സംരംഭകത്വ സാധ്യതകളുടെ  വാതിലുകൾ തുറന്ന്  സാമ്പത്തിക മേഖല

ആഷിക്ക് കെ.പി
 
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സാമ്പത്തിക മേഖല. ലോകത്തിലെ തന്നെ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. ഒരുപക്ഷേ അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഇന്ത്യ മൂന്നാമത് സാമ്പത്തിക പുരോഗതി കൈവരിച്ച രാജ്യമായി മാറിയത് നമുക്ക് കാണാൻ കഴിയും. ന്യൂയോർക്ക്  റിസർച്ച് സ്റ്റഡി  നടത്തിയ പഠനത്തിൽ ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗം മുന്നേറുകയാണെന്ന് കാണാൻ കഴിയും.  ഇന്ത്യയുടെ സാമ്പത്തിക പുരോഗതി  തുടങ്ങിയത് 1991 കാലഘട്ടത്തിലെ സാമ്പത്തിക പരിഷ്‌കാരത്തിലൂടെയാണ്. അതിനുശേഷം സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  മൂലധന വിപണി തന്നെ ലോകത്തിലെ ഏറ്റവും വലിയ മൂലധന വിപണിയായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ ഓഹരികൾക്ക് വിദേശ നിക്ഷേപകരിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട്. ഒരു പക്ഷേ അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റുകളെക്കാൾ ഇന്ത്യൻ ഓഹരി വിപണിയെ അവർ ആശ്രയിക്കുന്നതും അതുകൊണ്ടുതന്നെയാണ്. എന്നാൽ ഷെയർ ട്രേഡിങ്, ഷെയർ ബ്രോക്കിങ് എന്നിവ മാത്രമല്ല സാമ്പത്തിക മേഖലയിലെ സംരംഭകത്വ സാധ്യതകൾ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.  സാമ്പത്തിക മേഖലയിൽ വൈവിധ്യവും വ്യത്യസ്തവുമായ ഒട്ടേറെ സംരംഭകത്വ അവസരങ്ങളാണ് ഉള്ളത്.  ഈ  മേഖലയുടെ വളർച്ച ഒരു രാഷ്ട്രത്തിനു തന്നെ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനോടൊപ്പം സർവ്വതോൻമുഖമായ  വികസനവും സാധ്യമാക്കുന്നു.  അതുകൊണ്ടുതന്നെ നൂതനവും വൈവിധ്യവുമായി മാറുന്ന സാമ്പത്തിക ആശയങ്ങളെയും പരിഹാരങ്ങളെയും സംരംഭകത്വ അവസരമാക്കി മാറ്റിയാൽ ഒട്ടേറെ സംരംഭകത്വ സാധ്യതകളാണ് ആധുനിക കാലത്ത് സംരംഭകത്വ മേഖലയിൽ ഉണ്ടാവുക. 
 
എന്തുകൊണ്ട് സാമ്പത്തിക മേഖലയിൽ  സംരംഭകത്വത്തിന് പ്രസക്തി
സാമ്പത്തിക മേഖലയിൽ സംരംഭകത്വ സാധ്യതകൾക്ക് വലിയ പ്രസക്തി ഉള്ളതിന്റെ കാരണങ്ങൾ താഴെ പറയുന്നു. 
 
ഒന്ന് ഫിനാൻഷ്യൽ ഇൻക്ലൂഷനുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ് ആണ്. നിക്ഷേപ സാധ്യതകളും സമ്പാദ്യ സാധ്യതകളും ഒക്കെ സംഘടിത തൊഴിലാളികൾക്കും ശമ്പളം വാങ്ങുന്ന വൈറ്റ് കോളർ ഉദ്യോഗസ്ഥർക്കും ബിസിനസുകാർക്കും മാത്രമായിരുന്ന ഒരു കാലമായിരുന്നു മുമ്പ് ഉായിരുന്നത്. എന്നാൽ ഇന്ന് ഏറെക്കുറെ സാമ്പത്തിക മേഖലയിൽ തുല്യത കൈവരിക്കുവാൻ എല്ലാവർക്കും കഴിയുന്നു്. അസംഘടിത തൊഴിലാളികളും ചെറിയ ശമ്പളം വാങ്ങുന്ന ആളുകളും സ്വയംതൊഴിൽ ചെയ്യുന്ന ആളുകളുമൊക്കെ ഇതിൽ പെടും.  എന്നാൽ അവരുടെ വരുമാനത്തെ നിക്ഷേപമായോ സമ്പാദ്യമായോ മാറ്റുവാനുള്ള സാമ്പത്തിക വിദ്യകൾ നൽകുന്ന പ്രവർത്തനങ്ങൾ അത്രയേറെ പ്രചാരത്തിൽ ഇല്ല. ഇന്ന് അതിൻറെ സാധ്യത കൂടിക്കൊിരിക്കുകയാണ്. എല്ലാവർക്കും സാധ്യമാകുന്ന സാമ്പത്തിക സൗകര്യങ്ങൾ, സാമ്പത്തിക സേവനങ്ങൾ, സാമ്പത്തിക വിപണികൾ മുതലായവ ഉാക്കുവാൻ നൂതനവും വൈവിധ്യവുമാർന്ന ആശയങ്ങൾക്ക് എത്രയോ വലിയ സാധ്യതകളാണ് ഉള്ളത്. ഇത് സംരംഭകർക്ക് മാത്രമല്ല സാമ്പത്തിക സുരക്ഷയും സാമ്പത്തിക വളർച്ചയും എല്ലാവർക്കും ഒരുപോലെയാക്കുവാൻ സഹായിക്കുന്നു. സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് ജീവിച്ചു മുന്നേറി പുതിയ തലമുറയ്ക്ക് മാതൃകയാവാൻ സാധാരണക്കാരന് ഇതിലൂടെ സാധ്യമാകുന്നു. പരമ്പരാഗത ബാങ്കുകളുടെ പ്രവർത്തനങ്ങൾക്ക്  ഉപരി തന്റെ വരുമാനത്തെ ആകർഷകമായ രീതിയിൽ നിക്ഷേപമാക്കി മാറ്റാൻ കഴിയുന്ന ഒട്ടേറെ സാമ്പത്തിക ആശയങ്ങൾ ഇന്ന് നടപ്പിലാക്കാൻ കഴിയും. ഇതിനുള്ള സാമ്പത്തിക സംരംഭകത്വ ആശയങ്ങൾക്ക് വലിയ സാധ്യതയാണ് ഉള്ളത് 
 
രണ്ട്  സാങ്കേതിക മേഖലയിലുള്ള വൻ മുന്നേറ്റങ്ങളാണ്. സാമ്പത്തിക സാങ്കേതിക മേഖലയിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ ആണ് നടന്നുക്കൊിരിക്കുന്നത്.  ഇത് ചിലവ് കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുവാനും സഹായിക്കും. ഇതിന് അനുയോജ്യമായ സംരംഭകത്വ ആശയങ്ങൾ ധാരാളം പുതിയ സേവന മേഖലകൾക്ക് തുടക്കം കുറിക്കും. ഇത്തരം സാമ്പത്തിക സാങ്കേതിക ആശയങ്ങളെ സംയോജിപ്പിച്ചു കൊണ്ടുളള സംരംഭകത്വത്തിന്  ഇനി വരുന്ന നാളുകളിൽ വലിയ അവസരങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
 
മൂന്ന്, സർക്കാരിന്റെയും മറ്റ് നിയന്ത്രണ നിയന്ത്രിത ഏജൻസികളുടെയും സഹായങ്ങളും പ്രോത്സാഹനങ്ങളും ആണ്. സാമ്പത്തിക മേഖലകളിൽ ഈ അടുത്ത് വരെ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും മറ്റും കുറച്ചുകൊണ്ട് സാമ്പത്തിക മേഖലയെ സംരംഭകത്വ മേഖലയാക്കി മാറ്റാൻ ഒട്ടേറെ സഹായങ്ങൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും  ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്.  കേരള സ്റ്റാർട്ട്അപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ തന്നെ സാമ്പത്തിക സംരംഭകത്വ മേഖലകൾക്ക് പ്രോത്സാഹനങ്ങളും സഹായങ്ങളും നൽകുന്നുണ്ട്. സാൻഡ്  ബോക്‌സ് എൺവയോൺമെന്റ്, റെഗുലേറ്ററി റിലാക്‌സേഷൻ, ഫിങ് സപ്പോർട്ട് എന്നിവ ഇതിൽ ചിലതാണ്. സെബിയുടെ ആഭിമുഖ്യത്തിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി മാർക്കറ്റിന്റെ ആഭിമുഖ്യത്തിലും ഫിനാൻഷ്യൽ സാക്ഷരത ബോധവൽക്കരണ പരിപാടികൾ ധാരാളമായി സംഘടിപ്പിച്ച് നടപ്പിലാക്കി വരുന്നു. 
 
നാലാമതായി വൻ വിപണി സാധ്യതയും സാമ്പത്തിക മേഖലകളുടെ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നുണ്ട്. ഇന്ന് വ്യാപാര മേഖല മൊത്തമായി ഓൺലൈൻ ആയി മാറിക്കൊണ്ടിരിക്കുകയാണ്.  അവിടെ ഉത്പാദനം, വാങ്ങൽ, ബ്രാൻഡിംഗ്, പ്രൈസിംഗ്, പാക്കിംഗ്, പരസ്യങ്ങൾ തുടങ്ങി മറ്റ് വിവിധ വിപണി പ്രവർത്തനങ്ങൾ എന്നിവയ്‌ക്കൊക്കെ ധാരാളം അവസരങ്ങൾ ഉണ്ട്.  അതിനുതകുന്ന സാമ്പത്തിക വിദ്യകൾ സംരംഭകത്വ ആശയങ്ങൾ ആക്കി മാറ്റിയാൽ എളുപ്പത്തിൽ ചെറിയ വ്യാപാരങ്ങൾ മുതൽ വലിയ വ്യാപാരങ്ങൾക്ക് വരെയുള്ള സഹായങ്ങൾ നൽകുന്ന സംരംഭകരായി മാറാൻ കഴിയും 
 
അവസരങ്ങൾ-സാധ്യതകൾ:
നിലവിൽ തന്നെ സാമ്പത്തിക മേഖലകളിൽ സംരംഭകത്വത്തിന് ധാരാളം അവസരങ്ങൾ ഉണ്ട്.  ഇവയിൽ ചിലത്  ഏതൊക്കെയാണെന്ന് നോക്കാം 
 
1. ഡിജിറ്റൽ പെയ്‌മെൻറ്, വാലറ്റ് എന്നിവ 
സുരക്ഷിതവും യൂസർ ഫ്രണ്ടിലിയും  നൂതനവുമായ  ഡിജിറ്റൽ പെയ്‌മെൻറ് പരിഹാരങ്ങൾ പണരഹിത ഇടപാടുകൾക്ക് വലിയ അളവോളം സഹായം നൽകുന്നുണ്ട്. ഇതിന് ബിസിനസുകാരുടെ ഇടയിൽ തന്നെ ഡിമാന്റുമുണ്ട്. 
 
2. പരസ്പര സഹകരണം നൽകുന്ന പ്രവർത്തനങ്ങൾ
വായ്പ നൽകുന്ന ആളുകൾ,  നിക്ഷേപകർ തുടങ്ങിയ വിവിധതരം ഇടപാടുകാർ  തമ്മിൽ കണക്ട് ചെയ്യുന്ന സുതാര്യമായ പ്ലാറ്റ്‌ഫോമുകൾക്ക് വലിയ സാധ്യതയാണ് ഇന്ന് ഉള്ളത്. ഇത് പരമ്പരാഗത ബാങ്കിംഗ് ഇടപാടുകളിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് എളുപ്പവും സുതാര്യവുമായ പണം ഇടപാടുകൾക്ക് സഹായിക്കുന്നതാണ്. ഇത് വിൽക്കൽ, വാങ്ങൽ എന്നിവ ലളിതവും അനായാസവും ആക്കി മാറ്റുകയും ആകർഷകമായ പല പദ്ധതികളിലൂടെയും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുവാൻ സാഹചര്യം ഒരുക്കുകയും ചെയ്യും. വിൽപ്പന വർദ്ധിപ്പിക്കാനും ലാഭം ഉണ്ടാക്കുവാനും ബിസിനസിനെ ഇത് സഹായിക്കുന്നു. ബാങ്കിംഗ് ഇടപാടുകളെക്കാൾ ലളിതവും അനായാസവും വേഗതയേറിയതുമായ രീതിയിൽ  ഇത്തരം ആപ്പുകൾ അഥവാ സംവിധാനങ്ങൾ മാറിയാൽ പൊതുവേ ഉപഭോക്താവായാലും സംരംഭകനായാലും ബിസിനസ്സുകാരൻ ആയാലും നിക്ഷേപകൻ ആയാലും വായ്പ എടുക്കുന്ന ആൾ ആയാലും ഒക്കെ ഇതിനെ ആശ്രയിക്കും എന്നുള്ളത് ഉറപ്പാണ് 
 
3  റോബോ അഡൈ്വസറി സേവനങ്ങൾ
ഓട്ടോമാറ്റഡ്  ഇൻവെസ്റ്റ് മെന്റ് അഡ് വൈസ്, പോർട്ട് ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങൾ തുടങ്ങിയവ വ്യക്തികൾക്കും സേവനങ്ങൾക്കും സ്ഥാപനങ്ങൾക്കും നൽകുന്നു. ഇത്തരം നൂതനമായ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് കൃത്യമായ അവരുടെ ലക്ഷ്യം നിറവേറ്റാനുള്ള പ്ലാറ്റ്‌ഫോമുകൾ ലഭിക്കുകയും അവർ അതിനെ ആശ്രയിക്കുകയും ചെയ്യും.
 
4 ബ്ലോക്ക് ചെയിൻ അടിസ്ഥാന പരിഹാരമാർഗങ്ങൾ 
ബ്ലോക്ക് ചെയിൻ ടെക്‌നോളജിയുടെ സാധ്യത ഉപയോഗിച്ചുകൊണ്ട് സുരക്ഷിതത്വവും സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്താൻ ഉള്ള അവസരങ്ങൾക്ക് സംരംഭകത്വത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ അനന്തമായ സാധ്യതകൾ ഇപ്പോഴും സംരംഭകത്വത്തിൽ പ്രായോഗികതലത്തിൽ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.
 
5 മൈക്രോ ഫിനാൻസ്,  ഫിനാൻഷ്യൽ ഇൻക്ലൂഷൻ 
ചെറുകിട വായ്പകൾ, സമ്പാദ്യ അക്കൗണ്ടുകൾ, ഇൻഷുറൻസ് പ്രോഡക്ടുകൾ,  എന്നിവ സാധാരണക്കാരനും ചെറിയ വരുമാനമുള്ളവരുമായ ആളുകൾക്ക് അപ്രാപ്യമായിരുന്നു.  എന്നാൽ ചെറിയ ആളുകൾക്കും ഇത് പ്രാപ്യമാക്കുന്ന ഒട്ടേറെ ആശയങ്ങൾ സാമ്പത്തിക മേഖലയിൽ സംരംഭകത്വത്തിന് അനന്തമായ അവസരങ്ങളാണ് തുറക്കുന്നത്.
 
6 വെൽത്ത് മാനേജ്‌മെൻറ് ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ നിക്ഷേപ ഉപദേശങ്ങൾ, പോർട്ട് ഫോളിയോ മാനേജ്‌മെൻറ്,  വെൽത്ത് മാനേജ്‌മെൻറ് സേവനങ്ങൾ എന്നിവ നൽകുന്ന പ്ലാറ്റ്‌ഫോമുകൾക്ക് വലിയ ഡിമാൻഡ് ആണ് സംരംഭകത്വത്തിൽ ഉള്ളത്. 
 
7. ഇൻഷ്വർ ടെക് 
നൂതനവും വൈവിധ്യവുമാർന്ന ഇൻഷുറൻസ് പ്രോഡക്ടുകളെയും സേവനങ്ങളെയും സാങ്കേതിക സഹായങ്ങളുടെ സൗകര്യത്തോടുകൂടി ഉണ്ടാക്കി ചെലവ് കുറഞ്ഞ രീതിയിൽ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ സേവനങ്ങളും സഹായവും ലഭ്യമാക്കാവുന്ന സംരംഭകത്വ ആശയങ്ങൾക്ക് സംരംഭകത്വത്തിൽ വലിയ അവസരങ്ങൾ ഉണ്ടാക്കും.
 
8.  ക്രിപ്‌റ്റോ കറൻസികൾ, ഡിജിറ്റൽ അസറ്റുകൾ
ക്രിപ്‌റ്റോ കറൻസികളും ഡിജിറ്റൽ അസറ്റുകളും  വാങ്ങുകയും വിൽക്കുകയും ഇടപാടുകൾ നടത്തുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമുകൾ ഉണ്ടാക്കുക എന്നുള്ളതാണ് മറ്റൊരു സാധ്യത. ഇതിന് നിയമപരമായ സാധ്യത ഉറപ്പുവരുത്തണം.  നിയമപരമായും സുതാര്യമായും ശാസ്ത്രീയമായും വളരെ കരുതലോടെ ഈ മേഖലയിൽ ഉപയോഗിച്ചാൽ അത്തരം അവസരങ്ങളും ധാരാളം സംരംഭകത്വ ആശയങ്ങൾക്ക് നിദാനമായി മാറും 
 
സാമ്പത്തിക സംരംഭകത്വം ഏറ്റെടുത്ത് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
മുകളിൽ പറഞ്ഞ അവസരങ്ങളൊക്കെ സംരംഭകത്വത്തിന് വലിയ സാധ്യതകൾ സൃഷ്ടിക്കുന്നുണ്ട് എങ്കിലും ചില വെല്ലുവിളികളും അവ നേരിടുന്നുണ്ട്. ഇത്തരം വെല്ലുവിളികളെ തിരിച്ചറിയുകയും മനസ്സിലാക്കുകയും മുൻകരുതൽ എടുക്കുകയും ചെയ്യേതും സാമ്പത്തിക മേഖലയിൽ സംരംഭകത്വം തുടങ്ങുന്ന ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം. 
 
1.നിയമപരമായ നടപടിക്രമങ്ങൾ മനസ്സിലാക്കുകയും അനുസരിക്കുകയും നിയന്ത്രണ ഏജൻസികളുടെ കൃത്യമായ റോളുകൾ മനസ്സിലാക്കുകയും ചെയ്യുകയും അതിനനുസരിച്ച് മുന്നോട്ടുപോവുകയും ചെയ്യുക എന്നുള്ളതാണ്. 
 
2. റിസ്‌ക് മാനേജ് ചെയ്യുക എന്നതും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. 
 
3. സൈബർ സെക്യൂരിറ്റി പൂർണമായും ഉൾക്കൊള്ളുക എന്നുള്ളതാണ്. തികച്ചും സെൻസിറ്റീവ് ആയിട്ടുള്ള സാമ്പത്തിക ഡാറ്റകളെ സൈബർ തട്ടിപ്പുകളിൽ നിന്നും ദൂരീകരിക്കാനുള്ള മുൻകരുതൽ എടുക്കേണ്ടതാണ്. 
 
4. സാമ്പത്തിക മേഖല വലിയ മത്സരാധിഷ്ഠിത മേഖലയായതുകൊണ്ട് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും നിലവിലുള്ള മൽസരാർത്ഥികളിൽ (competators)  നിന്നും വ്യത്യസ്തവും വൈവിധ്യമാർന്നതുമായ രീതിയിൽ  മാറ്റാൻ ശ്രദ്ധിക്കേണ്ടതാണ് 
 
5. ഒരു ഉൽപ്പന്നം, സേവനം തുടങ്ങുക (Financial products or services) എന്നതിനപ്പുറം ആ ഉൽപ്പന്നത്തിന് ഭാവിയിൽ എത്രമാത്രം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും അതിലൂടെ സാമ്പത്തിക സംരംഭകത്വ മേഖലയിൽ കൃത്യമായ ഒരു ബ്രാൻഡും മേൽക്കോയ്മയും നേടാൻ കഴിയുമെന്നും  ഉറപ്പുവരുത്തുകയും വേണം 
 
സാമ്പത്തിക സംരംഭം അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ രീതിയിൽ പ്രശ്‌നങ്ങൾ സൂക്ഷ്മമായി വിലയിരുത്തി, പഠിച്ച്, മനസ്സിലാക്കി, പരിഹരിച്ച്  തുടങ്ങിയാൽ അവസരങ്ങളുടെ പ്രത്യേകിച്ച് നൂതനമായതും വൈവിധ്യമാർന്നതുമായ സാധ്യതകളുടെ ഒരു വലിയ മേഖലയാണ് തുറക്കുന്നത്. കൃത്യമായ ആസൂത്രണവും റിസ്‌ക് മാനേജ്‌മെൻറ് വൈവിധ്യവും നൂതനമാർന്ന ആശയങ്ങൾ ആവിഷ്‌കരിക്കാൻ ഉള്ള കഴിവും ഉള്ള ആളുകളെ സംബന്ധിച്ചിടത്തോളം നിശ്ചയമായും സാമ്പത്തിക സംരംഭക മേഖല അനന്തസാധ്യതകൾ ഉള്ള ഒരു മേഖലയാണ്.