വിടരുന്ന മൊട്ടുകൾ
വിദ്യാർത്ഥികൾ നാളത്തെ പൗരന്മാരാണ്. രാജ്യത്തെ സാമ്പത്തിക വികസനത്തിലേക്ക് നയിക്കുന്നതിൽ അവരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. സംരംഭകത്വത്തിലൂടെ തൊഴിലും നിക്ഷേപവും വർദ്ധിപ്പിച്ച് രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുവാൻ കഴിയുന്നതാണ്. ആയതിനാൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കുട്ടികളിൽ 'സംരംഭകത്വ സംസ്‌കാരം' (Entrepreneurial Culture) വളർത്തേണ്ടത് അനിവാര്യമാണ്. ഇക്കാരണത്താലാണ് സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ തലം മുതൽ തന്നെ 'വിദ്യാർത്ഥി സംരംഭകത്വം' (Student Entrepreneurship) വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. വിദ്യാർത്ഥികളിലെ ആശയങ്ങളെ യാഥാർത്ഥ്യമാക്കുന്നതിന് സ്‌കൂൾ- കോളേജുകളിൽ 'ബിസിനസ്സ് ഇൻകുബേഷൻ കേന്ദ്രങ്ങൾ' (Start up policy) സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നു. കൂടാതെ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ 'ബിസിനസ്സ് ഇൻകുബേഷൻ കേന്ദ്രങ്ങൾ' പ്രവർത്തിക്കുന്നുണ്ട്. 'സ്റ്റാർട്ട് അപ്പ് നയം' (Start up policy) ഇതിന് കൂടുതൽ ഉത്തേജനം നൽകുന്നു. സ്‌കൂൾ കോളേജ് തലം മുതൽ തന്നെ സംരംഭകത്വ സംസ്‌കാരം പരിപോഷിപ്പിക്കുന്നതിന് Entrepreneurship Development Clubs സ്ഥാപിക്കുന്നതിനു വേണ്ടി സംസ്ഥാന വ്യവസായ വകുപ്പ് വർഷംതോറും ഗ്രാന്റുകൾ നൽകി വരുന്നു. സംരംഭകത്വ വികസന ശിൽപശാല, ബിസിനസ് പ്ലാൻ തയ്യാറാക്കൽ പരിശീലനം, ബിസിനസ്സ് ടൂർ എന്നിവ
ഇതിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ചേർത്തല താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ തുറവൂർ ശ്രീ ഗോകുലം എസ്. എൻ. ജി. എം. ആർട്ട്‌സ് & സയൻസ് കോളേജിലെ വിദ്യാർത്ഥിക്കു വേണ്ടി വിദ്യാർത്ഥി സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് ഡയറക്ടർ പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് വ്യവസായ ഓഫീസർ ജയേഷ് ആമുഖപ്രഭാഷണം നടത്തി. വ്യവസായ വികസന ഓഫീസറന്മാരായ ശാന്തി. ആർ. പൈ, ജയ്‌സൺ എന്നിവർ പങ്കെടുത്തു. വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ ജി. കൃഷ്ണപിള്ള ക്ലാസ്സ് നയിച്ചു.
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ചേർത്തല താലൂക്ക് വ്യവസായ ഓഫീസിന്റെയും ചേർത്തല നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജിൽ ഇൻകുബേഷൻ കേന്ദ്രം സ്ഥാപിച്ചു. പ്രിൻസിപ്പാൾ ഫാദർ ബൈജു ജോർജ്ജ് പോണംമ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വച്ച് ഇൻകുബേഷൻ കേന്ദ്രം ഉദ്ഘാടനം ചേർത്തല താലൂക്ക് വ്യവസായ ഓഫീസറന്മാരായ ജയ്‌സൺ ജോർജ്ജ്, സുബ്രഹ്മണ്യൻ, ദിവ്യ. ജി. കൃഷ്ണൻ, ശാന്തി. ആർ. പൈ എന്നിവർ പങ്കെടുത്തു.
ആലപ്പുഴ ജില്ലാ വ്യവസായകേന്ദ്രം മാവേലിക്കര താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ വിദ്യാർത്ഥി സംരംഭകത്വ ബോധവത്കരണ ശിൽപശാല നടത്തി. താലൂക്ക് വ്യവസായ ഓഫീസർ ജോൺ സാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ശിൽപശാലയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ. ജേക്കബ് ചാണ്ടി നിർവ്വഹിച്ചു. വ്യവസായ വികസന ഓഫീസറന്മാരായ ശ്രീജ, ചിത്ര, അശോകൻ എന്നിവർ പങ്കെടുത്തു. വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ ജി. കൃഷ്ണപിള്ള ക്ലാസ്സ് നയിച്ചു.
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം മാവേലിക്കര താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ ഗവ. കോളേജിൽ വിദ്യാർത്ഥി സംരംഭകത്വ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. താലൂക്ക് വ്യവസായ ഓഫീസർ ടോണിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ ഡോ. മോത്തി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വ്യവസായ വികസന ഓഫീസർ അനിൽ കുമാർ. സി. ജി. മുഖ്യപ്രഭാഷണം നടത്തി. കോർഡിനേറ്റർ മേരിസുധ, വ്യവസായ വികസന ഓഫീസറന്മാരായ ദിലീപ്, ബിന്ദു എന്നിവർ പങ്കെടുത്തു. വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ ജി. കൃഷ്ണപിള്ള 'വിദ്യാർത്ഥി സംരംഭകത്വം' എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജും സംയുക്ത ആഭിമുഖ്യത്തിൽ കൊമേഴ്‌സ് വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി ബിസിനസ് പ്ലാൻ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. കൊമേഴ്‌സ് വിഭാഗം അധ്യാപിക ശ്രീലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പ്രിൻസിപ്പാൾ ഡോ. കെ. സി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഇ. ഡി. ക്ലബ്ബ് കൺവീനർ അരുൺ കുമാർ സ്വാഗതം പറഞ്ഞു. മറ്റ് കൊമേഴ്‌സ് അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. വ്യവസായ വികസന ഓഫീസർ ഗിരിജ ആമുഖ പ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ ജി. കൃഷ്ണപിള്ള ക്ലാസ്സ് നയിച്ചു. സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ റഹ്നാസ് നന്ദി പറഞ്ഞു.
ശാസ്താംകോട്ട പോരുവഴി ഗവ. ഐ. ടി. യിൽ ഇ. ഡി. ക്ലബിന്റെ നേതൃത്വത്തിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. ചവറ കെ. എം. എം. എൽ ഡപ്യൂട്ടി മാനേജർ അരുൺ. ജി. നാഥ് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ ജി. കൃഷ്ണപിള്ള സെമിനാർ അവതരണം നടത്തി.
കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ കരുനാഗപള്ളി മോഡൽ പോളി ടെക്‌നിക്കിലെ വിദ്യാർത്ഥികൾക്കു വേണ്ടി ഏകദിന സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഷെമി മുംതാസ് ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉത്ഘാടനം പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സുബി സി.കെ. നിർവ്വഹിച്ചു. താലൂക്ക് വ്യവസായ ഓഫീസർ അനിൽകുമാർ സ്വാഗതം പറഞ്ഞു. കംപ്യൂട്ടർ വിഭാഗം അദ്ധ്യാപകൻ മുഹമ്മദ് നിജാം ആശംസ നേർന്നു. വ്യവസായ വികസന ഓഫീസർ ലത നന്ദി പറഞ്ഞു . താലൂക്ക് വ്യവസായ ഓഫീസിലെ ഉദ്യോഗസ്ഥരായ വീണ, പ്രതിഭ, ഇന്റേൺസുകൾ, ആർ.പി. എന്നിവർ പങ്കെടുത്തു. തൊടിയൂർ ജവാൻ ഓയിൽ മിൽ ഉടമ ശിവലാൽ അനുഭവങ്ങൾ പങ്ക് വച്ചു. വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ ജി. കൃഷ്ണ പിള്ള വിദ്യാർത്ഥി സംരംഭകത്വം ആശയങ്ങൾ ബിസിനസ്സ് പ്‌ളാൻ എന്ന വിഷയത്തിൽ ക്‌ളാസ്സ് എടുത്തു.
വിദ്യാർത്ഥി സംരംഭകർ
(1) കുമാരി ഷാഹില. പി. എസ്
കുമാരി ഷാഹില. പി. എസ് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ രണ്ടാം വർഷ കൊമേഴ്‌സ് ബിരുദ വിദ്യാർത്ഥിനിയാണ്. ഈദ് കാലഘട്ടത്തിൽ ഓർഗാനിക് ഹെന്ന നിർമ്മിച്ചു തുടങ്ങിയ ഈ വിദ്യാർത്ഥി സംരംഭക ഇന്ന് ഓർഗാനിക് ഹെന്ന കോൺസ്, നെയിൽ കോൺസ്, ലിപ് ബാം, ബ്രൈഡൽ കോൺസ് എന്നീ ഉൽപന്നങ്ങൾ നിർമ്മിക്കുന്നു. കെമിക്കൽസ് ചേർക്കാതെയുള്ള തന്റെ ഉൽപന്നങ്ങൾക്ക് ധാരാളം ആവശ്യക്കാർ ഉണ്ടെന്ന് കുമാരി ഷാഹില പറയുന്നു. ഈദ് കാലയളവിൽ പ്രത്യേകിച്ച് നല്ല വിൽപനയുണ്ടായിരുന്നതായി കുമാരി ഷാഹില വെളിപ്പെടുത്തിയിരുന്നു. മറ്റ് വിദ്യാർത്ഥികൾക്കും ഷാഹില മാതൃകയാക്കാവുന്നതാണ്. പ്രാരംഭ മൂലധനം 35,000 രൂപ മാത്രമായിരുന്നു.
കുമാരി മീനാക്ഷി. ആർ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ രണ്ടാം വർഷ കൊമേഴ്‌സ് ബിരുദ വിദ്യാർത്ഥിനിയാണ്. 5,000 രൂപ തുടക്കം മൂലധനം കൊണ്ട് ഹോം മെയ്ഡ് കേക്ക് ഉൽപാദനമാണ് കുമാരി മീനാക്ഷി തുടങ്ങിയത്. ഏകദേശം 100 കേക്കുകൾ ഇതുവരെ വിൽപന നടത്തിയതായി ഈ വിദ്യാർത്ഥി സംരംഭക പറഞ്ഞു. ഭാവിയിലും ഇതുപോലെ മറ്റ് കൂടുതൽ ബേക്കറി ഉൽപന്നങ്ങൾ നിർമിക്കുവാൻ പ്ലാനുണ്ടെന്ന് ഈ സംരംഭക പറഞ്ഞു.