സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡുകൾ വിതരണം ചെയ്തു
സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡുകൾ വിതരണം ചെയ്തു
കേരളത്തിൽ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡുകൾ ഊർജ്ജസംരക്ഷണ ദിനമായ ഡിസംബർ 14ന് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ വെച്ച് ബഹുഃ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ബഹുഃ വൈദ്യുതി വകുപ്പു മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് നൽകി.
വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സംഘടനകൾ/സ്ഥാപനങ്ങൾ, ഊർജ്ജ കാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ പ്രമോട്ടർമാർ, ആർക്കിടെക്റ്റ്‌സ് & ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസ് എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകിയത്.
ഊർജ്ജസംരക്ഷണ അവാർഡുകൾക്കുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് എനർജി മാനേജ്‌മെന്റ് സെന്ററാണ്.
അവാർഡ്ദാന ഉദ്ഘാടനച്ചടങ്ങിൽ ബഹു ഗതാഗത വകുപ്പു മന്ത്രി ശ്രീ. ആന്റണി രാജു, ഡോ. ആർ. വി. ജി. മേനോൻ, ഇ. എം. സി. ഡയറക്ടർ ഡോ. ആർ. ഹരികുമാർ, അനെർട്ട് ഡയറക്ടർ ശ്രീ. നരേന്ദ്രനാഥ് വേലൂരി, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ശ്രീ. എ. പി. അനിൽ കുമാർ, വാർഡ് കൗൺസിലർ ശ്രീ. പാളയം രാജൻ എന്നിവർ പങ്കെടുത്തു.