2025 സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയുടെ പുനരുജ്ജീവനവും, പുനരുദ്ധാരണവും
ശ്രീ. മിർ മുഹമ്മദ് അലി ഐ.എ.എസ്
ഡയറക്ടർ, വ്യവസായ വാണിജ്യ വകുപ്പ്
കേരളത്തിലെ തനത് വ്യവസായ മേഖലയിലെന്നപോലെ പരമ്പരാഗത വ്യവസായ മേഖലയുടെ നിലനിൽപ്പിനും, വികസനത്തിനുമായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ അത്യന്തം ശ്ലാഘനീയമാണ്. സംസ്ഥാനത്തെ കശുവണ്ടി വ്യവസായ മേഖല നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും സാധ്യതകളും പഠിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിനും ഉതകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനായി മാനേജ്‌മെന്റ് /അക്കാദമിക് രംഗത്തെ വിദഗ്ധർ ഉൾപ്പെടുന്ന സമിതി സർക്കാർ രൂപീകരിച്ചിരുന്നു.
പ്രസ്തുത കമ്മിറ്റി, കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിനായി ഒരു ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിനായി 2022-23 ലെ ബജറ്റിൽ പ്രഖ്യാപിച്ച 30.00 കോടി രൂപയിൽ 20 കോടി രൂപ നിലവിൽ പ്രവർത്തിക്കുന്ന പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് അവയുടെ സുസ്ഥിരമായ പ്രവർത്തനത്തിനും, മികച്ച ഉൽപ്പാദനക്ഷമതയ്ക്കും, പ്രോത്സാഹനത്തിനും, തൊഴിൽ പുന:സ്ഥാപിക്കുന്നതിനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിഭാവനം ചെയ്യുന്നു. 5 കോടി രൂപ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും കൂടുതൽ യുവജനങ്ങളെ ഈ വ്യവസായത്തിലേക്ക് ആകർഷിക്കാനും കഴിയുന്ന തരത്തിൽ സ്ത്രീ സൗഹൃദ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ വിഭാവനം ചെയ്യുന്നു. 5 കോടി രൂപ പ്രോസസ്സിംഗ് യൂണിറ്റുകളിലെ ഷെല്ലിങ് വിഭാഗത്തിന്റെ നവീകരണത്തിനുമായാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിൽ ആദ്യമായി 2024- 25 സാമ്പത്തിക വർഷം 200 ലക്ഷം രൂപ അനുവദിച്ചിരുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസറഗോഡ് ജില്ലകൾക്കായി വിതരണം ചെയ്യുകയുമുണ്ടായി.
ചെറുകിട ഇടത്തരം കാഷ്യു ഫാക്ടറികൾക്ക് അവയുടെ സ്ഥിരാസ്ഥി മൂലധനത്തിന്മേലും, Technology upgradation നും തുക അനുവദിക്കുന്നു. 2020 മാർച്ചിൽ പ്രവർത്തനമുള്ളതും തുടർന്ന് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതുമായ ഫാക്ടറികൾക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. മൂലധന ഗ്രാൻറായി പരമാവധി 40ലക്ഷം രൂപ ഒറ്റത്തവണ അനുവദിക്കുന്നതും ടി ആനുകൂല്യം ജനറൽ കാറ്റഗറിക്ക് നിക്ഷേപത്തിന്റെ 40% വും SC/ST/Women/Youth/Differently abled എന്നിവർക്ക് 50% വും ലഭിക്കും.
പ്രവർത്തന മൂലധന ആവശ്യത്തിനായി എടുത്ത ലോണുകളിൽ അടച്ച പലിശയുടെ 50% പരമാവധി 10 ലക്ഷം രൂപ പലിശ സബ്‌സിഡിയായി അനുവദിക്കുന്നു. 2024-25 സാമ്പത്തിക വർഷം പ്രസ്തുത പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ 200 ലക്ഷം രൂപയിൽ 40 ലക്ഷം രൂപ വിതരണാനുമതി ലഭിച്ചതിൽ 20 ലക്ഷം രൂപ വീതം തിരുവനന്തപുരം, കൊല്ലം കശുവണ്ടി യൂണിറ്റുകൾക്ക് അതാത് ജില്ലാ വ്യവസായ കേന്ദ്രം മുഖേന വിതരണം ചെയ്തിട്ടുണ്ട്. ഈ പദ്ധതിയിൽ ജില്ലകളിൽ ഇനിയും ആവശ്യമുള്ള തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
ഈ രൂപത്തിൽ പരമ്പരാഗത വ്യവസായ മേഖലയിൽ പുത്തനുണർവ്വ് സൃഷ്ടിക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. ഈ മേഖലയെ സംരക്ഷിക്കുന്നതിന് ഉൽപ്പാദന രീതികളിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്നാണ് കാണുന്നത്. തൊഴിൽ സംരക്ഷിച്ചുകൊണ്ടു തന്നെ ശരിയായ യന്ത്രവൽക്കരണം നടപ്പിലാക്കേണ്ടതുണ്ട്. പൊതുവിൽ കശുവണ്ടി മേഖലയുടെ ശാക്തീകരണം ഉയർന്ന ഉത്തരവാദിത്തമായി സർക്കാർ