മനോഹരമായ പാക്കേജിങ്ങ് ഉൽപന്നങ്ങളുടെ വിപണനശക്തി

ജി. കൃഷ്ണപിള്ള
 
ഒരു കണ്ടെയിനർ/ റാപ്പർ എന്നിവയുടെ സഹായത്താൽ ഉൽപന്നങ്ങളുടെ വിതരണം, തിരിച്ചറിയൽ, സംഭരണം, വിപണനം, സംരക്ഷണം എന്നീ ധർമ്മങ്ങൾ നിർവഹിക്കപ്പെടുന്നതിനെയാണ് പാക്കേജിങ്ങ് എന്ന് വിളിക്കുന്നത്. ഉദാഹരണം:- ഒരു വെള്ള ഷർട്ട് ശരിയായ രീതിയിൽ പാക്കിങ്ങ് ചെയ്യാതെ അന്തിമ ഉപഭോക്താവിന്റെ അടുക്കൽ എത്തിച്ചെരുമ്പോൾ അതിൽ പൊടിപിടിച്ച് നിറ വ്യത്യാസം സംഭവിക്കുന്നതാണ്. ഉൽപന്നങ്ങളെ അതിമനോഹരമായി അണിയിച്ച് ഒരുക്കി സുന്ദരമാക്കുന്നതിനെയാണ് ‘പാക്കേജിങ്ങ്’ എന്ന പ്രവൃത്തി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ഉൽപന്നത്തിന്റെ സ്വഭാവം, വലുപ്പം, കാലയളവ് എന്നീ ഘടകങ്ങളാണ് ഏത് പാക്കേജിങ്ങ് വേണമെന്നുള്ള തീരുമാനം എടുക്കുന്നതിന് വിൽപനക്കാരനെ സ്വാധീനിക്കുന്നത്. പാക്കിംഗ് നടത്തുന്നതിനുവേണ്ടി ഒരു കണ്ടെയിനർ/ റാപ്പർ/ ഡിസൈൻ കണ്ടെത്തുകയും രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് പാക്കേജിങ്ങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 
 
പാക്കേജിങ്ങിന്റെ പ്രാധാന്യം
ഉപഭോക്താവിനും വിൽപനക്കാരനും ഒരേ പോലെ പ്രധാനപ്പെട്ട ഘടകമാണ് പാക്കേജിങ്ങ്.
 
(എ) ഉപഭോക്താവും പാക്കേജിങ്ങും
 
(1) തിരിച്ചറിയൽ (Identification)
വിപണിയിലെത്തിച്ചേരുന്ന ഉപഭോക്താവിന് എളുപ്പത്തിൽ ഉൽപന്നങ്ങളെ തിരിച്ചറിയുന്നതിന് പാക്കേജിങ്ങ് സഹായിക്കുന്നു. കൂടാതെ ഉൽപന്നത്തെ മറ്റുള്ള ഉൽപന്നങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതിനും പാക്കേജിങ്ങ് സഹായകരമാകുന്നു.
 
(2) ഉപയോഗം (Usefulness)
ചില പാക്കേജിങ്ങ് ഉൽപന്നത്തിന്റെ ഭാഗം തന്നെയാണ്. അങ്ങനെയുള്ള പാക്കേജിങ്ങ് ഉൽപന്നങ്ങൾക്ക് ഉപയോഗിക്കുന്നത് ഉപഭോക്താക്കൾക്ക് സഹായകരമാകുന്നു. ഉദാഹരണം:- ടൂത്ത് പേസ്റ്റിന്റെ പാക്കേജിങ്ങ് ആ ഉൽപന്നത്തിന്റെ ഭാഗം തന്നെയാണ്. അത് ഉപയോഗിക്കുന്നതിന് അതിന്റെ പാക്കേജിങ്ങ് സഹായകരമാകുന്നു.
 
(3) സുരക്ഷിതത്വം (Safety) (Distribution) (Storge)
ചില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിന് മുൻകരുതലുകൾ എടുക്കേണ്ടതാവശ്യമാണ്. ഉൽപന്നം മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്നും പാക്കേജിങ്ങ് ഉപഭോക്താവിന് സംരക്ഷണവും സുരക്ഷിതത്വവും നൽകുന്നു.
(ബി) പാക്കേജിങ്ങും വിൽപനക്കാരനും
 
(1) വിതരണം 
ഉൽപാദന കേന്ദ്രത്തിൽ നിന്നും ഉൽപന്നത്തെ വിൽപന കേന്ദ്രത്തിൽ എത്തിക്കുന്നതിന് പാക്കേജിങ്ങ് വിൽപനക്കാരനെ സഹായിക്കുന്നു. വിൽപനകേന്ദ്രത്തിൽ നിന്നും ഉപഭോക്താവിന്റെ സാമീപ്യം ഉൽപന്നം എത്തിക്കുന്നതിനും പാക്കേജിങ്ങ് വിൽപനക്കാരനെ സഹായിക്കുന്നു. വിൽപനക്കാരൻ ഗതാഗതത്തിനുവേണ്ടി ഒരു പാക്കേജിങ്ങും ഉപഭോക്താവിന് വിൽപന നടത്തുന്നതിനുവേണ്ടി മറ്റൊരു പാക്കേജിങ്ങും സൃഷ്ടിക്കുന്നു.
 
(2) സംഭരണം (Usefulness)
ചില ഉൽപന്നങ്ങൾ എളുപ്പത്തിൽ നശിച്ച് പോകുന്നതിനും ബാഷ്പീകരണം സംഭവിക്കുന്നതും തെറ്റായി കൈകാര്യം ചെയ്യുന്നത് മൂലം നഷ്ടപ്പെട്ട് പോകുന്നതുമാണ്. അങ്ങനെയുള്ള ഉൽപന്നങ്ങൾക്ക് അനുയോജ്യമായ പാക്കേജിങ്ങ് രൂപകൽപന ചെയ്തത് വികസിപ്പിക്കുന്നതിലൂടെ അവയെ സംഭരിച്ച് സംരക്ഷിക്കുന്നതിന് സഹായകരമാകുന്നു.
 
(3) ഉൽപന്നങ്ങളുടെ പ്രൊമോഷൻ
ഉൽപന്നങ്ങളുടെ ബ്രാൻഡിനെ വളർത്തുന്നതിന് പാക്കേജിങ്ങ് സഹായിക്കുന്നു. ഒരു പ്രധാനപ്പെട്ട വിപണി വികസന ഉപാധിയാണ് പാക്കേജിങ്ങ്. ആകർഷണീയമായതും പ്രത്യേക നിറങ്ങളോട് കൂടിയതും നയന മനോഹരമായ പാക്കേജിങ്ങ് ഉപഭോക്താവിന് എളുപ്പത്തിൽ തിരിച്ചറിയുന്നതിനും മറ്റുള്ള ഉൽപന്നങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതിനും സഹായിക്കുന്നു. ഉൽപന്നത്തിന്റെ പ്രത്യേകത, പ്രവർത്തനം, നേട്ടങ്ങൾ എന്നിവയെല്ലാം ഉപഭോക്താവിനെ അറിയിക്കുന്നതിന് പാക്കേജിംഗിലൂടെ കഴിയുന്നു. 
 
(4) സുരക്ഷിതത്വം
അന്തിമ ഉപഭോക്താവിന്റെ കൈവശം ഉൽപന്നം സുരക്ഷിതമായി എത്തിച്ചേരുന്നതിന് പാക്കേജിങ്ങിലൂടെ സാധ്യമാകുന്നു. ഉദാ: പാല് കാലാവധിയ്ക്ക് മുമ്പ് നശിക്കാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിന് ടെട്രാ പാക്ക് (ഠലൃേമ ുമരസ) സഹായിക്കുന്നു. 
 
വിവിധ തരത്തിലുള്ള പാക്കേജിങ്ങ്
ഉപയോഗം, ലക്ഷ്യം എന്നിവയുടെ അടിസ്ഥാനത്തിൽ പാക്കേജിങ്ങിനെ മൂന്നായി തരംതിരിക്കാം 
 
(1) പ്രൈമറി പാക്കേജിങ്ങ്
സാധാരണയായി പ്രൈമറി പാക്കേജിങ്ങ് അറിയപ്പെടുന്നത് ഉപഭോക്തൃ പാക്കേജിങ്ങ് (Consumer
Packaging) എന്നാണ്. ഈ പാക്കിങ്ങുമായി ഉപഭോക്താവിന് നേരിട്ട് ബന്ധവുമുണ്ട്. ഉപഭോക്താക്കൾക്ക് ഉൽപന്നത്തെ തിരിച്ചറിയുന്നതിനും ഉൽപന്നത്തെക്കുറിച്ച് അറിവ് നേടുന്നതിനും ഉൽപന്നത്തിന്റെ ഉപയോഗം സംബന്ധിച്ച് സഹായം നൽകുന്നതിനും പ്രൈമറി പാക്കേജിങ്ങ് സഹായിക്കുന്നു. ഉപയുക്തതയ്ക്കും കാഴ്ചയ്ക്കും (utility & appearance) പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു അടിസ്ഥാന പാക്കേജാണിത്. പ്ലാസ്റ്റിക് പൗച്ച്, കാർഡ് ബോക്‌സ് മുതലായവയിൽ അന്തിമ ഉൽപന്നങ്ങൾ പാക്കേജിങ്ങ് നടത്തുകയും അത് ഉൽപന്നങ്ങൾ നശിക്കാതെയും ബാഷ്പീകരിക്കാതെയും സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നു. കൂടാതെ മനോഹരമായ ഈ പാക്കേജിങ്ങ് ഉൽപന്നത്തെ മറ്റ് ഉൽപന്നങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. 
 
കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുവാൻ കഴിയുന്നുവെന്നുള്ളത് ഈ പാക്കേജിങ്ങിന്റെ മറ്റൊരു പ്രത്യേകതയാണ്. സാധാരണയായി പ്രൈമറി പാക്കേജിങ്ങ് ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ:-
 
(എ) ഡ്രൈ ഫ്രൂട്ട്‌സ് ലാമിനേറ്റഡ് പൗച്ചസ്
(ബി) ഫ്രൂട്ട്‌സ് പ്ലാസ്റ്റിക് കണ്ടെയിനർ
(സി) സോഫ്റ്റ് ഡ്രിങ്ക്‌സ് ടിൻ ക്യാൻ
(ഡി) സൗന്ദര്യ വർദ്ധക 
ഉൽപന്നങ്ങൾ ലാമിനേറ്റഡ് ട്യൂബുകൾ
(ഇ) ചിപ്‌സ് കംപോസിറ്റ് ക്യാൻ
ഒരു ഉൽപന്നത്തിന്റെ പ്രൈമറി പാക്കേജിങ്ങ് നീക്കം ചെയ്യുന്നത് അതിന്റെ ഗുണത്തെയും സ്വഭാവ സവിശേഷതകളെയും ബാധിക്കും.
 
(2) സെക്കണ്ടറി പാക്കേജിങ്ങ്
ഉപഭോക്താവിന് കാണാൻ കഴിയാത്ത രണ്ടാമത്തെ പാക്കിങ്ങാണ് സെക്കണ്ടറി പാക്കേജിങ്ങ്. ഒരു ഉൽപന്നത്തിന്റെ വ്യക്തിപരമായ യൂണിറ്റുകൾ ഒരുമിച്ച് വിൽപനകേന്ദ്രത്തിലേക്ക് അയയ്ക്കുന്നതിനു വേണ്ടിയുള്ളതാണ് സെക്കണ്ടറി പാക്കേജിങ്ങ്. ഗ്രൂപ്പ് ചെയ്ത് തിരിച്ചറിഞ്ഞ് ഉൽപന്നത്തിന്റെ ചെറിയ യൂണിറ്റുകളെ ഉപഭോക്താക്കൾക്ക് വിൽപന നടത്തുന്നതിന് മുമ്പ് ഒരു പാക്കിങ്ങിലാക്കുന്നതിനുള്ളതാണ് സെക്കണ്ടറി പാക്കേജ്. 
സെക്കണ്ടറി പാക്കേജിങ്ങ് ഉപയോഗിക്കുന്ന പ്രധാന ഉൽപന്നങ്ങൾ:-
(എ) സോഡ ക്യാൻ എല്ലാം കൂടി ഒരുമിച്ച് പ്ലാസ്റ്റിക് റിങ്ങിലാക്കി പാക്ക് ചെയ്യുന്നു. 
(ബി) ധാന്യത്തിന്റെ വ്യക്തിപരമായ പെട്ടികൾ ഒരു കാർഡ് ബോർഡ് പെട്ടിയിൽ പാക്ക് ചെയ്യുന്നു.
സെക്കണ്ടറി പാക്കേജിങ്ങ് നീക്കം ചെയ്യുന്നത് ഉൽപന്നത്തിന്റെ ഗുണത്തെയും സ്വഭാവ സവിശേഷതകളെയും ബാധിക്കുകയില്ല. 
 
(3) ത്രിതല പാക്കേജിങ്ങ് (ഠലൃശേമൃ്യ ുമരസമഴശിഴ) 
ഒരു ഉൽപന്നം വളരെ വലിയ അളവിൽ പാക്കേജിങ്ങ് നടത്തി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് ഗതാഗത സംവിധാനത്തിലൂടെ അയയ്ക്കുന്നതാണ്. ത്രിതല പാക്കേജിങ്ങ് ഇതിനെ (ബൾക്ക് / ട്രാൻസിറ്റ് പാക്കേജിങ്ങ് (ആൗഹസ/ ഠൃമിശെ േജമരസമഴശിഴ) എന്നും വിളിക്കുന്നു. വലിയ എളുപ്പത്തിൽ സംഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കഴിയുന്ന തരത്തിൽ വലിയ അളവിൽ / വലിയ ലോഡായി ട്രാൻസ്‌പോർട്ട് ചെയ്യുന്നതിന് സഹായിക്കുന്നതാണ് ത്രിതല പാക്കേജിങ്ങ്. 
ഉദാ: കപ്പൽ മാർഗ്ഗം സാധനങ്ങൾ അയയ്ക്കുന്നതിന് തടി കൊണ്ടുള്ള പെല്ലറ്റുകൾ ഉപയോഗിക്കുന്നു.
 
പാക്കേജിങ്ങും വിപണനവും 
വിപണനത്തിന്റെ ഉപഗണമാണ് പാക്കേജിങ്ങ്. ഇത് പ്രധാനപ്പെട്ടയൊരു വിപണനമിശ്രിതം (ങമൃസലശേിഴ ങശഃ) മാണ്. ഏറ്റവും നല്ല രീതയിൽ ഒരു ഉൽപന്നത്തെ പ്രദർശിപ്പിക്കുന്നതും അതിന്റെ വില, മേന്മകൾ മുതലായവ ഉപഭോക്താക്കളിലേയ്ക്കും ആശയവിനിമയം നടത്തുന്നതിനുള്ള ശക്തമായ ഉപകരണമാണ് പാക്കേജിങ്ങ്. ഉൽപന്നത്തിലേയ്ക്ക് ഉപഭോക്താവിനെ ആകർഷിക്കുന്നതിന് മനോഹരമായി രൂപകൽപന ചെയ്ത പാക്കേജിങ്ങിന് സഹായിക്കുന്നു. ഉപഭോക്താവിന്റെ മനസ്സിൽ ഉൽപന്നത്തിന്റെ ബ്രാൻഡ് പ്രതിഷ്ഠിക്കുന്നതിന് പാക്കേജിങ്ങ് സഹായിക്കുന്നു. പാക്കിങ്ങിന്റെ നിറം, ഫോണ്ടുകൾ, ഡിസൈൻ എന്നിവയെല്ലാം ഉൽപന്നം തെരഞ്ഞെടുക്കുന്നതിനുള്ള ഉപഭോക്താവിന്റെ തീരുമാനത്തെ അനുകൂലമായി സ്വാധീനിക്കുന്നു. ഭാവിയിലും കൂടുതൽ അന്വേഷണമില്ലാതെ ഉൽപന്നങ്ങൾ തെരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനും ഉപഭോക്താക്കളെ സ്വാധീനിക്കുന്നതിന് മനോഹരമായ പാക്കേജിങ്ങ് സഹായകരമാകുന്നു. 
ആധുനിക വിപണന മിശ്രണത്തിലെ ഏഴ് ഘടകങ്ങളായ ഉൽപന്നം, വില, സ്ഥലം, പ്രോത്സാഹനം, ഇനങ്ങൾ, പ്രക്രിയ, ഭൗതിക തെളിവ് എന്നിവയാണ്. ഇതിൽ ഏഴാമത്തെ മിശ്രണമായ ഭൗതിക തെളിവിൽ ഉൾപ്പെടുന്നതാണ് ബ്രാൻഡിങ്ങും പാക്കേജിങ്ങും. വിപണനം വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ ഉപകരണമാണ് പാക്കേജിങ്ങ്. പാക്കേജിങ്ങ് ഒരു ഉപഭോക്താവിൽ അനുഭവം (ഇീിൗൊലൃ ഋഃുലൃശലിരല) സൃഷ്ടിക്കുന്നു. ഉദാ: ഐ- ഫോൺ, മാക്ക് ബുക്ക്‌സ്, സ്മാർട്ട് വാച്ച് എന്നിവ ആപ്പിൾ കമ്പനിയുടെ ബോക്‌സിൽ കാണുമ്പോൾ ഉപഭോക്താക്കളിൽ അനുഭവം സൃഷ്ടിക്കുന്നു. പാക്കിങ്ങിന്റെ സൗന്ദര്യം ഉൽപന്നത്തിന്റെ ശക്തിയാണ്. പാക്കിങ്ങിന്റെ സൗന്ദര്യം ഉൽപന്നത്തിലേയ്ക്ക് ഉപഭോക്താവിനെ ആകർഷിക്കുന്നു. ഉൽപന്നത്തിന്റെ ബ്രാൻഡ് ഉപഭോക്താവിന്റെ മനസ്സിൽ പ്രതിഷ്ഠിച്ച് വിപണനം വർദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. വിപണിയിൽ എത്തിച്ചേരുന്ന ഉപഭോക്താവിന് ഉൽപന്നത്തിന്റെ പാക്കിങ്ങ് കാണുമ്പോൾ തന്നെ ബ്രാൻഡിലുള്ള വിശ്വാസ്യത കൊണ്ട് അത് വാങ്ങുന്നതിനുള്ള പ്രേരണയുണ്ടാകുന്നു.
 
ഡിജിറ്റൽ പാക്കേജിങ്ങ്
ഡിജിറ്റൽ സാങ്കേതികവിദ്യ, ത്രിമാന സോഫ്റ്റ്‌വെയർ, പ്രിന്റഡ് ഇലക്‌ട്രോണിക്‌സ് (ഉശഴശമേഹ ഠലരവിീഹീഴ്യ ഠവൃലല ഉശാലിശെീിമഹ ടീളംേമൃല & ജൃശിലേറ ഋഹലരൃേീിശര)െ എന്നിവ ഉപയോഗിച്ച് പാക്കേജിങ്ങ് രൂപകൽപന (ജമരസമഴശിഴ ഉലശെഴി) ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് ഡിജിറ്റൽ പാക്കേജിങ്ങ്. ക്യു. ആർ. കോഡ് (ഝ ഞ ഇീറല) ഉൾപെടെയുള്ള സാങ്കേതിക വിദ്യയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ഏത് പാക്കേജിങ്ങ് സംവിധാനവും ഡിജിറ്റൽ പാക്കേജിങ്ങാണ്. പരമ്പരാഗത പ്രിന്റിങ്ങിനേക്കാൾ വളരെ വേഗത്തിൽ പ്രിന്റ് ചെയ്യാൻ കഴിയുമെന്നുള്ളതാണ് ഡിജിറ്റൽ പ്രിന്റിങ്ങിന്റെ നേട്ടം. ഒന്നിലധികം ഡിസൈനുകൾ ഒരേസമയം പ്രിന്റ് ചെയ്യുന്നതിന് ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയുന്നു. മൂന്ന് ഡിസൈനോ/ 300 ഡിസൈനോ ഒരേ സമയം ഡിജിറ്റൽ പ്രിന്റിങ്ങിലൂടെ സാധ്യമാകുന്നു. വളരെ വേഗത്തിലും ചെലവുമില്ലാതെ തന്നെ ഡിസൈനുകളിൽ മാറ്റം വരുത്താൻ ഡിജിറ്റൽ പാക്കേജിങ്ങ് സംവിധാനത്തിലൂടെ കഴിയുന്നു. ചുരുങ്ങിയ സമയത്തിലും ഡിസൈനുകൾക്ക് അനുസരിച്ചും പ്രൊമോഷണൽ പാക്കേജിങ്ങ് നടപ്പിലാക്കുവാൻ ഡിജിറ്റൽ പ്രിന്റിങ്ങിലൂടെ കഴിയുന്നു. കാലം മാറുന്നതനുസരിച്ചും തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന അഭിരുചിക്ക് വിധേയമായും പാക്കേജിങ്ങ് രീതികൾ സ്വീകരിക്കുവാൻ കഴിയുമെന്നുള്ളതാണ് ഡിജിറ്റൽ പാക്കേജിങ്ങിന്റെ സവിശേഷതകളിലൊന്ന്. 
 
പാക്കിങ്ങ് & പാക്കേജിങ്ങ്
പലപ്പോഴും ഒരേ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും പാക്കിങ്ങും പാക്കേജിങ്ങും വ്യത്യസ്തമാണ്. പാക്കേജിങ്ങിന്റെ ഉപഗണമാണ് പാക്കിങ്ങ്. ഒരു ഉൽപന്നത്തെ പൊതിയുകയോ ബോക്‌സിലാക്കുകയോ ചെയ്യുന്നതാണ് പാക്കിങ്ങ്. എന്നാൽ ഒരു ഉൽപന്നം പാക്ക് ചെയ്യുന്നതിനുള്ള ഒരു റാപ്പർ/ കണ്ടെയിനർ/ ബോക്‌സ് എന്നിവ രൂപകൽപന (ഡിസൈൻ) ചെയ്യുന്ന പ്രവൃത്തിയാണ് പാക്കേജിങ്ങ്.   
 
പാക്കേജിങ്ങ് നിയമങ്ങൾ 
(ഘമം ഞലഹമശേിഴ ീേ ജമരസമഴശിഴ)
ഒരു ഉൽപന്നത്തിന്റെ പാക്കേജിങ്ങിനെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലുള്ള പ്രധാനപ്പെട്ട നിയമങ്ങൾ താഴെ പരാമർശിക്കുന്നതാണ്:-
(1) ലീഗൽ മെട്രോളജി നിയമം 2009 & പാക്കേജ്ഡ് കൊമോഡിറ്റി റൂൾസ് 2011
(2) ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി. ഐ. എസ്)
(3) ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ് അതോറിറ്റി നിയമം 2006 & റൂൾ 2011
ലീഗൽ മെട്രോളജി റൂൾസ് 2011-ലെ റൂൾ 27 അനുസരിച്ച് പ്രീ- പാക്കേജ്ഡ് സാധനങ്ങൾ വിൽപന നടത്തുന്നതോ വിതരണം ചെയ്യുന്നതോ ആയ ഒരു പാക്കർ അല്ലെങ്കിൽ ഉൽപാദകൻ പാക്കേജിങ്ങ് ലൈസൻസിന് അപേക്ഷിക്കേണ്ടതാണ്. ഇത് പ്രകാരം ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് പാക്കിങ്ങ് ലൈസൻസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്. ഉൽപാദകൻ അല്ലെങ്കിൽ പാക്കർ പ്രീ- പാക്കിങ്ങ് ആരംഭിച്ച് 90 ദിവസത്തിനുള്ളിൽ പാക്കേജ്‌സ് കൊമോഡിറ്റി രജിസ്‌ട്രേഷൻ അല്ലെങ്കിൽ പാക്കിങ്ങ് ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതാണ്. ഇന്ത്യയിൽ പാക്കിങ്ങിനുള്ള ലൈസൻസ് കിട്ടുന്നതിന് ലീഗൽ മെട്രോളജി വകുപ്പിന് അപേക്ഷ നൽകേണ്ടതാണ്. 2009- ലെ ലീഗൽ മെട്രോളജി നിയമത്തിൽ ഇന്ത്യയിൽ പാക്കർ ലൈസൻസ് ലഭിക്കുന്നതിനുളള നടപടിക്രമങ്ങൾ വളരെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ഈ നിയമമനുസരിച്ച് വാങ്ങുന്നയാളിന്റെ സാന്നിധ്യമില്ലാതെ ഒരു ഉൽപന്നം ഒരു പാക്കിങ്ങ് ലേബലിലോ/ കണ്ടെയിനറിലോ വയ്ക്കുന്നതിനെയാണ് പ്രീ- പാക്കേഡ് കൊമോഡിറ്റി എന്നു പറയുന്നത്. എല്ലാ ഉൽപന്നങ്ങളെ സംബന്ധിച്ചും പാക്കഡ് ലേബലിലോ കണ്ടെയിനറിലോ ഒരു വിവരണം പ്രിന്റ് ചെയ്യണം. അത് ലോഹം കൊണ്ടുള്ള കണ്ടെയിനർ ആണെങ്കിൽ അതിൽ വിവരണം ആലേഖനം ചെയ്യണം.
പാക്കേജ്ഡ് കൊമോഡിറ്റി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പാക്കറുടെ അല്ലെങ്കിൽ ഉൽപാദകന്റെ ഡിക്ലറേഷൻ നിർബന്ധമാണ്. ഡിക്ലറേഷനിൽ താഴെപ്പറയുന്ന വിവരങ്ങളുണ്ടാകണം
(എ) ഉൽപന്നത്തിന്റെ എം. ആർ. പി
(ബി) നിർമിച്ച മാസം
(സി) നിർമിച്ച വർഷം
(ഡി) ഉൽപാദകന്റെ പേര്
(ഇ) കസ്റ്റമർ കെയറിന്റെ ഫോൺ നമ്പർ
(എഫ്) ഇ- മെയിൽ ഐ. ഡി.
പാക്കേജിങ്ങ് ലൈസൻസ് ലഭിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ
(1) എല്ലാ പാക്കറും / ഉൽപാദകനും ലീഗൽ മെട്രോളജി വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരമുള്ള രേഖകൾ, രജിസ്റ്ററുകൾ സൂക്ഷിക്കണം.
(2) പരിശോധ ഉദ്യോഗസ്ഥൻ മുമ്പാകെ രേഖകളും രജിസ്റ്ററുകളും ഹാജരാക്കണം.
 
ലൈസൻസിനുള്ള നടപടിക്രമങ്ങൾ
(1) ഉപഭോക്തൃ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം
(2) അപേക്ഷ അവലോകനം നടത്തുന്നു.
(3) ഇൻസ്‌പെക്ടർ പരിശോധന നടത്തും
(4) ലൈസൻസ് നേടുന്നു. 
ലീഗൽ മെട്രോളജി നിയമപ്രകാരമുള്ള ശിക്ഷ നടപടികൾ (ജലിമഹശശേല െീള ഘലഴമഹ ങലൃേീഹീഴ്യ അര)േ
(എ) നിശ്ചയിച്ചിരിക്കുന്ന അളവിൽ / തൂക്കത്തിൽ കുറവ് വരുത്തി സാധനങ്ങൾ വിൽപന നടത്തുകയോ അയയ്ക്കുകയോ ചെയ്താൽ 2,000/- രൂപയിൽ കുറയാത്ത പിഴ ചുമത്തുന്നതാണ്. എന്നാൽ അത് 5,000/- രൂപ വരെ വർദ്ധിപ്പിക്കാവുന്നതാണ്. പിഴ കൂടാതെ ഒരു വർഷം വരെ ശിക്ഷയും ലഭിക്കുന്നതാണ്. 
(ബി) ലീഗൽ മെട്രോളജി (പാക്കേജ്ഡ് കൊമോഡിറ്റീസ്) റൂൾസ് 2011- ലെ റൂൾ 18 (2) പ്രകാരം എം. ആർ. പി. വിലയേക്കാൾ കൂടുതൽ വിലയ്ക്ക് സാധനങ്ങൾ വിൽപന നടത്തിയാൽ 5,000/- രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. 
01.01.2023 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ലീഗൽ മെട്രോളജി (പാക്കേജ്ഡ് കൊമോഡിറ്റീസ്) റൂൾസ് 2011- ൽ ഭേദഗതികൾ വരുത്തിയിരിക്കുന്നു. റൂൾ 26 പ്രകാരം ചില ഉൽപന്നങ്ങൾ ഇളവുകൾ അനുവദിച്ചു. 
(1) പുകയിലയും പുകയില ഉൽപന്നങ്ങളും 10 ാഹ/ 10 ഗ്രാമിനേക്കാൾ കുറഞ്ഞ അളവിൽ വിൽപന നടത്തണം.
(2) ഹോട്ടലുകളും റസ്റ്റാറന്റുകളും വിൽപന 
നടത്തുന്ന ഭക്ഷ്യപദാർത്ഥങ്ങൾ
(3) കൈത്തറി നെയ്ത്തുകാർക്ക് വിൽപന 
നടത്തുന്ന ചുരുളുകളായിട്ടുള്ള നൂൽ
(4) 1955- ലെ അവശ്യ സാധന നിയമപ്രകാരമുള്ള 2013- ലെ ഡ്രഗ് (പ്രൈസ് കൺട്രോൾ) ഓർഡർ പ്രകാരമുള്ള ഏതാനും ഉൽപന്നങ്ങൾ
 
കേരളവും ലീഗൽ മെട്രോളജി നിയമവും മറ്റും
01.04.2011 മുതൽ പ്രാബല്യത്തിൽ വന്ന 2009- ലെ ലീഗൽ മെട്രോളജി നിയമത്തിന്റെ തുടർച്ചയായി 20.07.2012  മുതൽ കേരളത്തിൽ ലീഗൽ മെട്രോളജി (എൻഫോഴ്‌സ്‌മെന്റ്) റൂൾസ് 2012 പ്രാബല്യത്തിൽ വന്നു. വകുപ്പ് 13 അനുസരിച്ച് നിയമിക്കപ്പെടുന്ന ഡയറക്ടറായിരിക്കും കേരളത്തിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ (അളവും തൂക്കവും വകുപ്പ്) ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ. അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ വകുപ്പ് 14 പ്രകാരം നിയമിക്കപ്പെടുന്ന അഡീഷണൽ ഡയറക്ടർ, അഡീഷണൽ കൺട്രോളർ, ജോയിന്റ് ഡയറക്ടർ, ജോയിന്റ് കൺട്രോളർ, അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് കൺട്രോളർ, ഇൻസ്‌പെക്ടർ എന്നിവർ ഉണ്ടായിരിക്കും. ലീഗൽ മെട്രോളജി പാക്കേജ്ഡ് കൊമോഡിറ്റീസ്  റൂൾസ് 2011 പ്രകാരമുള്ള റൂൾ 27 അനുസരിച്ച് എല്ലാ പാക്കറും ഇറക്കുമതിക്കാരനും ലീഗൽ മെട്രോളജി വകുപ്പിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത പക്ഷം റൂൾ 32 പ്രകാരമുള്ള പിഴ അടയ്‌ക്കേണ്ടി വരും.
 
എങ്ങനെ അപേക്ഷിക്കാം ?
1. ഓൺലൈൻ വഴി അപേക്ഷിക്കാം
2. രജിസ്‌ട്രേഷൻ ഫീസ് 750/- 
3. പഞ്ചായത്ത് ലൈസൻസ് ഉള്ളടക്കം ചെയ്യണം
4. സ്ഥാപനത്തിന്റെ ഭരണഘടന/ ബൈലോ ഉൾപെടുത്തണം
5. വാടക/ പാട്ട/ ഉടമസ്ഥ സർട്ടിഫിക്കറ്റ് വേണം
6. കെട്ടിട നികുതി അടച്ച രസീത്
7. അപേക്ഷിച്ച് 60 ദിവസത്തിനകം പാക്കർ/ ഇൻപോർട്ടർ രജിസ്‌ട്രേഷൻ 
8. അപേക്ഷയുടെ പുരോഗതി ഓൺലൈനായി പരിശോധിക്കാം.
അളവ് തൂക്കവും 
നിയമപ്രകാരമുള്ള പിഴ 
(ജലിമഹശശേല ൌിറലൃ ംലശഴവ േ& ാലമൗെൃല െഞൗഹല)െ
അളവും തൂക്കവും ചട്ടങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം ഉപഭോക്താവിന്റെ താൽപര്യം സംരക്ഷിക്കുകയെന്നതാണ്. കച്ചവടക്കാർ ഉപയോഗിക്കുന്ന തൂക്കവും അളവും കൃത്യമാണെന്നും ആവശ്യമായ കൃത്യതയ്‌ക്കൊപ്പമെത്തിയാൽ മാത്രമേ അത് സാധ്യമാകൂ. ഈ ലക്ഷ്യം നിലനിർത്തുന്നതിന് ലീഗൽ മെട്രോളജി നിയമം, ഇടപാടുകൾക്കും സംരക്ഷണത്തിനും ഉപയോഗിക്കുന്ന വാർഷിക ക്രമീകരിക്കൽ, സർട്ടിഫിക്കേഷൻ എന്നിവ നിശ്ചയിക്കുന്നു. ഒരു വർഷം മുതൽ 5 വർഷം വരെയുള്ള കാലയളവുകൾ, കൃത്യമായ ഇടവേളകളിൽ, തൂക്കങ്ങൾ, അളവുകൾ, അളവെടുക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് ഡിപ്പാർട്ട്‌മെന്റ് ഉറപ്പാക്കുന്നു. 
മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തുക, നിർമാതാവിന്റെ വിലാസം, ഉൽപന്നം പാക്ക് ചെയ്യുന്ന തീയതി, ഉൽപന്നത്തിന്റെ തൂക്കം, പരമാവധി വിൽപന വില എന്നിവ ഇല്ലാത്ത ഉൽപന്ന പായ്ക്കറ്റുകൾ വിൽപന നടത്തുക, എം. ആർ. പി. യേക്കാൾ അധിക തുക ഈടാക്കുക, എം. ആർ. പി. തിരുത്തുക എന്നിവ കണ്ടെത്തിയാൽ ലീഗൽ മെട്രോളജി നിയമ പ്രകാരമുള്ള പിഴയും ശിക്ഷയും ലഭിക്കുന്നതാണ്. വകുപ്പ് 25 മുതൽ 49 വരെയുള്ള ശിക്ഷ വിഭാഗങ്ങളും കുറ്റങ്ങളും ലീഗൽ മെട്രോളജി നിയമം വ്യവസ്ഥ ചെയ്യുന്നു. സാധാരണ അളവ്/ എണ്ണം ഉപയോഗിക്കാതിരിക്കുക, എം. ആർ. പി. യേക്കാൾ അധിക വില ചുമത്തുക, അളവിലും തൂക്കത്തിലും കുറവ് എന്നിവ പ്രധാനപ്പെട്ട കുറ്റങ്ങളാണ്. 
 
പിഴയിൽ നിന്നും എങ്ങനെ ഒഴിവാകാം
1. ലീഗൽ മെട്രോളജി വകുപ്പ് മുദ്ര ചെയ്ത അളവ് തൂക്ക ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക.
2. നിയമാനുസൃത പ്രഖ്യാപനങ്ങൾ രേഖപ്പെടുത്തിയ പായ്ക്കറ്റുകൾ മാത്രം വിൽപന നടത്തുക.
3. നിയമം ലംഘിക്കുന്നത് ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്ന് തിരിച്ചറിയുക.
4. എം. ആർ. പി യേക്കാൾ ഉയർന്ന വില ഈടാക്കാതിരിയ്ക്കുക. 
5. ഉപഭോക്താവിന് ഉണ്ടാകുന്ന സംശയങ്ങൾക്ക് വിൽപനക്കാരൻ വ്യക്തമായ വിവരങ്ങൾ നൽകുക. 
(വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)