ഇലക്ട്രിക്കൽ പാനൽ ബോർഡുകളുടെ നിർമ്മാണംവിജയക്കുതിപ്പുമായി ഭാരത് എഞ്ചീനീയറിംഗ്

ഇലക്ട്രിക്കൽ പാനൽ ബോർഡുകളുടെ നിർമ്മാണ രംഗത്ത് രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കമ്പനിയാണ് കേരളം ആസ്ഥാനമായുള്ള ഭാരത് എഞ്ചീനീയറിംഗ്. റെസിഡൻഷ്യൽ, കോമേഴ്സ്യൽ പ്രൊജക്ടുകൾക്ക് വേണ്ടി ഏറ്റവും മികച്ച ഗുണമേൻമയിൽ ഇലക്ട്രിക്കൽ പാനൽ ബോർഡുകൾ നിർമ്മിച്ച് നൽകുന്നതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ മേഖലയിൽ ആധിപത്യം പുലർത്താൻ ഭാരത് എഞ്ചീനീയറിംഗിന് കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രമുഖ സർക്കാർ- സ്വകാര്യ കമ്പനികൾ ഭാരത് എഞ്ചീനീയറിംഗിന്റെ സ്ഥിരം ഉപഭോക്താക്കളാണെന്നത് കമ്പനിയുടെ വിശ്വാസ്യതയുടെയും ഉത്പന്നത്തിന്റെ ഗുണമേൻമയുടെയും സാക്ഷ്യപത്രമാകുകയാണ്.

കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, അടിസ്ഥാന സൗകര്യ നിർമ്മാണ മേഖലയിൽ കേരളത്തിലെ ഏറ്റവും പ്രമുഖ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഭാരത് എഞ്ചീനീയറിംഗ് നേരിട്ട് ഇലക്ട്രിക്കൽ പാനൽ ബോർഡുകൾ നിർമ്മിച്ചു നൽകുന്നു. ഇതിനു പുറമെ ഐ.എസ്.ആർ.ഒ, എൻ.ടി.പി.സി തുടങ്ങി കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള രാജ്യത്തെ വൻകിട സ്ഥാപനങ്ങൾക്ക് വേണ്ടി അവരുടെ വെൻഡർമാർ മുഖേന ഇലക്ട്രിക്കൽ പാനൽ ബോർ ഡുകൾ വിതരണം നടത്തുന്നു്. യു.എ.ഇ, സൗദി അറേബ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും ഭാരത് എഞ്ചീനീയറിംഗ് അവരുടെ ഉത്പന്നങ്ങൾ സ്ഥിരമായി കയറ്റി അയക്കുന്നുണ്ട്.

ഇലക്ട്രിക്കൽ പാനൽ ബോർഡുകൾ ഏറ്റവും മികച്ച ഗുണമേന്മയിൽ നിർമ്മിക്കാൻ സാധിക്കുന്നുവെന്നതാണ് ഭാരത് എഞ്ചീനീയറിംഗിനെ വേറിട്ട് നിർത്തുന്നത്. ഇതിന് തെളിവായി ഐ.എസ്.ഒ 2015 അടക്കമുള്ള ഗുണമേന്മാ സർട്ടിഫിക്കറ്റുകൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് ന്യൂനതകളില്ലാത്ത രീതിയിലും പരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാത്ത രീതിയിലും ഉത്പാദനം നടത്തുന്ന മൈക്രോ, സ്മോൾ ആൻഡ് മീഡിയം വ്യവസായ സംരംഭങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 2022 ലെ സെഡ് (ZED) സർട്ടിഫിക്കറ്റിന് ഭാരത് എഞ്ചീനീയറിംഗ് അർഹരായിട്ടുണ്ട്. കേരളത്തിൽ ഏഴ് സംരംഭങ്ങൾക്ക് മാത്രമേ ഇതുവരെ സെഡ് (ZED) സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടു ള്ളൂവെന്നറിയുമ്പോഴാണ് ഉത്പന്നത്തിന്റെ ഗുണമേൻമയിലും അതിനെ പരിസ്ഥിതി സൗഹൃദമാക്കുന്നതിലും ഭാരത് എഞ്ചീനീയറിംഗ് എത്രമാത്രം ശ്രദ്ധ പുലർത്തുന്നുെന്ന കാര്യം വ്യക്തമാകുന്നത്. ഇലക്ട്രിക്കൽ പാനൽ ബോർഡുകളുടെ നിർമ്മാണ രംഗത്ത് സെഡ് (ZED) സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ കമ്പനിയാണ് ഭാരത് എഞ്ചീനീയറിംഗ് എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.

ഇലക്ട്രിക്കൽ പാനൽ ബോർഡുകളുടെ നിർമ്മാണത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഒന്നര പതിറ്റാണ്ടിലേറെ കാലത്തെ അനുഭവ സമ്പത്തുള്ള ദീപേഷ് മൂത്തേടത്തിന്റെ നേതൃത്യത്തിലുള്ള ടീമാണ് 2016 ൽ ഭാരത് എഞ്ചീനീയറിംഗ് കമ്പനിക്ക് രൂപം നൽകിയത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഈ മേഖലയിലെ ശക്തമായ സാന്നിധ്യമായി വളരാൻ കമ്പനിക്ക് കഴിഞ്ഞു. കമ്പനിയിലെ പങ്കാളി കൂടിയായ മധു തേലക്കാടാണ് ടെക്നിക്കൽ ഡയറക്ടർ.

ഗുണമേൻമയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതാണ് കമ്പനിയുടെ വിജയത്തിന്റെ രഹസ്യമെന്ന് ഭാരത് എഞ്ചീനീയറിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ദീപേഷ് മൂത്തേടത്ത് പറയുന്നു. ‘വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇലക്ട്രിക്കൽ പാനൽ ബോർഡുകളുടെ നിർമ്മാണ മേഖലയിലെ ശക്തമായ സാന്നിധ്യമാകാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കൾ തങ്ങളിലർപ്പിച്ച വിശ്വാസത്തിലൂടെയാണ് ഇത് സാധ്യമായത്. പൊതു മേഖലയിലേതടക്കം ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പല വൻകിട കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങളിൽ പൂർണ്ണ വിശ്വാസമർപ്പിക്കുന്നുവെന്നത് ഞങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിന് വലിയ ഊർജ്ജം പകരുന്നുണ്ട്. ഈ മേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച കമ്പനിയായി മാറുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങളും സാങ്കേതിക ഉന്നമനവുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും സമീപഭാവിയിൽ തന്നെ ലക്ഷ്യമിടുന്നുണ്ട്’ ദീപേഷ് മൂത്തേടത്ത് പറഞ്ഞു.

ഇലക്ട്രിക്കൽ പാനൽ ബോർഡുകളുടെ നിർമ്മാണത്തിന് ഏറ്റവും ആധുനികമായ ടെക്നോളജിയെ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങളാണ് കോഴിക്കോട് വെങ്ങാലിയിൽ 10,000 ചതുരശ്ര അടിയിലേറെ വിസ്തീർണ്ണമുള്ള കമ്പനിയുടെ ഫാക്ടറിയിൽ സജ്ജമാക്കിയിട്ടുള്ളത്. കഴിഞ്ഞ നാല് വർഷത്തിലധികമായി റിട്ടൽ (Rittal) എന്ന ജർമ്മൻ കമ്പനിയുമായി സഹകരിച്ചുകൊാണ് ഭാരത് എഞ്ചീനീയറിംഗ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിലും കമ്പനിക്ക് ബ്രാഞ്ചുകളുണ്ട്.

വിൽപനാന്തര സേവനങ്ങളിലും കമ്പനി വലിയ മികവ് പുലർത്തുന്നുണ്ട്. ഇലക്ട്രിക്കൽ പാനൽ ബോർഡുകളുടെ സർവ്വീസിനായി സ്വന്തമായി ഒരു സർവ്വീസ് ടീമിനെ വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികളിൽ നിന്ന് ഭാരത് എഞ്ചീനീയറിംഗിനെ വ്യത്യസ്തമാക്കുന്നത്. കമ്പനിയുടെ സ്വന്തം ഉത്പന്നങ്ങൾക്ക് പുറമെ മറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾക്കും സർവ്വീസ് നൽകി വരുന്നുണ്ട്. ദീപേഷ് മൂത്തേടത്തും സുഹൃത്തുക്കളും കഠിനാ ധ്വാനത്തിലൂടെ നേടിയെടുത്ത വിജയമാണിത്. അതിനെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് അവർ നടത്തിക്കൊ
ണ്ടിരിക്കുന്നത്.