ഈസോഫ് ഡൂയിംഗ് ബിസിനസ്: ഇന്ത്യയുടെ സാധ്യകളും കേരളത്തിൻറെ റാങ്കിംഗും
റ്റി. എസ്. ചന്ദ്രൻ
ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ റാങ്കിങ്ങിൽ ഇന്ത്യ 63 -ാം സ്ഥാനത്താണ് ഇപ്പോൾ. 130 – ൽ നിന്നുമാണ് ഈ ഉയർച്ച. സംസ്ഥാന റാങ്കിങ്ങിൽ കേരളം പതിനഞ്ചാം സ്ഥാനത്തിന് അർഹനായിരിക്കുന്നു. വ്യവസായ സമൂഹം പ്രത്യേകിച്ചും പൊതുസമൂഹം സാധാരണ നിലയിലും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമാണ് ഇത് . 28-ാം റാങ്കിൽ നിന്നുമാണ് കേരളം പതിനഞ്ചാം സ്ഥാനത്തേക്ക് ഉയർന്നത് എന്നുകൂടി ഓർക്കണം. ജനങ്ങളുടെ ജീവിത നിലവാരം സമ്പത്ത് വ്യവസ്ഥയിൽ നിലനിൽക്കുന്ന ബിസിനസ് സാഹചര്യത്തെ അനുസരിച്ച് വ്യത്യാസപ്പെടുന്നു. മികച്ച ബിസിനസ് അന്തരീക്ഷം ആരോഗ്യകരമായ ഒരു സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ.് മികച്ച ഒരു സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം ഉണ്ടാക്കിയെടുക്കുന്നതിന് മികച്ച വ്യവസായ അന്തരീക്ഷം ആവശ്യമാണ്. ഇത്തരത്തിലുള്ള ബിസിനസ് നിലവാരം പരിശോധിക്കുകയാണ് ഋഛഉആ ബിസിനസ് ചെയ്യുന്നത.്
എന്താണ് ഈസോഫ് ഡൂയിങ് ബിസിനസ് ?
ഒരു ബിസിനസ് തുടങ്ങുക, നടത്തുക, ആവശ്യമെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കുക ഇവയ്ക്കുള്ള നടപടിക്രമങ്ങൾ എത്രമാത്രം എളുപ്പമാണ് എന്നുള്ളതാണ് ഋഛഉആ പരിശോധിക്കുന്നത്. അതുകൊണ്ട് ബിസിനസ് എളുപ്പമാക്കാനുള്ള എല്ലാ നിയമപരമായ വഴികളും സ്വീകരിക്കുകയാണ് സർക്കാരുകൾ ചെയ്തുവരുന്നത്. ബിസിനസിന്റെ നടപടിക്രമങ്ങൾ സുതാര്യവും വ്യവസ്ഥാപിതവും സമയബന്ധിതവും കുറഞ്ഞ ചിലവിലും നടത്തുവാൻ കഴിയണം. ഇതിനുള്ള സാഹചര്യങ്ങൾ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയാണ് ഇവിടെ ഋഛഉആ ചെയ്യുന്നത്. 2006 മുതലാണ് വേൾഡ് ബാങ്ക് ലോക സമ്പദ് വ്യവസ്ഥയെ ഈ സോഫ് ഡൂയിങ് ബിസിനസിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗ് നൽകുവാൻ തുടങ്ങിയത്. 12 മാനദണ്ഡങ്ങളാണ് ഇപ്പോൾ റാങ്കിങ്ങിനായി പരിഗണിക്കുന്നത്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ മാനദണ്ഡങ്ങൾ
1.ബിസിനസ് ആരംഭിക്കുക- നടപടിക്രമങ്ങൾ, സമയം, ചെലവ്, ക്യാപിറ്റൽ തുടങ്ങിയവ.
2.നിർമ്മാണ അനുമതികൾ- നടപടിക്രമങ്ങൾ, സമയം, ചിലവ്, ഒരു വെയർഹൗസ് നിർമ്മിക്കാനുള്ള സമയം എന്നിവ
3.വൈദ്യുതി ലഭ്യമാക്കൽ- നടപടിക്രമങ്ങൾ സമയം സ്ഥിരം കണക്ഷന് വേണ്ടി വരുന്നചിലവ് തുടങ്ങിയവ.
4.വസ്തു രജിസ്ട്രേഷൻ- വാണിജ്യ റിയൽ എസ്റ്റേറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമം സമയം ചെലവ് എന്നിവ
5.വായ്പകൾ നേടുക- നിയമപരമായി വായ്പ അവകാശ സൂചികയുടെ പിൻബലം.
6.നിക്ഷേപകരെ സംരക്ഷിക്കുക- കോർപ്പറേറ്റ് നിയമങ്ങൾ, ഷെയർ എടുക്കുന്നവരുടെ സംരക്ഷണം എന്നിവ
7.നികുതി അടയ്ക്കൽ പ്രക്രിയ- ആകെ നികുതി നിരക്ക്, സംവിധാനം, സമയം തുടങ്ങിയ എല്ലാവിധ ടാക്സ് നിയന്ത്രണങ്ങളും
8.അതിർത്തികൾക്കപ്പുറമുള്ള വ്യാപാരം, കയറ്റുമതി, ഇറക്കുമതി ഇവ ചെയ്യാനുള്ള ചെലവ് സമയം താരതമ്യമേന്മകൾ.
9.കരാറുകൾ പാലിക്കുക- ഒരു കരാർ നടപ്പാക്കുന്നതിലെ നടപടിക്രമങ്ങളും ചെലവും സമയവും.
10.പാപ്പരത്വം സ്പഷ്ടമാക്കൽ (ഞലീെഹ്ശിഴ ശിീെഹ്ലിര്യ) നിയമപരമായ നടപടികളുടെ സുതാര്യത സമയം ചെലവ്.
11.തൊഴിലാളികളുടെ ശാക്തീകരണം, തൊഴിൽ നിയമങ്ങളിലെ വഴക്കം, സ്വീകാര്യത.
12.ഗവൺമെന്റുമായി കരാറിൽ ഏർപ്പെടൽ, പൊതുസംഭരണ നയം അനുസരിച്ച് പങ്കാളിയാകാനുള്ള നടപടികൾ സമയം എന്നിവ
ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളിലെ സമ്പത്ത് വ്യവസ്ഥകൾ തമ്മിലും, രാജ്യത്തിനകത്ത് സംസ്ഥാനങ്ങൾ തമ്മിലും ആരോഗ്യകരമായ ഒരു മത്സരമാണ് നടക്കുന്നത്. റാങ്കിംഗ് ഉയർത്തേണ്ടത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തിനകത്ത് ജില്ലകൾ തമ്മിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലോ ബാധകമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ റാങ്കിംഗ് വിലയിരുത്താവുന്നതും അപ്രകാരം നിശ്ചയിച്ച് അംഗീകാരങ്ങൾ നൽകാവുന്നതുമാണ്.

EODB ബിസിനസിന്റെ പ്രാധാന്യം
ഒരു രാജ്യത്തിൻറെ വികസനം ആ രാജ്യത്ത് നിലനിൽക്കുന്ന വ്യവസായ അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷം ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അസംസ്കൃത വസ്തുക്കൾ സംസ്കരിച്ചെടുത്ത് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ആക്കുമ്പോഴാണ് അത് സമ്പദ്വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകുന്നത്. ഉൽപാദനം, വിതരണം, വിപണനം എന്നീ രംഗങ്ങളിൽ എല്ലാം വളർച്ച ഉണ്ടാകേണ്ടതുണ്ട്. ഇത്തരം മേഖലകളിലെ വളർച്ച അളന്നു നോക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്, ഓൺലൈൻ സർവീസുകൾ, റോബോട്ടിക് ആപ്ലിക്കേഷൻ, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് മികച്ച ഇൻകുബേഷൻ സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഇത്തരം സൗകര്യങ്ങൾ ഉണ്ടാക്കുന്നതിന് വ്യവസായ രംഗം ശക്തി പ്രാപിക്കുന്നതിനും അതിനു തടസ്സം നിൽക്കുന്ന ഘടകങ്ങളെ ഒഴിവാക്കുക തന്നെ വേണം. അതിനുള്ള അവസരമാണ് EODB പ്രധാനം ചെയ്യുന്നത്.
മാക്രോ സാമ്പത്തിക സ്ഥിതി പരിഗണിക്കുന്നില്ല
ഒരു രാജ്യത്ത് നിലനിൽക്കുന്ന മൊത്ത സാമ്പത്തിക സ്ഥിതി ഋഛഉആ ബിസിനസ്സിൽ പരിഗണിക്കുന്നില്ല. ആഗോള സാമ്പത്തിക സംവിധാനം, തദ്ദേശീയ സാമ്പത്തിക സ്ഥിതി സർക്കാരിന്റെ സാമ്പത്തിക നിലവാരം എന്നിവയും പരിഗണിക്കുന്നില്ല. തൊഴിലിന്റെ സ്ഥിതി, അഴിമതി, ദാരിദ്ര്യം, സ്ഥിരത, പരിസ്ഥിതി, ധനവിപണി, ഐപിആർ, എന്നിവയും പരിഗണിക്കുന്ന വിഷയങ്ങൾ അല്ല.

ഇന്ത്യ 63 – ആം റാങ്കിൽ
ഋഛഉആ ബിസിനസ്സിൽ ഇന്ത്യയുടെ റാങ്ക് 63 ആയി ഉയർന്നിരിക്കുന്നു. 130 സ്ഥാനത്തായിരുന്നു ഇന്ത്യ. പ്രധാന ലോക റാങ്കിംഗ് ഇപ്രകാരമാണ്.
1 സിംഗപ്പൂർ
2 ഹോങ്ങ്കോങ്ങ് (ചൈന)
3 നൂസിലന്റ്
4 യൂ എസ്
5 ഡെൻമാർക്ക്
63. ഇന്ത്യ
ഇന്ത്യയുടെ റാങ്കിംഗ് അൻപതായി ഉയർത്തണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത് ഇതിനുള്ള നടപടികൾ ഊർജ്ജിതമായി നടന്നു വരുന്നു.
ഇന്ത്യയിലെ റാങ്കിംഗ്
മേൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും റാങ്കിംഗ് നടത്തുന്നത് ആഭ്യന്തര വ്യാപാര വ്യവസായ പ്രോത്സാഹന വകുപ്പാണ്.(ഉലുമൃാേലി േളീൃ ുൃീാീശേീി ീള ശിറൗേെൃ്യ മിറ ശിലേൃിമഹ ൃേമറല). അതിൻറെ അടിസ്ഥാനത്തിൽ 2022ൽ സംസ്ഥാനങ്ങളിലെ പ്രധാന റാങ്കിംഗ് ഇപ്രകാരം നിശ്ചയിച്ചിരിക്കുന്നു.
1 ആന്ധ്രപ്രദേശ്
2 ഹരിയാന
3 കർണാടക
4 പഞ്ചാബ്
5 തമിഴ്നാട്
6 തെലുങ്കാന
15 കേരളം
ഇന്ത്യ ഗവൺമെൻറ് നിർദ്ദേശിച്ച 187 പരിഷ്കാരങ്ങളിൽ 157 എണ്ണവും നടപ്പാക്കിയ കേരളത്തിൻറെ റാങ്കിംഗ് പതിനഞ്ചായി ഉയർന്നിരിക്കുന്നു എന്നതാണ് സന്തോഷകരം
കേരളം ഏറെ മുന്നോട്ടുപോയി
2017 -18 മുതൽ നിരവധി പരിഷ്കാരങ്ങൾ സംസ്ഥാന സർക്കാർ കൊണ്ടുവന്നു. കേരളത്തിലെ വ്യവസായ അന്തരീക്ഷം കൂടുതൽ സൗഹൃദം ആകുന്നതിന് കൊണ്ടുവന്ന പ്രധാന നിയമമാണ് കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് 2018. ഇത് പ്രകാരമുള്ള ഗടണകഎഠ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം നിലവിൽ വന്നത് 2019 ഫെബ്രുവരിയിലാണ്. അതിപ്പോൾ പൂർണമായ തോതിൽ പ്രവർത്തനക്ഷമമായിരിക്കുന്നു. 30 ദിവസത്തിനുള്ളിൽ അപേക്ഷിക്കുന്നവർക്ക് ലൈസൻസുകൾ നൽകാൻ കഴിയുന്ന തരത്തിൽ അത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 2019 ലെ എം എസ് എം ഇ ഫെസിലിറ്റേഷൻ ആക്ട് ആണ് മറ്റൊരു പ്രധാന നിയമനിർമാണം . മുൻകൂർ അനുമതി ഇല്ലാതെതന്നെ ബിസിനസ് ചെയ്യുന്നതിന് ഈ നിയമം അനുവദിക്കുന്നു. 2019 കേരള സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് ഭേദഗതി നിയമം, കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ വരുത്തിയ ഇളവുകൾ, നാനോ യൂണിറ്റുകൾക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ, ജില്ലാ സംസ്ഥാന തലങ്ങളിലുള്ള ഫെസിലിറ്റേഷൻ കൗൺസിലുകൾ തുടങ്ങിയവയെല്ലാം 2019-20 കാലഘട്ടത്തിലാണ് നടപ്പിലായത് . അതുകൊണ്ടുതന്നെ 2022 റാങ്കിങ്ങിൽ ഇവ പരിഗണിച്ചു കാണണം. 2018 മുതൽ സംസ്ഥാനത്ത് നടപ്പിലാക്കിയ പരിഷ്കാരങ്ങൾ പൂർണ്ണമായും പരിഗണിച്ച് പുതിയ റാങ്കിംഗ് നടത്തുമ്പോൾ കേരളത്തിൻറെ നില ഇനിയും ഉയരാൻ ആണ് സാധ്യത.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ആണ് ലേഖകൻ