വീട്ടിൽ ആരംഭിക്കാൻ 3 നാനോ സംരംഭങ്ങൾ
ഡോ. ബൈജു നെടുങ്കേരി
കേരളത്തിൽ ഇപ്പോൾ വീടുകളിൽ വ്യവസായം ആരംഭിക്കാൻ അനുമതി ഉണ്ട്. നാനോ കുടുംബസംരംഭങ്ങളായി ചെറുകിട ഉല്പാദന സേവന സംരംഭങ്ങൾ വീടുകളിൽ ആരംഭിക്കുന്നതിനാണ് ഗവണ്മെന്റ് അനുമതി നൽകിയിരിക്കുന്നത്. ഗാർഹിക ഉത്തരവാദിത്വങ്ങൾ മൂലം പുറത്ത് പോയി ജോലി ചെയ്ത് വരുമാനം ആർജിക്കാൻ സാധിക്കാത്ത വനിതകൾക്ക് ഏറ്റവും പ്രയോജനം ചെയുന്ന തീരുമാനമാണ് ഇത്. ദിവസം രണ്ടോ മൂന്നോ മണിക്കൂറുകൾ സംരംഭകത്വ പ്രവർത്തനങ്ങൾക്കായി നീക്കി വച്ച് കൊണ്ട് പ്രാദേശിക വിപണിക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ നിർമിച്ച് നൽകി വരുമാനം നേടാൻ കഴിയുന്നു. മറ്റുള്ളവർക്ക് നിലവിലുള്ള ജോലി സമയത്തിന് ശേഷം ലഭിക്കുന്ന ഒഴിവു സമയങ്ങൾ പ്രയോജനപ്പെടുത്തി സംരംഭം ആരംഭിക്കുന്നതിനും നാനോ ഗാർഹിക സംരംഭം എന്ന കാറ്റഗറി ഗുണപ്രദമാണ്.
നാനോ സംരംഭം
5 ലക്ഷം രൂപയിൽ താഴെ മുതൽ മുടക്കുള്ള 5 എച്ച് പി യിൽ താഴെ വൈദ്യുതി ഉപയോഗപ്പെടുത്തുന്ന മലിനീകരണമില്ലാത്ത വ്യവസായങ്ങളാണ് നാനോ ഗാർഹിക സംരംഭമായി വീടുകളിൽ ആരംഭിക്കാൻ കഴിയുക. ടി സംരംഭത്തിന് ആവശ്യമായ വൈദ്യുതി വീട്ടിൽ നിലവിലുള്ള കണക്ഷനിൽ നിന്ന് തന്നെ ഉപയോഗപ്പെടുത്താം. ആയതിനു ഗാർഹിക നിരക്കിൽ വൈദ്യുതി ചാർജ് നൽകിയാൽ മതിയാകും.
ഗുണവശങ്ങൾ
- വ്യവസായത്തിനായി കെട്ടിടം കണ്ടെത്തേണ്ട ആവശ്യമില്ല.
- വൈദ്യുതി കണക്ഷനായി കാത്തിരിക്കേണ്ടതില്ല.
- കുടുംബാംഗങ്ങളെത്തന്നെ ജോലികൾക്കായി ഉപയോഗപ്പെടുത്താം.
- പ്രവർത്തന ചിലവുകൾ കുറവാണ്.
- ഏത് സമയത്തും സംരംഭകത്വ പ്രവർത്തനങ്ങളിൽ സുഗമമായി ഏർപ്പെടാം.
കേരളത്തിൽ സാധ്യതയുള്ള കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാൻ കഴിയുന്ന 3 ഗാർഹിക സംരംഭങ്ങളെയാണ് ഈ ലക്കത്തിൽ പരിചയപ്പെടുന്നത്.
1. സ്റ്റീൽ സ്ക്രബ്ബർ റീപാക്കിങ്
പാത്രങ്ങൾ വൃത്തിയാക്കുന്നതിന് എല്ലായിടത്തും ഉപയോഗിക്കുന്ന ഉൽപ്പന്നമാണ് സ്റ്റീൽ സ്ക്രബ്ബർ. ഒരു മാസത്തെ ഉപയോഗം കഴിയുമ്പോൾ പുതിയത് വാങ്ങുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ വേഗത്തിൽ പുനർവിൽപന സാധ്യതയുള്ള ഉൽപ്പന്നമാണ് സ്റ്റീൽ സ്ക്രബ്ബർ. ബ്രാൻഡുകൾക്ക് വലിയ പ്രസക്തി ഇല്ലാത്ത ഉൽപന്നം ആയതിനാൽ പുതിയ സംരംഭകർക്ക് അവസരമുണ്ട്.
കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിൽ തന്നെ ആരംഭിക്കാം. അസംസ്കൃത വസ്തുക്കളും സുഭലമായി ലഭ്യമാണ്. ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഉല്പന്നമാണ് സ്റ്റീൽ സ്ക്രബ്ബർ.
മാർക്കറ്റിങ്
വിതരണക്കാരെ നിയമിച്ച് കേരളത്തിൽ ആകമാനം വിപണി കണ്ടെത്തുന്നതിന് സാധിക്കും.കൂടാതെ പ്രാദേശികമായി നേരിട്ട് വില്പന കേന്ദ്രങ്ങളിൽ എത്തിച്ച് നൽകിയും വിപണി കണ്ടെത്താം. ചെറിയ പലവ്യഞ്ജനകടകൾ മുതൽ ഹൈപ്പർമാർക്കറ്റ് വരെ വിപണന കേന്ദ്രങ്ങളാണ്.
നിർമാണ രീതി
സ്റ്റീൽ സ്ക്രബ്ബറുകൾ , അവ പായ്ക്ക് ചെയ്യുന്നതിനുള്ള ബ്ലിസ്റ്ററുകളും ബോർഡുകളും പുറമെ നിന്ന് വാങ്ങിക്കണം.സ്റ്റീൽ സ്സ്ക്രബറുകളും ബ്ലിസ്റ്ററുകളും ഉത്തരേന്ത്യയിൽ നിന്നുമാണ് വാങ്ങുന്നത്. ബോർഡ് പ്രാദേശികമായി പ്രിന്റ് ചെയ്തെടുക്കാം.തുടർന്ന് സീലിങ് യന്ത്രം ഉപയോഗിച്ച് സ്റ്റീൽ സ്ക്രബ്ബറുകൾ ബ്ലിസ്റ്ററുകളിലാക്കി ബോർഡിൽ സീൽ ചെയ്തെടുക്കുന്നതാണ് നിർമ്മാണരീതി. തുടർന്ന് 50 ബോർഡുകൾ വീതം കാർട്ടൺ ബോക്സുകളിൽ നിറയ്ക്കും.
മൂലധന നിക്ഷേപം
സ്റ്റീൽ സ്ക്രബർ പായ്ക്കിങ് യന്ത്രം | – | 90,000 |
പ്രവർത്തന മൂലധനം | – | 60,000 |
ആകെ | – | 1,50,000 |
വരവ് ചിലവ് കണക്ക്
(12 സ്ക്രബ്ബറുകളുള്ള ഒരു ബോർഡ് പായ്ക്ക് ചെയ്ത് എടുക്കുന്നതിനുള്ള ചിലവ് )
1 | സ്ക്രബ്ബ് – 12Nos* 2.00 | – | 24.00 |
2 | ബ്ലിസ്റ്റർ – 12Nos* 20 .40 | – | 4.80 |
3 | ബോർഡ് 1Nos* 2 | – | 10.00 |
4 | അനുബന്ധ ചിലവുകൾ | – | 5.00 |
5 | പായ്ക്കിംഗ് | – | 3.00 |
ആകെ | – |
46.80 |
വരവ്
1 | പായ്ക്ക് MRP | – | 180.00 |
2 | ഉല്പാദകന് ലഭിക്കുന്നത് | – | 100.00 |
5 | ലാഭം 100-46 | – | 54.00 |
പ്രതിദിനം 100 ബോർഡുകൾ വിറ്റാൽ ലഭിക്കുന്നത് – 100 *54 = 5400
2.എയർ ഫ്രഷ്നർ കേക്ക് നിർമാണം
അന്യ സംസ്ഥാനത്ത് നിർമിച്ച് കേരളത്തിൽ ധാരാളമായി വിറ്റഴിക്കുന്ന ഉല്പന്നമാണ് എയർ ഫ്രഷ്നർ കേക്ക്. ബാത്റൂമുകളിലും വാഷ്റൂമുകളിലും സുഗന്ധം പരത്തുന്ന അണുനാശക ശേഷിയുള്ള ഉല്പന്നമാണ് എയർ ഫ്രഷ്നർ കേക്ക്. വീടുകൾ, ഹോട്ടലുകൾ, സ്ഥാപനങ്ങൾ, പൊതു ശൗചാലയങ്ങൾ എന്നിവയിലെല്ലാം എയർ ഫ്രഷ്നർ കേക്കാണ് ഉപയോഗിക്കുന്നത്. ഒരു യന്ത്രം മാത്രം സ്ഥാപിച്ച് വീടുകളിൽ തന്നെ ആരംഭിക്കാൻ കഴിയുന്നതും കേരളത്തിൽ ധാരാളം വിപണിയുള്ളതുമായ സംരംഭമാണ് എയർ ഫ്രഷ്നർ കേക്കിന്റെ നിർമാണം. അസംസ്കൃത വസ്തുക്കളായ പാരാ-ഡി-ക്ളോറബെൻസിൽ പൗഡർ, കളർ, പെർഫ്യൂം എന്നിവ സുലഭമായി ലഭ്യമാണ്.
നിർമാണ രീതി
പാരാ-ഡി-ക്ലോറബെൻസിൽ പൗഡർ കളറും പെർഫ്യൂമും ചേർത്ത് നന്നായി മിക്സ് ചെയ്യും. തുടർന്ന് എയർ ഫ്രഷ്നർ കേക്ക് നിർമാണ യന്ത്രത്തിൽ ലോഡ് ചെയ്യും .യന്ത്രം പ്രവർത്തിച്ച് തുടങ്ങുമ്പോൾ യന്ത്രത്തിലുള്ള ഡൈയുടെ ഷേപ്പിനനുസരിച്ച് പൊടിയെ അമർത്തി കേക്ക് രൂപത്തിലാക്കി പുറത്തെത്തിക്കും. തുടർന്ന് ഈ കേക്ക് ജലാറ്റിൻ പേപ്പറിൽ പായ്ക്ക് ചെയ്ത് പ്രിന്റ് ചെയ്ത ഡ്യൂപ്പ്ലെക്സ് ബോക്സുകളിലാക്കി വിപണിയിലെത്തിക്കാം.
മൂലധന നിക്ഷേപം
എയർ ഫ്രഷ്നർ കേക്ക് നിർമ്മാണ യന്ത്രം | – | 3,50,000 |
പ്രവർത്തന മൂലധനം | – | 1,00,00 |
വരവ് ചിലവ് കണക്ക്
പ്രതിദിനം 1000 കേക്ക് നിർമ്മിക്കുന്നതിനുള്ള ചിലവ് :
അസംസ്കൃത വസ്തു , പായ്ക്കിംഗ് , വേതനം, ഇലക്ട്രിസിറ്റി ഉൾപ്പടെ
|
– |
13,150.00 |
വരവ്
MRP
ഉല്പാദകന് ലഭിക്കുന്നത്
30 *1000
|
– – = |
60.00 30.00 30,000.00 |
ലാഭം
|
= |
16,850 |
3. ഇൻസുലേഷൻ ടേപ്പ് നിർമാണം

നിർമാണരീതി
ഇറക്കുമതി ചെയ്യുന്ന ജംബോറോളുകൾ യന്ത്രത്തിൽ ലോഡ് ചെയ്യും. തുടർന്ന് നിശ്ചിത വീതിയിൽ കട്ട് ചെയ്തെടുക്കും.18 ാാ ;15 ാാ വീതിയിലാണ് സാധാരണ ഗതിയിൽ വിപണിക്ക് ആവശ്യമുള്ളത്. 6 മീറ്റർ മുതൽ 20 മീറ്റർ വരെ നീളം ലഭിക്കുന്ന കോറുകൾ ലഭ്യമാണ്. കട്ട് ചെയ്തെടുക്കുന്ന ഇൻസുലേഷൻ ടേപ്പുകൾ ലേബൽ പതിപ്പിച്ച് പ്ലാസ്റ്റിക്ക് സ്ലീവുകൾക്കുള്ളിലാക്കി വിപണനത്തിനെത്തിക്കാം.
മൂലധന നിക്ഷേപം
ഇൻസുലേഷൻ ടേപ്പ് നിർമാണ യന്ത്രം
|
– | 2,50,000 |
പ്രവർത്തന മൂലധനം | – | 1,00,000 |
3,50,000 |
വരവ് ചിലവ് കണക്ക്
പ്രതിദിനം 2000 ഇൻസുലേഷൻ ടേപ്പുകൾ നിർമിക്കുന്നതിന്റെ ചിലവ് ജംബോറോൾ, സ്ലീവ്,
ലേബൽ, വേതനം, ഇലക്ട്രിസിറ്റി ചാർജ് ഉൾപ്പടെ
|
– |
9150.00 |
വരവ്
MRP
ഉല്പാദകന് ലഭിക്കുന്നത്
2000 *6.00
|
– – = |
10.00 6.00 12000.00 |
ലാഭം 12000-9150
|
= |
2850.00 |
സാങ്കേതികവിദ്യ പരിശീലനം
സ്റ്റീൽ സ്ക്രബ്ബർ നിർമാണം, എയർ ഫ്രഷ്നർ നിർമാണം, ഇൻസുലേഷൻ ടേപ്പ് നിർമാണം നിർമാണ സാങ്കേതികവിദ്യയും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും-0485 2999990
ലൈസൻസുകൾ
ഉദ്യം രജിസ്ട്രേഷൻ, കെ സ്വിഫ്റ്റ്, ജി എസ് ടി എന്നിവ നേടി വ്യവസായം ആരംഭിക്കാം.