ലളിതമായി തുടങ്ങാവുന്ന 5 പുതു ബിസിനസുകൾ


റ്റി. എസ്. ചന്ദ്രൻ

ലളിതമായി തുടങ്ങാവുന്ന 5 പുതു ബിസിനസുകൾ

പുതുസംരംഭകരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം എന്ത് ബിസിനസ് തിരഞ്ഞെടുക്കും എന്നതാണ്. ഏതൊരു സംരംഭകർക്കും ലളിതമായി ചെയ്യാവുന്ന 5 ബിസിനസ് ആശയങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.

സവിശേഷതകൾ
* കുറഞ്ഞ നിക്ഷേപത്തിൽ ആരംഭിക്കാം.
* മികച്ച വിപണി ലഭിക്കുന്നു
* താരതമ്യേന കിടമത്സരം കുറഞ്ഞ ബിസിനസുകൾ
* മികച്ച ലാഭ വിഹിതം ലഭിക്കുന്നു.
* കുറഞ്ഞ സ്ഥലസൗകര്യങ്ങളിൽ തുടങ്ങാനാകും
* പരിസ്ഥിതി പ്രശ്നങ്ങളും കുറവായിരിക്കും
* ആഗോള ബ്രാന്റായി ഉയർത്തിക്കൊണ്ട് വരാവുന്ന സാഹചര്യം നിലവിലുണ്ട്.
* എം. എസ്. എം. ഇ യുടെ എല്ലാ സഹായങ്ങളും, പരിഗണനകളും സർക്കാർ തലത്തിൽ ലഭ്യമാകുകയും ചെയ്യും.
* സാങ്കേതിക പ്രശ്നങ്ങൾ കുറവായിരിക്കും

1. വറുത്ത കാപ്പി പരിപ്പ് (Coffee Roasted Been)
പുതുസംരംഭകർക്ക് നന്നായി ശോഭിക്കാവുന്ന ഒരു ബിസിനസ് മേഖലയാണ് കാപ്പിക്കുരു വറുത്ത് (തൊലി കളഞ്ഞത്) വിൽക്കുക എന്നത്. ഇീളളലല ഞീമേെലറ ആലലി ന് വിദേശത്തും സ്വദേശത്തും മികച്ച വിപണിയുണ്ട്. വയനാടൻ കാപ്പി ഇതിന് ഏറ്റവും പറ്റിയതാണ്. ഡ്രൈ ഗ്രേഡ് ചെയ്ത മികച്ച കാപ്പിക്കുരു വേണം ഇതിനായി തിരഞ്ഞെടുക്കുവാൻ. ആയത് മെഷീന്റെ സഹായത്തോടെ തൊലി കളയുന്നു. പിന്നീട് പരിപ്പ് റോസ്റ്റ് ചെയ്ത് ടിന്നിലാക്കി വിൽക്കുന്നു. മെഷീനിൽ ഗ്രേഡ് ചെയ്യാം. A, AA ഗ്രേഡുകൾക്കാണ് മികച്ച വില ലഭിക്കുന്നത്. കാപ്പിച്ചിനോയിലും മറ്റും ഉപയോഗിക്കുന്ന മികച്ച ഇനം റോസ്റ്റ് ചെയ്ത കാപ്പി പരിപ്പിന് അന്താരാഷ്ട്രവിപണിയിലും നല്ല ഡിമാന്റുണ്ട്.
ഉല്പാദനശേഷി : 80 എം. റ്റി
ആവശ്യമായ മെഷിനറികൾ : റോസ്റ്റർ, ഗ്രൈന്റിംഗ് മെഷീൻ, പീലിംഗ് മെഷീൻ, പായ്ക്കിംഗ് മെഷീനുകൾ മുതലായവ
ആവശ്യമായ
അസംസ്കൃത വസ്തുക്കൾ : ഉണങ്ങിയ കാപ്പിക്കുരു, പായ്ക്കിംഗ് സാമഗ്രികൾ
വൈദ്യുതി : 20 എച്ച്. പി. പവർ
കെട്ടിടം : 1000 ച. അടി
തൊഴിലാളികൾ : 6 പേർ
പദ്ധതി ചെലവ്
കെട്ടിടം : 4 ലക്ഷം രൂപ
മെഷിനറികൾ : 35 ലക്ഷം രൂപ
മറ്റ് ആസ്തികൾ : 2 ലക്ഷം രൂപ
പ്രവർത്തന മൂലധനം : 20 ലക്ഷം രൂപ
ആകെ : 61 ലക്ഷം രൂപ
വാർഷിക വിറ്റുവരവ്
80,000 കിലോഗ്രാം രൂപ 550
= 80,000 ഃ 550 = 440 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന
അറ്റാദായം = 110 ലക്ഷം രൂപ
മികച്ച ഗുണമേന്മ ഉറപ്പു വരുത്തുവാൻ ഇറ്റാലിയൻ മെഷിനറികൾ ഉപയോഗിക്കുന്നത് നന്നായിരിക്കും.

2. നാച്ചുറൽ ടെന്റർ കോക്കനട്ട് വാട്ടർ
കേരത്തിന്റെ നാടായിട്ടാണ് കേരളം അറിയപ്പെടുന്നത്. ഇളനീർ സംസ്കരണം ഏറെ സാധ്യതകൾ ഉള്ള ഒരു മികച്ച ബിസിനസാണ്. എല്ലായിടത്തും എപ്പോഴും ഇളനീർ ലഭിക്കുക ബുദ്ധിമുട്ടാണ്. എന്നാൽ ഇത് തികച്ചും പ്രകൃതിദത്തമായ രീതിയിൽ സംസ്കരിച്ച് എല്ലാ സമയത്തും എല്ലായിടത്തും എത്തിക്കാൻ സാധിക്കും. ഇത്തരം സംരംഭങ്ങൾ വേണ്ടത്ര പ്രചാരം ഇനിയും നേടിയിട്ടില്ല. കർഷകർക്ക് മികച്ച വില ലഭിക്കുവാനും ഇളനീർ സംസ്കരണം വഴി തെളിയിക്കും. കൃത്യമായി സ്ഥിരമായി ഇളനീർ ലഭ്യമാക്കുന്ന ധാരാളം ഏജന്റുമാർ ഇന്ന് കേരളത്തിന്റെ എല്ലാ പ്രദേശത്തും ഉണ്ട്. അതിനാൽ അസംസ്കൃത വസ്തുവിന്റെ ക്ഷാമവും ഉണ്ടാകുന്നില്ല.
അതത് ദിവസം ശേഖരിക്കുന്ന (തൊട്ടടുത്ത ദിവസമായാലും പ്രശ്നമില്ല) ഇളനീർ നന്നായി കഴുകി ബോറിംഗ്, സക്കിംഗ് യൂണിറ്റ് വഴി അതിൽ നിന്നും വെള്ളം ഊറ്റിയെടുക്കുന്നു. പിന്നീട് തണുപ്പിക്കുന്നു. ബയോ പ്രിസർവേറ്റീവ്സ് ആവശ്യമെങ്കിൽ ആഡ് ചെയ്യുന്നു. പിന്നീട് ബോട്ടിലിംഗ് നടത്തി സീൽ ചെയ്യുന്നു. അതിനുശേഷം പാസ്ചുറൈസ് ചെയ്യുന്നു. പിന്നീട് വീണ്ടും തണുപ്പിച്ച് ലേബൽ ചെയ്യുന്നു. വിപണിയിലേക്ക് എത്തിക്കുന്നു.
* ഉല്പാദനശേഷി: 9 ലക്ഷം ലിറ്റർ പ്രതിവർഷം
* ആവശ്യമായ മെഷീനുകൾ: വാഷിംഗ് യൂണിറ്റ്, ബോറിംഗ് ആന്റ് സക്കിംഗ് യൂണിറ്റ്, ചില്ലിംഗ് പാസ്ചുറൈസേഷൻ യൂണിറ്റ് സീലിംഗ് മെഷീൻ തുടങ്ങിയവ.
വൈദ്യുതി : 33 കെ. വി. എ
ജോലിക്കാർ : 6 പേർ
കെട്ടിടം : 2,500 ച. അടി
പദ്ധതി ചെലവ്
കെട്ടിടം : 20 ലക്ഷം രൂപ
മെഷിനറികൾ : 80 ലക്ഷം രൂപ
മറ്റ് ആസ്തികൾ : 10 ലക്ഷം രൂപ
പ്രവർത്തന മൂലധനം : 30 ലക്ഷം രൂപ
ആകെ : 140 ലക്ഷം രൂപ
ലിറ്ററിന് 200 രൂപ നിരക്കിൽ
വിൽക്കുമ്പോൾ പ്രതിദിനം 3,000 ലിറ്റർ
300 ദിവസം
( 200 ഃ 3000 ഃ 300 = 1,800 ലക്ഷം രൂപ)
വാർഷിക വിറ്റുവരവ് = 1,800 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന
വാർഷിക ലാഭം = 450 ലക്ഷം രൂപ
കേരളത്തിന് പുറത്തും വിദേശത്തും നന്നായി വിപണനം നടത്താനാകും

3. കമ്പിച്ചൂലുകൾ (Steel Brooms)
ശുചിത്വത്തിന്റെ പ്രാധാന്യം നാൾക്കുനാൾ കൂടിവരികയാണ്. മാലിന്യ സംസ്കരണ രംഗത്ത് ഏറെ സംരംഭ സാധ്യതകൾ ഉണ്ട്. ചെറുതും വലുതുമായ ഒട്ടനവധി സംരംഭങ്ങൾക്ക് ഇവിടെ സാധ്യതകൾ ഉണ്ട്. അത്തരം മേഖലയിൽ ശോഭിക്കാവുന്ന ഒരു മികച്ച ബിസിനസ് ആണ് കമ്പിച്ചൂലുകൾ. ഇരുമ്പ് ചൂലുകൾ അഥവാ കമ്പിച്ചൂലുകൾ (ടലേലഹ ആൃീീാ)െ എന്നിവയുടെ നിർമ്മാണവും വിൽപനയും ലളിതമായി ചെയ്യാവുന്ന ഒരു ബിസിനസാണ്. തീരെ കിടമത്സരം കുറഞ്ഞ ഒരു വിപണി ഇതിനുണ്ട്. അൽപം എഞ്ചിനീയറിംഗ് പരിചയം ഉണ്ടെങ്കിൽ സാങ്കേതികമായി വിജയിക്കാം.
സ്പ്രിങ്ങ് സ്റ്റീൽ വയർ (കമ്പി) യാണ് ഇതിന്റെ പ്രധാന അസംസ്കൃത വസ്തു. കമ്പികൾ നേരെ ആക്കിയശേഷം ഒരു അടി വലുപ്പത്തിൽ കട്ട് ചെയ്യുന്നു. ജി. ഐ. ഷീറ്റ് കട്ട് ചെയ്ത് ദ്വാരമിടുന്നു. കമ്പികൾ ദ്വാരത്തിലൂടെ കോർത്ത് ഹോൾഡറുമായി ഘടിപ്പിക്കുന്നു. പിന്നീട് പ്രസ് ചെയ്ത് ഇത് ലോക്ക് ചെയ്യുന്നു. (കമ്പിവല തയ്യാറായി) ഹാന്റിൽ പിടിപ്പിക്കേണ്ട ഹോൾഡർ തയ്യാറാക്കി ഹോൾഡറിനേയും കമ്പിവലയേയും പൈപ്പുമായി ബന്ധിപ്പിച്ച് ഗാൽവനൈസ് ചെയ്ത് ഹാന്റിൽ ഉറപ്പിച്ച് സ്ക്രൂ ചെയ്യുന്നു. കമ്പിച്ചൂലുകൾ തയ്യാറായിക്കഴിഞ്ഞു.
ഉൽപാദനശേഷി : 72,000 എണ്ണം
ആവശ്യമായ മെഷിനറികൾ : പവർ പ്രസ്സ്, ഫ്ളൈ പ്രസ്,


പവർ ഷിയർ,
ഹൈഡ്രോളിക്
പ്രസ്, ഡ്രില്ലിംഗ്
മെഷീൻ, സ്പോട്ട്
വെൽഡർ, കമ്പി
നേരെയാക്കുന്ന
മെഷീൻ
മുതലായവ
വൈദ്യുതി : 10 എച്ച്. പി
ജോലിക്കാർ : 6 പേർ
കെട്ടിടം : 1,000 ച. അടി
പദ്ധതി ചെലവ്
കെട്ടിടം : 8 ലക്ഷം രൂപ
മെഷിനറികൾ : 12 ലക്ഷം രൂപ
പ്രവർത്തന മൂലധനം : 10 ലക്ഷം രൂപ
മറ്റ് ആസ്തികൾ : 5 ലക്ഷം രൂപ
ആകെ : 35 ലക്ഷം രൂപ
110 രൂപ നിരക്കിൽ കമ്പിച്ചൂൽ വിൽക്കുമ്പോൾ ലഭിക്കാവുന്ന വരുമാനം. 79.20 ലക്ഷം രൂപ പ്രതീക്ഷിക്കാവുന്ന ലാഭം 19,800 രൂപ.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മികച്ച രീതിയിൽ വിപണനം നടത്താം. പൊതു വിപണിയിലും നന്നായി ശോഭിക്കാം.

4. ലാഭം കിളിർക്കുന്ന ടിഷ്യു ലാബുകൾ
ടിഷ്യു ലാബുകളും, ടിഷ്യു കൾച്ചർ സംരംഭങ്ങളും വേണ്ടത്ര നാം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. സംരംഭകർക്ക് മികച്ച അവസരങ്ങൾ തുറന്ന് നൽകുന്ന ഒരു നിക്ഷേപരംഗം കൂടിയാണ് ടിഷ്യു ലാബുകളുടേത്. ടിഷ്യു കൾച്ചർ ലാബിലൂടെ അത്യുൽപാദന ശേഷിയുള്ള വാഴകൾ, അലങ്കാര ചെടികൾ (Indoor Plants) എന്നിവയാണ് നിർമ്മിച്ചു വിൽക്കുന്നത്. വിവിധ ഇനം വാഴകളാണ് മുഖ്യമായും ചെയ്യാവുന്നത്. 10 മികച്ച ഇനം വാഴകൾ ഇത്തരത്തിൽ ചെയ്യാനാകും. കണ്ണൻ, നേന്ത്ര, ആറ്റുനേന്ത്രൻ, മൈസൂർ പൂവൻ, പൂവൻ, ചെങ്കദളി, പൂജാ കദളി തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും ലാബുകളിൽ ഉൽപാദിപ്പിച്ച് വിൽക്കേണ്ടത്. ഉൽപാദന ചെലവ് തീരെ കുറഞ്ഞ ഒരു ബിസിനസ് കൂടിയാണിത്.


മാതൃ വൃക്ഷത്തിന്റെ കിഴങ്ങാണ് ഇതിലെ മൂല്യ അസംസ്കൃത വസ്തു. വളരെ ശ്രദ്ധയോടെ വേണം ഇവ ശേഖരിക്കാനും, കിഴങ്ങിന്റെ അവസാനഭാഗം മുറിച്ചെടുത്ത് സംസ്കരണത്തിലൂടെ തൈകൾ ഉൽപാദിപ്പിക്കാനും. 50 കിലോ വരെ തൂക്കം ലഭിക്കുന്ന ആറ്റുനേന്ത്രൻ പോലുള്ള വാഴതൈകൾ നിർമ്മിച്ചെടുക്കാനാകും.
ഉൽപാദനശേഷി : 9 ലക്ഷം തൈകൾ
ആവശ്യമായ
മെഷിനറികൾ : ഇതിന് മെഷിനറികൾ ഒന്നുംതന്നെ
ആവശ്യമില്ല. പക്ഷേ
ലാബ് സംവിധാനങ്ങൾ
ഒരുക്കണം. റാക്കുകൾ,
ലാമിനാർ ഫ്ളോർ,
മൈക്രോ ബാലൻസ്,
പി. എച്ച്. മീറ്റർ, റ്റി. ഡി.
എസ്. മീറ്റർ, സീലിംഗ്
മെഷീൻ, ബീക്കേഴ്സ്,
ടെസ്റ്റ്യൂബുകൾ
എന്നിവയാണ് വേണ്ടത്.
വൈദ്യുതി : 10 എച്ച്. പി
ജോലിക്കാർ : 15 പേർ
കെട്ടിടം : 1,000 ച. അടി (എ. സി.)
പദ്ധതി ചെലവ്
കെട്ടിടം : 15 ലക്ഷം രൂപ
ഉപകരണങ്ങൾ : 8 ലക്ഷം രൂപ
പ്രവർത്തന മൂലധനം : 5 ലക്ഷം രൂപ
മറ്റുള്ളവ : 2 ലക്ഷം രൂപ
ആകെ : 30 ലക്ഷം രൂപ

15 രൂപ നിരക്കിലാണ് മൊത്ത വിതരണക്കാർക്ക് ഇപ്പോൾ നൽകാവുന്നത് 9 x 15 = 135 ലക്ഷം രൂപയാണ് പ്രതിവർഷം ലഭിക്കാവുന്ന കുറഞ്ഞ വിറ്റുവരവ്. 50% വരെ അറ്റാദായം പ്രതീക്ഷിക്കാം. (അസംസ്കൃത വസ്തു ചെലവ് ‘0’ ആണ്)

5. ഇന്റീരിയർ ഡെക്കറേഷൻ; സാധ്യതകൾ ഏറെ
ഇന്റീരിയർ ഡിസൈനിംഗ് രംഗത്തുള്ള സാധ്യതകൾ ഏറെ വലുതാണ്. ഇന്റീരിയർ ഡെക്കറേഷൻ എന്ന് പൊതുവെ പറയുന്ന പ്രവൃത്തികളിൽ ഏതെങ്കിലും ഇനങ്ങൾ മാത്രം ഏറ്റെടുത്തുകൊണ്ടും സംരംഭ മേഖലയിലേക്ക് വരാം. മോഡുലാർ കിച്ചൺ, ഹോം മോഡുലാർ വർക്കുകൾ, ബെഡ് റൂം സെറ്റിംഗ്, കിഡ്സ് റൂം സെറ്റിംഗ്, ടി. പി. യൂണിറ്റ്, സ്റ്റെയർ കെയ്സ്, പാർട്ടീഷനുകൾ, ഫർണിച്ചറുകൾ, സ്റ്റാൻഡുകൾ തുടങ്ങി വീടിന്റെ ഉള്ളും പുറവും മോടി പിടിപ്പിക്കുന്ന എല്ലാത്തരം ജോലികളും ഏറ്റെടുത്ത് ചെയ്യുന്നത് ഒരു മികച്ച ബിസിനസ് അവസരമാണ്. മാറുന്ന കാലത്തിനനുസരിച്ച് ഇവയെ രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്.
നന്നായി ഡിസൈൻ ചെയ്യുക, പരമാവധി ഏരിയ ഉപയോഗപ്പെടുത്തുക, കുറഞ്ഞ നിരക്കിൽ വർക്ക് ചെയ്യുക, കസ്റ്റമറുടെ താത്പര്യത്തിനനുസരിച്ച് മെറ്റീരിയലുകൾ ഉപയോഗിക്കുക, ഡിസൈൻ രൂപപ്പെടുത്തുക എന്നിവയാണ് സംരംഭത്തെ ശ്രദ്ധേയമാക്കുന്നത്. ഓർഡർ പ്രകാരം മാത്രം വർക്കുകൾ ചെയ്ത് കൊടുത്താൽ മതി. 50% എങ്കിലും അഡ്വാൻസ് വാങ്ങാം. പുതിയ വീടുകൾ, ഫ്ളാറ്റുകൾ, ഷോപ്പുകൾ, ഓഫീസുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഓർഡർ പിടിക്കണം.
ഉൽപാദനശേഷി : 240 ലക്ഷം പ്രതിവർഷം
ആവശ്യമായ
മെഷിനറികൾ : ഹൈഡ്രോളിക് കോൾഡ് പ്രസ്,
പാനൽ ആന്റ് ബോറിംഗ് മെഷീൻ,
എഡ്ജ് ബെന്റിംഗ്
മെഷീൻ, കംപ്രസർ,
പ്രീ മില്ലിംഗ്,
ഡസ്റ്റ് കളക്ടർ
മുതലായവ
വൈദ്യുതി : 25 എച്ച്. പി
ജോലിക്കാർ : 10 പേർ
കെട്ടിടം : 2,000 ച. അടി
പദ്ധതി ചെലവ്
കെട്ടിടം : 10 ലക്ഷം രൂപ
മെഷിനറികൾ : 30 ലക്ഷം രൂപ
പ്രവർത്തന മൂലധനം : 10 ലക്ഷം രൂപ
മറ്റ് ആസ്തികൾ : 5 ലക്ഷം രൂപ
ആകെ : 55 ലക്ഷം രൂപ
മെഷിനറി സേവനം പുറത്ത് നിന്നും ഉപയോഗപ്പെടുത്തുകയാണെങ്കിൽ സ്ഥിരനിക്ഷേപം ഒഴിവാക്കാം. ലളിതമായി തുടങ്ങാം.
പ്രതീക്ഷിക്കുന്ന
ലാഭം = 48 ലക്ഷം രൂപ
പ്രതിവർഷം
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)