അവതാറുമായി നവസംരംഭകർ
എഴുമാവിൽ രവീന്ദ്രനാഥ്
കേരള സ്റ്റാർട്ടപ്പ് മിഷൻ സംസ്ഥാനത്തിന്റെ വ്യാവസായിക പുേരാഗതി ലക്ഷ്യമാക്കിയും നവീനാശയങ്ങളുടെ പ്രോത്സാഹനത്തിനുമായി സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിൽ രണ്ടു മലയാളി സേഹാദരന്മാർ തങ്ങളുടെ ആേഗാള പ്രശസ്തമായ ഉൽപന്നങ്ങളുമായി സന്ദർശകെര അത്ഭുതപ്പെടുത്തുകയുണ്ടായി. കുറഞ്ഞ ചെലവിൽ പരിസ്ഥിതിയെ തെല്ലും മുറിവേൽപ്പിക്കാതെ ആവോളം വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന വിൻഡ് ടർബെനുകളായിരുന്നു ഇവരുടെ പ്രദർശന വസ്തു. ജലത്തിൽ നിന്നും, സൂര്യപ്രാകശത്തിൽ നിന്നും മാത്രമല്ല കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്ന കണ്ടുപിടിത്തം പുതിയെതാന്നുമല്ല. എന്നാൽ അതിലേയ്ക്ക് ഇവർ വികസിപ്പിച്ച മാധ്യമവും സാങ്കേതിക വിദ്യയുമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. കാലം മാറുന്നതനുസരിച്ച് ഉയരുന്ന വൈദ്യുതി ഉപേഭാഗെത്തപ്പറ്റിയും, പരിഷ്‌കരിക്കുന്ന വൈദ്യുതി നിരക്കിനെപ്പറ്റിയും, ഇടയ്ക്കുണ്ടാകുന്ന വൈദ്യുതി ക്ഷാമെത്തപ്പറ്റിയും അതു പരിഹരിയ്ക്കാൻ കൂടുതൽ നിരക്കിൽ പുറത്തു നിന്നും വാങ്ങുന്ന വൈദ്യുതിയെപ്പറ്റിയുമൊക്കെ നാം ഇടയ്ക്കിടെ അസ്വസ്ഥരാകാറുണ്ട്. ജനസംഖ്യാ വർദ്ധനവ് അനുസരിച്ച് പാർപ്പിട സമുച്ചയങ്ങൾ പെരുകുന്നതും വികസനത്തിന്റെ ഭാഗമായി പുതിയ വ്യവസായ യൂണിറ്റുകൾ ഉയരുകയും ചെയ്യുമ്പോൾ വൈദ്യുതോപഭാഗം സ്വാഭാവികമാണ്.
16 മേജർ ഹൈഡൽ പ്രോജക്ടുകൾ, 15 മിനി ഹൈഡൽ യൂണിറ്റുകൾ, 2 തെർമൽ സ്റ്റേഷനുകൾ, ഒരു വിൻഡ് ഫാം എന്നിവയിൽ നിന്നും 2186.14 മെഗാവാട്ട് വൈദ്യുതിയാണ് നാം ഉൽപാദിപ്പിക്കുന്നത്. ആകെ ഉപേഭാഗം 2314.9 മെഗാവാട്ടും. സംസ്ഥാനെത്ത വൈദ്യുതോർജ്ജത്തിന്റെ 46.2 ശതമാനം ഗാർഹിക ഉപേയാഗത്തിനും 27.7 ശതമാനം വ്യാവസായികോപഭോഗത്തിനുമാണ് ചെലവിടുന്നത്. കൃഷി, വാണിജ്യം എന്നീ മേഖലകളിൽ യഥാക്രമം 11.8 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ് ഉപേഭാഗം. അധികമയി വേണ്ടി വരുന്ന വൈദ്യുതി നാം കൂടിയ വില കൊടുത്താണ് വാങ്ങുന്നത്.
ഭാവിയിൽ ഇനിയും വൈദ്യുതോപഭോഗതോത് വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇതിനുള്ള സ്രോതസ്സുകളാണ് നാം കണ്ടെത്തേണ്ടത്. പുരപ്പുറം സോളാർ എനർജി പദ്ധതി സംസ്ഥാനത്തു നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും അതു വ്യാപകമായിട്ടില്ല. ഗാർഹികോപഭോഗത്തിനുള്ള 46.2 ശതമാനം എന്നതിന് ഒരു ബദൽ മാർഗമായിട്ടാണ് കാറ്റിൽ നിന്നുള്ള വൈദ്യുതോൽപാദനം എന്ന നവീനാശയം ഇവിടെ സ്റ്റാർട്ടപ്പ് ആയി അവതരിപ്പിയ്ക്കെപ്പടുന്നത്. ഇതു വ്യാപകമാക്കിയാൽ വൈദ്യുതോൽപാദനത്തിൽ സ്വയംപര്യപ്തത നേടാൻ നമുക്കാകും. വ്യാവസായിക മേഖലയ്ക്ക് സമൃദ്ധമായി വൈദ്യുതി നൽകാനുമാവും. വീടുകളിൽ ഊർജ്ജോൽപാദനത്തിനായുള്ള ലളിതമായ മാർഗ്ഗം എന്ന നിലയിൽ വിൻഡ് ടർബെനുകൾ വികസിപ്പിച്ച് വിപണനം നടത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച സംരംഭമാണ് വളെര വിജയകരമായ നിലയിൽ പ്രവർത്തിച്ചു വരുന്നത്.
2015 ലാണ് അനൂപ് ജോർജ്ജ്, അരുൺ ജോർജ്ജ് എന്നിവർ പരിസ്ഥിതി സൗഹൃദ ഊർജ്ജോൽപാദനം എന്ന ലക്ഷ്യമിട്ട് അവന്ത് ഗാർ എന്ന സ്ഥാപനം ആരംഭിയ്ക്കുന്നത്. ദീർഘകാലം കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിയ്ക്കുക, വീടുകൾക്കും ഓഫീസുകൾക്കും പ്രയോജപ്രദമാകുക, റിപ്പയറിംഗ് ചെലവുകൾ ഇല്ലാതിരിയ്ക്കുക, ഉടമകൾക്ക് സ്വയം അനായാസം ഓപ്പറേറ്റു ചെയ്യാനാവുക, പരിമിതമായ സ്ഥലം മാത്രം വേണ്ടി വരിക തുടങ്ങിയ പ്രത്യേകതകളും തങ്ങളുടെ ഉൽപന്നത്തിന് ഉണ്ടാവണം എന്നായിരുന്നു അവരുടെ ഉദ്ദേശം. നിരവധി വർഷങ്ങളുടെ ഗവേഷണ നിരീക്ഷണങ്ങൾക്കു ശേഷം അങ്ങനെ രൂപം കൊണ്ടതാണ് അവതാർ- 1 എന്ന വിൻഡ് ടർബെൻ. ഇളംകാറ്റു മുതൽ കൊടുങ്കാറ്റ് വെര ഒരേപോലെ കൈകാര്യം ചെയ്യുന്നവയാണ് ഈ കാറ്റാടികൾ. ഒരു കുടുംബത്തിന് ആവശ്യമായ 3 കിലോവാട്ട് വൈദ്യുതി നിത്യവും പ്രദാനം ചെയ്യാൻ കഴിയുന്നവയാണ് അവതാർ-1.
ലോകത്തെങ്ങുമുള്ള 200 പ്രകൃതി സൗഹൃദ ഊർജ്ജോൽപ്പാദക സ്റ്റാർട്ടപ്പുകളിൽ നിന്ന് 2019-ൽ ഏറ്റവും മികച്ചെതന്ന് യു. എൻ. ഇന്നേവഷൻ ഉച്ചേകാടി സാക്ഷ്യെപ്പടുത്തിയ ഉൽപന്നമാണ് അവതാറിന്റേത്. സാങ്കേതിക വിദഗ്ദ്ധരും ഊർജ്ജമേഖലയിലെയും, പരിസ്ഥിതി സംരക്ഷണ മേഖലയിലെ പ്രഗത്ഭരും ചേർന്ന് ലോകത്തിലെ മികച്ച 20 ക്ലീൻടെക്ക് സ്റ്റാർട്ടപ്പുകളായി തെരഞ്ഞെടുത്ത സംരഭങ്ങളുടെ അവതാർ- 1 ന്റെ ഉൽപാദകരുടെ സ്വപ്‌നസംരംഭം ഇടം നേടി.
സോളാർ പാനലിന്റെ മൂന്നിലൊന്ന് ഇടംമചി ഈ ടർബെനുകൾ സ്ഥാപിയ്ക്കാൻ. ഇടതടവില്ലാതെ രാവും പകലും പ്രവർത്തിക്കുന്ന കാറ്റാടികൾ കാറ്റു വീശുന്ന ദിക്കിലേയ്ക്ക് താനേ തിരിയും. ഇവയുടെ ചിറകുകൾക്കിടയിൽപ്പെട്ട് പക്ഷികൾക്ക് അപകടമുണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലും കമ്പനി ഉറപ്പു നൽകുന്നു. രാത്രിയിലും ഇത് പക്ഷി സുരക്ഷ ഉറപ്പാക്കുന്നുവത്രേ.
സമാന ഉൽപന്നങ്ങൾക്ക് 2 ലക്ഷം രൂപ വെരയാകും ചെലവെങ്കിൽ അവതാർ ഒന്നിനു വെറും എൺപതിനായിരം രൂപ മാത്രം. ഏതാനും വർഷം കൊണ്ട് മുടക്കു മുതൽ തിരിച്ചു കിട്ടുമെന്നുറപ്പും കമ്പനി തരുന്നു. ജനങ്ങളുടെ ആവശ്യം, വിപണിയിലെ നില, എന്നിവയൊക്കെ പഠിച്ച് വിവിധ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് അവതാർ ഒന്ന് വിപണിയിലെത്തിയത്. അന്റാർട്ടിക്ക, ആസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങെളാഴിച്ച് എല്ലായിടത്തും അവതാർ ഇന്നൊവേഷൻസ് എത്തിച്ചേർന്നു കഴിഞ്ഞു.
നവീനാശയങ്ങളിലൂടെ വിസ്മയം തീർക്കാൻ ആഗ്രഹിയ്ക്കുന്ന പുതു തലമുറയ്ക്ക് അവതാർ ഒരു മാതൃകയാണ്. ഒരു ഉൽപന്നെത്തപ്പറ്റിയുള്ള ആശയം മനസിലുദിച്ചാൽ അതിന്റെ സാങ്കേതിക വിദ്യ നിലവിലുണ്ടെങ്കിൽ അതെപ്പറ്റി വേണം ആദ്യം പഠിക്കാൻ. തുടർന്ന് അതിന്റെ ന്യൂനതകെളപ്പറ്റി സമ്രഗമായ വിശകലനം നടത്തണം. വിപണിയിലെ സമാന ഉൽപന്നങ്ങൾ അവയിലെ ലീഡിങ്ങ് ഉൽപന്നം എന്നിവയാവണം പഠനത്തിൽ പിന്നീട് വരേണ്ടത്. അതിന്റെ വില, ഉൽപാദകർ നൽകുന്ന സേവനം ഗുണഭോക്താക്കൾ അഥവാ ഉപഭോക്താക്കൾക്കിടയിലുള്ള അഭിപ്രായം ഇവയറിയണം തുടർന്നു വേണം ഗൃഹപാഠം ആരംഭിയ്ക്കാൻ.
ഇതിനു ശേഷമാണ് വിവിധ തരത്തിലുള്ള അസംസ്‌കൃത വസ്തുക്കൾ കൊണ്ടുള്ള പരീക്ഷണങ്ങൾ. കമ്പനിയ്ക്കുണ്ടാകാവുന്ന ലാഭേത്തക്കാൾ ഗുണഭോക്താക്കൾക്കുണ്ടാകുന്ന പ്രയോജനങ്ങൾ കൂടി കണക്കിലെടുക്കണം. എന്നുവെച്ച് നഷ്ടത്തിൽ ഉൽപാദനം നടത്തണെമന്നല്ല. ഉൽപാദനെച്ചലവ്, വിപണനത്തിനുള്ള ചെലവ് എന്നിവ കൃത്യമായി കണക്കു കൂട്ടണം. വിപണിയിലെ ചാഞ്ചാട്ടവും വിലയിരുത്തണം. ഇതോടൊപ്പം തത്തുല്യ ഉൽപ്പന്നങ്ങളുടെ വിലയും കണക്കിലെടുക്കണം.
മറിച്ച്, നിലവിലില്ലാത്ത ഒരു സാങ്കേതിക വിദ്യയാണ് പരീക്ഷിക്കുന്നതെങ്കിൽ ഉപഭോക്താക്കൾക്കിടയിലെ ബോധവൽക്കരണം അനിവാര്യമാണ്. ഇവിടെയും തത്തുല്യമായേതാ അതിനടുത്തു നിൽക്കുന്നേതാ ആയ ഉൽപന്നങ്ങൾ ഉണ്ടാവും. അവ നൽകാത്ത സൗകര്യങ്ങളാവും നമ്മളുടേതെന്ന പ്രചാരണവും ഇവിടെ പരോക്ഷമായുണ്ടാവണം. മറ്റു ഉൽപ്പന്നങ്ങളെയോ സ്ഥാപനങ്ങേളേയാ ഒരിക്കലും പ്രത്യക്ഷത്തിൽ കുറ്റുപ്പെടുത്തുന്നതോ വിമർശിയ്ക്കുന്നേതാ ആയ സമീപനം പാടില്ല. കൺസ്യൂമേഴ്സ് എന്ന വിഭാഗം ബുദ്ധിയും വിവേചനവും വിശകലന ബോധവും ഉള്ളവരാണെന്നതോർക്കുക. പ്രത്യക്ഷത്തിൽ ചില ഉൽപ്പന്നങ്ങളെയും കമ്പനികളെയും കുറ്റപ്പെടുത്തി പ്രചാരണം നടത്തുന്നത് ഗുണത്തേക്കാൾ ദോഷമാവും ഫലം ചെയ്യുക.. ഇതു ചിലപ്പോൾ വ്യവഹാരങ്ങളിലേയ്ക്കു വരെ നയിച്ചേക്കാം.
ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കൾ, യോഗ്യതകളുള്ള സാങ്കേതിക വിദഗ്ദ്ധർ, ദീർഘകാല ഈടുനിൽപ്, ആശ്വാസകരമായ വില, മികച്ച വിൽപനാനന്തര സേവനംനം ഇവെയല്ലാം ഒരു സംരഭത്തിന്റെ റേറ്റിങ്ങ് കൂട്ടുന്നു. പരസ്യങ്ങളിൽക്കൂടി ഊതിപ്പെരുപ്പിച്ചുണ്ടാക്കുന്ന ഇമേജുകൾക്ക് ആയുസധികം ഉണ്ടാവുകയില്ല. ബ്രാന്റ് ഇമേജ് സ്വയം സൃഷ്ടിക്കപ്പെടേണ്ടതാണ്. നമുക്കറിയാം നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി പല ഉൽപന്നങ്ങളും ഇന്നും വിപണിയിൽ ശാന്തമായൊഴുകുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും, ഉൽപ്പന്നങ്ങളെത്ര തന്നെ വന്നാലും, മത്സരങ്ങൾ ശക്തമായാലും അവയുടെ വിപണി ആർക്കും പരിഹരിയ്ക്കാനാവില്ല. അത് ഓരോ സംരംഭകനും പാഠമാക്കേണ്ടതാണ്.