സൗരോര്ജ്ജെവും സംരംഭക സാധ്യതകളും


ലോറന്സ്സ മാത്യു

വ്യത്യസ്തമായ ഊര്ജ്ജയത്തിന്റെഷ ഉറവിടം മനുഷ്യന്‍ തേടുവാന്‍ തുടങ്ങിയിട്ട് വര്ഷ്ങ്ങളായി. ആയതിനാല്ത്തകന്നെ സൗരോര്ജ്ജോവും, റ്റൈഡലും, വൈദ്യുതിയുമെല്ലാം അങ്ങനെ വിവിധങ്ങളായ ഉപയോഗങ്ങളായി നമ്മുടെ മുന്നിലുണ്ടിന്ന്. ഇവയില്‍ ഏറ്റവും അധികം പോപ്പുലറായിട്ടുള്ളത് സൗരോര്ജ്ജം തന്നെയാണ്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഊര്ജ്ജമ സ്രോതസുകളിലൊന്നായി സൂര്യന്‍ നില്ക്കു മ്പോള്‍ ഇത് നിരവധിയായ കാര്യങ്ങള്ക്ക് ഇന്ന് മനുഷ്യന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു കാര്യം മനുഷ്യര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് എന്നതിനര്ത്ഥംു അത് ഒരു സംരംഭക സാധ്യതയാണ് എന്നതാണ്. അതായത് സൌരോര്ജ്ജനവുമായി ബന്ധപ്പെട്ട് നിരവധി സംരംഭക സാധ്യതകള്‍ ഇവിടെ ഉണ്ട് എന്നര്ത്ഥം്. സൗരോര്ജ്ജാത്തില്‍ പ്രവര്ത്തിമക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളം ഇത്തരത്തിലുള്ളതില്‍ ഏറ്റവും വലുത് തന്നെയാണ്. ഒരു വിമനത്താവളം തന്നെ സൌരോര്ജ്ജ ത്തില്‍ പ്രവര്ത്തിനക്ഷമമാകുമ്പോള്‍ ഇത് മുന്നോട്ട് വെക്കുന്ന സംരംഭക സാധ്യതകള്‍ നിരവധിയാണ്. സോളാര്‍ സിസ്റ്റത്തില്‍ പ്രവര്ത്തിതക്കുന്ന ബോട്ടുകള്‍ ഇവിടെയുണ്ട്. ടൂറിസം രംഗത്ത് ഇനിയും ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു.

ന ൂറ് ശതമാനവും പാരമ്പര്യേതര ഊര്ജ്ജത സ്രോതസുകള്‍ ഉപയോഗിച്ച് പ്രവര്ത്തി ക്കുന്ന ജി സി സിയിലെ ആദ്യ പബ്ലിക് പാര്ക്ക്ം ബഹ്റനില്‍ ആരംഭിക്കുകയുണ്ടായി. സൗരോര്ജ്ജ് പാനലുകള്‍ വഴി സൗരോര്ജ്ജടവും വിന്ഡ്ി മില്ലുകള്‍ വഴി കാറ്റില്‍ നിന്നുള്ള ഊര്ജ്ജടവും ഉപയോഗിച്ചാണ് പാര്ക്ക് പ്രവര്ത്തിയക്കുക.

വീടുകളിലെ സോളാര്‍ പാനല്‍ ഇന്സ്റ്റ ലേഷന്‍ മുതല്‍ സോളാര്‍ ഓഡിറ്റിങ്ങ് വരെ നീണ്ട് നില്ക്കു ന്നതാണ് ഈ മേഖലയിലെ സംരംഭക സാധ്യതകള്‍. സൗജന്യമായി വര്ഷംത മുഴുവന്‍ ലഭ്യമാകുന്ന ഊര്ജ്ജ്മാണ് സൗരോര്ജ്ജതമെന്നത് തന്നെയാണ് ഈ മേഖലയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്േ.

സൗരോര്ജ്ജി പ്ലാന്റുുകള്
സൗരോര്ജ്ജി പ്ലാന്റുുകള്‍ തന്നെയാണ് ഈ രംഗത്തെ ബിസിനസ് സാധ്യതകളില്‍ പ്രാധാനമായത്, ലോകത്തെ ഏറ്റവും വലിയ സോളാര്‍ ട്രാക്കിങ് സംവിധാനവുമായി സൗരോര്ജ്ജാ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങുകയാണ് ഖത്തര്‍. രാജ്യത്തെ ആകെ വൈദ്യുതി ഉപഭോഗത്തിന്റെവര 10 ശതമാനവും സൗരോര്ജ്ജംാ വഴി ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ചാണ് വമ്പന്‍ സോളാര്‍ പ്ലാന്റ്പ സ്ഥാപിച്ചത്. സോളാര്‍ എനര്ജി രംഗത്തെ ലോകോത്തര കമ്പനിയായ ഐഡിമാ ടെക്കാണ് ഖത്തറില്‍ വന്‍ സോളാര്‍ പ്ലാന്റ്‍ നിര്മ്മിാച്ചത്. വീടുകളില്‍ സോളാര്‍ പ്ലാന്റു്കള്‍ വൈദ്യുതി ബോര്ഡുരമായി ചേര്ന്ന്ു നടപ്പിലാക്കുന്ന പദ്ധതി ഇപ്പോള്ത്തകന്നെ കേരളത്തിലുണ്ട്. സോളാര്‍ പവര്‍ പ്ലാന്റുപകള്‍ നിര്മ്മി ക്കുന്ന പദ്ധതിക്ക് ഇന്ത്യയും ശ്രീലങ്കയും ഒപ്പ് വെച്ച് കഴിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ മോഡ്യൂള്‍ ഉല്പ്പാ്ദകരായ റെയ്സോണ്‍ സോളാര്‍ അമേരിക്കയില്‍ ഉല്പ്പാ്ദനം ആരംഭിക്കുവാന്‍ പദ്ധതിയിടുന്നു. ഇന്ത്യയില്‍ നിലവിലുള്ള 1500 വാട്ടിന്റെയ ഉല്പ്പാളദന ശേഷി 2500 മെഗാ വാട്ടായി ഉയര്ത്തു ന്നതിന് കമ്പനി പദ്ധതി ഇടുന്നുണ്ട്. അദാനി എന്റ്ര്പ്രൈധസസ്, ടാറ്റാ പവര്‍ സോളാര്‍, വിക്രം സോളാര്‍, വാരി എനര്ജീഗസ് എന്നിങ്ങനെ ഇന്ത്യയില്‍ നിന്നുള്ള മറ്റ് സോളാര്‍ ഉല്പ്പാ്ദകരും തങ്ങളുടെ ഉല്പ്പാിദന ശേഷി വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2 വര്ഷ‍ങ്ങള്ക്ക്ന മുമ്പ് സര്ക്കാ ര്‍ പ്രഖ്യാപിച്ച ഉല്പ്പാ ദന അധിഷ്ടിത ഇന്സെപന്റീ വ് പദ്ധതിയും ഈ മേഖലയിലെ മാനുഫാക്ചറിങ്ങിലേക്ക് കമ്പനികളെ ആകര്ഷി്ക്കുന്നു.

സോളാര്‍ ഉല്പ്പവന്നങ്ങളുടെ വില്പന
സോളാര്‍ ഉല്പ്പവന്നങ്ങളുടെ വില്പ്പുന ഈ രംഗത്തെ ഒരു സംരംഭക സാധ്യതയാണ്. സോളാര്‍ പാനല്‍, സോളാര്‍ തെര്മണല്‍ സിസ്റ്റങ്ങള്‍, സോളാര്‍ കൂളിങ്ങ് സിസ്റ്റങ്ങള്‍, സോളാര്‍ ലൈറ്റുകള്‍ തുടങ്ങി നിരവധിയായ ഉപകരണങ്ങളുടെ വില്പന നടത്താവുന്നതാണ്.

സോളാര്‍ ഓഡിറ്റിങ്ങ്
ഇനിയുള്ള കാലഘട്ടങ്ങളില്‍ സോളാര്‍ ഉപഭോഗം വര്ദ്ധിതക്കുമ്പോള്‍ വ്യാപകമായിത്തന്നെ സോളാര്‍ ഓഡിറ്റിങ്ങ് ആവശ്യമായി വരും. സോളാര്‍ എനര്ജിള ഓഡിറ്റിങ്ങിലൂടെ മാത്രമേ ഒരു വീടിന് അല്ലായെങ്കില്‍ സ്ഥാപനത്തിന് എത്ര മാത്രം എനര്ജിപ ആവശ്യമായി വരും എന്ന് കണക്ക് കൂട്ടുവാന്‍ കഴിയു. 3 കാര്യങ്ങളാണ് ഇതിലൂടെ ചെയ്യുന്നത്. കഴിഞ്ഞ 2 വര്ഷസത്തെ ഊര്ജ്ജ ഉപഭോഗം, ഒപ്പം ഇപ്പോഴുള്ള ഊര്ജ്ജട ഉപഭോഗം, ഊര്ജ്ജ നഷ്ടം തുടങ്ങിയവയൊക്കെ പഠന വിധേയമാക്കുന്നു. തുടര്ന്ന് ആവശ്യമായ ഊര്ജ്ജ ത്തിന്റെോ അളവ് നിശ്ചയിക്കുന്നു. വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന കമ്പനികള്ക്ക് വേണ്ടി ഓഡിറ്റിങ്ങ് നടത്തുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും.

ഡീലറാകാം
വിവിധങ്ങളായ സോളാര്‍ ഉല്പ്പ്ന്നങ്ങളുടെ ഡീലറായും ഈ രംഗത്ത് ഒരു ബിസിനസ്സ് ആരംഭിക്കാം. ഒരു ഡീലറുടെ കീഴില്‍ നിരവധിയായ ഔട്ട്ലെറ്റുകള്‍ ആരംഭിച്ച് ഈ രംഗത്തേക്ക് കടക്കുവാന്‍ കഴിയും.

സോളാര്‍ ഫാമുകള്‍ ആരംഭിക്കാം
വിദേശ രാജ്യങ്ങളില്‍ ഒക്കെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു സംരംഭക സാധ്യതയാണ് സോളാര്‍ ഫാമുകള്‍ എന്നത്. ഇതൊരു സോളാര്‍ വൈദ്യുതോല്പന്ന യൂണിറ്റ് ആണ്. വളരെ വലിയ സ്ഥലത്ത് നിരവധിയായ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്പ്പാിദിപ്പിച്ച് അത് ഗ്രിഡിലേക്ക് വിട്ട് സര്ക്കാ രിന് വില്ക്കു ന്ന രീതിയാണിത്. ഭീമമായ ഇന്വെ സ്റ്റ്മെന്റ് ഇതിനാവശ്യമായി വരും. എന്നാല്‍ ദീര്ഘകകാലാടിസ്ഥാനത്തില്‍ നല്ല ലാഭം നല്കു്ന്നയൊന്നാണിത്.

സോളാര്‍ പാനല്‍ ക്ലീനിങ്ങ്
വീടുകളിലും മറ്റും സോളാര്‍ പാനലുകള്‍ വ്യാപകമായി വരുമ്പോള്‍ പാനലുകളുടെ ക്ലീനിങ്ങ് എന്നത് ഒരു സംരംഭക സാധ്യതയായി ഉയര്ന്ന്ന വരും. കാരണം അഴുക്ക് പിടിച്ചതായ പാനലുകള്‍ കൃത്യമായി പ്രവര്തിമാ ക്കുകയില്ല. വളരെ കുറഞ്ഞ ചിലവില്‍ ആരംഭിക്കുവാന്‍ കഴിയുന്ന ഒരു ബിസിനസ് ആണിത്.

സോളാര്‍ പാനല്‍ ഉല്പ്പാ്ദനം
സോളാര്‍ പാനലുകളുടെ ഉല്പ്പാ്ാദനം ആണ് മറ്റൊരു ബിസിനസ്സ് സാധ്യത. പാനലുകള്‍ മാത്രമല്ല മറ്റു സോളാര്‍ ഉല്പ്പപന്നങ്ങളുടെ ഉല്പ്പാ ദനവും ആരംഭിക്കാവുന്ന മേഖലയാണ്.

 

കണ്സിള്ട്ടലന്റ്ഉ
വ്യക്തികള്ക്ക്് വേണ്ടിയോ സ്ഥാപനങ്ങള്ക്ക് വേണ്ടിയോ കണ്സസള്ട്ടകന്റാലയി ജോലി ചെയ്യാവുന്നതാണ്. എന്നാല്‍ ഈ മേഖലയെക്കുറിച്ച് സമഗ്രമായ അറിവ് ഒരു കണ്സ്ള്ട്ടേന്റിനന് അത്യന്താപേക്ഷിതമാണ്.,

സോളാര്‍ എനര്ജിേ മോണിറ്ററിങ്ങ്
നിലവിലുള്ള സോളാര് ഉല്പന്നങ്ങളുടെ ഡേറ്റ എടുക്കുന്നവര്ക്ക്ണ അവരുടെ റിയല്‍ ടൈം ഡേറ്റ മാനേജ് ചെയ്യുവാനുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷന് സാധ്യതയേറെയാണ്.

ട്രെയിനിങ്ങ് സ്ഥാപനങ്ങള്
സോളാര്‍ അധിഷ്ടിത ട്രെയിനിങ്ങ് സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും. ഈ മേഖലയില്‍ ഹ്രസ്വ കാല കോഴ്സുകള്ക്്ല സാധ്യത ഏറെയാണ്.
വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ പരിസ്ഥിതി സൗഹാര്ദ്ദരമായ ഊര്ജ്ജംള എന്ന രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന ഏറ്റവും വലുതായ ഒന്നാണ് സൗരോര്ജ്ജംയ. മനുഷ്യരാശി പരിസ്ഥിതി സൗഹാര്ദ്ദിമായ ഊര്ജ്ജട രൂപങ്ങളിലേക്ക് മാറുമ്പോള്‍ സംരംഭക മേഖലയിലും ഏറെ സാധ്യതയുള്ള ഒന്നാണ് സൗരോര്ജ്ജംമെന്നത്. ആയതിനാല്ത്തിന്നെ ഈ മേഖലയിലെ സാധ്യതകള്‍ തിരിച്ചറിയുവാനും പ്രയോജനപ്പെടുത്തുവാനും നാം തയ്യാറാകേണ്ടിയിരിക്കുന്നു. ഒപ്പം സാധ്യതകള്‍ തിരിച്ചറിഞ്ഞ് സാധ്യമായ മേഖലയില്‍ ഇത് പ്രയോജനപ്പെടുത്തുവാന്‍ സര്ക്കാരരും മുന്നോട്ട് വരേണ്ടിയിരിക്കുന്നു.