സംരംഭകരുടെ ചുമതലകള്‍
ഡോ. ശചീന്ദ്രന്‍.വി
ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്ച്ച ക്കും വികസനത്തിനും ചുക്കാന്‍ പിടിക്കുന്നത് സംരംഭകരാണ്. സംരംഭങ്ങള്‍ ആരംഭിക്കുകയും വിജയകരമായി നടത്തിക്കൊണ്ടു പോവുകയും ചെയ്യാന്‍ മികച്ച ആസൂത്രണവും നടപ്പിലാക്കലുകളും വേണം. ചെറുകിട സംരംഭങ്ങള്‍ മുതല്‍ വന്കിിട സ്ഥാപനങ്ങള്‍ വരെ വിജയകരമായി മുന്നോട്ടു പോകുവാന്‍ സംരംഭകര്‍ തങ്ങളുടെ ചുമതലകള്‍ കൃത്യമായി നിര്വചഹിക്കേണ്ടതുണ്ട്. സംരംഭകരുടെ പ്രധാന ചുമതലകള്‍ വ്യക്തമാക്കുന്നതാണ് ഈ ലേഖനം.
1. ബിസിനസ് സാധ്യതകള്‍ കണ്ടെത്തുക
ഒരു സംരംഭകന്റെ പ്രാഥമിക ചുമതല ബിസിനസ് സാധ്യതകള്‍ കണ്ടെത്തുക എന്നുള്ളതാണ്. വിപണി ലഭിക്കാന്‍ സാധ്യതയുള്ള ഉല്പ്പ ന്നങ്ങള്‍/ സേവനങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കിയാല്‍ മാത്രമേ തുടര്ന്നു ള്ള സംരംഭകത്വ പ്രവര്ത്തബനങ്ങള്ക്ക് അര്ത്ഥടമുള്ളൂ. ഒരു സംരംഭം ലാഭകരമായി ദീര്ഘലകാലം മുന്നോട്ട് പോകുന്നതിന് വിപണിക്ക് ആവശ്യമുള്ള/ആവശ്യമുണ്ടാകാന്‍ സാധ്യതയുള്ള ഉല്പ്പളന്നങ്ങളെ/സേവനങ്ങളെ മനസ്സിലാക്കുകയും, അവ നല്കാ/നുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം. വിപണി സാധ്യത കണ്ടെത്താന്‍ പല മാര്ഗലങ്ങളുണ്ട്. വിപണിയുടെ സര്വ്വേ നടത്തുക, വിദഗ്ധരുമായി ചര്ച്ച് നടത്തുക, മറ്റു വിപണികളിലെ വില്പ്പ്ന നിരക്ക് പഠിക്കുക തുടങ്ങിയ പരമ്പരാഗത മാര്ഗ്ഗ ങ്ങള്‍ മുതല്‍ ആര്ട്ടിിഫിഷ്യല്‍ ഇന്റലിജന്സ്വ ഉള്പ്പെപടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള മാര്ഗലങ്ങള്‍ വരെ ഇതിനായി അവലംബിക്കാവുന്നതാണ്. സോഷ്യല്‍ മീഡിയ, വാട്‌സപ്പ് പോലുള്ള മെസ്സേജിങ് ആപ്പുകള്‍ മുതല്‍ ഗൂഗിള്‍ പോലുള്ള സെര്ച്ച് എഞ്ചിനുകളുടെ സെര്ച്ച്ു വിവരങ്ങള്‍ വരെ വിപണിയുടെ ആവശ്യങ്ങളും, മാറ്റങ്ങളും മനസ്സിലാക്കാന്‍ സഹായിക്കും. ആധുനിക വിവര സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ ലോകത്തെമ്പാടുമുള്ള വിപണിയുടെ സ്വഭാവം മനസ്സിലാക്കാന്‍ കഴിയും. ഈ കോമേഴ്‌സിന്റെ സാധ്യതകള്‍ വളരെ വിദൂരത്തുള്ള ഉപഭോക്താക്കള്ക്കും വില്പ്പധന നടത്താനുള്ള അവസരങ്ങള്‍ നല്കുെന്നുണ്ട്.
2. സംരംഭത്തിന്റെ ആസൂത്രണവും സ്വരൂപിക്കലും
വിപണിയുടെ സാധ്യതകള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ ഉല്പ്പ്ന്നങ്ങള്‍/സേവനങ്ങള്‍ നല്കാളനുള്ള നടപടികള്‍ ആരംഭിക്കുകയാണ് വേണ്ടത്. ഒറ്റക്കോ, പങ്കാളിത്തത്തോടെയോ, കമ്പനി രൂപത്തിലോ സ്ഥാപനം ആരംഭിക്കാവുന്നതാണ്. വിവിധ തരത്തിലുള്ള സ്ഥാപനങ്ങള്ക്ക് അവയുടെതായ ഗുണദോഷ വശങ്ങള്‍ ഉണ്ട്. അവ മനസ്സിലാക്കി സാഹചര്യത്തിനനുസൃതമായ മികച്ച സ്ഥാപന മാതൃക തെരഞ്ഞെടുക്കണം. തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന്റെ പ്രത്യേകത അനുസരിച്ച് അത് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലും വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, ഒരു കമ്പനിയാണ് രൂപീകരിക്കുന്നതെങ്കില്‍, കമ്പനി രജിസ്ട്രാറിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനായി കമ്പനിനിയമം 2013 പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചിരിക്കണം. സാധനങ്ങളും സേവനങ്ങളും വിപണനം നടത്തുന്ന മാതൃകയും തങ്ങള്ക്കുനള്ള മൂലധനവും, മറ്റു വിഭവങ്ങളുടെ ലഭ്യതയും അനുസരിച്ച് തീരുമാനിക്കാം.
ആവശ്യമായ വിവിധങ്ങളായുള്ള വിഭവങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കുകയും, അതോടൊപ്പം അവ മികച്ച ആസൂത്രണത്തോടെ സ്വരൂപിക്കാനുള്ള നടപടികളും ഉണ്ടാകണം. അസംസ്‌കൃത വസ്തുക്കള്‍, മെഷീനുകള്‍, കെട്ടിടം, തൊഴിലാളികള്‍, മറ്റ് ജീവനക്കാര്‍, ഗവണ്മെ്ന്റ് അനുമതികള്‍, മൂലധനം തുടങ്ങി നിരവധിയായ കാര്യങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്. അവ ഏതൊക്കെ, എത്രമാത്രം, ഏത് രീതിയില്‍ ആവശ്യമുണ്ട് എന്ന് കണക്കാക്കി സ്വരൂപിക്കുകയാണ് വേണ്ടത്. വ്യക്തമായ പ്രോജക്ട് റിപ്പോര്ട്ട് തയ്യാറാക്കേണ്ടതുണ്ട്. ആവശ്യമായ അടിസ്ഥാന രേഖകള്‍ തയ്യാറാക്കി കഴിഞ്ഞാല്‍ വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ പെര്മികറ്റുകളും, ഗവണ്മെ്ന്റ് തലത്തിലുള്ള മറ്റു അനുമതികളും നേടിയെടുക്കാം. പണം സ്വരൂപിക്കാനുള്ള വഴികള്‍ കണ്ടെത്തണം. ധനശേഖരണത്തിന് വിവിധങ്ങളായ നിയന്ത്രണങ്ങള്‍ ഉണ്ട്. ഒരു വ്യക്തി മാത്രം ഉടമയായിട്ടുള്ള സ്ഥാപനത്തിന് മൂലധനവിപണിയില്നിംന്നും, ഓഹരി/കടപ്പത്രം വഴി പണസമാഹരണം നടത്താന്‍ അനുമതിയില്ല. സ്വന്തമായുള്ള സ്രോതസ്സില്‍ നിന്നോ, ബാങ്ക് പോലുള്ള ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ മാത്രമേ മൂലധനം സ്വരൂപിക്കുവാന്‍ കഴിയുകയുള്ളൂ. ഗവണ്മെവന്റ് ഗ്രാന്റുകള്‍, പ്രത്യേകമൂലധനസഹായങ്ങള്‍, ബാങ്ക് ഉള്പ്പെ്ടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ വായ്പകള്‍ തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താം.
കെട്ടിടം, മെഷീനുകള്‍ തുടങ്ങിയ ഭൗതിക സാഹചര്യങ്ങളും, തൊഴിലാളികളെയും ലഭിച്ചു കഴിഞ്ഞാല്‍ ഉല്പാിദന/സേവന പ്രവര്ത്ത്നങ്ങള്‍ ആരംഭിക്കുകയാണ് വേണ്ടത്. സമയബന്ധിതമായി ഉല്പാ ദനം തുടങ്ങേണ്ടത് വളരെ അത്യാവശ്യമാണ്. അനാവശ്യമായ കാലതാമസം വിപണിയില്‍ മാറ്റങ്ങള്‍ സംഭവിക്കുവാനും ക്രമേണ വിപണന സാധ്യതകള്‍ നഷ്ടപ്പെടുത്താനും കാരണമായേക്കും. സ്ഥാപനത്തിന്റെയും, ഉല്പ്പ്ന്നത്തിന്റെയും പ്രമോഷനും കൂട്ടത്തില്‍ സംരംഭകന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
3. നഷ്ട സാധ്യതകള്‍ കൈകാര്യം ചെയ്യല്‍
ഏതൊരു ബിസിനസ് സ്ഥാപനവും നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ് നഷ്ട സാധ്യതകള്‍. ഓരോ സംരംഭകന്റെയും തീരുമാനങ്ങളും നടപടികളും നിലവിലെ സാഹചര്യങ്ങളും, അറിവും അനുസരിച്ചും, ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ അടിസ്ഥാനമാക്കിയിട്ടുള്ളതും ആണ്. എന്നാല്‍ ഭാവിയില്‍ സാഹചര്യങ്ങളും മറ്റു ഘടകങ്ങളും മാറുമ്പോള്‍ ഇന്ന് എടുത്ത തീരുമാനങ്ങള്‍ ഒരുപക്ഷേ അര്ത്ഥ ശൂന്യമാകും. ലാഭം നേടാനാവാതെ വരികയോ, ലാഭത്തിനു പകരം നഷ്ടം സംഭവിക്കുകയോ ചെയ്യാം. അതുപോലെ സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ നേരത്തെ വാങ്ങി വെച്ച മെഷീനുകള്‍ ഉപയോഗ ശൂന്യമാകാനും കാരണമായേക്കാം. ഉപഭോക്താക്കളുടെ ഇഷ്ടങ്ങളിലും, താല്പനര്യങ്ങളിലും ഉള്ള മാറ്റങ്ങള്‍ ഉല്പ്പാുദിപ്പിക്കുന്ന സാധനങ്ങളുടെ വില്പ്പ നയെ ബാധിച്ചേക്കാം. ഇതെല്ലാം വിവിധ തരത്തിലുള്ള നഷ്ടസാധ്യതകള്ക്കാ ണ് വഴിയൊരുക്കുക. ഇത്തരത്തിലുള്ള ഓരോ നഷ്ട സാധ്യതയും പ്രതീക്ഷിക്കേണ്ടതാണ്. അവയെ കൈകാര്യം ചെയ്യാന്‍ ബദല്‍ പ്ലാനുകള്‍ ആസൂത്രണം ചെയ്യുകയും, അവ യഥാര്ത്ഥയത്തില്‍ സംഭവിച്ചാല്‍ നഷ്ടം ഇല്ലാതാക്കുകയോ, കുറക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് സംരംഭകന്റെ ചുമതലയാണ്. നഷ്ടസാധ്യതകള്‍ നേരിടുവാന്‍ ഇന്ഷുതറന്സ്് പോളിസികള്‍ എടുക്കല്‍, അവധി വ്യാപാര വിപണിയില്‍ കരാറുകളില്‍ ഏര്പ്പൊടല്‍ തുടങ്ങിയ നിരവധി വഴികള്‍ ഉണ്ട്. (അവധി വ്യാപാര വിപണിയെകുറിച്ചുള്ള വിശദമായ ലേഖനം പിന്നീടുള്ള ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.)
4. നവീനതകള്‍ വളര്ത്തി യെടുക്കല്‍
ഏതൊരു ഉല്പ്പ ന്നത്തിന്റെ കാര്യത്തിലും വില്പ്പുന കണ്ടെത്താനും വിപണിയിലെ നേട്ടങ്ങള്‍ നിലനിര്ത്താരനും നവീനതകള്‍ കണ്ടെത്തുകയും അവ നിരന്തരമായി നടപ്പിലാക്കി കൊണ്ടിരിക്കുകയും വേണം. സംരംഭകന്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കാണിക്കേണ്ടതുണ്ട്. നവീനതകള്‍ പലതരത്തിലും വളര്ത്തി ക്കൊണ്ടു വരാം. നവീനമായ ഉല്പ്പീന്നങ്ങള്‍/സേവനങ്ങള്‍, നവീന ഉപയോഗങ്ങള്‍ നവീന മാര്ഗ്ഗ ങ്ങള്‍ തുടങ്ങി സാധ്യതകളുടെ വലിയലോകമാണ് സംരംഭകന് ലഭിക്കുന്നത്. ഇതിനായി സ്വന്തം നിലയില്‍ ഗവേഷണം നടത്തുകയോ മറ്റു ഏജന്സികകളുടെ ഗവേഷണ ഫലങ്ങള്‍ വിനിയോഗിക്കുകയോ ചെയ്യാം.
5. ദൈനംദിന കാര്യങ്ങള്‍ കൈകാര്യംചെയ്യല്‍
മികച്ച തുടക്കം നേടുന്നത് പോലെ തന്നെ പ്രധാനമാണ് സംരംഭം വിജയകരമായി നടത്തിക്കൊണ്ടു പോവുകയും ചെയ്യുക എന്നത്. മൂലധനം, തൊഴിലാളികള്‍, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങി നിരവധിയായ വിഭവങ്ങളാണ് ഒരു സംരംഭകന്‍ സ്വരൂപിച്ച് വെക്കുന്നത്. അതിനാല്‍ അവ നിരന്തരമായി, ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് സംരംഭകന്റെ ചുമതലയാണ്. സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായ കണക്കും, ദുര്വിമനിയോഗം തടയാന്‍ ആവശ്യമായ നിയന്ത്രണങ്ങളും ഉണ്ടാകണം. മൂലധനത്തിന്റെ കൃത്യമായ വിനിയോഗമാണ് ഒരു സംരംഭത്തിന്റെ വിജയം നിര്ണവയിക്കുന്നത്. (ബിസിനസ് സ്ഥാപനങ്ങളില്‍ ശരിയായ ധനവിനിയോഗം നടത്തുന്നതിനുള്ള വിവിധ മാര്ഗങ്ങളും രീതികളും തുടര്ന്നു്ള്ള ലേഖനങ്ങളില്‍ ഉള്പ്പെടടുത്തുന്നതാണ്).
അസംസ്‌കൃത വസ്തുക്കള്‍ ശരിയായ അളവില്‍, ശരിയായ വിലയില്‍, ശരിയായ ഗുണമേന്മയില്‍ വാങ്ങുന്നു എന്ന് ഉറപ്പു വരുത്തണം. അവ നിരന്തരം, ആവശ്യമായ സമയത്ത് ലഭിക്കുന്നുണ്ട് എന്നുംഉറപ്പു വരുത്തണം. വിപണിയിലേക്ക് സമയബന്ധിതമായി ചരക്കെത്തിക്കുകയും അവയുടെ വില്പയന ഉറപ്പുവരുത്തുകയും വേണം. അതുപോലെ പ്രധാനമാണ് തൊഴിലാളികളെയും, മറ്റു ജീവനക്കാരെയും ഫലപ്രദമായി സംരംഭത്തിന് പ്രയോജ
നപ്പെടുത്തുന്നത്. മികച്ച തൊഴിലാളികളാണ് ഏതൊരു സ്ഥാപനത്തിന്റെയും ലക്ഷ്യങ്ങളെ പൂര്ത്തി യാക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം. അതിനായി അവരെ തൃപ്തിപ്പെടുത്തുകയും, അതേ സമയം മികച്ച ഫലങ്ങള്‍ ലഭിക്കുന്ന രീതിയില്‍ അവരെ നയിക്കുകയും വേണം. ഒരു സംരംഭകന്റെ നേതൃപാടവം പ്രദര്ശിമപ്പിക്കേണ്ട മേഖലയാണ് ഇത്. ഉല്പാിദന പ്രക്രിയകളും, വിപണനവും കൃത്യമായി കൈകാര്യം ചെയ്യല്‍ വളരെ പ്രധാനമാണ്. ഉല്പാിദനത്തിലെ കാലതാമസവും വീഴ്ചകളും വിപണനസാധ്യതകളെ പ്രതികൂലമായി ബാധിക്കും. അതുപോലെ ആവശ്യമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കലും പ്രധാനമാണ്. വില്പലനയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ വിവരശേഖരണം നടത്തുകയും, വിലയിരുത്തുകയും വേണം. അതിനായി ശാസ്ത്രീയ മാര്ഗകങ്ങള്‍ അവലംബിക്കണം. എല്ലാ ഇടപാടുകളുടെയും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുകയും അവ വിശദമായ വിലയിരുത്തലുകള്ക്ക് വിധേയമാക്കുകയും വേണം. സ്ഥാപനത്തില്‍ മോഷണം, തട്ടിപ്പുകള്‍ തുടങ്ങിയവ ഇല്ലാതാക്കാനുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരണം.
അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത് മുതല്‍ അന്തിമ ഉല്പ്പനന്നം ഉപഭോക്താവിന് എത്തിക്കുന്നത് വരെയുള്ള പ്രക്രിയ സമഗ്രവും എന്നാല്‍ സൂക്ഷ്മവുമായി പഠിച്ച് ആവശ്യമായ മുന്കപരുതലുകള്‍ എടുക്കണം
6. ബന്ധങ്ങളും സൗഹൃദങ്ങളും നിലനിര്ത്തകല്‍
ഏതൊരു സംരംഭത്തിന്റെയും വിജയത്തിന്റെ മറ്റൊരു പ്രധാന ശക്തിയാണ് സംരംഭകന്റെ ബന്ധങ്ങളും സൗഹൃദങ്ങളും. ഓരോ സ്ഥാപനത്തിന്റെയും അകത്തും പുറത്തുമായി നിരവധി വ്യക്തികളും കൂട്ടായ്മകളും അതിനെ സ്വാധീനിക്കുന്നുണ്ട്. വിതരണക്കാര്‍, ധനകാര്യസ്ഥാപനങ്ങള്‍, വില്പ്പവനക്കാര്‍, ചരക്ക് നീക്കുന്ന ഏജന്സിസകള്‍, വിപണി പ്രമോട്ട് ചെയ്യുന്നവര്‍ തുടങ്ങി സ്ഥാപനത്തിന്റെ വിജയത്തെ സ്വാധീനിക്കുന്ന വലിയൊരു ഗ്രൂപ്പ് ആളുകള്‍ തന്നെയുണ്ട്. അതുപോലെ, വിവിധ സര്ക്കാ ര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ചുറ്റുപാടുമുള്ള പ്രദേശവാസികള്‍ തുടങ്ങിയ നിരവധിയായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും സംരംഭകന്‍ നിരന്തരമായി ഇടപെടേണ്ടതുണ്ട്. പുതിയ വിപണന സാധ്യതകള്‍ കണ്ടെത്തുന്നതിനും, സാങ്കേതിക വിദ്യകള്‍ നേടിയെടുക്കുന്നതിനും മികച്ച സൗഹൃദങ്ങള്‍ ഏറെ സഹായിക്കും. ഈ മേഖലയിലെ സംഘടനകളും സംരംഭകത്വ വളര്ച്ചനയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വ്യവസായ യൂണിറ്റുകളുടെ പൊതുവായപ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ചു പരിഹരിക്കാനും അവയെ ഒറ്റക്കെട്ടായി നേരിട്ടു കൊണ്ട് മുന്നോട്ടു കൊണ്ടു പോകാനും സംരംഭകരുടെ സംഘടനകള്ക്ക്ൃ സാധിക്കും. അതിനായി സൗഹൃദങ്ങള്‍ മികച്ച രീതിയില്‍, തന്ത്രപരമായി വളര്ത്തു കയും നിലനിര്ത്തു കയും ചെയ്യണം. അത് ദീര്ഘടകാലത്തില്‍ ബിസിനസ് വിജയങ്ങള്‍ നേടാന്‍ ഏറെ സഹായിക്കും.
സംരംഭകന്റെ ചുമതലകള്‍ ഓരോ സ്ഥാപനത്തിന്റെ സ്വഭാവം വലിപ്പം മറ്റു പ്രത്യേകതകള്‍ അനുസരിച്ച് ഏറിയും കുറഞ്ഞുമുണ്ടാകുമെങ്കിലും അടിസ്ഥാനപരമായി അവ സമാനമാണ്. സ്ഥാപനത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് അത്തരം ചുമതലകള്‍ നിര്വ്വസഹിക്കാന്‍ ആള്ബൂലവും കൂടുന്നു. എങ്കിലും ആത്യന്തികമായി എല്ലാ കാര്യങ്ങളും കൃത്യമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സംരംഭകന്റെ മാത്രം ഉത്തരവാദിത്വമാണ്.
ചുരുക്കത്തില്‍ സംരംഭകന്റെ ചുമതലകള്‍ വിശാലവും അതേസമയം ലക്ഷ്യാധിഷ്ഠിതവുമാണ്. വിശാലമായ മുന്നൊരുക്കങ്ങളും നിക്ഷേപവും നടത്തുന്നതുപോലെ തന്നെ പ്രധാനമാണ് അവയെ കാര്യക്ഷമമായി ദീര്ഘൊകാലയളവില്‍ നയിച്ചു മുന്നോട്ടു കൊണ്ടുപോവുക എന്നത്. ഏതൊരു വിഭവത്തിന്റെയും മികച്ച വിനിയോഗം നടത്തേണ്ടത് വളരെ പ്രധാനമാണ്. സംരംഭകന്റെ പ്രവര്ത്ത നങ്ങള്‍ ഒരു സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെ തന്നെ ബാധിക്കുന്ന ഘടകം ആയതിനാല്‍ തന്റെ ചുമതലകളില്‍ സംരംഭകന്‍ വളരെയേറെ ശുഷ്‌കാന്തി കാണിക്കേണ്ടതുണ്ട്
മഞ്ചേശ്വരം,ജി.പി.എം ഗവണ്മെകന്റ് കോളേജിലെ പ്രൊഫസറും വാണിജ്യവിഭാഗം മേധാവിയുമാണ് ലേഖകന്‍