ദ്വിദ്വിന സാങ്കേതിക ശില്പശാല കൊല്ലത്ത്

കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രണ്ട് ടെക്‌നോളജി ക്ലിനിക്കുകളാണ് 2022 – 23 സാമ്പത്തിക വർഷം നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്. അവയിൽ ആദ്യത്തെ ടെക്‌നോളജി ക്ലിനിക്ക് 2022 ഡിസംബർ 12, 13 തീയതികളിൽ കൊല്ലം കെഎസ്എസ്‌ഐ ഹാളിൽ നടക്കുകയുണ്ടായി.

പാക്കേജിങ് രംഗത്തെ നവീന ആശയങ്ങളും ആധുനിക പ്രവണതകളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ദ്വിദിന ടെക്‌നോളജി ക്ലിനിക് സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറും കയർ വികസന ഡയറക്ടറും കൂടിയായ ശ്രീ. വി ആർ വിനോദ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ യോഗത്തിന് അധ്യക്ഷത വഹിച്ചു

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ ഭക്ഷ്യ രംഗത്തെ സംരംഭങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രീ. V.R വിനോദ് IAS ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീൻ ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ ആർ ദിനേശ്, എസ് കിരൺ, ബെനഡിക് നിക്‌സൺ, ADIO കെ എസ്സ് സജീവ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രോഗ്രാം കോഡിനേറ്റർ മാനേജർ ക്രെഡിറ്റ് തോമസ് ജോൺ സ്വാഗതവും ചെമ്മാം. എൽ. എസ്, ADIO നന്ദിയും പറഞ്ഞു; 11 മണി മുതൽ ആരംഭിച്ച ടെക്‌നിക്കൽ സെഷനിൽ കൊല്ലം ഫുഡ് സേഫ്റ്റി ഓഫീസർ റസീമ എസ് ആർ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് എം അബ്ദുൽ ഹഫീസ് ഡെപ്യൂട്ടി കൺട്രോളർ ഹെഡ് ക്വാർട്ടേഴ്‌സ് (ലീഗൽ മെട്രോളജി കൺട്രോളറുടെ കാര്യാലയം) പാക്കേജിംഗ് ലൈസൻസ്, വിലനിർണയം ലേബലിംഗ്എന്നിവ സംബന്ധിച്ച് ക്ലാസുകൾ കൈകാര്യം ചെയ്തു.

ഉച്ചയ്ക്കുശേഷം നടന്ന സെഷൻ പാക്കേജിങ് തിരഞ്ഞെടുക്കൽ – നിർമ്മാണം – മാനദണ്ഡങ്ങളുടെ അവലോകനം എന്നിവ സംബന്ധിച്ച വിഷയം സനിൽ ആനന്ദ് (എംഡി പാക്മാൻ മിഷനറീസ് ലിമിറ്റഡ്) അവതരിപ്പിച്ചു. കൊല്ലം മുണ്ടക്കൽ ഡെവലപ്‌മെൻറ് പ്ലോട്ടിലെ മാപ്ലാസ്റ്റ് ഉടമ ജവഹർ എം വിവിധ പാക്കിംഗ് ഉൽപ്പന്നങ്ങൾ സംരംഭകർക്ക് പരിചയപ്പെടുത്തി.

രണ്ടാം ദിവസത്തെ ആദ്യത്തെ സെഷൻ കൈകാര്യം ചെയ്തത് ജില്ലാ വ്യവസായ കേന്ദ്രം മാനേജരായ ആർ. ദിനേശ് ആണ്. ഡിപ്പാർട്ട്‌മെൻറ് വിവിധ പദ്ധതികൾ സംരംഭകർക്കു വിശദമാക്കി കൊടുത്തു. തുടർന്ന് സീനിയർ സൈന്റിസ്റ്റ് ഐസിഎആർ -സി ഐ എഫ് റ്റി , കൊച്ചി ഡോക്ടർ എസ് രമ്യ ഫുഡ് പാക്കിംഗ് വിപണിയിലെ സമീപകാല ട്രെൻഡുകൾ വിശദീകരിച്ച് സെഷൻ നയിച്ചു. സംരംഭകർക്ക് ഏറ്റവും ആകർഷകവും അറിവ് പകർന്നതുമായിരുന്നു ഈ സെക്ഷൻ. ഉച്ചയ്ക്കു ശേഷം നടന്ന സെഷനിൽ ഫുഡ് പാക്കിംഗ് രംഗത്തെ പ്രധാന സവിശേഷതകൾ വി എസ് മുരളീധരൻ ചെയർമാൻ& മാനേജിങ് ഡയറക്ടർ, പ്രിയ ഇൻസ്റ്റൻറ് ഫുഡ്‌സ് പെരിന്തൽമണ്ണ മലപ്പുറം സംരംഭകർക്ക് പരിചയപ്പെടുത്തി.

ടെക്‌നോളജി ക്ലിനിക്കിനോടനുബന്ധിച്ച് നടന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രദർശനം ആകർഷണീയമായിരുന്നു. 72 സംരംഭകർ ടെക്‌നോളജി ക്ലിനിക്കിന്റെ ഭാഗമായി. 52 സംരംഭകർ അവരുടെ തനത് ഉൽപ്പന്നങ്ങളുമായി ക്ലിനിക്കിന്റെ ഭാഗമായ പ്രദർശനത്തിൽ പങ്കെടുത്തു. സമയബന്ധിതമായി ആരംഭിക്കുവാൻ രണ്ടു ദിവസവും കഴിഞ്ഞു എന്നതും പൂർണസമയം പങ്കെടുത്തവർ താല്പര്യപൂർവ്വം ഇരിക്കാൻ തയ്യാറായി എന്നതും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള സാധ്യത വെളിവാക്കുന്നു. കോവിഡിനു ശേഷം പുതിയ ഒരു ലോകം എന്നതിന് വലിയൊരു അളവ് വരെ സംഭാവന നൽകാൻ എംഎസ്എംഇ കൾക്ക് കഴിയും.