ബ്രാന്റിങ്ങും പിന്നെ കേരള ബ്രാന്റും

ജി. കൃഷ്ണപിള്ള

ഒരു സംരംഭത്തിലെ മാർക്കറ്റിങ്ങ് മാനേജ്മെന്റിന്റെ ഭാഗമാണ് ബ്രാന്റ് മാനേജ്മെന്റ്. ബ്രാന്റിങ്ങും വിപണനവും വ്യത്യസ്തമാണ്. ചിഹ്നം, രൂപം, അടയാളം എന്നിവയോ അവയുടെ മിശ്രിതമോ ആണ് ബ്രാന്റിങ്ങ്. ഇത് സമാന സ്വഭാവമുള്ള ഉൽപന്നങ്ങൾ വിൽപന നടത്തുന്ന വിൽപനക്കാരന്റെ ഉൽപന്നങ്ങളിൽ നിന്നും തന്റെ ഉൽപന്നത്തെ വ്യത്യസ്തമാക്കുവാൻ ബ്രാന്റിങ്ങിലൂടെ സാധ്യമാകുന്നു. ബ്രാന്റ് എന്നാൽ ഒരു സംരംഭത്തിന്റെ ഐഡന്റിറ്റിയാണ്. എന്നാൽ ഈ ഐഡന്റിറ്റി ഉപഭോക്താക്കളുമായി പങ്ക് വയ്ക്കുന്നതാണ് വിപണനം (മാർക്കറ്റിങ്ങ്). ബ്രാന്റിങ്ങും മാർക്കറ്റിങ്ങും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ബ്രാന്റിങ്ങ് എന്നാൽ നിങ്ങൾ ആരാകുന്നുവെന്നതിനെ സൂചിപ്പിക്കുന്നുവെങ്കിൽ വിപണനം എന്നത് ഉൽപന്നത്തെ സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുകയെന്നുള്ളതാണ്. വിപണനം ഉപഭോക്താക്കളെ വളർത്തുമ്പോൾ, ബ്രാന്റിങ്ങ് ഉപഭോക്താക്കളുടെ മനസിൽ ബ്രാൻഡ് വിശ്വാസവും ബ്രാൻഡ് വിധേയത്വവും സൃഷ്ടിക്കുന്നു. ഉൽപന്നം, ബ്രാൻഡ്, സേവനം എന്നിവ സംബന്ധിച്ചുള്ള ആശയവിനിമയം പൊതുജനങ്ങളിൽ എത്തിക്കുകയും അതുവഴി അവരെ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളായി പരിവർത്തനം ചെയ്യുവാനും കഴിയുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ വിൽപന വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ബുദ്ധിപൂർവമായ നിക്ഷേപമാണ് ബ്രാൻഡിങ്ങ് എന്ന് പറയാവുന്നതാണ്. 
 
പലപ്പോഴും ബ്രാൻഡിങ്ങും പരസ്യവും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. രണ്ട് വ്യത്യസ്തമായ ധർമ്മങ്ങളാണ് നിർവഹിക്കുന്നത്. ബ്രാൻഡിങ്ങ് ഒരു ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കുവാനും വളർത്തുവാനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ പരസ്യം ബ്രാൻഡിനെ ഉയർത്തിക്കൊണ്ടു വരാനും അത് ഉപഭോക്താക്കളെ അറിയിക്കാനുമാണ് ശ്രമിക്കുന്നത്
 
1. ബ്രാൻഡിങ്ങിന്റെ പ്രാധാന്യം
ഒരു സംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഐഡന്റിറ്റിയാണ് ബ്രാൻഡ്. ഒരു സംരംഭത്തിന്റെ ഐഡന്റിറ്റി, സംരംഭത്തിന്റെ ഓർമപ്പെടുത്തൽ, വിപണനത്തെ പിൻതാങ്ങുന്നത്, പരസ്യത്തിന് പിന്തുണ നൽകുന്നത്, ജീവനക്കാരുടെ അഭിമാനബോധം വർദ്ധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബ്രാൻഡിങ്ങിലൂടെ സാധ്യമാകുന്നതാണ്. കൂടാതെ താഴെ പരാമർശിക്കുന്ന കാര്യങ്ങൾ ബ്രാൻഡിങ്ങിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നു:-
 
1. ഉപഭോക്താവിന്റെ വാങ്ങൽ തീരുമാനത്തെ സ്വാധീനിക്കുന്നു.
2. സംരംഭത്തിന് ഐഡന്റിറ്റി സൃഷ്ടിക്കുന്നു.
3. സംരംഭത്തെയും അത് ഉൽപാദിപ്പിക്കുന്ന ഉൽപന്നത്തെയും ഓർക്കാൻ സഹായിക്കുന്നു.
4. പരസ്യത്തെയും വിപണനത്തെയും പ്രോത്സാഹിപ്പിക്കുന്നു.
5. ജീവനക്കാരുടെ അഭിമാനബോധവും പിന്തുണയും വളരുന്നു.
 
2. ബ്രാൻഡിങ്ങിന്റെ നേട്ടങ്ങൾ
ആധുനിക കമ്പോളം മത്സരാധിഷ്ഠിതമാണ്. മത്സര കമ്പോളത്തിൽ സംരംഭങ്ങൾ നിലനിൽക്കുന്നത് ഓരോ സംരംഭങ്ങളെയും മറ്റ് സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുമ്പോഴാണ്. ബ്രാൻഡിങ്ങിലൂടെ ഒരു സംരംഭത്തെ മറ്റ് സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതിലൂടെ പല നേട്ടങ്ങളും കൈവരിക്കാൻ കഴിയുന്നു. ബ്രാൻഡിങ്ങിന്റെ നേട്ടങ്ങൾ
 
(എ) ബ്രാൻഡിങ്ങും മത്സര കമ്പോളവും
വിപണി പ്രവർത്തനത്തിലുടനീളം ശക്തമായതും തിരിച്ചറിയുന്നതുമായ ബ്രാൻഡുകൾ സ്ഥാപിച്ചാൽ അത് സംരംഭത്തിന്റെ ഐഡന്റിറ്റി നിലനിർത്തുകയും കമ്പോളത്തിലെ സമാന സ്വഭാവമുള്ള സാധനങ്ങൾ വിൽപന നടത്തുന്നവരിൽ നിന്നും വ്യത്യസ്തമായി കമ്പോളത്തിന്റെ ഒരു ആധിപത്യം നേടുന്നതിനും ഉപഭോക്താക്കളിൽ വിശ്വാസം സൃഷ്ടിക്കുന്നതിനും മത്സര നേട്ടത്തിലൂടെ വിൽപന ഉയർത്തുവാനും കഴിയുന്നതാണ്. 
 
(ബി) ബ്രാൻഡ് ഐഡന്റിറ്റിയും തിരിച്ചറിയലും
ഒറ്റനോട്ടത്തിൽ തന്നെ ഉപഭോക്താക്കൾക്ക് ബ്രാൻഡിനെ തിരിച്ചറിയാൻ കഴിയുന്നുവെന്നതാണ് ശക്തമായ ബ്രാൻഡ് ഐഡന്റിറ്റിയുടെ നേട്ടം. ലോഗോ, പ്രത്യേക നിറം, ടാഗ്ലൈൻ, ഡിസൈൻ, ഫോണ്ട് അക്ഷരങ്ങൾ എന്നിവ കൊണ്ട് തന്നെ ബ്രാൻഡ് ഐഡന്റിറ്റി നിലനിർത്താവുന്നതാണ്. ബ്രാൻഡ് ഐഡന്റിറ്റി ഉപഭോക്താവിന്റെ മനസിൽ പ്രതിഷ്ഠിച്ചാൽ വിപണിയിൽ ആ ഉൽപന്നങ്ങളോട് മാത്രം ഉപഭോക്താവ് വിശ്വാസം പുലർത്തുകയും അത് മുഖേന കൂടുതൽ ഉൽപന്നങ്ങൾ വിൽപന നടത്തുവാനും കഴിയുന്നതാണ്. 
 
(സി) ബ്രാൻഡിങ്ങും വിശ്വാസങ്ങളുടെയും മൂല്യങ്ങളുടെയും പങ്കു വെയ്ക്കൽ
ബ്രാൻഡുമായി ബന്ധപ്പെട്ട വിശ്വാസം, വികാരങ്ങൾ, അഭിരുചി, പ്രശസ്തി, വാക്ചാതുര്യം മുതലായവ ഉപഭോക്താവിന്റെ മൂല്യങ്ങളും വിശ്വാസവും ഉയർത്തുന്നതിന് സഹായിക്കുന്നു. ശക്തമായ ബ്രാൻഡ് സൃഷ്ടിക്കുന്നതിലൂടെ ഉപഭോക്താക്കളുമായി വൈകാരികമായ ബന്ധം വളർത്തുന്നതിനും അത് ജീവിത കാലയളവ് മുഴുവൻ നിലനിർത്തുന്നതിനും കഴിയുന്നതാണ്. കൂടാതെ  ഭാവി തലമുറയിലേക്ക് ആ വിശ്വാസങ്ങളും മൂല്യങ്ങളും പങ്ക് വയ്ക്കുന്നതിലൂടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും കഴിയുന്നതാണ്. 
 
(ഡി) ബ്രാൻഡ് സന്ദേശവും 
ഉപഭോക്താക്കളെ നിലനിർത്തലും
ബ്രാൻഡ് സന്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ‘നിങ്ങൾ ആരാണെന്നും? നിങ്ങൾ എന്താണ് അവർക്ക് പ്രദാനം ചെയ്യുന്നതെന്നും?’ വളരെ സ്പഷ്ടമായി ഉപഭോക്താക്കളോട് സംസാരിക്കുകയും സന്ദേശങ്ങൾ പങ്ക് വയ്ക്കുകയും ചെയ്താൽ നിലവിലുള്ള ഉപഭോക്താക്കളുടെ അടിത്തറ സംരക്ഷിക്കുവാനും പുതിയ ഉപഭോക്താക്കളിലേക്ക് വിപണനം വ്യാപിപ്പിക്കുവാനും കഴിയുന്നതാണ്. 
(ഇ) ബ്രാൻഡിങ്ങും വാഗ്ദാനങ്ങളും
സംരംഭത്തിന്റെ കാഴ്ചപ്പാടും (വിഷൻ സ്റ്റേറ്റ്മെന്റ്) ആ കാഴ്ചപ്പാട് നേടുന്നതിനുള്ള ദൗത്യവും (മിഷൻ സ്റ്റേറ്റ്മെന്റ്) ബ്രാൻഡിന്റെ അടിസ്ഥാന തത്വങ്ങളും (ബ്രാൻഡ് പ്രിൻസിപ്പിൾസ്) ബ്രാൻഡ് മൂല്യങ്ങളും (ബ്രാൻഡ് വാല്യൂസ്) ഇതിലുൾപെടുന്നു. ഒരു സംരംഭം അവരുടെ ഉപഭോക്താക്കൾക്ക് എന്ത് വാഗ്ദാനമാണ് നൽകുന്നതെന്നും? എന്ത് സേവനം നൽകുന്നുവെന്നും? ബ്രാൻഡ് പ്രൊമിസിലുൾപെടും. നൽകുന്ന വാഗ്ദാനത്തിന്റെയും സേവനത്തിന്റെയും അടിസ്ഥാനത്തിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുവാനും വിൽപന വർദ്ധിപ്പിക്കുവാനും കഴിയുന്നതാണ്. 
 
3. ബ്രാൻഡിങ്ങിന്റെ ഘടകങ്ങൾ (എലമെന്റ്സ് ഓഫ് ബ്രാൻഡിങ്ങ്)
 
(എ) ബ്രാൻഡ് ഐഡന്റിറ്റി
കമ്പോളത്തിൽ സമാന സ്വഭാവമുള്ള ഉൽപന്നങ്ങൾ വിൽപന നടത്തുന്ന വിൽപനക്കാരന്റെ ഉൽപന്നങ്ങളിൽ നിന്നും ഒരു സംരംഭകന്റെ ഉൽപന്നങ്ങളെ വ്യത്യസ്തമാക്കുന്നതാണ് ബ്രാൻഡ് ഐഡന്റിറ്റി. ഇത് ലോഗോ അല്ലെങ്കിൽ മറ്റ് ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കാവുന്നതാണ്.
 
(ബി) ബ്രാൻഡ് ശബ്ദം
ഉപഭോക്താവിന്റെ വ്യക്തിത്വത്തിലേക്കും വികാരങ്ങളിലേക്കും ബ്രാൻഡ് ശബ്ദം ആഴ്ന്നിറങ്ങുന്നത് മൂലം അത് കൂടുതൽ ജനകീയമാകുകയും കമ്പോളത്തിൽ നിലവിലുള്ള എതിരാളികളായ വിൽപനക്കാരന്റെ ഉൽപന്നത്തേക്കാൾ കമ്പോളത്തിൽ ആധിപത്യം നേടുകയും ചെയ്യും.
 
(സി) ബ്രാൻഡിന്റെ സ്ഥാനം
ഉപഭോക്താവിന്റെ ഭൂപ്രകൃതിയിൽ സംരംഭത്തിന്റെ ബ്രാൻഡ് എവിടെ നിൽക്കുന്നുവെന്നാണ് ബ്രാൻഡിന്റെ സ്ഥാനം. ഒരു പ്രത്യേക പ്രദേശത്ത് ബ്രാൻഡ് പുതിയതാണോ? അത് വിപണിയിലെ ഏറ്റവും ഉയർന്ന തലത്തിലാണോ? എന്നതാണ് ബ്രാൻഡിന്റെ സ്ഥാനം കൊണ്ട് ഉദ്ദേശിക്കുന്നത്.
 
(ഡി) ബ്രാൻഡ് വ്യക്തിത്വം
മനുഷ്യരുടെ വ്യക്തിത്വം പോലെയാണ് ബ്രാൻഡ് വ്യക്തിത്വം. വ്യക്തിപരമായ വികാരങ്ങൾ അല്ലെങ്കിൽ സവിശേഷതകൾ ഒരു പ്രത്യേക ബ്രാൻഡുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോഗോ, നിറങ്ങൾ, ഡിസൈനുകൾ മുതലായവയെല്ലാം ബ്രാൻഡ് വ്യക്തിത്വത്തിലേക്ക് കൂട്ടിച്ചേർക്കുന്നു.
മുകളിൽ പരാമർശിച്ച ഘടകങ്ങൾ കൂടാതെ ബ്രാൻഡ് പ്രൊമിസ്, ബ്രാൻഡിന്റെ ലക്ഷ്യം, ബ്രാൻഡിന്റെ മൂല്യം, ബ്രാൻഡ് ഇമേജ് എന്നിവയെല്ലാം ബ്രാൻഡ് ഘടകങ്ങളിൽ ഉൾപെടുന്നു.
 
4. ബ്രാൻഡ് മാനേജ്മെന്റ്
ബ്രാൻഡ് സൃഷ്ടിക്കപ്പെടുന്ന പ്രവർത്തനം മാത്രമല്ല ബ്രാൻഡ് മാനേജ്മെന്റിനുള്ളത്. അതിനെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നുള്ളതും ബ്രാൻഡ് മാനേജ്മെന്റിന്റെ ചുമതലയാണ്. പാക്കേജിങ്ങ്, പ്രസ് റിലീസ്, പബ്ലിക് റിലേഷൻസ്, കസ്റ്റമർ സർവീസ്, ഇവന്റ് മാനേജ്മെന്റ് എന്നിവയെല്ലാം ബ്രാൻഡ് മാനേജ്മെന്റിന്റെ ഭാഗമാണ്. ഒരു സംരംഭത്തിന്റെ ശരിയായ പ്രതിബിംബം ഉപഭോക്താക്കളുടെ മനസ്സിൽ പ്രതിഷ്ഠിക്കുവാൻ വേണ്ടി നിർവഹിക്കപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളും ബ്രാൻഡ് മാനേജ്മെന്റിന്റെ ഭാഗമാണ്. ഉപഭോക്താക്കളിൽ ബ്രാൻഡ് അവബോധം സൃഷ്ടിക്കുകയെന്നതാണ് ബ്രാൻഡ് മാനേജ്മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ധർമം. ഉപഭോക്താവ് ഒരു വാങ്ങൽ തീരുമാനം എടുക്കുമ്പോൾ നിങ്ങൾ ആരാണെന്നോ? നിങ്ങളുടെ ബ്രാൻഡ് ഏതാണെന്നോ? അവർക്ക് അറിയില്ലെങ്കിൽ അവർ നിങ്ങളുടെ എതിരാളികളായ വിൽപനക്കാരന്റെ ഉൽപന്നങ്ങൾ വാങ്ങുന്ന സാഹചര്യമുണ്ടാകും. ഉപഭോക്താക്കൾ ആരാണെന്നും? അവരുടെ ആവശ്യം എന്താണെന്നും അറിഞ്ഞാൽ മാത്രമേ ഉപഭോക്താക്കളെ നേടുവാനും നിലനിർത്തുവാനും കഴിയുകയുള്ളൂ. ബ്രാൻഡ് ശബ്ദം, വെബ്സൈറ്റ്, സോഷ്യൽ മീഡിയ, ബ്ളോഗ് മുതലായവയിലൂടെ തന്നെ സംരംഭത്തിന്റെ മൂല്യങ്ങളും അടിസ്ഥാന തത്വങ്ങളും ബാഹ്യമായി പ്രകടിപ്പിക്കുവാൻ കഴിയുന്നതാണ്. ഒരിക്കൽ സൃഷ്ടിക്കപ്പെടുന്ന ബ്രാൻഡിനെ ശരിയായ മാർഗങ്ങളിലൂടെ തുടർച്ചയായി പരിഷ്കരിച്ച് നല്ല രീതിയിൽ മാനേജ് ചെയ്യാൻ കഴിയുന്നതാണ്. ബ്രാൻഡിങ്ങ് ഉപഭോക്താക്കളെ സൃഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത്. അഭ്യുദയകാംക്ഷികളായ നിക്ഷേപകർ, ബിസിനസ് പങ്കാളികൾ, സർക്കാർ, സപ്ലൈയേഴ്സ് മുതലായവരെ ആകർഷിക്കുന്നു.
 
6. എങ്ങനെ ഒരു ബ്രാൻഡ് സൃഷ്ടിക്കാം?
 
1. നിങ്ങൾ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കളെ തീരുമാനിക്കുക.
2. മിഷൻ സ്റ്റേറ്റ്മെന്റ് സ്ഥാപിക്കണം.
3. സംരംഭത്തിന്റെ മൂല്യങ്ങൾ സവിശേഷതകൾ, നേട്ടങ്ങൾ എന്നിവ നിർവചിക്കണം.  
4. ദൃശ്യപരമായ ആസ്തികൾ സൃഷ്ടിക്കുക.
5. ബ്രാൻഡ് ശബ്ദം കണ്ടെത്തുക.
6. ബ്രാൻഡിനെ വിപണനം നടത്തുക.
7. കേരള ബ്രാൻഡും വെളിച്ചെണ്ണയും
2023 വ്യവസായ – വാണിജ്യ നയത്തിന്റെ 7 പ്രധാന മേഖലകളിലൊന്നാണ് കേരള ബ്രാൻഡിന്റെ വികസനം. കേരളത്തിന്റെ തനത് ഉൽപന്നങ്ങൾക്ക് കേരള ബ്രാൻഡ് സൃഷ്ടിച്ച് അവയുടെ സ്വമേധയായിട്ടുള്ള ഗുണനിലവാര പരിശോധന സ്ഥാപിക്കുയെന്നതാണ് സംസ്ഥാന നയത്തിന്റെ ലക്ഷ്യം. കേരളത്തിനകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയും വിപണനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നുള്ളതാണ് ‘കേരള ബ്രാൻഡ്’ ലക്ഷ്യം വയ്ക്കുന്നത്. ഉൽപന്നത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കപ്പെടാൻ സന്നദ്ധതയുള്ള ഉൽപാദകരുടെ വിപണന അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് കേരള ബ്രാൻഡിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നേടുന്ന ഉൽപന്നങ്ങൾ ‘മെയ്ഡ് ഇൻ കേരള’ എന്ന ബ്രാൻഡ് നാമത്തിൽ തദ്ദേശീയ വിദേശ കമ്പോളങ്ങളിൽ വിൽപന നടത്താനുള്ള പദ്ധതിയാണ് ‘കേരള ബ്രാൻഡ്’. കേരളത്തിലെ ഉൽപന്നങ്ങൾക്ക് ‘ബ്രാൻഡ് ഇമേജ്’ സൃഷ്ടിച്ച് ആഗോള ഉപഭോക്താക്കളുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്നതിന് കേരള ബ്രാൻഡിന് കഴിയുന്നതാണ്. ഗുണനിലവാരം, ധാർമികത, ഉത്തരവാദിത്വ വ്യവസായ നടത്തിപ്പ് എന്നിവയിൽ കേരളത്തിന്റെ അർപണ മനോഭാവത്തെ മെയ്ഡ് ഇൻ കേരള എന്ന ബ്രാൻഡ് നാമത്തിലൂടെ പ്രതിഷ്ഠിക്കാമെന്ന് പ്രതീക്ഷിക്കുന്നു.
 
1. ലക്ഷ്യങ്ങൾ
1. ധാർമികവും ഉത്തരവാദിത്വപരവുമായ വ്യവസായ നടത്തിപ്പിനെ തിരിച്ചറിയുക.
2. ആഗോള തലത്തിൽ വിശ്വസ്തരായ ഉപഭോക്താക്കളുടെ അടിത്തറ സൃഷ്ടിക്കുക.
3. പ്രത്യേകമായ ഗുണനിലവാര മാനദണ്ഡങ്ങൾ പുലർത്തുന്ന സംരംഭങ്ങളെ തിരിച്ചറിയുക.
4. ആഭ്യന്തരമായി വളരുന്ന സംരംഭങ്ങളുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുകയും അതിലൂടെ തനത് ഉൽപന്നങ്ങൾക്ക് മൂല്യവർദ്ധനവ് സൃഷ്ടിക്കുകയും ചെയ്യുക.
5. കേരളത്തിലെ സംരംഭങ്ങളുടെ കയറ്റുമതി പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഉയർത്തുകയും ചെയ്യുക. 
 
2. നേട്ടങ്ങൾ
ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നിർമിക്കുന്ന ഉൽപാദകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് വിൽപന വർദ്ധിപ്പിക്കുന്നതിനും ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്നതിനും കേരള ബ്രാൻഡ് സഹായകരമാകുന്നതാണ്. ഉപഭോക്തൃ വിപണി വ്യത്യസ്തമായ ബ്രാൻഡുകളെ കൊണ്ട് നിറഞ്ഞിരിയ്ക്കുന്നതിനാൽ ഗുണനിലവാരം കൂടിയ ഉൽപന്നങ്ങളും കുറഞ്ഞ ഗുണനിലവാരമുള്ള ഉൽപന്നങ്ങളും തിരിച്ചറിയാൻ പ്രയാസകരമാണ്. കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ ഉള്ള ഉൽപന്നങ്ങൾക്ക് പല തരത്തിലുള്ള മേന്മകൾ നേടിയെടുക്കുവാൻ കഴിയുന്നതാണ്. 
* ആഭ്യന്തര വിദേശ കമ്പോളങ്ങളിൽ മെയ്ഡ് ഇൻ കേരള എന്ന ബ്രാൻഡിൽ സാധനങ്ങൾ വിൽപന നടത്തുമ്പോൾ കഴിയുന്നതാണ്.  
* ഉയർന്ന ഗുണനിലവാരമുള്ള സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് സാമ്പത്തിക സഹായം കിട്ടുന്നതിനും അതുവഴി കയറ്റുമതി വർദ്ധിപ്പിക്കുന്നതുമാണ്. 
* വിപണി വിപുലീകരിക്കുന്നതിനും ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്തുന്നതിനും കഴിയുന്നതാണ്. 
* അന്താരാഷ്ട്ര വ്യാപാര മേളകൾ, മാർക്കറ്റിങ്ങ് എക്സ്പോ മുതലായവയിൽ പങ്കെടുത്ത് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് തെരഞ്ഞെടുക്കുന്നതാണ്. 
* ലോകത്തിന്റെ എല്ലാ മുക്കിനും മൂലയിലും (നൂക്ക് ആന്റ് കോർണർ) വ്യാപിച്ച് കിടക്കുന്ന മലയാളി സമൂഹത്തിലേക്ക് കേരളത്തിന്റെ തനത് ഉൽപന്നങ്ങൾ എത്തിച്ചേരുന്നതിന് കേരള ബ്രാൻഡിങ്ങിലൂടെ സാധ്യമാകുന്നതാണ്. 
 
3. പ്രോട്ടോകാൾ
വ്യവസായ മേഖലയിലെ അഭ്യുദയ കാംക്ഷികൾ മുതലായവരിൽ നിന്നും ശേഖരിക്കുന്ന ഡേറ്റകൾ അടിസ്ഥാനമാക്കി ഉൽപന്നങ്ങൾ/ സേവനങ്ങൾ എന്നിവയുടെ മേഖല പരിഗണിക്കാതെ തന്നെ കേരള ബ്രാൻഡ് പ്രകാരമുള്ള പൊതു ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്ന ഉൽപന്നങ്ങൾ/ സേവനങ്ങൾ തെരഞ്ഞെടുക്കുന്നു. ഏത് വകുപ്പിനും ഏജൻസിക്കും വേണമെങ്കിൽ കേരള ബ്രാൻഡുമായി ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങൾ/ സേവനങ്ങൾ പരിചയപ്പെടുത്താവുന്നതാണ്. ഏതെങ്കിലും ഉൽപന്നങ്ങൾക്ക് സംസ്ഥാന സമിതി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരമില്ലെങ്കിൽ കേരള ബ്രാൻഡ് പ്രകാരമുള്ള സർട്ടിഫിക്കേഷൻ ലഭിക്കുകയില്ല. 
 
4. യൂണിറ്റ് സെല്ലിങ്ങ് പ്രൊപ്പോസിഷൻ (യു. എസ്. പി)
കേരള ബ്രാൻഡ് താഴെ പറയും പ്രകാരമുള്ള യു. എസ്. പി. പ്രതിഫലിപ്പിക്കുന്നു. 
* കേരളത്തിന്റെ സ്രോതസുകളിൽ നിന്നുള്ള അസംസ്കൃത വസ്തു
* കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്
* ബാലവേല പാടില്ല
* വനിത തൊഴിൽ ശക്തി പ്രാതിനിധ്യം
* എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ജോലിസ്ഥലം
* ജോലിസ്ഥലത്തെ സുരക്ഷിതത്വം
* സാങ്കേതികവിദ്യ സാധ്യമാകുന്ന ഉൽപാദനം
* ഹരിത/ ക്ലീൻ/ പുന: നിർമിക്കാവുന്ന ഊർജ്ജം
* പരിത:സ്ഥിതി സൗഹൃദം
* സാമൂഹ്യ ഉത്തരവാദിത്വം
 
5. വെളിച്ചെണ്ണയ്ക്കുള്ള കേരള ബ്രാൻഡ് പ്രോട്ടോക്കോൾ (ജൃീീേരീഹ ളീൃ ഇീരീിൗ േഛശഹ)
കേരളത്തിൽ വെളിച്ചെണ്ണ ഉത്പാദനം നടത്തുന്ന സംരംഭകനും കേരള ബ്രാൻഡിന് അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കും. മുകളിൽ പ്രതിപാദിച്ച പ്രത്യേക മാനദണ്ഡങ്ങളും പൊതു മാനദണ്ഡങ്ങളും (ക്വാളിറ്റി സർട്ടിഫിക്കേഷൻ ഉൾപെടെ) ഉൽപാദന യൂണിറ്റും ഉൽപന്നവും പാലിക്കപ്പെടേണ്ടതാണ്. 
 
6. സ്വയം സാക്ഷ്യപ്പെടുത്തൽ ചെക്ക്  ലിസ്റ്റ്
കേരള ബ്രാൻഡിന് അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ താഴെ പറയുന്ന ചെക്ക് ലിസ്റ്റ് തെരഞ്ഞെടുക്കാവുന്നതാണ്. 
കേരള ബ്രാൻഡിനു വേണ്ടി സമർപിക്കുന്ന സ്വയം പ്രഖ്യാപിത സാക്ഷ്യപത്രം താലൂക്ക് തല സമിതിയുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും. 
 
7. കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ സാധുതയും പുതുക്കലും
തുടക്കത്തിൽ കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ അനുവദിക്കുന്നത് രണ്ട് വർഷമോ കേരള ബ്രാൻഡ് ഗുണനിലവാരം മാനദണ്ഡപ്രകാരമുള്ള ഗുണനിലവാര സർട്ടിഫിക്കറ്റുകളുടെ കാലാവധി വരെയായിരിക്കും. ഏതാണോ ആദ്യം അവസാനിക്കുന്നത് അതായിരിക്കും മാനദണ്ഡം. ഒരിക്കൽ സർട്ടിഫിക്കേഷൻ അനുവദിച്ച് കഴിഞ്ഞാൽ ആദ്യ അവാർഡ് കാലാവധിയ്ക്കുള്ളിൽ അത് പുതുക്കാവുന്നതാണ്. സർട്ടിഫിക്കേഷൻ പുതുക്കുന്നതിനുവേണ്ടി പുതുക്കിയ ഗുണനിലവാര സാക്ഷ്യപത്രങ്ങളും സ്വയം പ്രഖ്യാപിത ചെക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വകുപ്പിൽ സമർപിക്കേണ്ടതാണ്. 
 
8. കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ റദ്ദ് ചെയ്യലും സസ്പെന്റ് ചെയ്യലും
ഒരിക്കൽ കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ അനുവദിക്കപ്പെട്ട് കഴിഞ്ഞാൽ കേരള ബ്രാൻഡ് പ്രകാരമുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ, പ്രത്യേക മാനദണ്ഡങ്ങൾ, പൊതു മാനദണ്ഡങ്ങൾ എന്നിവ പാലിക്കപ്പെടാത്ത സ്ഥാപനങ്ങളുടെ സർട്ടിഫിക്കേഷൻ റദ്ദ് ചെയ്യുവാനോ/ സസ്പെന്റ് ചെയ്യാനോ അത് അനുവദിച്ച അധികാരികൾക്ക് പ്രത്യേക അവകാശമുണ്ടായിരിക്കും.
 
9. പരിശോധന
കേരള ബ്രാൻഡിന്റെ സത്പേരും പദവിയും ഉറപ്പാക്കുന്നതിനും ഉയർത്തുന്നതിനും കാലാകാലങ്ങളിൽ പരിശോധിക്കുന്നതിന് ഒരു പരിശോധനാ സമിതിയുണ്ടായിരിക്കും. കൃത്യമായ മോണിറ്ററിങ്ങ്, മുൻകൂട്ടി അറിയിക്കാതെയുള്ള പരിശോധന, സ്ഥല പരിശോധന, പരിഹാര നടപടികൾ എന്നിവ കേരള ബ്രാൻഡ് സർട്ടിഫിക്കേഷനിൽ ഉറപ്പാക്കുന്നതാണ്. ഗുണനിലവാര മാനദണ്ഡങ്ങളിലും മറ്റ് മാനദണ്ഡങ്ങളിലും എന്തെങ്കിലും ന്യൂനതകൾ കണ്ടെത്തിയാൽ നിശ്ചിത സമയപരിധിക്കുള്ളിൽ അത് പരിഹരിക്കുന്നതിന് അവസരം നൽകുന്നതാണ്. അങ്ങനെ ചെയ്യാത്ത പക്ഷം സർട്ടിഫിക്കേഷൻ റദ്ദ് ചെയ്യുകയോ/ സസ്പെന്റ് ചെയ്യുകയോ ചെയ്യുന്നതാണ്. റദ്ദ് ചെയ്യുന്നതിനു മുമ്പ് നോട്ടീസ് നൽകുകയും അവരുടെ ഭാഗം കേൾക്കുകയും പരിഹാര മാർഗ്ഗങ്ങൾ സമർപിക്കാൻ അവസരം നൽകുകയും അത് വിലയിരുത്തുകയും തീരുമാനം എടുക്കുകയും ചെയ്യുന്നു. റദ്ദ് ചെയ്യാനാണ് തീരുമാനിച്ചതെങ്കിൽ അതിന്റെ കാരണം അത് ഏത് തീയതി മുതലാണെന്നും അധികമായി എന്തെങ്കിലും വ്യവസ്ഥകൾ വീണ്ടും ഉൾപെടുത്താൻ തീരുമാനിക്കുന്നുവെങ്കിൽ അവരെ രേഖാമൂലം അറിയിക്കുന്നതാണ്. 
 
10. സർട്ടിഫിക്കേഷൻ
(എ) സംസ്ഥാന തല സമിതി
കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ അവാർഡ് ചെയ്യുന്നത് സംസ്ഥാന തല സമിതിയാണ്. 
സംസ്ഥാനതല സമിതിയുടെ ഘടന
പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാൻ
ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി കോ- ചെയർമാൻ
വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനർ
ബന്ധപ്പെട്ട വകുപ്പിന്റെ പ്രതിനിധി മെമ്പർ
എം. ഡി. കെ. എസ്. ഐ. ഡി. സി മെമ്പർ
സി. ഇ. ഒ, കെ- ബിപ്പ് മെമ്പർ
ജെ. ഡി. (ഫോറിൻ ട്രേഡ് കൊച്ചി) മെമ്പർ
കെ.എസ്. ഐ. എ പ്രതിനിധി മെമ്പർ
ബി. ഐ. എസ്. പ്രതിനിധി മെമ്പർ
സെക്ടർ എക്സ്പർട്ട് മെമ്പർ
ഓരോ വകുപ്പും നൽകുന്ന പ്രൊപ്പോസലുകളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ച് അംഗീകാരം നൽകുന്നതിന് സംസ്ഥാനതല ഇന്റർ ഡിസിപ്ലനറി സമിതിയും ഉണ്ടായിരിക്കും
ഓരോ വകുപ്പുകൾക്കും ബാധകമായ തിരഞ്ഞെടുക്കൽ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ അനുവദിക്കുന്നത്. കേരള ബ്രാൻഡിലൂടെ മെയ്ഡ് ഇൻ കേരള എന്ന ബ്രാൻഡ് നാമം ആഗോള ഉപഭോക്താക്കളുടെ മനസ്സ് മുതൽ പ്രാദേശിക ഉപഭോക്താക്കളുടെ മനസിൽ വരെ പ്രതിഷ്ഠിക്കുന്നതു വഴി കേരളത്തിന്റെ തനത് ഉൽപന്നങ്ങൾക്ക് ഉയർന്ന വിലയും വിപണിയും നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
(വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ) 
വെളിച്ചെണ്ണയും
 
ഉൽപന്നം പ്രത്യേക മാനദണ്ഡം പൊതു മാനദണ്ഡങ്ങൾ
 
വെളിച്ചെണ്ണ ഡ്രൈയിങ്ങ് യൂണിറ്റ് ഇൻ കേരള കേരളത്തിൽ നിന്നുള്ള നാളികേരം 
അഗ്മാർക്ക് സർട്ടിഫിക്കറ്റ്അസംസ്കൃത വസ്തുവാകണം
ഉൽപാദനം കേരളത്തിലാകണം
 
ഒന്നാം ഗ്രേഡിൽ പെട്ട 12 ലക്ഷത്തിൽ കൂടുതൽ വാർഷിക 
നാളികേര വെളിച്ചെണ്ണവിൽപന നടത്തുന്ന സംരംഭങ്ങൾ
സ്റ്റേറ്റ് ലൈസൻസ് എടുക്കണം 
(എടടഅക)
 
542: 18 ബിസ് 20 കോടി രൂപയിൽ കൂടുതൽ വിൽ
സർട്ടിഫിക്കേഷൻപനയുള്ള സംരംഭങ്ങൾ കേന്ദ്ര
എടടഅക ലൈസൻസ് എടുക്കണം
 
ഗുണനിലവാരം, ധാർമികത, ഉത്തരവാ
ദിത്വം, വ്യവസായനടത്തിപ്പ് സംബന്ധിച്ച
സ്വയം സാക്ഷ്യപ്പെടുത്തൽ
 
ഗുണം ധാർമികത ഉത്തരവാദിത്വ വ്യവസായം
കാലാകാലങ്ങളിലുള്ള ഗുണ ബാലവേല പാടില്ല ഹരിത / ക്ലീൻ / പുന: നിർമിക്കാവുന്നവ
നിലവാര സുരക്ഷിത വനിത തൊഴിൽ ശക്തി ഊർജ്ജ ഉപയോഗം 
പരിശോധന പ്രാതിനിധ്യം സെഡ് സർട്ടിഫിക്കേഷൻ
വ്യക്തി ശുചിത്വം പാലി തൊഴിലാളി ചൂഷണമില്ല വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന
ഉപകരണങ്ങൾ/ യൂട്ടിലിറ്റീസ് വൈവിധ്യമാർന്ന പശ്ചാത്ത തരത്തിലുള്ള പാക്കേജിംഗ് 
എന്നിവ പ്രദാനം ചെയ്യണം ത്തലമുള്ള തൊഴിലാളികളെ ഉപയോഗിക്കണം. 
(മാസ്ക്, ഹാറ്റ്, ഗ്ലൗവ്സ്) ഉൾക്കൊള്ളാനുള്ള ജോലി വേസ്റ്റ് മാനേജ്മെന്റ് ചെയ്യാൻ 
സ്ഥലംപ്രത്യേക സ്റ്റോറേജ്, ഡിസ്പോസൽ
ജോലിസ്ഥലത്ത് സുരക്ഷിപ്രദേശം
ത മുൻകരുതലുകൾജലസംഭരണ നടപടികൾ
നടപ്പാക്കണംസ്വീകരിക്കണം.
വായു, ജലം, ശബ്ദം എന്നിവയുടെ 
മലിനീകരണം ലഘൂകരിക്കുന്നതിനു
ള്ള നടപടികൾ
 
താലൂക്ക് – തല സമിതി
ബന്ധപ്പെട്ട ഡി. ഐ. സി. ജനറൽ മാനേജർ ചെയർമാൻ
ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാ മേധാവി കോ- ചെയർമാൻ
ബന്ധപ്പെട്ട വകുപ്പിന്റെ താലൂക്ക് തല  
മേധാവി ( എ. ഡി. ഐ. ഒ- താലൂക്ക് വ്യവസായം) കൺവീനർ
ബന്ധപ്പെട്ട വകുപ്പിന്റെ ബ്ലോക്ക് തലവൻ
(ഐ. ഇ. ഒ- ബ്ലോക്ക് വ്യവസായം) മെമ്പർ
മേഖലയിലെ വ്യവസായ അസോസിയേഷൻ പ്രതിനിധി മെമ്പർ
ഗവേഷണ സ്ഥാപനത്തിലെ പ്രതിനിധി
(സി. റ്റി. സി. ആർ. ഐ, സി. എഫ്. റ്റി. ആർ. ഐ, 
സി. ഐ. ഐ. എസ്. ആർ) മെമ്പർ