എം.എസ്.എം.ഇ.ചാമ്പ്യൻസ്

റ്റി. എസ്. ചന്ദ്രൻ

സംരംഭകരുടെ സങ്കട നിവാരണത്തിന് പുതിയ വഴി

ഗോതമ്പ് തവിടുകൊണ്ട് പ്ലേറ്റ് നിർമ്മിച്ച് ദേശീയ ശ്രദ്ധ നേടിയ വിനയ് ബാലകൃഷ്ണൻ എന്ന സംരംഭകനുമായി സംസാരിച്ചപ്പോഴാണ് ‘ങടങഋ ഇവമാുശീി’െ എന്ന പോർട്ടൽ അദ്ദേഹത്തിന് എങ്ങനെ പ്രയോജനപ്പെട്ടു എന്നു മനസ്സിലാകുന്നത്. തന്റെ സംരംഭത്തിന് വായ്പ നിഷേധിക്കുന്ന സാഹചര്യമുണ്ടായപ്പോൾ ഈ പോർട്ടൽ വഴിയാണ് പരാതി നൽകിയത്. ഉടൻ നടപടി ഉണ്ടായി. വായ്പ ലഭ്യമായി. സ്ഥാപനം യാഥാർത്ഥ്യമായി. എം. എസ്. എം. ഇ ചാമ്പ്യൻസ് എന്ന പോർട്ടൽ സംരംഭകരുടെ സങ്കട നിവാരണത്തിനും മറ്റ് നിരവധി ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന ഒരു സർക്കാർ സംവിധാനമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും സംയോജിപ്പിച്ച ഒരു സാങ്കേതിക മികവ് പുലർത്തുന്ന ഏറെ ഫലപ്രദമായ ഒരു പോർട്ടലാണിത്. ചാമ്പ്യൻസ് എന്നാൽ ‘ഇൃലമശേീി മിറ ഒമൃാീിശീൗ െമുുഹശരമശേീി ീള ാീറലൃി ജൃീരലലൈേെീൃ ശിരൃലമശെിഴ വേല ീൗുtu േമിറ ിമശേീിമഹ േെൃലിഴവേ’. ചെറിയ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് അവയെ വലിയ സംരംഭമാക്കി വളർത്തുക എന്നതാണ് ചാമ്പ്യൻസിന്റെ ലക്ഷ്യമെന്ന് പൊതുവെ പറയാം.

പ്രധാന ഉദ്ദേശ്യങ്ങൾ
(1) ലൈസൻസിംഗ്, അനുമതികൾ, തൊഴിലാളികളുടെ ലഭ്യത (പ്രത്യേകിച്ച് സാങ്കേതിക വിദഗ്ധരെ) ധനസമാഹരണം തുടങ്ങിയ രംഗങ്ങളിൽ സംരംഭകരെ സഹായിക്കുക.
(2) ഉൽപാദന – സേവന മേഖലകളിൽ പുത്തൻ അവസരങ്ങൾ കണ്ടെത്തുക പരിചയപ്പെടുത്തുക.
(3) ദേശീയ – അന്തർദേശീയ തലങ്ങളിൽ വൻ വികസന സാധ്യതയുള്ള സംരംഭങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക.

Champions.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഒരു കേന്ദ്ര കൺട്രോൾ റൂമും, 66 സംസ്ഥാന തല കൺട്രോൾ റൂമുകളും കോർത്തിണക്കിയിരിക്കുന്നു. കേന്ദ്രീകൃതമായ നിയന്ത്രണവും വിവര ശേഖരണ- വിതരണ ശൃംഖലയുമാണ് ചാമ്പ്യൻസിന്റെ പ്രത്യേകത.
5 ഇനം സേവനങ്ങൾ
5 തരം സേവനങ്ങളാണ് ഈ സംവിധാനം വഴി പൊതു സംരംഭകർക്ക് ലഭ്യമാക്കുക.

 

1. വിവരങ്ങൾ പങ്കുവയ്ക്കൽ
സർക്കാർ സഹായ പദ്ധതികൾ, സമാശ്വാസ പദ്ധതികൾ, നയരേഖകൾ, ആനുകൂല്യങ്ങളും, സൗകര്യങ്ങളും എന്നിവ സംബന്ധിച്ച വിവരങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു.
2. പരാതികളും നിർദ്ദേശങ്ങളും
സംരംഭകരുടെ പരാതികൾ, സങ്കടങ്ങൾ എന്നിവ പരിഹരിക്കുന്നതിന് പബ്ലിക് ഗ്രീവൻസ് റിഡ്രസൽ ആന്റ് മോണിറ്ററിംഗ് സിസ്റ്റം, വ്യവസായ മന്ത്രാലയത്തിന് ലഭിക്കുന്ന വിവിധ പരാതികൾ എന്നിവയുമായി തത്സമയം പരിഹാര നടപടികൾക്ക് സജ്ജമായ ഒരു സംവിധാനമായി പ്രവർത്തിക്കുന്നു.
3. ട്രാക്കിംഗ് സംവിധാനം
ചാമ്പ്യൻസിൽ ഉന്നയിച്ച പരാതിയുടെ തൽസ്ഥിതി വിലയിരുത്തുന്നതിനുള്ള സംവിധാനം
4. നൂതന ആശയങ്ങൾ പങ്കുവയ്ക്കൽ
നവീന സംരംഭ ആശയങ്ങൾ പങ്കു വയ്ക്കാനുള്ള ഒരു ഗാലറിയായി ചാമ്പ്യൻസ് പ്രവർത്തിക്കുന്നു.
5. നിരീക്ഷണവും നടപടിക്രമങ്ങളും

കേന്ദ്രസംവിധാനം ഉൾപെടെ 67 കൺട്രോൾ റൂമുകൾ, ഓരോ ബാങ്കിന്റെയും നോഡൽ ഓഫീസർമാർ, മന്ത്രാലയ വകുപ്പു തല അധികാരികൾ, കേന്ദ്ര പൊതു മേഖലയിലെ 52 ഉദ്യോഗസ്ഥർ എന്നിവർ ചാമ്പ്യൻസിൽ ലഭിക്കുന്ന സങ്കടങ്ങളും പരാതികളും കൃത്യമായി നിരീക്ഷിച്ച് അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു.

ഏകജാലക സംവിധാനം
ഇതൊരു ഏകജാലക സംവിധാനമാണ്. ഉദ്യം രജിസ്‌ട്രേഷൻ, സ്റ്റാർട്ടപ് ആനുകൂല്യങ്ങൾ, എം. എസ്. എം. ഇ കൾക്കുള്ള വിവിധ വായ്പാ പദ്ധതികൾ, സബ്‌സിഡി ആനുകൂല്യങ്ങൾ, പദ്ധതികൾ, നിയമങ്ങൾ, നടപടികൾ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ/ അപേക്ഷകർക്കുള്ള ലിങ്കുകൾ എല്ലാം ചാമ്പ്യൻസിൽ ഉൾപെടുത്തിയിരിക്കുന്നു. എം. എസ്. എം. ഇ കൾക്ക് ലഭിക്കാനുള്ള തുക പിരിച്ചെടുക്കുന്നതിന് സാധാരണ ഉപയോഗിച്ച് വരുന്ന സമാധാൻ പോർട്ടലിലേക്കുള്ള ലിങ്കും ഈ സംവിധാനത്തിൽ ലഭിക്കുന്നു.

സാധാരണ സംരംഭകരുടെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും, നവീന ആശയങ്ങൾ സ്വീകരിക്കാനും ഉതകുന്ന സൗജന്യ സേവനമാണ് കേന്ദ്ര എം. എസ്. എം. ഇ മന്ത്രാലയം ചാമ്പ്യൻസ് വഴി ഉറപ്പ് നൽകുന്നത്.

(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)