ ഉപയോഗിക്കുന്ന പരമ്പരാഗത റോബോട്ടുകളോട് വ്യത്യസ്തമായി, കോബോട്ടുകൾ എളുപ്പത്തിൽ പ്രോഗ്രാം ചെയ്യാൻ കഴിയുന്നവയാണ്. ഉപയോക്തൃ സൗഹൃദ സോഫ്റ്റ്വെയർ, മൊബൈൽ ആപ്പുകൾ എന്നിവ ഉപയോഗിച്ച് കോബോട്ടുകളുടെ പുതിയ പ്രവർത്തനങ്ങൾ എളുപ്പത്തിൽ പഠിക്കാനും കഴിയും. കൂടാതെ, കോബോട്ടിനെ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ കൈ കൊണ്ട് ചലിപ്പിച്ച്, പിന്നീട് സോഫ്റ്റ്വെയറിൽ സംരക്ഷിക്കാനും സാധിക്കുന്നു. കോബോട്ടുകൾ ഇതു പോലെ എളുപ്പത്തിൽ പ്രോഗ്രാം ചെയ്യാവുന്നതായതിനാൽ, അവയെ ജോലിയിൽ വേഗത്തിൽ സംയോജിപ്പിക്കാനും, വേണമെങ്കിൽ വ്യത്യസ്ത ജോലികൾ നിർവ്വഹിക്കാനും കഴിയുന്നു.
കോബോട്ടുകളുടെ ചിലവ്
ഉൽപ്പാദന പ്രക്രിയകളിൽ ഓട്ടോമേഷൻ നടപ്പിലാക്കുന്നത് മൊത്തം പ്രവർത്തനങ്ങളിൽ വലിയ സ്വാധീനം ചെലുത്തും. ഇത് ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും, ചെലവുകൾ കുറയ്ക്കാനും, ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ പ്രധാന ചോദ്യം ഇതാണ്: ഓട്ടോമേഷൻ നൽകുന്ന മൂല്യത്തിൻറെ ചെലവ് അതിനനുസരിച്ചാണോ? അധിക ജീവനക്കാരെ നിയമിക്കുക അല്ലെങ്കിൽ ജോലികൾ ഔട്ട്സോഴ്സ് ചെയ്യുക പോലുള്ള മറ്റെന്തെങ്കിലും ഓപ്ഷനുകളുമായി ഇത് എങ്ങനെ താരതമ്യം ചെയ്യപ്പെടുന്നു? അതിനാൽ ഓട്ടോമേഷന്റെ ചെലവും നേട്ടവും മുൻകൂട്ടി വിലയിരുത്തുക വളരെ പ്രധാനമാണ്. ഓട്ടോമേഷൻ സൊല്യൂഷൻ തിരഞ്ഞെടുക്കുമ്പോൾ, ചെലവ് പല കമ്പനികൾക്കും നിർണ്ണായക ഘടകം ആണ്. മൊത്തം ചെലവ് കൃത്യമായി വിലയിരുത്താൻ, രണ്ട് പ്രധാന വിഭാഗങ്ങൾ പരിഗണിക്കുക: സ്റ്റാർട്ട്-അപ്പ് ചെലവ് (start up costs) മെയിന്റനൻസ് ചെലവ് (maintenance cost) എന്നിവയാണിവ.
സ്റ്റാർട്ട്-അപ്പ് ചെലവ് എന്നത് ഓട്ടോമേഷൻ സിസ്റ്റം പൂർണമായും പ്രവർത്തനക്ഷമമാകുന്നതിന് മുമ്പ് ഉണ്ടായ എല്ലാ ചിലവുകളെയും ഉൾക്കൊള്ളുന്നു.
• റോബോട്ട്, ഗ്രിപ്പേഴ്സ്, ടൂൾസ്, ഫ്രെയിംസ്, സെൻസറുകൾ, സുരക്ഷാ ഉപകരണങ്ങൾ പോലുള്ള സാധനങ്ങളുടെ ചെലവ്, സിസ്റ്റം ഡിസൈൻ ചെയ്യുന്നതിന്, നിർമ്മിക്കുന്നതിന്, നടപ്പിലാക്കുന്നതിനും ചെലവായ മണിക്കൂറുകൾ ഓപ്പറേറ്റർമാരെ പ്രായോഗികമായി പരിശീലിപ്പിക്കുന്നതിനുള്ള ചെലവ് എന്നിവയെല്ലാം ഇതിലുൾപ്പെടും. എന്നാൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം വരുന്ന ചെലവുകളാണ് മെയിൻറനൻസ് ചിലവുകൾ.
കോബോട്ടുകളുടെ ഉപയോഗങ്ങൾ
(Applications of Cobots)
വ്യത്യസ്ത ടൂൾസ്, ഉപയോക്തൃ സൗഹൃദ സോഫ്റ്റ്വെയർ, ഫ്ളെക്സിബിലിറ്റികൾ എന്നിവ കൊണ്ട് കോബോട്ടുകൾ വിവിധ ജോലികൾ നിർവ്വഹിക്കാൻ കഴിയും. വ്യത്യസ്ത ശേഷികളുടെ സംയോജനം കൊണ്ട്, അനന്തമായ പ്രവർത്തനങ്ങൾ ഒരൊറ്റ ഓട്ടോമേഷൻ സിസ്റ്റത്തിലേക്ക് ഉൾപ്പെടുത്താവുന്നതാണ്. സൈദാന്തികമായി കോബോട്ടിന് ഏത് ജോലിയും പഠിക്കാൻ കഴിയും, എന്നാൽ പ്രായോഗികമായി താഴെപ്പറയുന്ന ചില കാര്യങ്ങൾക്ക് കൂടുതൽ ഉപയോഗിക്കുന്നു.
1. Sanding & Polishing
പോളിഷിംഗ്, ഡെബറിംഗ്, സാൻഡിംഗ് എന്നിവ നിയന്ത്രിതമായ ശക്തി ഉപയോഗിച്ച് നടത്തേണ്ട പ്രവർത്തനങ്ങൾ ആണ്. കോബോട്ടിലെ ഇൻ-ബിൽറ്റ് സെൻസറുകൾ ഏതെങ്കിലും കോൺടൂർ പിന്തുടരുകയും ഒരേ ശക്തി ഉപയോഗിച്ച് ഉപരിതലത്തിൽ പ്രവർത്തിക്കുകയും ചെയ്യും. ഇത് സ്ഥിരമായ ഗുണനിലവാരം ഉറപ്പാക്കുന്നു. വുഡ്, സ്റ്റെയിൻലെസ്സ് സ്റ്റീൽ, മെറ്റൽ ഉപരിതലങ്ങൾക്കായി ഇത് ഏറ്റവും അനുയോജ്യമാണ്.
2. Screwing
സിംപിൾ, പുനരാവൃത്തി ആവശ്യമായ സ്ക്രൂവിംഗ് ജോലികൾ കോബോട്ടിന് അനുയോജ്യം. ശരിയായ ടൂൾസ്, സോഫ്റ്റ്വെയർ എന്നിവ ഉപയോഗിച്ച് കോബോട്ട് ഒബ്ജക്ട് ഹോളുമായി മഹശില ചെയ്യുക, ഭാഗങ്ങൾ കൃത്യമായി സ്ഥിതി ചെയ്യിക്കുക, ഒരേ ശക്തി തുടർച്ചയായി ഉപയോഗിക്കുക എന്നിവക്കൊക്കെ പ്രോഗ്രാം ചെയ്യാം. ഇത് മനുഷ്യർക്ക് സാധ്യമല്ലെങ്കിലും, കോബോട്ടിന് ആഴ്ചയിൽ 40 മണിക്കൂറും ഈ പ്രവർത്തനം തുടർച്ചയായി നടത്താൻ കഴിയും.
3. Pick and Place
Pick -and-place jobs-ൽ കോബോട്ട് ഓബ്ജക്റ്റുകൾ എടുക്കുകയും മാറ്റുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു ബിൻ (bin) ൽ നിന്നുള്ള ഭാഗങ്ങൾ എടുക്കുകയും അസംബ്ലി ലൈനിൽ ക്രമീകരിക്കുകയും ചെയ്യുക. അടിസ്ഥാന പരമായി ലളിതമായ ജോലികളാണെങ്കിലും, സെൻസിറ്റീവ് ഗ്രിപ്പർ, ഡബിൾ ഗ്രിപ്പർ, വ്യത്യസ്ത വലുപ്പമുള്ള ഓബ്ജക്റ്റുകൾ എന്നിവ ഉപയോഗിക്കുമ്പോൾ സങ്കീർണ്ണത വർധിക്കുന്നു.
4. Bin Picking
Bin picking pick-and-place പോലെയാണ്, എന്നാൽ ഇവിടെ ഓബ്ജക്റ്റുകൾ സ്റ്റാൻഡർഡൈസ്ഡ് രീതിയിൽ എത്തിക്കുന്നില്ല. സ്മാർട്ട് സോഫ്റ്റ്വെയർ, വിഷൻ ടെക്നോളജി ഉപയോഗിച്ച് കോബോട്ട് ബിൻ-ൽ ഉള്ള ഓബ്ജക്റ്റുകൾ തിരിച്ചറിയുകയും എടുക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, കൺവെയർ ബെൽറ്റിന് സാധനങ്ങൾ നൽകാൻ ഇത് ഉപയോഗപ്രദമാണ്.
5. Machine Tending
Machine Tending ൽ, ഉദാഹരണത്തിന് CNC Lathe അല്ലെങ്കിൽ bending machine ൽ ഭാഗങ്ങൾ സ്ഥാപിക്കുന്നു. കോബോട്ട് ജോലി ചെയ്യുമ്പോൾ, മനുഷ്യ ഓപ്പറേറ്റർമാർ മുന്നണി ജോലികളിൽ മുക്തരായിരിക്കും, ഇത് സുരക്ഷയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നു. സാധാരണ ജോലി സമയത്തിനു പുറമെ, കോബോട്ട് പ്രവർത്തനത്തോടെ ഉൽപ്പാദനം തുടർച്ചയായി നടക്കാൻ കഴിയും.
6. Palletizing
Palletizing ൽ, കോബോട്ടുകൾ ബോക്സുകൾ പിക്ക് ചെയ്ത് പല്ലറ്റുകളിൽ ക്രമീകരിക്കുന്നു. ഇലക്ട്രിക് വാക്വം ഗ്രിപ്പറുകൾ ഉപയോഗിച്ച് ബോക്സുകൾ എടുക്കുകയും പല്ലറ്റുകളിൽ നിർത്തുകയും ചെയ്യുന്നു. പുതിയ സാങ്കേതിക വിദ്യകൾ ബാഹ്യ എയർ സപ്ലൈ, ഹോസുകൾ ഒഴിവാക്കുന്നു, ഇത് ഇൻറഗ്രേഷൻ എളുപ്പമാക്കുകയും ചെലവ് കുറയ്ക്കുകയും ശബ്ദം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, കോബോട്ട് depalletizing ജോലികളും ചെയ്യാൻ കഴിയും.
കോബോട്ടുകൾ വ്യാപകമായി വ്യവസായത്തിൽ വിവിധ മേഖലകളിൽ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, അസംബ്ലി ലൈൻ ജോലികൾ, പാക്കേജിംഗ്, പാലറ്റൈസിംഗ്, വെൽഡിംഗ്, സോൾഡറിംഗ് എന്നിവയിൽ കോബോട്ടുകൾ പ്രയോജനപ്പെടുത്തുന്നു. കൂടാതെ, ഗുണനിലവാര പരിശോധന (quality inspection), CNC മെഷീനുകൾ, ഇൻജക്ഷൻ മൗൾഡിംഗ് മെഷീനുകൾ എന്നിവയുടെ ടെൻഡിംഗ് പ്രവർത്തനങ്ങളിലും കോബോട്ടുകൾ ഉപയോഗിക്കുന്നു. ഇതുവഴി, കോബോട്ടുകൾ വ്യത്യസ്ത ഉൽപ്പാദനപ്രക്രിയകളിൽ സുരക്ഷിതവും കാര്യക്ഷമവുമായ സഹായി ആയി പ്രവർത്തിക്കുന്നു.
കോബോട്ടുകൾ പ്രചാരം നേടുന്ന കാരണങ്ങൾ
കോബോട്ടുകൾ (Collaborative Robots) ഇന്ന് വ്യവസായ മേഖലയിൽ വേഗത്തിൽ പ്രചാരം നേടുന്നത് പല പ്രായോഗികവും സാമ്പത്തികവുമായ കാരണങ്ങളാലാണ്. ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് തൊഴിലാളികളുടെ കുറവ്. പല വ്യവസായ മേഖലകളിലും പ്രാവീണ്യമുള്ള തൊഴിലാളികളെ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നു. യുവതലമുറ മാനുവൽ ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണതയും, കുടിയേറ്റവും, വയോധികതയിലേക്കുള്ള തൊഴിലാളി സമൂഹത്തിന്റെ മാറുന്ന ഘടനയും ഈ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇത്തരത്തിൽ ഉൽപാദനം തുടർച്ചയായി നിലനിർത്താൻ കഴിയുന്ന ഒരു പരിഹാരമായി കോബോട്ടുകൾ മാറുകയാണ്. അവയ്ക്ക് വിശ്രമമോ അവധിയോ ആവശ്യമില്ല, 24 മണിക്കൂറും ഒരേ കാര്യക്ഷമതയിൽ പ്രവർത്തിക്കാൻ കഴിയുന്നു.
ഇതോടൊപ്പം തന്നെ വേതന വർധനയും കോബോട്ടുകൾക്ക് അനുകൂലമായ മറ്റൊരു പ്രധാന ഘടകമാണ്. മിനിമം വേതനം വർധിക്കുന്നതും, ഓവർടൈം, ഇൻഷുറൻസ്, പി.എഫ്., ഇ.എസ്.ഐ. പോലുള്ള അനുബന്ധ ചെലവുകളും തൊഴിൽ ചെലവ് സ്ഥിരമായി ഉയർത്തുന്നു. മനുഷ്യ തൊഴിലാളികളുമായി താരതമ്യം ചെയ്യുമ്പോൾ, കോബോട്ടുകൾക്ക് തുടക്കത്തിൽ ഒരു നിക്ഷേപം ആവശ്യമായിരുന്നാലും ദീർഘകാലത്തിൽ അത് തൊഴിൽ ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ ചെലവ് നിയന്ത്രണം ആവശ്യമായ വ്യവസായങ്ങൾക്ക് കോബോട്ടുകൾ ഒരു സാമ്പത്തികമായി ലാഭകരമായ പരിഹാരമായി മാറുന്നു.
ഇന്നത്തെ വിപണി ആവശ്യകതയിൽ ഗുണനിലവാരത്തിന്റെ സ്ഥിരതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മനുഷ്യ തൊഴിലാളികളിൽ ക്ഷീണം, ശ്രദ്ധക്കുറവ്, കഴിവിലെ വ്യത്യാസങ്ങൾ എന്നിവ കാരണം ഉൽപ്പന്ന ഗുണനിലവാരത്തിൽ വ്യതിയാനം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കോബോട്ടുകൾ ഒരേ പ്രക്രിയ ഒരേ രീതിയിൽ കൃത്യമായി ആവർത്തിക്കുന്നതിനാൽ പിഴവുകളുടെ സാധ്യത വളരെ കുറവാണ്. ഇതിലൂടെ റിജക്ഷനും റീവർക്കും കുറയുകയും, ISO, BIS, കയറ്റുമതി നിലവാരങ്ങൾ പോലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ വ്യവസായങ്ങൾക്ക് കൂടുതൽ എളുപ്പമാവുകയും ചെയ്യുന്നു.
വ്യവസായ ലോകം ഇന്ന് കടന്നുപോകുന്നത് വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ്. മനുഷ്യാധിഷ്ഠിത ഉൽപ്പാദന രീതികളിൽ നിന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സ്ഥിരതയുള്ളതുമായ സംവിധാനങ്ങളിലേക്കുള്ള ഈ മാറൽ അനിവാര്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിൽ കോബോട്ടുകൾ നിർണായകമായൊരു പങ്ക് വഹിക്കുന്നു. മനുഷ്യരെ മാറ്റിസ്ഥാപിക്കുന്ന യന്ത്രങ്ങളായി അല്ല, മറിച്ച് മനുഷ്യരോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്ന ബുദ്ധിമാനായ സഹായികളായാണ് കോബോട്ടുകൾ വ്യവസായത്തിലേക്ക് കടന്നുവരുന്നത്. തൊഴിലാളികളുടെ കുറവ്, ഉയരുന്ന വേതന ചെലവ്, ഗുണനിലവാരത്തിലെ സ്ഥിരതയുടെ ആവശ്യം, MSME മേഖലയ്ക്കും കൈവശം വയ്ക്കാവുന്ന ചെലവുകുറഞ്ഞ ഓട്ടോമേഷൻ പരിഹാരങ്ങൾ എന്നിവയെല്ലാം കോബോട്ടുകളുടെ പ്രചാരം വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.
അവസാനമായി കോബോട്ടുകൾ വഴി ഉൽപ്പാദനക്ഷമത വർധിക്കുകയും, അപകടകരവും ആവർത്തനപരവുമായ ജോലികളിൽ നിന്ന് മനുഷ്യരെ ഒഴിവാക്കി കൂടുതൽ സൃഷ്ടിപരമായും മൂല്യമേറിയും ഉള്ള ജോലികളിലേക്ക് മാറ്റാനും സാധിക്കുന്നു. ഇതോടെ വ്യവസായങ്ങൾ കൂടുതൽ മത്സരക്ഷമമാകുകയും, അവക്ക് ദീർഘകാലത്തിൽ ചെലവ് നിയന്ത്രണവും ലാഭ വർധനയും കൈവരിക്കാനും കഴിയും. ഒരുകാലത്ത് ഒരു ബാലന്റെ സങ്കൽപ്പമായി തോന്നിയ, യന്ത്രങ്ങൾ മനുഷ്യരോടൊപ്പം ജോലി ചെയ്യുന്ന ലോകം ഇന്ന് യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. അതിനാൽ തന്നെ, ഭാവിയിലെ വ്യവസായ വികസനത്തിന്റെ ദിശ മനസ്സിലാക്കുമ്പോൾ കോബോട്ടുകളെ അവഗണിക്കാൻ കഴിയില്ല. മനുഷ്യനും യന്ത്രവും കൈകോർത്ത് മുന്നേറുന്ന ഈ പുതിയ കാലഘട്ടം, വ്യവസായങ്ങൾക്ക് മാത്രമല്ല, സമഗ്രമായ സാമൂഹ്യ-സാമ്പത്തിക പുരോഗതിക്കും വഴി തുറക്കുമെന്നതിൽ സംശയമില്ല.
കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസറാണ് ലേഖകൻ
