വയനാട് ജനറല് എഞ്ചിനീയറിംഗ് കണ്സോനര്ഷ്യം :

നീണ്ട പത്തു വര്‍ഷത്തെ സ്വപ്ന സാക്ഷാത്ക്കാരം

ഇരുളടഞ്ഞ പാതിയിലൂടെ കല്ലും മുള്ളും ഏറെ തട്ടിയിട്ടും ഒരു കൈതാങ്ങുമില്ലാതെ ഇരുമ്പിനോടും തുരുമ്പിനോടും മല്ലു പിടിച്ച് തഴമ്പിച്ച കൈകളും തുരുമ്പിക്കാത്ത സ്വപ്നങ്ങളുമായി കണ്ണൂരിലെയും വയനാട്ടിലേയും 22 ചെറുപ്പക്കാര്‍ 10 വര്ഷിങ്ങള്‍ താണ്ടി വയനാട് എഞ്ചിനീയറിംഗ് കണ്സോമര്ഷ്യം എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു.

വയനാട് ജില്ലയിലെ ജനറല്‍ എഞ്ചിനീയറിംഗ് പ്രോഡക്ട് ഉണ്ടാക്കുന്ന 22 സംരംഭകര്‍ അവരുടെ മേഖലയില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനും കൂട്ടായ്മ ഉണ്ടാക്കുന്നതിനും പുതിയ ആശയങ്ങളെ കോര്ത്തിനണക്കുന്നതിനുമായി ജനറല്‍ എഞ്ചിനീയറിംഗ് കണ്സോതര്ഷ്യം എന്ന ആശയത്തെ മുറുകെ പിടിച്ചു. വേണ്ടത്ര മാര്ഗതനിര്ദ്ദേ ശങ്ങളോ കൈത്താങ്ങോ കിട്ടാതെ കണ്സോ ര്ഷ്യം സ്ഥാപിക്കുന്നതിന് സുല്ത്താംന്‍ ബത്തേരി നഗരസഭയില്‍ ഒരു ഏക്കര്‍ ഭൂമി പൊന്നും വില കൊടുത്ത് വാങ്ങി കെട്ടിടവും പണിത് തുടര്‍ നടപികളിലേയ്ക്ക് കടക്കുന്നതിനിടയ്ക്ക് ഭൂമി ഡബ്ല്യു. സി. എസ് (വയനാട് കൊളോണൈസേഷന്‍ സ്കീം) പട്ടയ ഭൂമിയില്പെ്ട്ടു കിടക്കുന്ന വിവരം വൈകി മനസ്സിലാക്കിയെങ്കിലും ഇത് ഈ സംരംഭകരെ തളര്ത്തി യില്ല. 33 ശതമാനം വനഭൂമിയും അതിലിരട്ടി തോട്ട ഭൂമിയും വിവിധ പട്ടയങ്ങളും പിന്നെ പരിസ്ഥിതി ലോല പ്രദേശവും കൂടിയായപ്പോള്‍ മനുഷ്യന് ചേക്കേറുന്നതിന് കൂടൊരുക്കുവാന്‍ ഇടംതേടി പായുമ്പോള്‍ ഈ ചെറുപ്പക്കാര്‍ കണ്സോടര്ഷ്യം എന്ന സ്വപ്നം നട്ടുപിടിപ്പിക്കുവാന്‍ നിലം തേടി തീര്ത്തംത് 10 വര്ഷസമാണ്. അപ്പോഴേക്കും അവരുടെ തലകള്‍ നരവീണു തുടങ്ങിയെങ്കിലും ആശയം കൈവിട്ടതുമില്ല ആഗ്രഹം പടിയിറങ്ങിയതുമില്ല. ഒരു തുണ്ട് ഭൂമിക്കായുള്ള ഓട്ടം അവസാനിച്ചത് മേല്‍ വരികളിലെ നൂലാമാലകള്‍ എല്ലാം ചുറ്റിവരിഞ്ഞ നൂല്പ്പു ഴ പഞ്ചായത്തിന്റെഷ 17 വാര്ഡുാകളില്‍ എങ്ങനെയോ മാറ്റി നിര്ത്തി യ രണ്ടു വാര്ഡുചകളില്‍ മൂലങ്കാവ് ഭാഗത്ത് കുറച്ച് ഭൂമിയില്‍ വര്ക്ക്ഷെ ഡിനുള്ള തൂണു നാട്ടി പന്തല്‍ വിരിച്ചപ്പോഴാണ്. ഇവരുടെ വ്യഗ്രത കണ്ടറിഞ്ഞ നൂല്പ്പുഴ പഞ്ചായത്ത് യഥാര്ത്ഥ ത്തില്‍ രണ്ടുകൈയും നീട്ടി ഈ ഫാക്ടറിയെ സ്വീകരിക്കുകയായിരുന്നു. ഇന്ഡിസ്ട്രിയല്‍ വര്ക്ക്ച ഷെഡിന്റെയ മേല്ക്കൂലര വിരിയും മുമ്പേ ‘ണലരീി ണലഹറശിഴ ഋഹലരൃീറേല’െ എന്ന ഉത്പന്നം 2022 നവംബര്‍ 21 ന് ബഹു. നിയമ – വ്യവസായ – കയര്‍ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ ബ്രാന്ഡ്ി ലോഞ്ച് ചെയ്തത് അവരില്‍ ആവേശം ഉണര്ത്തി്.

2023 മാര്ച്ച് 27-ാം തീയതി രാവിലെ നൂല്പ്പുഴ പഞ്ചായത്ത് ഭരണസമിതി പണിതീര്ത്ത ഫാക്ടറി പ്രവര്ത്ത്നോദ്ഘാടനത്തിനായി സമൂഹത്തെ സാക്ഷിനിര്ത്തിര തിരികൊളുത്തുമ്പോള്‍ യഥാര്ത്ഥ വയനാട് എഞ്ചിനീയറിംഗ് ക്ലസ്റ്റര്‍ എന്ന ങടങഋഉ ക്ലസ്റ്ററിന്റെ് കണ്സ പ്റ്റ് നോട്ട് എഴുതി തുടങ്ങിയിരുന്നു. ഒപ്പം നിരവധി ചര്ച്ചഹകളും ഇതിനോടകം പൂര്ത്തീ കരിച്ചിരുന്നു. അബ്രഹാം, ആന്റ്ണി, ഗിരീഷ്, ഗോപകുമാര്‍ തുടങ്ങിയ 22 സംരംഭകരാണ് ക്ലസ്റ്ററിന് ചുക്കാന്‍ പിടിക്കുന്നത്. അടുത്ത ദൗത്യത്തിലേക്ക് പടി കയറുവാന്‍ ശ്രമിക്കുമ്പോഴും അവരുടെ മുഖത്ത് നിറഞ്ഞ ചിരിയുണ്ടായിരുന്നുവെങ്കിലും അവരുടെ കണ്ണുകളില്‍ കണ്ണീരിന്റെത നനവുണ്ടായിരുന്നു.