ലളിതമായി തുടങ്ങാവുന്ന രണ്ട് സംരംഭങ്ങൾ
റ്റി. എസ്. ചന്ദ്രൻ
ഫ്‌ളേവർ ചേർന്ന സ്‌നാക്‌സുകൾ
ലെയ്‌സ്, കുർകുറെ എന്നിവ വിപണിയിൽ ലഭ്യമായ മികച്ച ഇനം സ്‌നാക്‌സ് ഉൽപന്നങ്ങളാണ്. ചെറിയ നിക്ഷേപത്തിൽ ഇത്തരം ഉൽപന്നങ്ങൾ മികച്ച രീതിയിൽ തയ്യാറാക്കി വിൽക്കാൻ കഴിയും. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ സുലഭമായി തീരെ കുറഞ്ഞ വിലയിൽ ലഭിച്ചു വരുന്നവയാണ്. വ്യാപകമായ ഒരു വിപണിയാണ് ഇത്തരം ഉൽപന്നങ്ങൾക്കുള്ളത്. തീരെ കുറഞ്ഞ സാങ്കേതിക വിദ്യയിലും ഇത്തരം സംരംഭങ്ങൾ ആരംഭിക്കാം. വിവിധ ഫ്‌ളേവറുകൾ ഉപയോഗിച്ചാണ് ഇത്തരം സ്‌നാക്‌സുകൾ നിർമിക്കുന്നത്. കുറേക്കൂടി ആരോഗ്യകരമായ രീതിയിൽ ഇവ നിർമിച്ച് വിലക്കാൻ കഴിയും. യാത്രാവേളകളും, ടൂറിസ്റ്റ് കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ക്യാപ്‌സ്, ചീസ് ബോൾ എന്നീ ഇനം ഉൽപന്നങ്ങൾ നന്നായി വിൽക്കുകയും ചെയ്യാം.
നിർമാണരീതി
ഇതിന്റെ നിർമാണരീതി സിമ്പിളാണ്. ചോളം (കോൺ) ആണ് സ്‌നാക്‌സ് നിർമാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃതവസ്തു. അരിയും ഉപയോഗിക്കുന്നു. എണ്ണ, ഉപ്പ്, മസാലകൾ, പാക്കിംഗ് സാമഗ്രികൾ എന്നിവയാണ് മറ്റ് അസംസ്‌കൃത വസ്തുക്കൾ. ചോളം നനച്ച ശേഷം എക്‌സ്ട്രൂഡർ വഴി പൊരിച്ചെടുക്കുന്നു. പിന്നീട് കൺവേയർ വഴി റോസ്റ്ററിലേയ്ക്ക് പോകുന്നു. റോസ്റ്റിംഗ് സമയത്ത് തന്നെ എണ്ണ, മസാല മിക്‌സുകൾ, ഉപ്പ് (ആവശ്യമെങ്കിൽ) പഞ്ചസാര (ആവശ്യമെങ്കിൽ) ചേർക്കുന്നു. മികച്ച പാക്കിംഗ് സംവിധാനത്തിൽ പായ്ക്ക് ചെയ്ത് വിപണിയിൽ എത്തിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ
1000 ച. അടി കെട്ടിടവും, 30 ലക്ഷം രൂപയുടെ മെഷിനറിയും അത്യാവശ്യമായിട്ടുണ്ട്. ഒരു ചെറിയ സംരംഭം തുടങ്ങുന്നതിന് മിക്‌സിംഗ് മെഷീൻ, എക്‌സ്ട്രൂഡർ മെഷീൻ, കൺവേയർ സംവിധാനം, റോസ്റ്റർ ഓയിൽ സ്‌പ്രെഡർ, പായ്ക്കിംഗ് മെഷീൻ എന്നിവയാണ് മികച്ച രീതിയിൽ സ്‌നാക്‌സ് നിർമിക്കുന്നതിന് ആവശ്യമായ മെഷിനറികൾ. 15 എച്ച്. പി. കറന്റും, എട്ട് തൊഴിലാളികളും സ്ഥാപനത്തിന് ആവശ്യമായി വരും. കൂടുതൽ ജോലിക്കാർ വേണ്ട എന്നതാണ് ഈ സംരംഭത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. നൈട്രജൻ പാക്കിംഗ് ആണ് ഉൽപന്നത്തെ ആകർഷകമാക്കുന്നത്.
വിപണനം
ഇത്തരം ഉൽപന്നങ്ങൾക്ക് ധാരാളം വിതരണക്കാരെ ലഭിക്കുന്നതാണ്. ജില്ലകൾ തോറും വിതരണക്കാരെ കണ്ടെത്തുക എളുപ്പമാണ്. നേരിട്ട് വിൽക്കുകയും ചെയ്യാം. സൂപ്പർമാർക്കറ്റുകൾ, പെട്ടിക്കടകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബസ് സ്റ്റേഷൻ ഷോപ്പുകൾ, റെയിൽവേയുമായി ബന്ധപ്പെട്ട ഷോപ്പുകൾ എന്നിവിടങ്ങളിൽ എല്ലാം വിൽപനയ്ക്ക് സാധ്യതകൾ ഉണ്ട്. 5 രൂപ മുതൽ 20 രൂപ വരെ വില വരുന്ന പാക്കറ്റുകളാണ് വിതരണം ചെയ്യാവുന്നത്. ഈ രംഗത്ത് വലിയ കിടമത്സരം ഇല്ല എന്നു തന്നെ പറയാം. വലിയ തോതിലുള്ള പരസ്യങ്ങളും ഇതിന് ആവശ്യമില്ല. ക്രെഡിറ്റ് വിൽപന തുടക്കം മുതലേ ശ്രദ്ധിക്കണം. വിതരണ തലത്തിൽ 20% അറ്റാദായം ഉറപ്പായും ലഭിക്കും. എഫ്. എസ്. എസ്. എ. ഐ, പാക്കർ എന്നീ ലൈസൻസുകളാണ് അത്യാവശ്യം വേണ്ടത്.
നൂഡിൽസ് അഥവാ വെർമിസല്ലി
പൊതുവെ കിടമത്സരം കുറഞ്ഞ ഒരു വിപണിയുള്ള ഒരു മികച്ച ബിസിനസ് അവസരമാണ് നൂഡിൽസിന്റെ നിർമാണവും വിൽപനയും. ഭക്ഷ്യ സംരംഭ രംഗത്ത് ഏറെ സാധ്യതകളും ഈ ഉൽപന്നത്തിനുണ്ട്. ഗോതമ്പ്, മൈദ, റാഗി, മറ്റ് ചെറുധാന്യങ്ങൾ എന്നിവ കൊണ്ട് വ്യത്യസ്ഥമായ നൂഡിൽസ് ഉണ്ടാക്കാം. ചിലവ മിക്‌സ് ചെയ്തും ഇത് തയ്യാറാക്കാം. മൈദ കൊണ്ടുള്ള വെർമിസെല്ലിയാണ് പൊതുവെ വിപണിയിൽ ലഭ്യമാകുന്നത്. മികച്ച ആരോഗ്യഭക്ഷണം എന്ന നിലയിൽ മൈദ ഒഴികെയുള്ളവ കൊണ്ടുള്ള നൂഡിൽസ് ആണ് ഇപ്പോൾ കൂടുതൽ സ്വീകാര്യമായിട്ടുള്ളത്. ചെറുധാന്യങ്ങൾ (മില്ലറ്റ്‌സ്) ഉപയോഗിച്ചു കൊണ്ടുള്ള നൂഡിൽസിന് വലിയ ഭാവിയുണ്ട്.
നിർമാണ രീതി
നൂഡിൽസ് നിർമിക്കുന്നത് ധാന്യപ്പൊടികളിൽ നിന്നുമാണ്. എല്ലാത്തരം ധാന്യപ്പൊടികളും ഇതിന് ഉപയോഗിക്കാം. ധാന്യപ്പൊടികൾ വെള്ളവും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് മിക്‌സ് ചെയ്യുന്നു. ഈ മിക്‌സ് നൂൽപുട്ട് ഉണ്ടാക്കുന്നതുപോലെ അച്ചിലിട്ട് പ്രഷർ ചെയ്യിക്കുന്നു. പിന്നീട് ആവിയിൽ പുഴുങ്ങിയെടുക്കുന്നു (സ്റ്റീമിംഗ്). അതിനുശേഷം വെയിലത്തുവച്ചോ, ഡ്രയലിൽ വച്ചോ ഉണക്കിയെടുക്കുന്നു. പിന്നീട് 500 ഗ്രാം, 1000 ഗ്രാം പാക്കറ്റുകളിലാക്കി വിൽക്കുന്നു.
ധാന്യപ്പൊടികൾ പരമാവധി ബ്രാന്റഡ് ആയവ ഉപയോഗിക്കാൻ ശ്രമിച്ചാൽ നന്ന്. ഫ്രഷ് ആയ ധാന്യപ്പൊടികൾ വേണം ശേഖരിക്കുവാൻ. റോളർ ഫ്‌ളോർ മില്ലുകളിൽ നിന്നും ഇവ സുലഭമായി ലഭിക്കും.
അടിസ്ഥാന സൗകര്യങ്ങൾ
പ്രതിദിനം രണ്ട് എം. റ്റി വെർമിസെല്ലി ഉൽപാദിപ്പിക്കുന്ന പ്ലാന്റിന് ഏകദേശം 10 ലക്ഷം രൂപയുടെ മെഷിനറികളാണ് വേണ്ടത്. ആഹലിറശിഴ ാമരവശില, ജൃലൗൈൃല ലൂൗശുാലിെേ, ഉ്യല ടലെേ, ടലേലാലൃ ങമരവശില, ഉൃ്യലൃ, ണലശഴവശിഴ ഋൂൗശുാലിെേ, ജമരസശിഴ ങമരവശില എന്നിവയാണ് പ്രധാന മെഷിനറികൾ.
1000 ച. അടി വൃത്തിയുള്ള കെട്ടിടവും 15 എച്ച്. പി. യുടെ പവറും ആവശ്യമാണ്. 8 പേർക്കെങ്കിലും ജോലി നൽകാനും കഴിയും. ഈ പദ്ധതിയ്ക്ക് ലളിതമായി വായ്പയും ഉയർന്ന തോതിലുള്ള സബ്‌സിഡിയും ലഭിക്കും.
വിപണനം
സൂപ്പർ മാർക്കറ്റുകൾ, പലചരക്ക് സ്റ്റോറുകൾ, പച്ചക്കടി കടകൾ തുടങ്ങി എല്ലാത്തരം ഷോപ്പുകളിലൂടെയും വിപണനം നടത്താവുന്നതാണ്. ധാരാളം വിതരണക്കാർ ഇത്തരം ഉൽപന്നങ്ങൾ ഏറ്റെടുത്ത് വിപണനം നടത്തുവാൻ തയ്യാറായിട്ടുണ്ട്. ക്രെഡിറ്റ് വിൽപനയെ കരുതണം എന്നു മാത്രം. സ്വദേശത്ത് മാത്രമല്ല നല്ല ബ്രാന്റ് ഉണ്ടാക്കി വീണ്ടും വിദേശ വിപണി പിടിക്കുന്നതിനും പറ്റിയ ഒരു ബിസിനസ് തന്നെയാണ് ഇൻസ്റ്റന്റ് നൂഡിൽസുകൾക്കും വിപണിയിൽ ഏറെ സ്വീകാര്യതയുണ്ട്.
എഫ്. എസ്. എസ്. എ. ഐ, പാക്കർ എന്നിവയാണ് അത്യാവശ്യം വേണ്ട ലൈസൻസുകൾ. ജി. എസ്. റ്റി കൂടി എടുക്കുന്നത് ബിസിനസിനെ വളർത്തുന്നതിന് ഏറെ ഗുണം ചെയ്യും. 20% അറ്റാദായമാണ് വിതരണക്കാർ തലത്തിൽ പ്രതീക്ഷിക്കാവുന്നത്.