ബിസിനസ്സ് വളർത്തുവാൻ ലേബർ മാനേജ്മെന്റ്
ജില്ലാ വ്യവസായകേന്ദ്രം കോട്ടയം
മാനേജ്മെന്റ് രംഗം ഇന്ന് വളരെ വികാസം പ്രാപിച്ചയൊന്നാണ്. വളരെയധികം പഠനങ്ങൾ നടക്കുന്നത് കൊണ്ട്തന്നെ പ്രായോഗിക തലത്തിൽ ഏറെ പ്രയോജനകരമായ ഒന്നാണ് ഇന്ന് ഇത്. മാനേജ്മെന്റ് ഏറ്റവും പ്രയോജനപ്പെടുത്തുന്നയൊന്നാണ് ബിസിനസ് മേഖല. അതായത് ഒരു സംരംഭകൻ നല്ലയൊരു മാനേജരും കൂടി ആവേണ്ടതുണ്ട് എന്നർത്ഥം. ഫിനാൻസ് മാനേജ്മെന്റ്, മാർക്കറ്റിങ്ങ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മെറ്റീരിയൽസ് മാനേജ്മെന്റ്, പ്രൊജക്ട് മാനേജ്മെന്റ്, ഓപ്പറേഷൻസ് മാനേജ്മെന്റ് , എൻവിയോൺമെന്റ് മാനേജ്മെന്റ്, ചെയ്ഞ്ച് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് തുടങ്ങി ഒരു സംരംഭകൻ പ്രാവീണ്യം പ്രകടിപ്പിക്കേണ്ടുന്ന നിരവധി മേഖലകളുണ്ട്. ഇതിൽത്തന്നെ പ്രധാനപ്പെട്ടയൊന്നാണ് ലേബർ മാനേജ്മെന്റ് എന്നത്. സത്യത്തിൽ ഇത് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിന്റെ ഒരു ഭാഗം തന്നെയാണ്. ഒരു സ്ഥാപനത്തിൽ നിരവധി മാനേജ്മെന്റ് വിഭാഗങ്ങളുണ്ടെങ്കിലും ഒരു സംരംഭകനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയയൊന്നാണ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്. പ്രത്യേകിച്ചും ലേബർ മാനേജ്മെന്റ്. കാരണം ഇതിൽ നാം ഇടപെടുന്നത് വ്യത്യസ്ത ചിന്താധാരകളുള്ള മനുഷ്യരുമായിട്ടാണ്.
ഒരു സംരംഭകന് വേണ്ട ഏറ്റവും പരമ പ്രധാനമായ ഒരു കഴിവാണ് തന്റെ ബിസിനസിനെ അടുത്ത ലെവലിലേക്ക് എത്തിക്കുവാൻ കഴിയുന്ന ഒരു ടീമിനെ വാർത്തെടുക്കുകയെന്നത്. പലപ്പോഴും പല ചെറുകിട സംരംഭകരും തകർന്ന് പോകുന്നത് കൃത്യമായി തന്റെ ജീവനക്കാരെ മാനേജ് ചെയ്യുവാൻ കഴിയാത്തിടത്താണ്. ആയതിനാൽത്തന്നെ ഒരു സംരംഭകൻ ഏറ്റവും ശ്രദ്ധിക്കേണ്ടുന്ന ഒന്നാണിത്. കാരണം ബിസിനസ്സ് അടുത്ത ലെവലിലേക്ക് ഉയർത്തണമെങ്കിൽ സംരംഭം എന്നത് ഒരു ടീം വർക്ക് ആണ് എന്ന ബോധം ആണ് ആദ്യമായി സംരംഭകന് ഉണ്ടാകേണ്ടത്. TEAM എന്നത് അർത്ഥവത്താകുന്നത് ഒരു കൂട്ടം ആൾക്കാർ ഒരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടി ഒരുമിച്ച് പരിശ്രമിക്കുമ്പോൾ ആണ്. Together We Achieve More എന്ന് ടീമിനെ വിശേഷിപ്പിക്കാറുണ്ട്. സത്യത്തിൽ ഒരു സിസ്റ്റം തന്റെ സ്ഥാപനത്തിൽ ഉണ്ടാക്കിയെടുക്കുകയെന്നതാണ് പരമ പ്രധാനമായി ഒരു ബിസിനസുകാരൻ ചെയ്യേണ്ടത്.
സെലക്ഷൻ
അങ്ങനെ വരുമ്പോൾ ലേബർ മാനേജ്മെന്റ് ആരംഭിക്കുന്നത് ജീവനക്കാരുടെ സെലക്ഷൻ മുതലാണ്. അതായത് തന്റെ സംരംഭത്തിന്റ ലക്ഷ്യമെന്താണ് എന്ന് സ്വയം തിരിച്ചറിവുണ്ടാകണം എന്നർത്ഥം. അങ്ങനെ വരുമ്പോൾ എന്ത് യോഗ്യതയുള്ള, എന്ത് പരിശീലനം സിദ്ധിച്ച ജീവനക്കാരാണ് തനിക്ക് ആവശ്യമെന്ന് മനസ്സിലാക്കുവാൻ കഴിയും. അങ്ങനെയുള്ളവരെ മാത്രം തിരഞ്ഞെടുക്കേണ്ടത് ഒരു സംരംഭത്തിന്റെ വിജയത്തിന് ആധാരമാണ്. അല്ലാതെ സ്വന്തക്കാരെയും ബന്ധുക്കളേയും അവരുടെ യോഗ്യത നോക്കാതെ നിയമിക്കേണ്ട ഇടമല്ല ഓരോ സ്ഥാപനവും. ഓരോ ജോലിക്കും അനുയോജ്യരായ ജീവനക്കാരെ പരീക്ഷ, അഭിമുഖം, പ്രായോഗിക പരീക്ഷ തുടങ്ങിയ കടമ്പകളിലൂടെയാവണം തിരഞ്ഞെടുക്കേണ്ടത്.
ഒരു പുതിയ ജീവനക്കാരനെ തിരഞ്ഞെടുക്കുന്നതിന് സഹായകമായ 6 കാര്യങ്ങളെ പ്രതിപാദിക്കാം.
- ഏത് തരത്തിലുള്ള വ്യക്തിയാണ് വേണ്ടത് എന്നതാണ് ഇതിൽ ആദ്യത്തേത്. തനിക്ക് വേണ്ട ജീവനക്കാരന്റെ യോഗ്യത, ജോലി പരിചയം, ഏത് ജോലിക്കാണ് അദ്ദേഹത്തെ വേണ്ടത്, ഏകദേശം എത്ര ശമ്പളം കൊടുക്കണം തുടങ്ങി എല്ലാ കാര്യങ്ങളെപ്പറ്റിയും വിശദമായ അറിവ് സംരംഭകനുണ്ടാവണം.
- തങ്ങൾക്ക് വേണ്ട ജീവനക്കാരെ എങ്ങനെ കണ്ടെത്താം എന്നതാണ് അടുത്തത്. എവിടെ പരസ്യം കൊടുക്കണം, ഏത് രീതിയിലുള്ള പരസ്യം കൊടുക്കണം തുടങ്ങിയവയാണ് ഇത്.
- അടുത്തതായി ഏത് രീതിയിലുള്ള തിരഞ്ഞെടുപ്പാണ് ഉദ്ദേശിക്കുന്നത് എന്നതാണ് നോക്കേണ്ടത്. ഇന്റർവ്യു എങ്ങനെ വേണം, എവിടെ നടത്തണം, ആരൊക്കെ അതിൽ ഭാഗഭാക്കാകണം എന്നതൊക്കെ പ്രധാനപ്പെട്ടത് ആണ്. ആളുകളെ മനസ്സിലാക്കുവാനുള്ള കഴിവ് സംരംഭകനില്ല എങ്കിൽ ഒരു ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വിദഗ്ദന്റെ സേവനം തേടേണ്ടതാണ്.
- അടുത്തതാണ് കൾച്ചർ. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി തങ്ങളുടെ സ്ഥാപനത്തിന്റെ കൾച്ചറിന് ചേരുന്നയാളാണോ, പോസിറ്റിവ് ആയ ഒരു മനോഭാവം ഉള്ള വ്യക്തിയാണോ, പുതിയ കാര്യങ്ങളൊക്കെ പഠിക്കുവാൻ സന്നദ്ധനായ ആളാണോ എന്നത് നോക്കേണ്ടതാണ്. ഒപ്പം നിയമിക്കപ്പെടുന്ന ജോലിക്ക് ആവശ്യമുള്ള നൈപുണ്യമുള്ള വ്യക്തിയാണോ എന്നതും ഏറെ പ്രാധാന്യമുള്ളയൊന്നാണ്.
- തിരഞ്ഞെടുക്കുവാനാഗ്രഹിക്കുന്ന ജീവനക്കാരന്റെ പൂർവ്വകാലം പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മുമ്പ് അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം, എന്ത് കൊണ്ട് ആ ജോലി ഉപേക്ഷിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ പഠന വിധേയമാക്കേണ്ടതുണ്ട്. ഇതിനായി ചില റഫറൻസുകളുപയോഗിക്കാം.
- അടുത്തതാണ് ശമ്പളം. ജോലിക്കാവശ്യമായ യോഗ്യതകളും നൈപുണ്യവും നല്ലയൊരു പൂർവ്വകാലവും ഉണ്ടെങ്കിൽ കൂടുതൽ സാലറി നൽകുന്നത് ഒരു ഇൻവെസ്റ്റ്മെന്റ് തന്നെയാണ്.
POT
തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെ നിരന്തരം പഠന വിധേയമാക്കേണ്ടത് അനിവാര്യമായ ഒന്നാണ്. അതിന് ഉപയോഗിക്കുവാൻ കഴിയുന്നയൊന്നാണ് POT എന്നത്. ഇത് ഒരു സംരംഭത്തിന്റെ ലക്ഷ്യത്തിലധിഷ്ഠിതമാണ്. ഇതിൽ P എന്നത് Progress എന്നത് ആണ്. അതായത് ഓരോ ജീവനക്കാർക്കും ഓരോ റോളുകൾ നൽകിയിട്ടുണ്ടാകും. എന്നാൽ തന്റെ ജീവനക്കാരൻ തന്റേതായ ജോലി കൃത്യമായി നിർവ്വഹിക്കുന്നുണ്ടോ അവരുടെ Progress എത്ര മാത്രം ഉണ്ട് എന്നത് സ്ഥിരമായി പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് ചെയ്തില്ല എങ്കിൽ ആ ടീം സ്ഥാപനത്തിന് തന്നെ ഒരു ബാധ്യതയായിരിക്കും. O എന്നത് Ownership എന്നതാണ്. അതായത് ഓരോ ജീവനക്കാരനും ചെയ്യേണ്ടുന്ന ജോലികൾ കൃത്യമായി നിർവ്വചിച്ച് നൽകുക എന്നതാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്. ഓരോ ജീവനക്കാരനും താൻ നിർവ്വഹിക്കേണ്ടുന്ന ജോലിയെക്കുറിച്ച് വ്യക്തമായി ഒരു ക്ലാരിറ്റി നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ജോലികൾ വിഭജിച്ച് നൽകുക എന്നത് പരമ പ്രധാനമായ ഒന്നാണെന്നർത്ഥം. T എന്നത് കൊണ്ടർത്ഥമാക്കുന്നത് Transparency എന്നതാണ്. ഒരു സ്ഥാപനത്തിലെ ഓരോ ജീവനക്കാരന്റേയും റോൾ എന്താണ് എന്നത് മറ്റുള്ളവർക്ക് കൂടി അറിയുവാൻ ഇടവരുകയെന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. കാരണം പല ജോലികളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാൽത്തന്നെ ഒരു ജോലിയുടെ പുരോഗതി അറിഞ്ഞുവെങ്കിൽ മാത്രമേ അടുത്ത ഡിപ്പാർട്ട്മെന്റിലുള്ളവർക്ക് തങ്ങളുടെ ജോലികൾ കൃത്യമായി നിർവ്വഹിക്കുവാൻ കഴിയുകയുള്ളു. അതായത് ഓരോരുത്തരും ചെയ്യുന്ന റോളുകളും അവരുടെ പ്രോഗ്രസും മറ്റുള്ളവർക്ക് കൂടി അറിയുന്ന വിധത്തിലുള്ളയൊരു സിസ്റ്റം ഉണ്ടാക്കുകയെന്നത് ഒരു സംരംഭത്തിന് ആവശ്യമായയൊന്നാണ് എന്നർത്ഥം. ഓരോ ജീവനക്കാരനുമുള്ള ഉത്തരവാദിത്വം വിഭജിച്ച് കൊടുക്കുകയും ആയത് കൃത്യമായി നിർവ്വഹിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യേണ്ടത് ഓരോ സംരംഭകന്റേയും ഉത്തരവാദിത്വമാണ്.
4 തരം ജീവനക്കാർ
ഒരു ജീവനക്കാരന് ഏറ്റവും അത്യന്താപേക്ഷിതമായി ഉണ്ടാകേണ്ടുന്ന 2 കാര്യങ്ങളാണ് Capability, Commitment എന്നിവ. അതായത് ഒരു ജോലി ചെയ്യുവാൻ അവശ്യം വേണ്ടതായ കഴിവുകളും ഒപ്പം സ്ഥാപനത്തോടുള്ള പ്രതിബദ്ധതയും. ഇതിന്റെയടിസ്ഥാനത്തിൽ ഒരു സ്ഥാപനത്തിലെ ജീവനക്കാരെ 4 ഗ്രൂപ്പായി തിരിക്കുവാൻ കഴിയും. ജോലിക്കാവശ്യമായ കഴിവുകളില്ലാതിരിക്കുകയും ഒപ്പം സ്ഥാപനത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാതിരിക്കുന്നവരാണ് ആദ്യത്തെ ഗ്രൂപ്പ്. എന്നാൽ കഴിവ് കുറവും പക്ഷേ സ്ഥാപനത്തോട് വളരെയധികം കൂറും ഉള്ളവരാണ് രണ്ടാമത്തെ ഗ്രൂപ്പിലുള്ളത്. എന്നാൽ മൂന്നാമത്തെ ഗണത്തിൽ പെട്ടവർ വളരെയധികം കഴിവുള്ളവരായിരിക്കും പക്ഷേ ഒട്ടും തന്നെ പ്രതിബദ്ധത ഉള്ളവരായിരിക്കില്ല. നന്നായി ജോലി ചെയ്യുവാനൊക്കെ അറിയാം പക്ഷേ പലപ്പോഴും സമയം പാലിക്കില്ല, പറഞ്ഞാൽ അനുസരിക്കില്ല, ആവശ്യമുള്ള ജോലിയായിരിക്കില്ല ചെയ്യുന്നത്. പഠനങ്ങൾ കാണിക്കുന്നത് ഒരു സ്ഥാപനത്തിലെ ഏകദേശം 70 ശതമാനത്തോളം ജീവനക്കാർ രണ്ടാമത്തേയും മൂന്നാമത്തേയും വിഭാഗത്തിൽ വരുന്നുവെന്നതാണ്. എന്നാൽ നാലാമത്തെ ഗ്രൂപ്പിൽ പെട്ടവർ ഉയർന്ന കാര്യക്ഷമതയുള്ളവരും ഒപ്പം പ്രതിബദ്ധതയുള്ളവരും ആയിരിക്കും. ഒരു സ്ഥാപനത്തിലെ 20 ശതമാനം ആൾക്കാർ ഈ ഗണത്തിൽ വരുന്നവരായിരിക്കും.
നാലാമത്തെ വിഭാഗത്തിൽ വരുന്നവരാണ് ഒരു സ്ഥാപനത്തിന്റ നട്ടെല്ല്. ഇവരെ ശ്രദ്ധിക്കുകയും ഉയർത്തിക്കൊണ്ട് വരേണ്ടതുമുണ്ട്. അവർക്ക് ആവശ്യമായ Appreciation നൽകുകയും ഇവരെ നില നിർത്തുകയും വേണം. മൂന്നാമത്തെ വിഭാഗത്തിൽ വരുന്നവർ ഉയർന്ന കാര്യശേഷി ഉള്ളവർ ആണ് പക്ഷേ സ്ഥാപനത്തോട് ഉത്തരവാദിത്വം തീരെ കുറവുള്ളവർ ആണ്. പലപ്പോഴും ഈഗോ ആവാം അവരുടെ പ്രശ്നം. തുറന്ന് സംസാരിക്കുക ആണ് പ്രതിവിധി. പ്രമോഷൻ ഒക്കെ ഇവർക്ക് ഒരു ചലഞ്ച് ആയി മാത്രം നൽകാം. പെർഫോർമൻസ് അനുസരിച്ച് പ്രമോഷൻ നൽകാം. ഒരു സ്ഥാപനത്തിന് ഈ വിഭാഗവും വേണം. ഒപ്പം അവരെ അടുത്ത ലെവലിലേക്ക് ഉയർത്തുകയും വേണം. രണ്ടാമത്തെ ഗ്രൂപ്പിൽപ്പെട്ടവർക്ക് ഉയർന്ന പ്രതിബദ്ധതയുണ്ടാകാമെങ്കിലും കഴിവ് കുറവായിരിക്കും. ഇവർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്. എന്നാൽ ഒന്നാമത്തെ ഗ്രൂപ്പിൽ പെട്ടവർ സ്ഥാപനത്തിന് ഒരു തലവേദനയായതിനാൽ ഇവരെ പറഞ്ഞ് വിടേണ്ടതാണ്. അതായത് ഒരു സ്ഥാപനത്തിലെ എല്ലാ ജീവനക്കാരേയും ഒരേ പോലെയല്ല കൈകാര്യം ചെയ്യേണ്ടത് എന്നർത്ഥം.
എങ്ങനെ ഉത്തരവാദിത്വങ്ങൾ വിഭജിക്കാം
ഒരു സംരംഭകൻ സ്വയം തൊഴിലിനപ്പുറത്തേക്ക് വളർന്ന് വരുമ്പോൾ ഉത്തരവാദിത്വങ്ങൾ വിഭജിച്ച് നൽകേണ്ടത് ആവശ്യമാണ്. ഉത്തരവാദിത്വങ്ങൾ ജീവനക്കാരെ ഏൽപ്പിക്കുന്നത് സംരംഭകന് മറ്റ് കാര്യങ്ങൾക്ക് ധാരാളം സമയം ലഭിക്കുവാനിടയാക്കും. ഒരു ജോലി ജീവനക്കാരനെ ഏൽപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാൻ മേൽ കാണിച്ച ചാർട്ട് ഉപയോഗിക്കാവുന്നതാണ്. അതായത് ഏൽപ്പിക്കപ്പെടുന്ന ജോലി അത്ര പ്രാധാന്യമുള്ളതല്ല ഒപ്പം ജോലിക്കാരന് അത് ചെയ്യുവാൻ അൽപ്പം കഴിവ് കുറവാണ് എന്നുമിരിക്കട്ടെ. തീർച്ചയായും ആ ജോലി അദ്ദേഹത്തെ ഏൽപ്പിക്കുവാൻ കഴിയും. എന്നാൽ നിരന്തരമായിട്ടുള്ള മോണിറ്ററിങ്ങ് വേണ്ടി വരും. എന്നാൽ ഏതാനും നാളുകൾ കഴിയുമ്പോൾ ആ വ്യക്തി ആ പ്രത്യേക ജോലിയിൽ ആവശ്യമായ കഴിവ് ആർജ്ജിക്കുവാൻ കഴിഞ്ഞുവെങ്കിൽ പിന്നെ മോണിറ്റർ ചെയ്യേണ്ടതില്ല. പരിപൂർണ്ണമായി ആ ജോലി ഏൽപ്പിക്കുവാൻ കഴിയും. മോണിറ്ററിങ്ങ് എപ്പോഴും വേണ്ട എന്നർത്ഥം. ഇനിയും ചെയ്യേണ്ടുന്ന ജോലി അത്രയധികം പ്രാധാന്യം ഉള്ളതാണ് ഒപ്പം ജീവനക്കാരന് അതിനാവശ്യമായ കഴിവും ഉണ്ടെങ്കിലും ജോലി ഏൽപ്പിക്കുകയും മോണിറ്റർ ചെയ്യുകയും വേണം. കാരണം ആ ടാസ്ക് സ്ഥാപനത്തെ സംബന്ധിച്ച് അത്ര മേൽ പ്രാധാന്യം ഉള്ളതായതിനാൽ ആണിത്. എന്നാൽ ചെയ്യേണ്ടുന്ന ജോലി അത്ര മേൽ പ്രാധാന്യമുള്ളതാണ് എന്നാൽ അത് ചെയ്യുവാനുള്ള സ്കിൽ ജീവനക്കാരനില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ ആ ജോലി ഏൽപ്പിക്കാതിരിക്കുകയാണ് കരണീയം. ആ ജോലിക്കാവശ്യമായ പരിശീലനം അദ്ദേഹത്തിന് നൽകിയതിന് ശേഷം മാത്രമേ അത് ഏൽപ്പിക്കുവാൻ പാടുള്ളു.
ഉത്തരവാദിത്വം മാത്രമല്ല അത് നിർവ്വഹിക്കുവാനാവശ്യമായ പവർ കൂടി ജീവനക്കാർക്ക് നൽകേണ്ടതാണ്. ജോലി വിഭജിച്ച് നൽകുന്നത് ജീവനക്കാരെ ഋാുീംലൃ ചെയ്യുവാൻ സഹായകരമാകും. ഒപ്പം അവരുടെ സ്കിൽ വർദ്ധിക്കുവാൻ ഇടയാകും. മാത്രമല്ല അവരുടെ പോസിറ്റീവ് മനോഭാവം കൂടുവാനും ഇടയായിത്തീരും.
എങ്ങനെ ഒരു നല്ല ടീം ഉണ്ടാക്കാം
ഒരു ചെറുകിട ബിസിനസ്സിൽ നല്ല ഒരു ടീം ഉണ്ടാക്കിയെടുക്കുവാൻ സംരംഭകൻ ശ്രദ്ധിക്കേണ്ടതാണ്.
- Recruit the Right People
ഒരു നല്ല ടീമിനെ ഉണ്ടാക്കിയെടുക്കുന്നതിന്റെ ആദ്യ പടിയെന്നത് ഓരോ ജോലിക്കും അനുയോജ്യരായ വ്യക്തികളെ തിരഞ്ഞെടുക്കുകയെന്നതാണ്. ഓരോ തസ്തികക്കും ആവശ്യമായ അേേശൗേറല, ടസശഹഹ, ഗിീംഹലറഴല എന്നിവ ഉള്ളവരെ മാത്രമേ തിരഞ്ഞെടുക്കാവു എന്നർത്ഥം. - Role Clarity
ഓരോ ജീവനക്കാരനും എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഓരോരുത്തർക്കും നൽകേണ്ടതുണ്ട്. - Remunerate Well
ഓരോ ജീവനക്കാരനും അവർ അർഹിക്കുന്ന സാലറി നൽകുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. സംരംഭകനല്ല മറിച്ച് സംരംഭം ആണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് എന്ന തിരിച്ചറിവ് ആണുണ്ടാകേണ്ടത്. സംരംഭകൻ പോലും സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനാണ് എന്നതാണ് വസ്തുത. - Review Consistently
നൽകിയതായ ലക്ഷ്യങ്ങൾ ഏതറ്റം വരെ പൂർത്തീകരിച്ചു, അടുത്തതായി നൽകേണ്ട ജോലി എന്താണ്, എന്താണ് ഫീഡ് ബാക്ക് തുടങ്ങിയവയ്ക്കൊക്കെ കൃത്യ സമയങ്ങളിൽ റിവ്യു ആവശ്യമാണ്. - Respect People
ഒരു സംരംഭകൻ തന്റെ ജീവനക്കാരെ ബഹുമാനിക്കേണ്ടതാണ്. പരസ്പരം ബഹുമാനിക്കുന്ന ഒരു സംസ്കാരം തന്റെ സ്ഥാപനത്തിൽ വളർത്തിയെടുക്കേണ്ടതാണ്. ഒട്ടും ഈഗോ ഇല്ലാതെ ഇടപെടുവാൻ ശ്രദ്ധിക്കേണ്ടതാണ്. കാരണം ആഹാരം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ കഴിഞ്ഞാൽ ഒരു വ്യക്തിയുടെ ആവശ്യം ബഹുമാനവും പരിഗണനയുമാണ്. ഇത് ഇല്ലായെങ്കിൽ ജീവനക്കാർ അധികകാലം സ്ഥാപനത്തിൽ ഉണ്ടാവില്ലയെന്നതാണ് വസ്തുത. - Reward & Recognition
ഇത് വളരെ പ്രധാനപ്പെട്ടതാണ്. വളരെ നന്നായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആവശ്യമായ അംഗീകാരവും സമ്മാനങ്ങളും നൽകുവാൻ ശ്രദ്ധിക്കേണ്ടതാണ്. എങ്കിൽ മാത്രമേ ജീവനക്കാരെയും വളർത്തിയെടുക്കുവാൻ കഴിയുകയുള്ളു.
ടീം ഉണ്ടാക്കുന്നതിന്റെ പ്രയോജനങ്ങൾ
ഒരു ടീം സ്ഥാപനത്തിൽ ഉണ്ടെങ്കിൽ അവിടെ ഒരു ട്യിലൃഴ്യ ഉണ്ടാകും. അതായത് ഓരോരുത്തരും ഒറ്റക്ക് ചെയ്യുന്നതിനേക്കാൾ റിസൾട്ട് കിട്ടുന്നത് ഒരു ടീമായി നിൽക്കുമ്പോഴാണ്. ഒപ്പം ഒരു ടീമായി നിൽക്കുമ്പോൾ Learning Opportunity കൂടുതലായിരിക്കും. അതായത് പത്ത് പേരുള്ള ഒരു ടീമിൽ ഒരു വ്യക്തിക്ക് ഒരു തെറ്റ് പറ്റിയാൽ അതിൽ നിന്നുള്ള പാഠം പഠിക്കുന്നത് ബാക്കിയുള്ള ഒമ്പത് പേരുമാണ്. Different Perpective ആണ് ഒരു ടീം വർക്കിന്റെ മറ്റൊരു ഗുണം. അതായത് ഒരാൾ കാണുന്നത് പോലെയല്ല ബാക്കിയുള്ളവർ അതേ കാര്യത്തെ കാണുന്നത്. അതിനാൽത്തന്നെ അതുണ്ടാക്കുന്ന റിസൾട്ട് ഏറെ വലുതായിരിക്കും. Loyalty എന്നത് ഒരു ടീമിന് എപ്പോഴും വ്യക്തിയേക്കാൾ കൂടുതലായിരിക്കും. അത് പോലെ തന്നെ ഒരു ടീമിന് എപ്പോഴും ഒരു Common Goal ഉണ്ടാകും.
മാനേജ്മെന്റ് എന്നത് ഒരു കലയാണ്. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് എന്ന കല സ്വായത്തമാക്കുകയും അത് പ്രയോഗിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് മാത്രമേ തന്റെ സ്ഥാപനത്തെ ഒരു ബിസിനസ്സ് ആയി വളർത്തുവാൻ കഴിയുകയുള്ളു. അല്ലായെങ്കിൽ വർഷങ്ങൾ എത്ര കഴിഞ്ഞാലും അത് ഒരു സ്വയം തൊഴിൽ മാത്രമായിരിക്കും.