ചെറുകിട സംരംഭങ്ങളുടെ ശേഷി ഉയർത്താൻ
പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ
കേരളത്തിൽ നടപ്പിലാക്കിയ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി പുതിയ ഒരു പദ്ധതി കൂടി തുടങ്ങുകയാണ് (ങടങഋ ടരമഹല ൗു ങശശൈീി). തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളുടെ ഉൽപാദനശേഷി ഉയർത്തുന്നതിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങളായും ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളായും ശേഷി ഉയർത്തുന്നതിനുള്ള പദ്ധതി എന്നാണ് ഇതിൻറെ പേര്. (ടരവലാല ീേംമൃറ െമശൈേെമിരല ളീൃ ങശരൃീ ീേ ടാമഹഹ, ടാമഹഹ ീേ ങലറശൗാ ടരമഹശിഴ ൗു ീള ങടങഋട) ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് 20/05/2023 ൽ പുറത്തിറങ്ങി. നിർമ്മാണ സ്ഥാപനങ്ങൾക്കും സേവന സ്ഥാപനങ്ങൾക്കും ഇത് പ്രകാരമുള്ള ആനുകൂല്യം ലഭിക്കും.
മൂന്ന് ഘട്ടമായി ആനുകൂല്യങ്ങൾ
1) പ്രോജക്ട് റിപ്പോർട്ടിന് ധനസഹായം
ഉല്പാദന ശേഷി ഉയർത്തുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഒരു ലക്ഷം രൂപ വരെയാണ് പരമാവധി സബ്സിഡി ലഭിക്കുക. വ്യവസായ വകുപ്പിന്റെ അംഗീകൃത കൺസൾട്ടന്റ്മാർ ഉണ്ടാക്കിയ പ്രോജക്ട് റിപ്പോർട്ടുകൾക്കാണ് ഇപ്രകാരം ആനുകൂല്യം ലഭിക്കുക.
2)സ്ഥിരനിക്ഷേപത്തിന് സബ്സിഡി
സ്കെയിൽ അപ് ചെയ്യുന്നതിന്ന് വേണ്ടി വരുന്ന സ്ഥിര നിക്ഷേപത്തിന് 40% വരെ സർക്കാർ സബ്സിഡി ലഭിക്കും. അധികമായ ഭൂമി, കെട്ടിടം, മെഷിനറികൾ, മറ്റ് സ്ഥിര നിക്ഷേപങ്ങൾ എന്നിവ ഇതിന് പരിഗണിക്കും. ഇത്തരത്തിൽ നിക്ഷേപം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ അപേക്ഷിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകളും മതിയായ കാരണങ്ങളുണ്ടെങ്കിൽ മാപ്പ് ആക്കി പരിഗണിക്കും. ഒരു സംരംഭത്തിന് പരമാവധി ലഭിക്കുന്ന സബ്സിഡി 2 കോടി രൂപ വരെയാണ്. പല ഘട്ടങ്ങളിലായി ഇപ്രകാരം സബ്സിഡി വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
3) പ്രവർത്തനം മൂലധന വായ്പക്ക് പലിശ സബ്സിഡി
ഉത്പാദനശേഷി ഉയർത്തൽ പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന പ്രവർത്തന മൂലധന വായ്പയിന്മേലുള്ള പലിശയുടെ 50 ശതമാനമാണ് സബ്സിഡിയായി ലഭിക്കുക. പലിശ അടച്ചശേഷം അത് തിരിച്ചു നൽകുന്ന രീതിയിൽ ആയിരിക്കും പദ്ധതി. ആറുമാസത്തിലൊരിക്കലോ ഒരു വർഷത്തിലൊരിക്കലോ നാലുവർഷം കൂടുമ്പോഴോ ഇപ്രകാരം ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്. 50 ലക്ഷം രൂപ വരെയാണ് പരമാവധി പലിശ സബ്സിഡിയായി ലഭിക്കുക.നാലുവർഷവും തുടർച്ചയായി ലഭിക്കും എന്ന നേട്ടമുണ്ട്. പ്രവർത്തന മൂലധനത്തിന് അധിക വായ്പയും പുതിയ വായ്പയും എടുക്കുമ്പോൾ ഈ ആനുകൂല്യം കിട്ടും എന്നാൽ പുതുക്കുന്നതിന് ലഭിക്കില്ല.
ജില്ലാ സംസ്ഥാന തല സമിതികൾ
ഇതിന്റെ നടത്തിപ്പിന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രത്യേക സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ മെമ്പർ സെക്രട്ടറിയും, എൽഡിഎം, ഫിനാൻസ് ഡിപ്പാർട്ട്മെന്റ്, കെ. എഫ്. സി, കെ.എസ്.എസ് ഐ.എ തുടങ്ങിയവർ അംഗങ്ങളായി ജില്ലാതലത്തിലും, ഡയറക്ടറുടെ മേൽനോട്ടത്തിൽ സംസ്ഥാനതലത്തിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികളുടെ അംഗീകാരത്തിന് വിധേയമായിട്ടാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുൻകൂട്ടി പ്രോജക്ട് അംഗീകരിച്ച് വാങ്ങണം. ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത് വ്യവസായ വകുപ്പിന്റെ ഓൺലൈൻ സൈറ്റ് വഴിയാണ്.
>താലൂക്ക് വ്യവസായ ഓഫീസുകളിലാണ് ക്ലെയിമിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്.
>30 ദിവസത്തിനുള്ളിൽ അപേക്ഷയിൽ ശുപാർശ ചെയ്തു ജില്ലാ കമ്മിറ്റിക്ക് സമർപ്പിക്കണം.
>മുൻകൂർ അംഗീകാരം കിട്ടിയതിനുശേഷം വേണം ആനുകൂല്യങ്ങൾ ക്കുള്ള അപേക്ഷ സമർപ്പിക്കാൻ
>ഉൽപാദന തോത് ഉയർത്തൽ പ്രക്രിയ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ സ്ഥിര നിക്ഷേപ സബ്സിഡിക്കുള്ള അപേക്ഷ സമർപ്പിക്കണം. എന്നാൽ മതിയായ കാരണങ്ങളുണ്ടെങ്കിൽ മൂന്ന് വർഷം വരെ ഇളവ് ലഭിക്കുന്നതിനും വ്യവസ്ഥയുണ്ട്.
>പ്രവർത്തന മൂലധന വായ്പ കൈപ്പറ്റി ആറുമാസത്തിനുള്ളിലോ ഒരു വർഷത്തിനുള്ളിലോ നാലുവർഷത്തിനു ശേഷമോ പലിശ സബ്സിഡി ക്ലെയിം ചെയ്യാവുന്നതാണ്. നാലുവർഷത്തിനുശേഷം ക്ലെയിംചെയ്യുമ്പോൾ മൂന്നുമാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
>ശേഷി ഉയർത്തുന്ന നടപടി പൂർത്തിയാക്കിയ ശേഷം അഞ്ചുവർഷം തുടർച്ചയായി പ്രവർത്തിച്ചു കൊള്ളാം എന്ന് സംരംഭകർ അണ്ടർടേക്കിങ് നൽകണം.
അപേക്ഷയിൽ നടപടി എടുക്കുവാൻ കൃത്യമായ സമയക്രമവും (30 ദിവസം) ഉത്തരവിൽ പറയുന്നുണ്ട്.
അപേക്ഷയിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർ പ്രതിദിനം 500 രൂപ നഷ്ടപരിഹാരം പരമാവധി 10000 രൂപ വരെ നൽകണമെന്നും, അത് ശമ്പളത്തിൽ നിന്ന് പിടിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ചെറിയ തോതിലുള്ള ഫീസും അപേക്ഷയോടൊപ്പം നൽകണം. സി.പി.ആർ സബ്സിഡിക്ക് ആയിരം രൂപയും , സ്ഥിരനിക്ഷേപ സബ്സിഡിക്ക് 0.1% വും (5000 മുതൽ10000 വരെ), പ്രവർത്തന മൂലധന പലിശ സബ്സിഡിക്ക് 0.1 % വും (1000മുതൽ 5000 വരെ) ഫീസ് നൽകണം.
സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങൾ ആയി ഉയർത്തുന്നതിനും ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളായി വളർത്തുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പദ്ധതിക്ക് സർക്കാർ രൂപം നൽകിയിരിക്കുന്നത്.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)