ആശയം സ്വപ്നമല്ല, യാഥാർത്ഥ്യമാണ്

ശ്രീ ഹരികിഷോര്‍ ഐ എ എസ്‌

ഡയറക്ടര്‍, വ്യവസായ വാണിജ്യ വകുപ്പ്‌

ആശയം സ്വപ്നമല്ല, യാഥാർത്ഥ്യമാണ്

ഒരു സംരംഭത്തിന്റെ ആദ്യ നിക്ഷേപം ആശയമാണ്. അത് മനസ്സിൽ നിന്നും ജനിക്കേണ്ടതാണ്. ആശയങ്ങൾ പല ഉറവിടങ്ങളിൽ നിന്നും ജനിക്കാവുന്നതാണ്. ആശയം ജനിക്കുന്നത് പ്രധാനമായും ആവശ്യത്തിൽ നിന്നും അവസരങ്ങളിൽ നിന്നുമാണ്. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ആശയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പല ഘടകങ്ങളും പരിഗണനാ വിധേയമാക്കണം. സംരംഭകന്റെ വ്യക്തിത്വം, സാമ്പത്തിക ശേഷി, പ്രായോഗികത, രാജ്യത്തെ നിയമങ്ങൾ എന്നിവ ആശയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടതാണ്. നല്ല ആശയങ്ങൾ സംരംഭത്തെ വിജയത്തിലെത്തിക്കും.

ആശയം വാണിജ്യവത്ക്കരിക്കപ്പെട്ടാൽ മാത്രമേ അതിന് സാങ്കേതികവും സാമ്പത്തികവുമായ സ്വീകാര്യതയും പ്രായോഗികതയും കൈവരിക്കാൻ കഴിയൂ. പല ആശയങ്ങളും യാഥാർത്ഥ്യമാകണമെങ്കിൽ അതിന് സാങ്കേതികമായ പിന്തുണയുണ്ടാകണം. കണ്ടെത്തുന്ന ആശയങ്ങളും സാങ്കേതികവിദ്യയും പരസ്പരബന്ധത്തിലായിരിക്കണം. കണ്ടെത്തുന്ന ആശയങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ കൃത്യമായതും തുടർച്ചയായതുമായ ഗൃഹപാഠത്തിലൂടെ മാത്രമേ അതിനെ യാഥാർത്ഥ്യത്തിലെത്തിക്കുവാൻ കഴിയൂ. പ്രശ്‌നമുണ്ടാകുമ്പോൾ അതിന്റെ പരിഹാരമാർഗ്ഗമെന്ന രീതിയിലും ആശയങ്ങളുണ്ടാകാം. കണ്ടെത്തുന്ന ആശയങ്ങൾ സ്വപ്നങ്ങളായി മാറാതെ അത് യാഥാർത്ഥ്യമാകണമെങ്കിൽ അത് എഴുതപ്പെട്ട രൂപത്തിലേക്ക് മാറണം. ആശയങ്ങൾക്ക് സ്പഷ്ടതയുïായാൽ മാത്രമേ അത് നമ്മൾ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കളെ നേടിയെടുക്കുവാൻ കഴിയൂ. കïെത്തുന്ന ആശയങ്ങൾ നല്ലതാകുന്നത് അത് ഒരു സംരംഭത്തിന്റെ പ്രാരംഭം മുതൽ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കളെ നേടിയെടുത്ത് സംരംഭം വിജയത്തിലെത്തുമ്പോഴാണ്. ഓരോ മനുഷ്യരും അത്ഭുതകരമായി പരസ്പരം വ്യത്യസ്ഥരാണ്. വൈവിധ്യമാർന്ന ഇന്നത്തെ ലോകത്തിൽ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും പ്രതികരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. കണ്ടെത്തുന്ന ആശയങ്ങൾക്ക് മറ്റുളളവയിൽ നിന്നും വ്യത്യസ്തത ഉണ്ടായിരിക്കണം. അത് നവീനവും അതുല്യവും പ്രശ്‌നം പരിഹരിക്കുന്നതും, ലാഭകരവും മനസ്സിലാക്കാൻ കഴിയുന്നതുമായിരിക്കണം.

സംരംഭക വർഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യവസായ വകുപ്പ് തുടക്കം കുറിക്കുന്ന മറ്റൊരു നവീന പദ്ധതിയാണ് 'ഡ്രീം വെസ്റ്റർ'. നൂതന ആശയങ്ങളുണ്ടെങ്കിൽ 'ഡ്രീം വെസ്റ്റർ' മത്സരത്തിൽ പങ്കെടുക്കാം. അക്കാദമി തലം മുതൽ തന്നെ നവസംരംഭകരെ കണ്ടെത്തുന്നതിനുള്ള ഒരു പരിപാടി കൂടിയാണിത്. മത്സരത്തിൽ പങ്കെടുത്ത് അവതരിപ്പിക്കുന്ന ആശയങ്ങൾ സ്വപ്നങ്ങൾ മാത്രമാകുകയില്ല. കണ്ടെത്തുന്ന നൂതന ആശയങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ബിസിനസ്സ് ഇൻകുബേഷൻ കേന്ദ്രങ്ങൾ വഴി യാഥാർത്ഥ്യമാകും. സർക്കാരിന്റെ സ്റ്റാർട്ട് അപ് നയം ഇതിന് പിന്തുണയേകും. വെന്ററിന്റെ സഹായം സീഡ് മൂലധന സഹായം വിപണി സഹായം എന്നീ കാര്യങ്ങളിൽ ആശയങ്ങൾ ഫലപ്രദമാകുന്നതിന് നൽകുന്നതാണ്. 'ഡ്രീം വെസ്റ്റർ' എന്നത് നൂതനാശയങ്ങൾ അവതരിപ്പിക്കാനുള്ള മത്സര പരിപാടിയാണ്. മത്സരത്തിൽ പങ്കെടുക്കുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് 5 ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 2 ലക്ഷം രൂപയും സമ്മാനങ്ങൾ ലഭിക്കും. കൂടാതെ 4 മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് 1 ലക്ഷം രൂപയും 11 മുതൽ 20 വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് 25,000/- രൂപയും സമ്മാനമായി ലഭിക്കും. അവതരിപ്പിക്കപ്പെടുന്ന ആശയങ്ങൾ ആകർഷകമാണെങ്കിൽ അത് സ്വപ്നങ്ങളായി അവസാനിക്കുകയില്ല. അവ യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാരും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും ഒപ്പമുണ്ടാകും. കൂടുതൽ നവ സംരംഭകരും നൂതന ആശയങ്ങളും പരിപാടിയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.