സര്‍ക്കാരും സംരംഭകത്വ വികസന പദ്ധതികളും
ജി. കൃഷ്ണപിള്ള
സാമ്പത്തിക വളര്ച്ചഷയും തൊഴില്‍ സൃഷ്ടിയും ത്വരിതപ്പെടുത്തുന്നതിന് സംരംഭകത്വം നിര്ണായയകപങ്ക് വഹിക്കുന്നു. ഫണ്ടിന്റെ ലഭ്യത, സങ്കീര്ണലമായ നടപടിക്രമങ്ങള്‍ ആവശ്യമായ വൈദഗ്ദ്ധ്യവും അറിവും നേടുക എന്നീ കാര്യങ്ങളില്‍ പലപ്പോഴു സംരംകര്‍ പ്രതിസന്ധി നേരിടുന്നു. ഈയവസരത്തിലാണ് സര്ക്കാരര്‍ ഇടപെടലുണ്ടാവുന്നത്. സംരംഭം പരിപോഷിപ്പിയ്ക്കുക, സംരംഭം വളര്ത്തു്ന്നതിനാവശ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക, അതിനാവശ്യമായ പിന്തുണ നല്കു്ക എന്നീ കാര്യങ്ങളില്‍ സര്ക്കാ രിന് പ്രധാന പങ്കുണ്ട്. സാങ്കേതികം, ധനകാര്യം, വിപണി, സംരംഭകത്വ വികസനം എന്നീ മേഖലകളില്‍ സര്ക്കാ ര്‍ പരിപാടികള്‍ ആവിഷ്കരിക്കുന്നു. അത് വ്യവസായ വികസനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.
സര്ക്കാരിന്റെക പങ്ക് എങ്ങനെയെല്ലാം നിര്വ്ഹിക്കപ്പെടുന്നു
(1) ഫണ്ട് ലഭ്യമാമാക്കുന്നതിനുള്ള പിന്തുണ
സംരംഭകര്‍ നേരിടുന്ന പ്രധാപ്പെട്ട വെല്ലുവിളികളിലൊന്ന് സംരംഭം തുടങ്ങുന്നതിനാവശ്യമായ മൂലധനം കണ്ടെത്തുകയെന്നുള്ളതാണ്. ധാരാളം സംരംഭകര്ക്ക്് ഉന്നതമായ ആശയങ്ങളുണ്ടെങ്കിലും അതിനെ യാഥാര്ത്ഥ്യ മാക്കുന്നതിനുള്ള സാമ്പത്തിക വിഭവങ്ങള്‍ അപര്യാപ്തമാണ്. ഈ സാഹചര്യത്തില്‍ ഗ്രാന്റ്ത, വായ്പ, മറ്റ് സാമ്പത്തികാനുകൂല്യങ്ങള്‍ മുതലായവ നല്കി സര്ക്കാ്ര്‍ സംരംഭകരെ സഹായിക്കുന്നു. ഉദാ: പി.എം.ഇ. ജി.പി., പി.എം.എഫ്.എം.ഇ, ഇ.എസ്.എസ്, പലിശ സബ്സിഡി മുതലായവ.
(2) ചുവപ്പ് നാട കുറയ്ക്കുന്നു
പലപ്പോഴും സംരംഭകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് സംരംഭം സ്ഥാപിക്കുന്നതിനാവശ്യമായ സങ്കീര്ണാമായ നടപടിക്രമങ്ങളും രേഖകള്‍ ലഭിക്കുന്നതിനുള്ള കാലതാമസവും.
ഈ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും സംരംഭം തുടങ്ങുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനും സര്ക്കാ്ര്‍ നിയമങ്ങളും നടപടിക്രമങ്ങളും നയങ്ങളും ആവിഷ്കരിക്കുന്നു. ഉദാ: സംസ്ഥാന സര്ക്കാതര്‍ നടപ്പിലാക്കിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, കെ- സ്വിഫ്റ്റ് മുതലായവ.
(3) വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള നിക്ഷേപം
ഒരു സംരംഭത്തിന്റെി നടത്തിപ്പ് മുതല്‍ ഉല്പപന്ന വികസനം വരെയുള്ള വൈവിദ്ധ്യ തലങ്ങളിലുള്ള വൈദഗ്ദ്ധ്യം ഒരു സംരംഭത്തിന്റെ വിജയത്തിനാവശ്യമാണ്. സംരംഭകര്ക്ക് ആവശ്യമായ അറിവും വിദ്യാഭ്യാസവും പരിശീലനവും നല്കുലന്നതിനായി പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഉദാ: സംരംഭകര്ക്ക് പരിശീലനം നല്കു്ന്നതിനുവേണ്ടി കേരള സ്റ്റേറ്റ് ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് എന്റടര്പ്ര്ണര്ഷിിപ്പ് ഡവലപ്മെന്റ്ം പരിപാടികള്‍ ആവിഷ്കരിക്കുന്നു.
(4) നൂതനാശയങ്ങളെ പ്രേത്സാഹിപ്പിക്കുന്നു
സംരംഭകത്വം എല്ലായ്പോഴും നൂതനാശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗവേഷണത്തിനും വികസനത്തിനും വേണ്ടി നിക്ഷേപം നടത്തി നൂതനാശയങ്ങളെ സര്ക്കാ ര്‍ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ സ്റ്റാര്ട്ടനപ്പ് ആശയങ്ങള്ക്ക് സര്ക്കാ ര്‍ നികുതിയിളവും മറ്റാനുകൂല്യങ്ങളും നല്കുശന്നു.
ഉദാ: സര്ക്കാ രിന്റെയ നേതൃത്വത്തില്‍ ഇന്കുവബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിയ്ക്കുക, സാങ്കേതിക- ഗവേഷണ സ്ഥാപനങ്ങളുമായി ചേര്ന്ന്് നൂതനാശയങ്ങള്ക്ക് പിന്തുണ നല്കുസക.
(5) അനുകൂലമായ നിയമ വ്യവസ്ഥകള്‍ സൃഷ്ടിക്കുന്നു
അനുകൂലമായതും പിന്തുണയ്ക്കുന്നതുമായ നിമയങ്ങള്‍ സംരംഭകത്വം പരിപോഷിപ്പിക്കുന്നതി
നാവശ്യമാണ്. സംരംഭത്തിന്റെമ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനും കരാറുകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനും അനുയോജ്യമായ നിയമവ്യവസ്ഥ സര്ക്കാിര്‍ സൃഷ്ടിയ്ക്കുന്നു.
ഉദാ: ബൗദ്ധിക സ്വത്തവകാശ നിയമം (ഐ. പി. ആര്‍) പേറ്റന്റ്വ നിയമം, കരാര്‍ നിയമം, സംസ്ഥാന സര്ക്കാ്ര്‍ കാലഹരണപ്പെട്ട നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്.
(6) സംരംഭകത്വ സംസ്കാരം വളര്ത്തു ന്നു
പൊതുബോധവത്കരണം (ജി. ഒ. റ്റി), സംരംഭകത്വ വികസന പരിപാടി (ഇ. ഡി. പി.), സംരംഭകത്വ ബോധവത്കരണ പരിപാടി (ഇ. എ. പി), സംരംഭകരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ (Experience sharing of the Entrepreneur) മുതലായവ സംരംഭകത്വ സംസ്കാരം പരിപോഷിപ്പിക്കുന്നതിന് സഹായകരമാകുന്നു.
ഉദാ: സംസ്ഥാന സര്ക്കാകര്‍ എറണാകുളത്ത് നടത്തിയ സംരംഭകത്വ മഹാസംഗമം, തിരുവനന്തപുരത്ത് നടത്തിയ വനിതാ സംരംഭകത്വ സംഗമം
(7) നെറ്റ്വര്ക്കിം ഗ് ആന്റ് സഹകരണം പ്രോത്സാഹിപ്പിക്കുക
സംരംഭകര്‍, നിക്ഷേപകര്‍, വിദഗ്ദ്ധര്‍ എന്നിവരുമായുള്ള നെറ്റ് വര്ക്കികങ്, സഹകരണം മുതലായവ സംരംഭ വിജയത്തിന് സഹായകരമാകും.
ഉദാ: പുതിയ സ്റ്റാര്ട്ടഗപ്പ് ആശയങ്ങള്‍ പ്രാവര്ത്തിുകമാക്കുന്നതിന് സംരംഭകരും, നിക്ഷേപകരും, വിദഗ്ദ്ധരും ഒരു ഓണ്ലൈുന്‍ പ്ലാറ്റ്ഫോമില്‍ ഒത്തുകൂടി പരസ്പരം ആശയങ്ങള്‍ പങ്കു വയ്ക്കുന്നതിനും ധനാഗമ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും അവസരങ്ങള്‍ സൃഷ്ടിക്കും.
സര്ക്കാ രും എം. എസ്.എം.ഇ യും
കേന്ദ്ര-സംസ്ഥാന സര്ക്കാകരുകള്‍ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ വികസനത്തിന് വളരെയേറെ പ്രാധാന്യം നല്കുദന്നു. എം. എസ്. എം. ഇ മേഖലയുടെ വികസനത്തിന് സര്ക്കാ രുകള്‍ അനവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ വളരെ കുറഞ്ഞ ചെലവില്‍ വ്യവസായ വത്കരണം സാധ്യമാക്കുന്നതിന് എം. എസ്. എം. ഇ മേഖല വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ആഗോള വ്യാപാരത്തിലും എം. എസ്. എം. ഇ യുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാ്ദനത്തില്‍ എം. എസ്. എം. ഇ യുടെ സംഭാവന 33% (2019-20) ആണ്. ഇന്ത്യയുടെ സാമ്പത്തിക വളര്ച്ച്യില്‍ ഈ മേഖലയുടെ സംഭാവന അതിവേഗം വളര്ന്നുദ കൊണ്ടിരിക്കുന്നു. 2028 -ല്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ എ. എസ്. എം. ഇ യുടെ സംഭാവന 1 ട്രില്യന്‍ യു. എസ്. ഡോളറില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. 7.9 മില്യന്‍ രജിസ്റ്റേര്ഡ്മ എം. എസ്. എം. ഇ യുടെ അടിത്തറ ഇന്ത്യയ്ക്കുണ്ട്. 120 മില്യന്‍ തൊഴിലവസരങ്ങള്‍ ഈ മേഖല സൃഷ്ടിച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സര്ക്കാറരുകളുടെ ബഡ്ജറ്റില്‍ എം. എസ്. എം. ഇ മേഖലയുടെ വികസനത്തിന് നിരവധി പദ്ധതികള്‍ ഉള്ക്കൊളള്ളിച്ചിട്ടുണ്ട്.
സര്ക്കാറര്‍ പദ്ധതികളും എം. എസ്. എം. ഇ യും
എം. എസ്. എം. ഇ മേഖലയുടെ വികസനത്തിന് കേന്ദ്ര- സംസ്ഥാന സര്ക്കാവരുകള്‍ ആവിഷ്കരിച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികള്:-
പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി
(പി.എം.എഫ്.എം. ഇ)
ഇന്ത്യയിലെ ഉദിച്ചുയരുന്ന വ്യവസായമാണ് (ഞശശെിഴ കിറൗൃശെേലെ) ഭക്ഷ്യ – സംസ്കരണ വ്യവസായം. ഇന്ത്യയിലെ ഭക്ഷ്യ സംസ്കരണ വ്യവസായം ഭൂരിഭാഗവും അസംഘടിത മേഖലയിലാണ്. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും പരിമിതമായ യന്ത്രവത്കരണവും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള ബോധമില്ലായ്മയും ബ്രാന്റിയങ് നടത്തുന്നതിനും വിപണന- വിതരണ ശൃംഖല സമന്വയിപ്പിക്കുന്നതിനുള്ള വൈദഗ്ദ്ധ്യമില്ലായ്മയും മൂലധനത്തിന്റെി അപര്യാപ്തതയും ഭക്ഷ്യ സംസ്കരണ മേഖല നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളാണ്. അസംഘടിത മേഖലയില്‍ പ്രവര്ത്തിമക്കുന്ന സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങള്‍ ഭൂരിഭാഗവും ഗ്രാമീണ മേഖലയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പ്രധാനമന്ത്രിയുടെ ‘ആത്മനിര്ഭരര്‍ ഭാരത്’ പദ്ധതിയുടെ ഭാഗമായി ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ Vocal for Local എന്നാശയത്തിലൂന്നി കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം ‘പ്രധാനമന്ത്രി ഫോര്മമലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റഘര്പ്രൈതസസ്’ (പി. എം. എഫ്. എം. ഇ) എന്ന ഭക്ഷ്യ സംസ്കരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. അസംഘടിത മേഖലയിലുള്ള ഭക്ഷ്യ സംസ്കരണ സംരംഭങ്ങളെ സംഘടിത മേഖലയിലേക്ക് പരിവര്ത്ത നം ചെയ്യുന്നതിനും അവയുടെ മത്സരശേഷിയും വൈദഗ്ദ്ധ്യവും വര്ദ്ധി പ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വ്യക്തിഗത സംരംഭങ്ങള്ക്ക് പുറമേ മൂല്യവര്ദ്ധിംത ഉല്പധന്നങ്ങള്‍ ഉല്പാൂദിപ്പിക്കുന്ന പങ്കാളിത്ത സ്ഥാപനങ്ങള്‍, കാര്ഷികക ഉല്പാിദക സംഘടനകള്‍ (എഫ്. പി. ഒ), ഉല്പാലദക സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവയും ഈ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്ഹതയുണ്ട്.
2020-21 മുതല്‍ 2024-25 വരെ അഞ്ചു വര്ഷമത്തേയ്ക്ക് 10,000 കോടി രൂപയുടെ മൂലധനവിഹിതം ഈ പദ്ധതി വിഭാവന ചെയ്യുന്നു. ഈ പദ്ധതിയ്ക്ക് വേണ്ടിവരുന്ന ചെലവ് കേന്ദ്ര- സംസ്ഥാന സര്ക്കാതരുകള്‍ സംയുക്തമായി വഹിക്കുന്നതാണ്. 2,00,000 സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളെ വായ്പ ബന്ധിത സബ്സിഡി സഹായത്തോടെ സംഘടിത മേഖലയിലേക്ക് പരിവര്ത്ത നം ചെയ്യുന്നതിനുള്ള പിന്തുണ പി. എം. എഫ്. എം. ഇ പദ്ധതി നല്കുപന്നതാണ്.
ഒരു ജില്ല ഒരു ഉല്പടന്നം
(One District One Product- ODOP)
അസംസ്കൃത വസ്തുക്കളുടെ ലഭ്യത, വാങ്ങല്‍- വില്പനന ചെലവുകള്‍ കുറയ്ക്കുന്നതിന് സഹായകരമാകുന്ന ഘടകം എന്നിവ പരിഗണിച്ച് ഒരു ജില്ല ഒരു ഉല്പ്ന്നം എന്ന ആശയം പി. എം. എഫ്. എം. ഇ പദ്ധതി മുന്നോട്ട് വയ്ക്കുന്നു. ഇതനുസരിച്ച് സംസ്ഥാന സര്ക്കാണര്‍ ഒരു ജില്ലയ്ക്ക് ഒരു ഉല്പതന്നം കണ്ടെത്തി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ജില്ല ഒരു ഉല്പുന്നം എന്ന ആശയത്തിന് മാത്രമല്ല മറ്റ് ഇതര ഭക്ഷ്യ- സംസ്കരണ സംരംഭങ്ങള്ക്കുംി പി. എം. എഫ്. എം. ഇ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്ഹാതയുണ്ട്.
പദ്ധതിയുടെ ഘടകങ്ങള്
1. പുതിയതും നിലവിലുള്ളതുമായ വ്യക്തിഗത സംരംഭങ്ങള്‍ (New individual enterprise and existing enterprise)
* അര്ഹ മായ സ്ഥിര മൂലധനത്തിന്റെക 35% സബ്സിഡിയായി പരമാവധി 10 ലക്ഷം രൂപാ വരെ ലഭിക്കുന്നതാണ്.
* 10% ഗുണഭോക്തൃ വിഹിതവും 90% ബാങ്ക് വായ്പയും
* പുതിയ സംരംഭങ്ങളാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാത്തതും തൊഴിലാളികളുടെ എണ്ണം 10-ല്‍ താഴെയുമായിരിക്കണം.
* ഒ. ഡി. ഒ. പി. സംരംഭങ്ങള്‍/ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളായിരിക്കണം.
* സംരംഭങ്ങളുടെ ഉടമസ്ഥാവകാശം അപേക്ഷകനുണ്ടായിരിക്കണം.
* പ്രൊപ്രൈറ്റര്‍/ പങ്കാളിത്ത സ്ഥാപനങ്ങളായിരിക്കണം
* 18 വയസ്സ് പൂര്ത്തീഷകരിക്കണം.
* 8-ാം ക്ലാസ് ജയിക്കണം.
* ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രം
* ഭൂമിയുടെ വില പ്രോജക്റ്റ് ചെലവില്‍ ഉള്പെ്ടുത്താന്‍ പാടില്ല
* അര്ഹയമായ സ്ഥിര മൂലധന ചെലവിന്റെി 30% വരെ കെട്ടിട ചെലവായി പ്രോജക്ടില്‍ ഉള്പെയടുത്താവുന്നതാണ്. പരമാവധി 3 വര്ഷംര വരെ പാട്ടത്തിനെടുത്ത വര്ക്ക് ഷെഡിന്റെി വിലയായി പ്രോജക്ടില്‍ ഉള്പെെടുത്താവുന്നതാണ്.
* ന ിലവിലുള്ള സംരംഭങ്ങള്‍ പ്രവര്ത്തി ച്ചുകൊണ്ടിരിക്കുന്നതിന് തെളിവായി ഉദ്യം, പഞ്ചായത്ത് ലൈസന്സ്ട, നിലവിലുള്ള യന്ത്രസാമഗ്രികളുടെ വിവരങ്ങള്, വൈദ്യുതി ബില്ല്, മുന്വ്ര്ഷടങ്ങളിലെ വ്യാപാര- ലാഭ നഷ്ട കണക്കുകള്‍ എന്നിവ കൂടി പരിഗണിക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
സംസ്ഥാന വ്യവസായ വകുപ്പാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പ് പദ്ധതി നടത്തിപ്പിന്റെഷ നോഡല്‍ ഏജന്സി യായി നിയമിച്ചിരിക്കുന്നത് കേരള ബ്യൂറോ ഓഫ് ഇന്ഡ്സ്ട്രിയല്‍ പ്രൊമോഷന്‍ (കെ- ബിപ്) ആണ്. ഈ പദ്ധതിപ്രകാരം ആനുകൂല്യം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിന് ജില്ലാ വ്യവസായകേന്ദ്രം അപേക്ഷ ക്ഷണിക്കുന്നതാണ്. കൂടാതെ ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാതല റിസോഴ്സ് പേഴ്സണും അപേക്ഷകരെ കണ്ടെത്തുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിന്മേ ല്‍ ഫീല്ഡ്തലല പരിശോധന നടത്തി റിപ്പോര്ട്ട് ജില്ലാതല സമിതിയ്ക്ക് (ഡി. എല്‍. സി) സമര്പി്ക്കുന്നു. ടി സമിതി റിപ്പോര്ട്ട് പരിശോധിച്ച് അതിന്റെ് സാമ്പത്തികവും സാങ്കേതികവുമായ സ്വീകാര്യതയും വിലയിരുത്തി അംഗീകരിച്ച് അപേക്ഷകര്‍ ആവശ്യപ്പെട്ടിട്ടുള്ള ബാങ്കിലേയ്ക്ക് അയയ്ക്കുന്നു. ഈ അപേക്ഷകള്‍ ബാങ്കുകള്‍ പരിശോധിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ വായ്പ അനുവദിക്കുന്നു. തികച്ചും ഓണ്ലൈ്ന്‍ സംവിധാനത്തിലൂടെ മാത്രം അപേക്ഷിക്കേണ്ടതാണ്.
ഒന്നാം ഘട്ടമായി ആനുകൂല്യങ്ങള്‍ ആവശ്യമുള്ളവര്‍ ംംം.ാീളുശ.ിശര.ശി സന്ദര്ശിളച്ച് പി. എം. എഫ്. എം. ഇ പോര്ട്ട്ലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷിക്കുന്നതിനുമുള്ള സഹായങ്ങള്‍ വ്യവസായ വകുപ്പ്/ റിസോഴ്സ് പേഴ്സണില്‍ നിന്നും ലഭിക്കുന്നതാണ്.
II. ഗ്രൂപ്പ് സംരംഭങ്ങള്
(എ) കര്ഷപക ഉല്പാുദക സംഘടനകള്‍ (എമൃാലൃെ ുൃീറൗരലൃെ ീൃഴമിശമെശേീി എജഛ) & ഉല്പാ ദക സഹകരണ സംഘങ്ങള്‍ (ജൃീറൗരലൃെ ഇീീുലൃമശ്ലേ ടീരശല്യേ)
* 35% വായ്പ ബന്ധിത മൂലധന സബ്സിഡി
* പരിശീലന സഹായം
* കുറഞ്ഞത് ഒരു കോടി രൂപ വരെ വിറ്റുവരവ്
* അര്ഹ്മായ സ്ഥിര മൂലധന ചെലവിന്റെദ 10% ഗുണഭോക്തൃ വിഹിതം
* പ്രവര്ത്തമന മൂലധനത്തിനുള്ള മാര്ജി ന്‍ മണി തുക സ്വന്തമായി കണ്ടെത്തണം.
* വിശദമായ പ്രോജക്ട് റിപ്പോര്ട്ട്ത (ഡി. പി. ആര്‍) തയ്യാറാക്കി ധനകാര്യ സ്ഥാപനത്തിന്റെ് അംഗീകാരത്തോടു കൂടി സ്റ്റേറ്റ് ലെവല്‍ ഏജന്സിത/ ജില്ലാ തല ഏജന്സിപ എന്നിവര്ക്ക്് സമര്പിടക്കണം.
* എസ്. എല്‍. സി./ ഡി. എല്‍. സി പ്രോജക്ടിന്റൊ സ്വീകാര്യത പരിശോധിച്ച് ബാങ്കിന് സമര്പിോക്കണം.
* അപേക്ഷയുടെയും പ്രോജക്ടിന്റെക റിപ്പോര്ട്ടിടന്റെ.യും എല്ലാ സൂചകങ്ങളും പരിശോധിച്ച് ബാങ്ക് വായ്പ അനുവദിക്കുന്നു.
(ബി) സ്വയം സഹായ ഗ്രൂപ്പ് (എസ്. എച്ച്. ജി)
* സ്വയം സഹായ ഗ്രൂപ്പിലെ ഓരോ അംഗത്തിനും
പ്രവര്ത്ത ന മൂലധനത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും 40,000/- രൂപ പ്രാരംഭ മൂലധനം അനുവദിക്കുന്നു.
* സ്വയം സഹായ ഗ്രൂപ്പിന്റെ് ഫെഡറേഷനായിരിക്കും പ്രാരംഭമൂലധനം ലഭ്യമാക്കുക
* സംസ്ഥാന നോഡല്‍ ഏജന്സിന ഈ പ്രാരംഭ മൂലധനം ഫെഡറേഷന് ഗ്രാന്റാകയി നല്കുിന്നു.
* ഫെഡറേഷന്‍ ഈ ഗ്രാന്റ് ഗ്രൂപ്പിലെ അംഗങ്ങള്ക്ക്് തിരിച്ചയ്ക്കുന്ന വായ്പയായി നല്കുുന്നു.
* ഭക്ഷ്യ സംസ്കരണം നടത്തുന്ന ഓരോ ഗ്രൂപ്പ് അംഗങ്ങള്ക്കും 35% വായ്പ ബന്ധിത മൂലധന സബ്സിഡി പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്.
* സ്വയം സഹായ ഗ്രൂപ്പ് ഫെഡറേഷന് മൂലധന നിക്ഷേപത്തിനുള്ള പിന്തുണയ്ക്ക് 35% വായ്പ ബന്ധിത മൂലധന സബ്സിഡിയ്ക്ക് അര്ഹ0തയുണ്ട്.
* സ്ഥിര മൂലധന ചെലവിന്റെു 10% പ്രവര്ത്തിന മൂലധനത്തിന്റെക 20% സ്വന്തമായി മുടക്കുന്നതിനുള്ള ശേഷി ഗ്രൂപ്പിനുണ്ടായിരിക്കണം.
III. പൊതു അടിസ്ഥാന സൗകര്യങ്ങള്ക്കു ള്ള സഹായം (Assistance to common facility Centre)
എഫ്. പി. ഒ, എസ്. എച്ച്. ജി. ഉല്പാമദക സഹകരണ സംഘങ്ങള്‍, സര്ക്കാളര്‍ ഏജന്സിംകള്‍, സ്വകാര്യ സംരംഭങ്ങള്‍ എന്നിവര്ക്ക് പി. എം. എഫ്. എം. ഇ പദ്ധതിപ്രകാരം പൊതു അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് 35% വായ്പ ബന്ധിത മൂലധന സബ്സിഡിയോടു കൂടിയുള്ള സഹായം ലഭിക്കുന്നതാണ്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന സൗകര്യങ്ങള്‍ മറ്റ് സൂക്ഷ്മ സംരംഭങ്ങള്ക്കോ പൊതുജനങ്ങള്ക്കോ ഉപയോഗപ്പെടുത്തുന്നതിന് വാടകയ്ക്ക് ലഭ്യമാക്കേണ്ടതാണ്. ഇതിനുവേണ്ടി വിശദമായ പ്രോജക്ട് റിപ്പോര്ട്ട്ഷ തയ്യാറാക്കി സംസ്ഥാന നോഡല്‍ ഏജന്സിതയ്ക്ക് സമര്പിുക്കേണ്ടതാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ ഗ്രാന്റ്പ ആവശ്യമുള്ള എല്ലാ പ്രൊപ്പോസലുകളും കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെസ അനുമതിയ്ക്കായി അയയ്ക്കേണ്ടതാണ്. അനുമതി ലഭിക്കുന്ന പ്രൊപ്പോസലുകള്‍ ബന്ധപ്പെട്ട ബാങ്കിന് അയച്ചു കൊടുക്കുന്നതാണ്.
IV. ബ്രാന്റിപങ്ങിനും വിപണനത്തിനുമുള്ള പിന്തുണ (Support to Branding and Marketing)
എഫ്. പി. ഒ, എസ്. എച്ച്. ജി., ഉല്പാമദക സഹകരണ സംഘങ്ങള്‍, സൂക്ഷ്മ സംരംഭങ്ങളുടെ എസ്. പി. വി. മുതലായവര്ക്ക് ബ്രാന്ഡി ങ്ങിനും വിപണനത്തിനുമുള്ള പിന്തുണ പി. എം. എഫ്. എം. ഇ പദ്ധതിപ്രകാരം ലഭിക്കുന്നതാണ്.
ഈ സഹായം ഒ. ഡി. ഒ. പി. യ്ക്ക് പരമിതപ്പെടുത്തിയിരിക്കുന്നു. ഉല്പുന്നത്തിന്റെ ഏറ്റവും കുറഞ്ഞ വില്പ്ന 5 കോടി രൂപയായിരിക്കണം. എഫ്. പി. ഒ, എസ്. എച്ച്. ജി., സഹകരണ സംഘം, എസ്. പി. വി. എന്നിവര്‍ അനേകം ഉല്പാകദകര്ക്കുാ വേണ്ടി ഒരുമിച്ച് അപേക്ഷ നല്കതണം. ഉല്പാിദകരെ ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്ത്തിനങ്ങള്‍ മുകളില്‍ പ്രതിപാദിച്ച ഏജന്സിപകള്‍ നടത്തേണ്ടതാണ്. ബ്രാന്ഡി്ങ്ങിനും വിപണനത്തിനും വേണ്ടി സഹായത്തിന് അപേക്ഷിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്ട്ട് ആവശ്യമാണ്.
ഭക്ഷ്യ സംസ്കരണ വ്യവസായത്തിന്റെോ സാധ്യതകള്
ഭക്ഷ്യ സംസ്കരണ വ്യവസായം ഉയര്ന്നജ വളര്ച്ചളയും ഉയര്ന്ന് ലാഭവും ആര്ജ്ജിിക്കുന്ന മേഖലയാണ്. ധാരാളം മൂല്യവര്ദ്ധിാത ഉല്പങന്നങ്ങള്‍ ഉല്പായദിപ്പിക്കുവാന്‍ കഴിയുന്നതു കൊണ്ടാണ് ഈ മേഖലയില്‍ ഉയര്ന്നക വളര്ച്ച യും, ലാഭവും നേടാന്‍ സാദ്ധ്യമാകുന്നത്. ഇന്ത്യയുടെ മൊത്തം ഭക്ഷ്യവിപണിയുടെ 32% ഇന്ത്യന്‍ ഭക്ഷ്യ സംസ്കരണ വ്യവസായത്തിന്റെ സംഭാവനയാണ്. ഉല്പാംദനം, ഉപഭോഗം, കയറ്റുമതി, പ്രതീക്ഷിത വളര്ച്ചന എന്നിവയാണ് ഇന്ത്യയെ ഭക്ഷ്യ സംസ്കരണ വ്യവസായത്തിന് ലോകത്തില്‍ 5-ാം സ്ഥാനം നേടാന്‍ കഴിഞ്ഞത്.
ഉല്പാവദന – കാര്ഷി ക മേഖലയിലേക്ക് ഭക്ഷ്യ- സംസ്കരണ വ്യവസായത്തിന്റെ് കൂട്ടിച്ചേര്ക്കദല്‍ മൂല്യം (്മഹൗല മററലറ) യഥാക്രമം 8.80% ഉം 8.39% ഉം ആണ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 13% ഉം മൊത്ത വ്യവസായ നിക്ഷേപത്തിന്റെ് 6% ഉം സംഭാവന ചെയ്യുന്നത് ഭക്ഷ്യ – സംസ്കരണ മേഖലയാണ്. ഇന്ത്യന്‍ ഭക്ഷ്യ വിപണിയുടെ സംയുക്ത വാര്ഷിവക വളര്ച്ചെ നിരക്ക് 20% ആണ്.
ഭക്ഷ്യ സംസ്കരണ വ്യവസായത്തിന്റെ് പ്രാധാന്യം
1. കാര്ഷി ക ഉല്പറന്നങ്ങളുടെ ഉപയൊഗവും അതില്‍ നിന്നും മൂല്യവര്ദ്ധെതി ഉല്പ്ന്നങ്ങള്‍ ഉല്പാ ദിപ്പിക്കുന്നതിലൂടെ കര്ഷഖകരുടെ വരുമാനം വര്ദ്ധിസക്കുന്നു.
2. സംഭരണം, ഗതാഗതം, സംസ്കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ ഭക്ഷ്യ സംസ്കരണത്തിന്റൊ എല്ലാ ഘട്ടത്തിലുമുള്ള പാഴാക്കല്‍ കുറയ്ക്കുവാന്‍ കഴിയുന്നു.
3. ബാഹ്യവും ആഭ്യന്തരവുമായ ഉറവിടങ്ങളില്‍ നിന്നും ഭക്ഷ്യ സംസ്കരണ മേഖലയില്‍ ആധുനിക സാങ്കേതികവിദ്യ ഉള്പെ്ടുത്താന് കഴിയുന്നു.
4. ഭക്ഷ്യ ഉല്പ്ന്നങ്ങള്‍ വികസിപ്പിക്കുതിനും പാക്കേജിങ്ങ് മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യ സംസ്കരണ മേഖലയില്‍ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിയ്ക്കുന്നു.
5. കൃഷിയും ഉല്പാനദന മേഖലയും തമ്മില്‍ പരസ്പരം പൂരകങ്ങളായി പ്രവര്ത്തിുക്കുന്നതിനാല്‍ ഈ മേഖലയില് പ്രത്യക്ഷവും പരോക്ഷവുമായ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
6. വൈറ്റമിനും ധാതുക്കളും നഷ്ടപ്പെടാതെ ഭക്ഷ്യ സംസ്കരണത്തിന്റെര എല്ലാ ഘട്ടങ്ങളിലും ഉയര്ന്ന് നിലവാരം അത് ജനങ്ങളുടെ പോഷകാംശ കുറവ് പരിഹരിക്കുന്നതിന് സഹായിക്കുന്നു.
കേന്ദ്ര സംസ്ഥാന സര്ക്കാകരുകള്‍ ഭക്ഷ്യ- സംസ്കരണ വ്യവസായത്തിന്റെു വളര്ച്ചനയ്ക്ക് ധാരാളം നടപടികള്‍ സ്വീകരിച്ച് വരുന്നു. കേന്ദ്ര സര്ക്കാ്രിന്റെക ഇയര്‍ ഓഫ് മില്ലറ്റ് (Year of Miller) കേരള സര്ക്കാ രിന്റെെ മൂല്യവര്ദ്ധി ത മിഷന്‍ (VAM) എന്നീ പരിപാടികളിലൂടെ ഭക്ഷ്യ സംസ്കരണ വ്യവസായത്തിന്റെ സുസ്ഥിരവും വളരെ വേഗത്തിലുള്ളതുമായ വളര്ച്ചര ലക്ഷ്യം വയ്ക്കുന്നു.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകന്)