ഡീപ് സീക്ക് എ ഐ ലോകത്തെ പുതിയ താരോദയം

ലോറൻസ് മാത്യു
ടുത്തിടെ വാർത്തകളിൽ നിറഞ്ഞതും ടെക് ലോകം മാത്രമല്ല സാധാരണക്കാർ വരെ ഏറെ ആകാക്ഷയോടെ ഉറ്റു നോക്കിയ ഒന്നാണ് ചൈന ഡീപ്പ് സീക്ക് എന്നയൊരു ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആപ്ലിക്കേഷൻ ഡവലപ് ചെയ്തുവെന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിൽ ആധിപത്യം പുലർത്തിയിരുന്ന അമേരിക്കൻ കമ്പനികൾക്ക് ഇത് തിരിച്ചടിയായതും ഓഹരി വിപണിയിൽ ഇത് പ്രതികൂലമായി ഭവിച്ചതും നാം കണ്ടതാണ്. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഡീപ്‌സീക്കിന്റെ സൗജന്യ സോഫ്റ്റ്വെയർ യുഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് എന്ന നിലയിൽ ചാറ്റ് ജിപിടിയെ മറികടന്നിരുന്നു. ചാറ്റ് ജിപിറ്റിക്ക് ഇതൊരു തിരിച്ചടിയാകുമോയെന്നയൊരു ആശങ്ക ഇപ്പോഴെ നിലവിലുണ്ട്.

എന്താണ് ഡീപ് സീക്ക്
ഓപ്പൺ എ.ഐയുടെ ചാറ്റ് ജിപിടിക്ക് ഒത്ത എതിരാളിയായി ചൈന പുറത്തിറക്കിയ ചാറ്റ് ബോട്ടാണ് ഡീപ് സീക്ക് (ഉലലു ലെലസ). ടെക് സ്ഥാപനങ്ങളുടെ പറുദീസയായ കിഴക്കൻ ചൈനീസ് നഗരമായ ഹാങ്ഷൗ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പാണ് ഡീപ്‌സീക്ക് വികസിപ്പിച്ചത്. ഹാങ്ങ്ഷൗ ആസ്ഥാനമായുള്ള ഡീപ്‌സീക്ക് 2023 അവസാനത്തിൽ ഹൈ ഫ്‌ളെയർ എന്ന ഡെഡ്ജ് ഫണ്ട് നടത്തുന്ന സംരംഭകനായ ലിയാങ്ങ് വെൻഫെങ്ങ് സ്ഥാപിച്ചതാണ്.

ചൈനയിലെ ഡീപ്പ് സീക്ക് എഐ എന്ന സ്റ്റാർട്ടപ്പ് നിർമിച്ച ഡീപ്പ് സീക്ക് ചാറ്റ്ബോട്ട്, അമേരിക്കൻ ടെക് ഭീമന്മാരെ വിറപ്പിച്ചുകൊണ്ട് ജനറേറ്റീവ് എഐ മേഖലയിൽ വലിയ സ്വാധീനം നേടിയിരിക്കുകയാണ്. ചൈനീസ് ആർട്ടിഫിഷൽ ഇന്റലിജൻസ് ലാബാണ് ഫീ ലാംഗേജ് മോഡൽ ഡീപ്‌സീക്ക് വി3 (DeepSeek V3) പുറത്തിറക്കിയത്. വർഷങ്ങളായി, യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യത്തിൽ തർക്കമില്ലാത്ത
നേതാവാണ്. അവിടേക്കാണ് ഇതുവരെ കേട്ടുകേൾവി പോലുമില്ലാതിരുന്ന ഒരു സ്റ്റാർട്ടപ്പ് അവതരിച്ചിറങ്ങിയത്. കേവലം രണ്ടാഴ്ചകൊണ്ട് ആഗോള തലത്തിലെ ഓപ്പൺ എഐ, ഗൂഗിൽ, മെറ്റ എന്നിവരെ പരിഭ്രാന്തിയിലാഴ്ത്താൻ ഇതിനു കഴിഞ്ഞു.

ഡീപ് സീക്ക് ആണ് ഇപ്പോൾ ടെക് ലോകത്തെയും ഓഹരി വിപണിയിലെയും സംസാര വിഷയം. ദിവസങ്ങൾ കൊണ്ടാണ് ലോകം ‘ഭരിക്കുന്ന’ ടെക് ഭീമന്മാരെ പിടിച്ചുലച്ച് ഈ പുതുമുഖം വാർത്തയിൽ ഇടം പിടിച്ചത്. അമേരിക്കൻ ടെക് ഭീമന്മാരുടെ വിപണി മൂല്യത്തെ മാത്രമല്ല, അതിർത്തി കടന്ന് മറ്റ് ധന വിപണികളിലും പ്രതിഫലിച്ചു ഡീപ് സീക്കിന്റെ വരവ്. അമേരിക്കൻ സാങ്കേതിക വ്യവസായത്തിനുള്ള മുന്നറിയിപ്പാണ് ഇതെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഗൂഗിളിനോടും ഓപ്പൺ എഐയോടും മത്സരിക്കാൻ പ്രാപ്തമാണ് ചൈനയുടെ ഈ പുതിയ എഐ മോഡൽ. 2023-ൽ ചൈനയിലെ ഹാങ്ഷൗവിലാണ് 40 കാരനായ ലിയാങ് വെൻഫെങ് നിർമിത ബുദ്ധി പ്ലാറ്റ്‌ഫോമായ ഡീപ് സീക്ക് സ്ഥാപിച്ചത്. യുഎസിലെ ടെക് ലോകം ഉപയോഗിക്കുന്നതിനേക്കാൾ കുറഞ്ഞ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ചിപ്പുകൾ ഉപയോഗിച്ചാണ് മോഡൽ വികസിപ്പിച്ചതെന്ന് ഡീപ് സീക്ക്-ആർ1 നിർമാതാക്കൾ പറഞ്ഞു. 60 ലക്ഷം ഡോളറിൽ താഴെ മാത്രമാണ് ഡീപ് സീക്കിന്റെ നിർമാണ ചെലവ്.

ഓപ്പൺ സോഴ്സ് മോഡലുകളായതിനാൽ, ഡീപ്പ് സീക്കിന്റെ സോഴ്സ് കോഡ് സുതാര്യമാണ്, ഇത് വിശ്വാസ്യതയും സുരക്ഷയും വർധിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ഡെവലപ്പർമാർക്ക് ഈ മോഡലുകൾ പരിഷ്‌കരിക്കാനും സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് ചാറ്റ്ബോട്ടുകൾ നിർമിക്കാനും സാധിക്കും. അധിഷ്ഠിത മറുപടികളാണ് ഡീപ്പ് സീക്ക് നൽകുക. ചിത്രങ്ങളോ മീഡിയ ഫയലുകളോ പ്രോസസ്സ് ചെയ്യാനാവില്ല. മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. പരിമിതമായ കംപ്യൂട്ടിംഗ് ശേഷിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഡീപ്പ് സീക്ക്, ചാറ്റ് ജിപിടിയെപ്പോലെ വെബ് സെർച്ച് സൗകര്യവും നൽകുന്നു.

എന്താണ് വ്യത്യാസം
കഴിഞ്ഞ 2 വർഷത്തിലേറെയായി നാമെല്ലാം ചാറ്റ് ജിപിറ്റി യെന്നയൊരു എ ഐ ആപ്ലിക്കേഷൻ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാലും ഒരു എ ഐ ആപ്ലിക്കേഷൻ ആണെങ്കിൽ കൂടിയും തുലോം വ്യത്യസ്തമാണ് ഡീപ് സീക്ക് എന്നത്. എഐ മോഡൽ ഡെവലപ് ചെയ്യാൻ വൻതോതിൽ പണം ചെലവാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി 540 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് യാഥാർത്ഥ്യമാക്കിയത്. എന്നാൽ ഇതിന്റെ ഏകദേശം നൂറിലൊന്ന് ചെലവ് മാത്രമേ ഡീപ്പ് സീക്ക് ലോഞ്ച് ചെയ്യാൻ വന്നുള്ളൂവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഡീപ്സീക് മുന്നോട്ടുവെച്ചത് ഒരു ഓപ്പൺസോഴ്‌സ് മോഡലായിരുന്നു. എന്നുവെച്ചാൽ ആർക്കും സൗജന്യമായി ഉപയോഗിക്കാനും പഠിയ്ക്കാനും മാറ്റങ്ങൾ വരുത്താനും വിതരണം ചെയ്യാനും സോഫ്റ്റ്‌വെയർ മോഡലായിട്ടായിരുന്നു ഡീപ് സീക്കിന്റെ വരവ്. ഇതിന്റെ കോഡ് എല്ലാവർക്കും ലഭ്യമാണ്. ഇത് എഐ സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതേ സമയം ചാറ്റ് ജിപിടി പ്രീമിയം സേവനങ്ങൾക്ക് ചാർജ് ഈടാക്കിയിരുന്നുവെന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

Open AI എന്ന സംഘടനയാണ് Chat GPT വികസിപ്പിച്ചത്. സംഭാഷണ ശൈലിയിൽ മനുഷ്യനെപ്പോലെ ടെക്സ്റ്റ് ജനറേറ്റ് ചെയ്യുക, ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, സംഭാഷണങ്ങൾ നടത്തുക തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാൽ Deep Seek എന്ന കമ്പനിയാണ് ഡീപ് സീക്ക് എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഒരു സെർച്ച്, സംഭാഷണ, ചോദ്യോത്തര ഫംഗ്ഷനുകൾ ഉൾക്കൊള്ളുന്ന AI അസിസ്റ്റന്റ് ആയിട്ടാണ് ഇത് വിഭാവന ചെയ്തിരിക്കുന്നത്. ഇത് കൃത്യമായ വിവരങ്ങൾ തിരയുകയും ഇന്റലിജന്റ് ഇന്ററാക്ഷൻ സേവനങ്ങൾ നൽകുകയും ചെയ്യുന്നു. സംഭാഷണ ബോട്ടുകൾ, വെർച്വൽ അസിസ്റ്റന്റുകൾ, ടെക്സ്റ്റ് ജനറേഷൻ, ക്രിയേറ്റീവ് റൈറ്റിംഗ്, എഡ്യൂക്കേഷൻ തുടങ്ങിയവയിൽ ആണ് ചാറ്റ് ജിപിറ്റി പ്രധാനമായും ഉപയോഗിക്കുന്നത്. അതായത് ചാറ്റ് ജിപിറ്റി ഉപയോഗിച്ച് ഒരു കഥ എഴുതുക, ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, സംഭാഷണം നടത്തുക തുടങ്ങിയവയെല്ലാം ചെയ്യുവാൻ കഴിയും. എന്നാൽ കസ്റ്റമർ സപ്പോർട്ട്, എന്റർപ്രൈസ് നോളഡജ് മാനേജ്‌മെന്റ്, ഇ-കൊമേഴ്‌സ്, ഹെൽത്ത്‌കെയർ, എഡ്യൂക്കേഷൻ തുടങ്ങിയവയിൽ ആണ് ഡീപ്പ് സീക്ക് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഉദാഹരണമായി ഡീപ്പ് സീക്ക് ഉപയോഗിച്ച് ഒരു കമ്പനിയുടെ ഇന്റർണൽ ഡാറ്റാബേസിൽ നിന്ന് വിവരങ്ങൾ തിരയുക, കൃത്യമായ ഉത്തരങ്ങൾ നൽകുക എന്നിവയെല്ലാം സാധിക്കും.

ബിസിനസിൽ എവിടെയെല്ലാം
ബിസിനസ്സ് രംഗത്ത് ഏറെ മാറ്റങ്ങൾ വരുത്തുവാൻ പര്യാപ്തമായ ഒരു എ ഐ മോഡലാണ് ഡീപ് സീക്ക് എന്നത്.

എച്ച് ആർ ഡിപ്പാർട്ട്‌മെന്റ്
ഇന്നത്തെ മത്സരാധിഷ്ഠിത അന്തരീക്ഷത്തിൽ, മികച്ച ടാലന്റുള്ള, താല്പര്യമുള്ള ജീവനക്കാരെ കണ്ടെത്തുകയും നിലനിർത്തുകയും ചെയ്യുക എന്നത് ബിസിനസ്സുകൾക്ക് ഒരു വലിയ വെല്ലുവിളിയാണ്. എന്നാൽ AI സിസ്റ്റങ്ങൾ ഉദ്യോഗാർത്ഥികളുടെ റെസ്യൂമുകൾ സ്‌കാൻ ചെയ്യുകയും, അവരെ തങ്ങളുടെ സ്‌കിൽസ്, അനുഭവം, സാംസ്‌കാരിക യോജിപ്പ് (cultural fit) എന്നിവ അടിസ്ഥാനമാക്കി റാങ്ക് ചെയ്യുകയും ചെയ്യുന്നു. ഇത് റിക്രൂട്ടിങ്ങ് പ്രക്രിയ വേഗത്തിലാക്കുകയും, ഏറ്റവും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

ഡീപ്പ് സീക്ക് ഉപയോഗിച്ച് ജീവനക്കാരുടെ മനോഭാവം വിശകലനം ചെയ്യുവാൻ കഴിയും. അതായത് ഇമെയിലുകൾ, സർവേകൾ, ഫീഡ്ബാക്ക് എന്നിവയിലൂടെ ജീവനക്കാരുടെ മനോഭാവം, അവരുടെ സംതൃപ്തി തുടങ്ങിയവ മനസ്സിലാക്കാൻ സഹായിക്കുന്നു. ഇത് മുഖാന്തിരം ഒഞ ടീമുകൾക്ക് ജീവനക്കാരുടെ പ്രശ്‌നങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും, അവ പരിഹരിക്കാനും കഴിയും. ഇത് കമ്പനികളുടെ റിടെൻഷൻ റേറ്റ് (ജീവനക്കാരെ നിലനിർത്താനുള്ള കഴിവ്) വർദ്ധിപ്പിക്കുന്നു. അതായത് AI ഉപയോഗിച്ച് ജീവനക്കാരുടെ എൻഗേജ്‌മെന്റ് ലെവൽ (പ്രവർത്തനത്തോടുള്ള താല്പര്യം) നിരീക്ഷിക്കുവാൻ കഴിയുമെന്നർത്ഥം.

റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റിൽ
കമ്പനികളുടെ റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് മെച്ചപ്പെടുത്തുവാൻ ഇത് വഴി സാധ്യമാണ്. ഒരു കമ്പനിയുടെ പ്രവർത്തനച്ചിലവ് കുറയ്ക്കുന്നത് അതിന്റെ ലാഭം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന ഘടകമാണെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. ആവർത്തിക്കപ്പെടുന്ന ജോലികൾ ഓട്ടോമേറ്റ് ചെയ്യുവാൻ ഈ എ ഐ മോഡലിനാവും. ആവർത്തിച്ചുള്ള ടാസ്‌ക്കുകളുമായി ബന്ധപ്പെട്ട സമയവും ലേബർ ചെലവുകളും കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ജീവനക്കാരെ ഉയർന്ന മൂല്യം സൃഷ്ടിക്കുന്ന തന്ത്രപരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുന്നു. ഡീപ്‌സീക്കിന്റെ ബിഗ് ഡാറ്റ അനലിറ്റിക്‌സ് വിവരങ്ങളുടെ വലിയ അളവ് പ്രോസസ്സ് ചെയ്യുകയും മികച്ച ബിസിനസ് തീരുമാനങ്ങൾക്ക് ഉപയോഗപ്രദമായ ഇൻസൈറ്റുകൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇത് കൂടുതൽ കാര്യക്ഷമമായ ഓപ്പറേഷനുകൾ, ടാർഗെറ്റഡ് മാർക്കറ്റിംഗ്, മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു.

പ്രോഡക്ടിവിറ്റിയിൽ
പ്രെഡിക്റ്റീവ് മോഡലുകൾ ഉപയോഗിച്ച്, ഡീപ്‌സീക്ക് ട്രെൻഡുകൾ, ഉപഭോക്തൃ സ്വഭാവം, സാധ്യമായ മാർക്കറ്റ് മാറ്റങ്ങൾ എന്നിവ പ്രവചിക്കാൻ സഹായിക്കുന്നു. ഈ മുൻകൂർ ദർശനം ബിസിനസ്സുകളെ പ്രതികരണാത്മകമല്ല, പ്രൊആക്ടീവ് ആയിരിക്കാൻ കൂടി സഹായിക്കുന്നു. ഡീപ്‌സീക്കിന്റെ അക ഉപഭോക്തൃ ഡാറ്റ വിശകലനം ചെയ്ത് ഉപഭോക്തൃ ആവശ്യങ്ങളും പ്രാധാന്യങ്ങളും കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നു. ഇത് കൂടുതൽ ഫലപ്രദമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ, വ്യക്തിഗതമാക്കിയ ഉപഭോക്തൃ അനുഭവങ്ങൾ, ഉപഭോക്തൃ വിശ്വസ്തത വർദ്ധിപ്പിക്കൽ എന്നിവയിലേക്ക് നയിക്കുന്നു, ഇത് വിൽപ്പന വർദ്ധിപ്പിക്കുകയും ROI മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ഒരു കമ്പനിയുടെ പ്രൊഡക്ടിവിറ്റി കൂട്ടുവാൻ ഇത് വഴി സാധ്യമാണ്.

മാർക്കറ്റിങ്ങും സെയിൽസും
വ്യത്യസ്തതയാണ് ഒരു ബിസിനസ്സിനെ വിപണിയിൽ മുന്നോട്ട് നയിക്കുന്ന ഒരു ഘടകം. ഇത് മെച്ചപ്പെടുത്തുവാൻ ഡീപ് സീക്ക് ഉപയോഗിക്കുവാൻ കഴിയും. എ ഐ സിസ്റ്റമായ Hyper-Personalization Engine ഉപഭോക്താക്കളുടെ പെരുമാറ്റം വിശകലനം ചെയ്ത് അവരുടെ താല്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി പെർസണലൈസ്ഡ് മാർക്കറ്റിംഗ്, പ്രൈസിംഗ്, ഉൽപ്പന്ന ശുപാർശകൾ എന്നിവ നൽകുന്നു. ഉദാഹരണമായി ഒരു ഇ-കൊമേഴ്സ് വെബ്‌സൈറ്റിൽ, ഒരു ഉപഭോക്താവിന്റെ മുമ്പത്തെ പർച്ചേസുകൾ, ബ്രൗസിംഗ് ഹിസ്റ്ററി എന്നിവ അടിസ്ഥാനമാക്കി, അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യുന്നു. ഇത് കൺവേർഷൻ റേറ്റ് 35 ശതമാനത്തിലധികം വർദ്ധിപ്പിക്കുന്നതായിട്ടാണ് പഠനങ്ങൾ കാണിക്കുന്നത്. AI ഉപയോഗിച്ച് സോഷ്യൽ മീഡിയ, വാർത്തകൾ, റിവ്യൂകൾ എന്നിവ സ്‌കാൻ ചെയ്യുകയും, ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും മാർക്കറ്റ് ട്രെൻഡുകളും വിശകലനം ചെയ്യുകയും ചെയ്യുന്നതിനെയാണ് Market Sentiment Analyzer എന്ന് പറയുന്നത്. റിയൽ-ടൈമിൽ മാർക്കറ്റ് സെന്റിമെന്റ് മനസ്സിലാക്കി, മാർക്കറ്റിംഗ് സ്ട്രാറ്റജി ക്രമീകരിക്കാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു പുതിയ ഉൽപ്പന്നത്തിന് എങ്ങനെ പ്രതികരണമുണ്ടെന്ന് മനസ്സിലാക്കി, അതിനനുസരിച്ച് പ്ലാൻ മാറ്റുവാൻ കഴിയും. ബിസിനസ്സിൽ സാധ്യമായ റിസ്‌കുകൾ മുൻകൂട്ടി കണ്ടെത്തുവാനുള്ള എ ഐ ടൂളാണ് AI Powered Risk Simulator. ഉദാഹരണമായി ഒരു സപ്ലൈ ചെയിനിൽ പ്രശ്‌നം സംഭവിച്ചാൽ, അത് എങ്ങനെ നേരിടാമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്യുവാൻ കഴിയും. ഇത് വഴി ബിസിനസ്സുകൾക്ക് അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാനും, വേഗത്തിൽ സാഹചര്യത്തോട് പ്രതികരിക്കാനും കഴിയും.

ഫിനാൻഷ്യൽ മാനേജ്‌മെന്റ്
ഒരു കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ വിശകലനം ചെയ്യുവാൻ ഡീപ് സീക്ക് പ്രയോജനപ്പെടുത്താം. ഒരു കമ്പനിയുടെ ഫിനാൻഷ്യൽ പ്രകടനം മെച്ചപ്പെടുത്താൻ ഡീപ്‌സീക്കിന്റെ AI, ബിഗ് ഡാറ്റ സൊല്യൂഷനുകൾ വ്യാപകമായി ഉപയോഗിക്കാം. ഇത് ഫിനാൻഷ്യൽ ഡാറ്റ വിശകലനം, കോസ്റ്റ് ഓപ്റ്റിമൈസേഷൻ, റിസ്‌ക് മാനേജ്‌മെന്റ്, പ്രെഡിക്റ്റീവ് അനലിറ്റിക്‌സ് എന്നിവ വഴി സാധ്യമാക്കുന്നു. ഡീപ്‌സീക്കിന്റെ AI ടൂളുകൾ കമ്പനിയുടെ ഫിനാൻഷ്യൽ ഡാറ്റ (ഉദാഹരണത്തിന്, വരുമാനം, ചെലവ്, ലാഭം, നഷ്ടം) വിശകലനം ചെയ്യുന്നു. ഇത് ഫിനാൻഷ്യൽ ട്രെൻഡുകൾ, പാറ്റേണുകൾ എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്നത് വഴി മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായകമാണ്. AI വഴി കമ്പനിയുടെ ചെലവ് നിർണ്ണയിക്കുന്ന ഘടകങ്ങൾ (ഉദാഹരണത്തിന്, ഓപ്പറേഷണൽ ചെലവ്, സപ്പ്‌ലൈ ചെയിൻ ചെലവ്) വിശകലനം ചെയ്യുകയും, എവിടെ ചെലവ് കുറയ്ക്കാമെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഇത് ചെലവ് കുറയ്ക്കുകയും, ലാഭം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. AI മോഡലുകൾ ഉപയോഗിച്ച് ഭാവിയിലെ ഫിനാൻഷ്യൽ ട്രെൻഡുകൾ, വരുമാനം, ചെലവ് എന്നിവ പ്രവചിക്കുവാൻ കഴിയും. ആയതിനാൽത്തന്നെ ബിസിനസ്സുകൾക്ക് മുൻകൂട്ടി തീരുമാനങ്ങൾ എടുക്കാനും ഇത് ഫിനാൻഷ്യൽ സ്ഥിരത വർദ്ധിപ്പിക്കുവാനും സഹായകരമാകും.

റിയൽ-ടൈം ഡാറ്റ അനലിറ്റിക്‌സ്
റിയൽ-ടൈം ഡാറ്റ അനലിറ്റിക്‌സ് എന്നത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ വേവിന്റെ മുൻനിരയിലുള്ള സാങ്കേതികവിദ്യയാണ്, ഇത് ബിസിനസ്സുകൾക്ക് ലൈവ് ഡാറ്റ സ്ട്രീമുകൾ ഉപയോഗിച്ച് തൽക്ഷണ ഇൻസൈറ്റുകൾ (insights) നേടാനും, ഓപ്പറേഷനുകൾ തുടർച്ചയായി മോണിറ്റർ ചെയ്യാനും, പുതിയ ട്രെൻഡുകൾക്ക് വേഗത്തിൽ പ്രതികരിക്കാനും, റിയൽ-ടൈമിൽ ഡാറ്റ-അധിഷ്ടിത തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്നു. ഒരു പ്രമുഖ റീടെയിൽ ചെയിൻ കമ്പനിക്ക് ഡീപ്‌സീക്ക് അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച്, അവരുടെ ഇൻവെന്ററി, മാർക്കറ്റിംഗ്തന്ത്രങ്ങൾ എന്നിവ റിയൽ-ടൈമിൽ ക്രമീകരിക്കുവാൻ സാധ്യമാണ്. മൈനിംഗ് ടെക്‌നോളജി രംഗത്തുള്ള കമ്പനികൾക്ക് റിയൽ-ടൈം ഡാറ്റ അനലിറ്റിക്‌സ് ഉപയോഗിച്ച് ഓപ്പറേഷനുകൾ മോണിറ്റർ ചെയ്യാനും, സുരക്ഷാ റിസ്‌കുകൾ കുറയ്ക്കാനും കഴിയും. ബിസിനസ്സുകൾക്ക് റിയൽ-ടൈമിൽ ഡാറ്റ വിശകലനം ചെയ്യാനും, മികച്ച തീരുമാനങ്ങൾ എടുക്കാനും, ഓപ്പറേഷണൽ കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായകമാണ് ഇത്.

സൈബർ സെക്യൂരിറ്റിയിൽ
ഇന്ന് എല്ലാ ബിസിനസുകൾക്കും കമ്പ്യൂട്ടറുകളും ഇന്റർനെറ്റുമെല്ലാം ആവശ്യമാണെന്നിരിക്കെ ഇതിന്റെ സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണ്. ഡീപ് സീക്കിന്റെ സൈബർ സെക്യൂരിറ്റി ആപ്ലിക്കേഷനുകൾ ബിസിനസ്സുകൾക്ക് സൈബർ ഭീഷണികൾക്കെതിരെ ശക്തമായ സംരക്ഷണം നൽകുന്നു. ഇത് ഫിനാൻസ്, ഹെൽത്ത്‌കെയർ, മൈനിംഗ് ടെക്‌നോളജി തുടങ്ങിയ വ്യത്യസ്ത ഇൻഡസ്ട്രികളിൽ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുന്നു. സങ്കീർണ്ണമായ സൈബർ ഭീഷണികൾക്കെതിരെ നിലകൊള്ളാനുള്ള കഴിവ് ഇത് ബിസിനസ്സുകൾക്ക് നൽകുന്നു. ഉദാഹരണമായി ഡീപ്‌സീക്ക് സൈബർ സെക്യൂരിറ്റി സൊല്യൂഷനുകൾ ഉപയോഗിച്ച്, ഒരു പ്രമുഖ ഹോസ്പിറ്റൽ നെറ്റ്‌വർക്കിൽ രോഗികളുടെ റെക്കോർഡുകളും സെൻസിറ്റീവ് മെഡിക്കൽ ഡാറ്റയും സംരക്ഷിക്കുവാൻ കഴിയുന്നു.

ക്ലൗഡ് മാനേജ്‌മെന്റ് സിസ്റ്റം
ഡീപ്‌സീക്ക് ക്ലൗഡ്-ബേസ്ഡ് മാനേജ്‌മെന്റ് സിസ്റ്റങ്ങൾ (Deep Seek Cloud-Based Management Systems) ഇന്നത്തെ വേഗതയേറിയ മാർക്കറ്റ് പരിതസ്ഥിതിയിൽ പ്രവർത്തിക്കുന്ന ബിസിനസ്സുകൾക്ക് അതുല്യമായ ഫ്‌ളെക്‌സിബിലിറ്റിയും സ്‌കെയിലബിലിറ്റിയും നൽകുന്നു. ക്ലൗഡ്-ബേസ്ഡ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുന്നതിലൂടെ, കമ്പനികൾക്ക് മെച്ചപ്പെട്ട കൊളോബ്രേഷൻ, സുഗമമായ ഡാറ്റ മാനേജ്‌മെന്റ്, കുറഞ്ഞ കഠ ഓവർഹെഡ് എന്നിവ ലഭിക്കും. ഇത് പ്രത്യേകിച്ചും മൈനിംഗ് ടെക്‌നോളജി കമ്പനികൾക്ക് പ്രയോജനകരമാണ്, കാരണം ഇത്തരം കമ്പനികൾ പലപ്പോഴും ഭൂമിശാസ്ത്രപരമായി വിദൂരമായ പ്രവർത്തനങ്ങൾ നടത്തുന്നു, അവയ്ക്ക് റിയൽ-ടൈം കോർഡിനേഷനും ഡാറ്റ ആക്‌സസ്സും ആവശ്യമാണ്.

ഡീപ്‌സീക്ക് (Deep Seek) എന്നത് AI അധിഷ്ടിത ചാറ്റ്ബോട്ട് ആണ്. ചൈനയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനിയായി ആരംഭിച്ച ഈ സാങ്കേതികവിദ്യ, ലോകത്തിലെ ടെക് ഭീമന്മാരായ Open AI യുടെ Chat GPT, Google, Meta എന്നിവയ്ക്ക് ശക്തമായ മത്സരമായി മാറിയിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ഒരു ഓപ്പൺ സോഴ്‌സ് മോഡൽ ആയതാണ്, അതായത് ഇതിന്റെ കോഡ് സുതാര്യമാണ്, ആർക്കും സൗജന്യമായി ഉപയോഗിക്കാനും മെച്ചപ്പെടുത്താനും കഴിയും. ഇത് AI സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകുന്നു.

ഡീപ്‌സീക്കിന്റെ വിജയം ടെക് ലോകത്തെ മാത്രമല്ല, ഓഹരി വിപണികളെയും സാധാരണ ഉപയോക്താക്കളെയും സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ കുറഞ്ഞ നിർമാണച്ചെലവ്, ഉയർന്ന കാര്യക്ഷമത, മലയാളം ഉൾപ്പെടെയുള്ള ഭാഷകളെ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ ഇതിനെ വ്യത്യസ്തമാക്കുന്നു. കൂടാതെ, ബിസിനസ്സ് രംഗത്ത് HR മാനേജ്‌മെന്റ്, ഫിനാൻഷ്യൽ ഓപ്റ്റിമൈസേഷൻ, റിയൽ-ടൈം ഡാറ്റ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ ഏറെ മാറ്റങ്ങൾ കൊണ്ടു വരുവാൻ പര്യാപ്തമാണ്.

അമേരിക്കൻ ടെക് ഭീമന്മാരുടെ ആധിപത്യത്തെ തിരിച്ചടിക്കാനുള്ള ചൈനയുടെ കഴിവിനെ ഡീപ്‌സീക്ക് പ്രതിനിധീകരിക്കുന്നു. ഇത് ആഗോള തലത്തിൽ അക മേഖലയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കാം. ഭാവിയിൽ, ഡീപ്‌സീക്ക് പോലുള്ള സാങ്കേതികവിദ്യകൾ ബിസിനസ്സുകൾക്കും സാധാരണ ഉപയോക്താക്കൾക്കും ഉള്ള സാധ്യതകൾ വിപുലീകരിക്കുമെന്നതിൽ സംശയമില്ല.