സംരംഭക വർഷം കാസർഗോഡ് ജില്ലയിൽ

  കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷം കൊണ്ട് വലിയ മാറ്റം സൃഷ്ടിച്ച പദ്ധതിയാണ് സംരംഭക വർഷം. പൈവളിഗെയിൽ പോകുന്ന വഴിയിലുൾപ്പെടെ സംരംഭക വർഷത്തിന്റെ ഭാഗമായി ആരംഭിച്ച വലിയ സംരംഭങ്ങൾ കാണാൻ സാധിച്ചു. ജില്ലയിലാകെ 350 കോടിയിലധികം രൂപയുടെ നിക്ഷേപം കൊണ്ടുവന്ന സംരംഭക വർഷം പദ്ധതിയിലൂടെ 11,000 തൊഴിലും കാസർഗോഡ് ജില്ലയിൽ സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചു. ഇത്രയും ചുരുങ്ങിയ കാലയളവിൽ ഇത്രയും വലിയ നിക്ഷേപവും തൊഴിലും കൊണ്ടുവന്ന മറ്റൊരു പദ്ധതി ജില്ലയിലില്ല.

     സംരംഭക വർഷത്തിനപ്പുറം ജില്ലയിലെ വ്യവസായ പാർക്കുകളിലും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം 13 വ്യവസായ യൂണിറ്റുകൾ ആരംഭിച്ച അനന്തപുരം വ്യവസായ പാർക്കിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം നിക്ഷേപകർ കടന്നുവരികയാണ്. ജില്ലയിൽ നിന്നുള്ള പ്രതിപക്ഷ എം.എൽ.എമാർ ഈ മാറ്റം നിയമസഭയിൽ ഉയർത്തിക്കാണിക്കുകയും ചെയ്തു. ഈ സർക്കാരിന്റെ കാലത്ത് മുഖം മിനുക്കിക്കൊണ്ടിരിക്കുന്ന കാസർഗോഡിനെയാണ് നമ്മൾ കാണുന്നത്. കൂടുതൽ തിളങ്ങാൻ കാസർഗോഡ് തയ്യാറെടുക്കുകയാണ്. ഒപ്പം നിൽക്കാൻ സർക്കാരും.